“ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കൂ,നി​​​ങ്ങ​​​ളു​​​ടെ പ​​​ണം ലാ​​​ഭി​​​ക്കൂ..” ..! ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നത്തിനു നാ​ളെ മു​ത​ൽ ക​ന​ത്ത പി​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റോ​​​ഡു​​​ക​​​ളി​​​ലെ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന കേ​​​ന്ദ്ര മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി നാ​​​ളെ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി. ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ഴ കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്തി​​​യ​​​തു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണ് പു​​​തി​​​യ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ്പാ​​​ക്കു​​​ക. ഇ​​​തോ​​​ടെ ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു ചു​​​മ​​​ത്തു​​​ന്ന പി​​​ഴ ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ക്കും. മ​​​ദ്യ​​​പി​​​ച്ച് വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് പി​​​ടി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ആ​​​ദ്യ​​​ത​​​വ​​​ണ ആ​​​റു​​​മാ​​​സം ത​​​ട​​​വും 10,000 രൂ​​​പ പി​​​ഴ​​​യും ല​​​ഭി​​​ക്കും. കു​​​റ്റ​​​കൃ​​​ത്യം ആ​​​വ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ 15,000 രൂ​​​പ പി​​​ഴ​​​യും ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും ല​​​ഭി​​​ക്കും. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് പി​​​ടി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ആ​​​ദ്യ ത​​​വ​​​ണ 2000 രൂ​​​പ പി​​​ഴ​​​യും മൂ​​​ന്നു മാ​​​സം ത​​​ട​​​വും ല​​​ഭി​​​ക്കും. കു​​​റ്റ​​​കൃ​​​ത്യം ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ പി​​​ഴ 4000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​രും. മൂ​​​ന്നു​​​മാ​​​സം വ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ​​​യും ല​​​ഭി​​​ക്കും. പെ​​​ർ​​​മി​​​റ്റി​​​ല്ലാ​​​തെ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് പി​​​ടി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ 10,000 രൂ​​​പ പി​​​ഴ​​​യും ആ​​​റു​​​മാ​​​സം ത​​​ട​​​വും ല​​​ഭി​​​ക്കും. ഇ​​​തേ കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​നു വീ​​​ണ്ടും…

Read More

ഭ്ര​മ​ണ​പ​ഥ​മാ​റ്റം വി​ജ​യ​ക​രം; ച​ന്ദ്ര​നു തൊ​ട്ട​രി​കെ ച​ന്ദ്ര​യാ​ൻ-2; സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലി​റ​ക്കും

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ൻ ര​ണ്ടി​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ വീ​ണ്ടും മാ​റ്റം വ​രു​ത്തി. ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ന്‍റെ നാ​ലാം ഘ​ട്ട​മാ​ണ് ഐ​എ​സ്ആ​ർ​ഒ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച 6.18ന് ​ആ​രം​ഭി​ച്ച ഭ്ര​മ​ണ​പ​ഥ​മാ​റ്റം 1155 സെ​ക്ക​ൻ​ഡു​ക​ൾ കൊ​ണ്ട് പൂ​ർ​ത്തി​യാ​യ​താ​യി ഇ​സ്റോ അ​റി​യി​ച്ചു. ച​ന്ദ്ര​നി​ൽ​നി​ന്ന് 124 മു​ത​ൽ 164 കി​ലോ​മീ​റ്റ​ർ വ​രെ അ​ക​ലെ​യു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ച​ന്ദ്ര​യാ​ൻ-2 ഇ​പ്പോ​ൾ. അ​ടു​ത്ത ഭ്ര​മ​ണ​പ​ഥ​മാ​റ്റം സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്തി​മ ഭ്ര​മ​ണ​പ​ഥ​മാ​യ ച​ന്ദ്ര​ന്‍റെ 100 കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പേ​ട​കം എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ഓ​ര്‍​ബി​റ്റ​റി​ല്‍ നി​ന്നും വി​ക്രം ലാ​ൻ​ഡ​ർ വേ​ര്‍​പെ​ടും. സെ​പ്റ്റം​ബ​ർ ര​ണ്ടി​നാ​ണ് ഇ​ത് സം​ഭ​വി​ക്കു​ക. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പു​ല​ർ​ച്ചെ വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലി​റ​ക്കാ​നാ​ണ് പ​ദ്ധ​തി.

Read More

ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ർ​ക്കാ​ർ അ​നാ​ഥാ​ല​യ​ത്തി​ൽ ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു; എ​ട്ടു കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

മ​ഥു​ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ‌ അ​തി​സാ​ര​ത്തെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അ​നാ​ഥാ​ല​യ​ത്തി​ലെ ര​ണ്ട് ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു. എ​ട്ടു കു​ട്ടി​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണ് കു​ട്ടി​ക​ൾ മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടു. മ​ഥു​ര​യി​ലെ രാ​ജ​കീ​യ ശി​ശു സ​ദ​നി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ പാ​ലി​ന്‍റെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു.ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​ക​ൾ​ക്ക് അ​തി​സാ​രം പി​ടി​പെ​ട്ട​ത്. മ​ഥു​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 10 കു​ട്ടി​ക​ളി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ നാ​ല് കു​ട്ടി​ക​ളെ ആ​ഗ്ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഒ​ന്ന​ര​വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​റ്റ് കു​ട്ടി​ക​ൾ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.അ​നാ​ഥാ​ല​യ​ത്തി​ൽ 50 കു​ട്ടി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 30 കു​ട്ടി​ക​ൾ ര​ണ്ട് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ണ്.

Read More

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല ത​ക​ർ​ന്നു; ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​ന്നു; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്രി​യ​ങ്ക

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല മോ​ദി ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ പാ​ടെ ത​ക​ർ​ന്നെ​ന്ന് പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ലെ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്നു വി​മ​ർ​ശി​ച്ച പ്രി​യ​ങ്ക രൂ​പ​യു​ട മൂ​ല്യം ദി​നം​പ്ര​തി ഇ​ടി​യു​ക‍​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ​യും പ്രി​യ​ങ്ക കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​റു​മാ​റാ​യെ​ന്നും നി​ര​വ​ധി​പ്പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​ണ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ അ​വ​ർ ആ​രാ​ണ് ഈ ​ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണ​ക്കാ​രെ​ന്നും ചോ​ദി​ച്ചി​രു​ന്നു. നി​ര​വ​ധി കോ​ൺ‌​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​തി​നോ​ട​കം ത​ന്നെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക നി​ല ത​ക​ർ​ന്നെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

ബി​ജെ​പി​യി​ൽ പു​തു​താ​യി ഏ​ഴ് കോ​ടി അം​ഗ​ങ്ങ​ൾ; അം​ഗ​ത്വ വി​ത​ര​ണം വി​ജ​യ​ക​ര​മെ​ന്ന് ജെ.​പി.​ന​ഡ്ഡ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ പു​തി​യ​താ​യി ഏ​ഴ് കോ​ടി ആ​ളു​ക​ൾ അം​ഗ​ത്വ​മെ​ടു​ത്ത​താ​യി പാ​ർ​ട്ടി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ.​പി.​ന​ഡ്ഡ. പാ​ര്‍​ട്ടി​യു​ടെ ആ​കെ അം​ഗ​സം​ഖ്യ 18 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. പാ​ർ​ട്ടി​യു​ടെ മെ​മ്പ​ര്‍​ഷി​പ്പ് ഡ്രൈ​വ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്നും ഡ​ൽ​ഹി​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​ഡ്ഡ പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ലേ​ക്ക് 2.2 കോ​ടി ആ​ളു​ക​ളെ പു​തി​യ​താ​യി ചേ​ര്‍​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ അ​ത് ഏ​ഴ് കോ​ടി​യാ​യി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും ന​ഡ്ഡ പ​റ​ഞ്ഞു. ഓ​ൺ​ലൈ​നാ​യി 5,81,34,242 പേ​രും നേ​രി​ട്ട് 62,34,967 പേ​രും പു​തുതായി അം​ഗ​ത്വ​മെ​ടു​ത്തു​വെ​ന്നും വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു. 2015-ല്‍ 11 ​കോ​ടി​യാ​യി​രു​ന്നു ബി​ജെ​പി​യു​ടെ അം​ഗ​സം​ഖ്യ. ജൂ​ലൈ ആ​റി​നാ​ണ് ബി​ജെ​പി അം​ഗ​ത്വ വി​ത​ര​ണ ക്യാം​പെ​യ്ൻ ആ​രം​ഭി​ച്ച​ത്. ഓ​ഗ​സ്റ്റ് 20ന് ​ക്യാം​പെ​യ്ൻ അ​വ​സാ​നി​ച്ചു. സെ​പ്റ്റം​ബ​റി​ല്‍ ബി​ജെ​പി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും പു​തി​യ ബി​ജെ​പി അ​ധ്യ​ക്ഷ​നു വേ​ണ്ടി​യു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​റി​ല്‍ ന​ട​ക്കു​മെ​ന്നും ന​ഡ്ഡ അ​റി​യി​ച്ചു. JP Nadda, BJP…

Read More

ഇ​ന്ത്യ​യെ ത​ള​ർ​ത്തി ബാ​ങ്ക് ത​ട്ടി​പ്പ്; ഇ​ക്കൊ​ല്ലം ത​ട്ടി​പ്പു​കാ​ർ കൊ​ണ്ടു​പോ​യ​ത് 71,543 കോ​ടി

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ളെ​യെ​ല്ലാം അ​പ്ര​സ​ക്ത​മാ​ക്കി ബാ​ങ്ക് ത​ട്ടി​പ്പു​ക​ൾ പെ​രു​കു​ന്നു. ബാ​ങ്ക് ത​ട്ടി​പ്പ് ത​ട​യാ​ൻ കേ​ന്ദ്രം ഊ​ർ​ജി​ത​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണ് ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​ക​ളു​ടെ എ​ണ്ണം പെ​രു​കു​ന്ന​ത്. ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 15 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന ഇ​ല്ലെ​ങ്കി​ലും ത​ട്ടി​ച്ചെ​ടു​ക്കു​ന്ന തു​ക 2018-19 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 73.8 ശ​ത​മാ​നം വ​ർ​ധി​ച്ചു. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 41,167.04 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പു​ക​ളാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ല്‍, 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഇ​ത് 71,542.93 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. സം​സ്ഥാ​ന ബാ​ങ്കു​ക​ളി​ൽ ഇ​ക്കൊ​ല്ലം 3,766 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 64,509.43 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പും ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 2,885 കേ​സു​ക​ളും 38,260.8…

Read More

ജേ​ക്ക​ബ് തോ​മ​സി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: സ​സ്പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ ശി​പാ​ർ​ശ. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഫ​യ​ല്‍ ചീ​ഫ്സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. ഇക്കാര്യത്തിൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും. ജേ​ക്ക​ബ് തോ​മ​സി​നെ അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​വീ​സി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നും യോ​ഗ്യ​ത​ക്ക് തു​ല്യ​മാ​യ പ​ദ​വി ന​ൽ​ക​ണ​മെ​ന്നും സെ​ൻ​ട്ര​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ ഡി​വി​ഷ​ൻ ‍ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സർക്കാർ ന​ട​പ​ടി. രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്‍റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്‍റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലാണ് ട്രൈ​ബ്യൂ​ണലിന്‍റെ നിര്‍ണായക ഉത്തരവുണ്ടായത്. സർക്കാർ വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണ് എന്നതടക്കമുള്ള ജേക്കബ് തോമസിന്‍റെ വാദങ്ങളെല്ലാം ട്രൈ​ബ്യൂ​ണല്‍ ശരിവച്ചു.

Read More

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്;  നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടു. പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ൽ ജോ​സ് വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, രാ​ജ്യ​സ​ഭാം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​ത്തി ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കേ​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ പൊ​തു വി​കാ​രം. ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചു.

Read More

ഇ​ത്ത​വ​ണ ക​ണ്ടേ മ​ട​ങ്ങൂ… ത​രി​ഗാ​മി​യെ കാ​ണാ​ൻ യെ​ച്ചൂ​രി കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ യൂ​സ​ഫ് ത​രി​ഗാ​മി​യെ നേ​രി​ൽ കാ​ണാ​ൻ സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സു​പ്രീം കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് യെ​ച്ചൂ​രി കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ത​ന്‍റെ പാ​ർ​ട്ടി​യു​ട അം​ഗ​ത്തെ കാ​ണു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തു​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു. ത​രി​ഗാ​മി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യേ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം ന​ൽ​കും. വി​ഷ​യ​ത്തി​ൽ കാ​ഷ്മീ​ർ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടു​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ മാ​നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് യെ​ച്ചൂ​രി കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു​ന്ന​ത്. മു​ൻ​പ് സി​പി​ഐ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​രാ​ജ​യ്ക്കൊ​പ്പ​വും രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ട്ട പ്ര​തി​പ​ക്ഷ സം​ഘ​ത്തി​ന്‍റെ​യൊ​പ്പ​വും യെ​ച്ചൂ​രി കാ​ഷ്മീ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​വി​ടെ നി​ന്ന് തി​രി​ച്ച​യ​ക്ക​പ്പെ​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് യെ​ച്ചൂ​രി​ക്ക് ത​രി​ഗാ​മി​യ കാ​ണു​ന്ന​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്കി​യ​ത്. ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും പോ​യി ആ​ർ​ക്കും ആ​രെ​യും കാ​ണാ​മെ​ന്നും പൗ​ര​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ…

Read More

രാ​ജ്യം വി​ദേ​ശി​ക​ൾ​ക്ക്; നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം ഉ​ദാ​ര​മാ​ക്കി ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ ഉ​ദാ​വ​ത്ക്ക​ര​ണ ന​യ​ങ്ങ​ൾ​ക്ക് ഗ​തി​വേ​ഗം കൂ​ട്ടു​ന്നു. രാ​ജ്യ​ത്തെ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ വ്യ​വ​സ്ഥ​ക​ളി​ൽ വ​ൻ അ​യ​വ് വ​രു​ത്തി. സിം​ഗി​ൾ ബ്രാ​ൻ​ഡ് ചി​ല്ല​റ​വി​ൽ‌​പ്പ​ന മേ​ഖ​ല, ഡി​ജി​റ്റ​ൽ മീ​ഡി​യ, നി​ർ​മാ​ണ മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ‌ എ​ടു​ത്തു​ക​ള​ഞ്ഞു. ത​ള​ർ​ച്ച​യി​ലാ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ ദൃ​ശ്യ​മാ​ധ്യ​രം​ഗ​ത്തും 26 ശ​ത​മാ​നം നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ച്ചു. ക​ല്‍​ക്ക​രി ഖ​ന​ന​ത്തി​ല്‍ നൂ​റു​ശ​ത​മാ​നം നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പം അ​നു​വ​ദി​ക്കാ​നും കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ മി​ക​ച്ച ക​ല്‍​ക്ക​രി വി​പ​ണി​യാ​കാ​ന്‍ ഇ​തു സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ചി​ല്ല​റ​വി​ൽ​പ്പ​ന മേ​ഖ​ല‍​യി​ൽ ഇ​തു​വ​രെ 30 ശ​ത​മാ​നം പ്ര​ദേ​ശി​ക നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തി​ലും വ​ലി​യ ഇ​ള​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് മു​ന്‍​പു ത​ന്നെ ഓ​ണ്‍​ലൈ​ന്‍…

Read More