ഷില്ലോംഗ്: ജമ്മുകാഷ്മീരിന് പ്രത്യേക പദവി നൽകുന്ന 370 ാം അനുഛേദം റദ്ദാക്കിയതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. 370 ാം വകുപ്പ് റദ്ദാക്കിയതിനെ എതിർക്കുന്നവർ തീർച്ചയായും പാക്കിസ്ഥാനിലേക്കുപോകണം. കാഷ്മീർ ജനത സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷില്ലോംഗിൽ താൽക്കാലിക അധ്യാപകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിന്റെ സാന്നിദ്ധ്യം മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാഷ്മീരിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 370 ാം വകുപ്പ് റദ്ദാക്കാൻ ശക്തമായ തീരുമാനമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെയും അത്തെവാലെ അഭിനന്ദിച്ചു. കാഷ്മീരിൽ വികസനം വരണം. ജമ്മുകാഷ്മീർ ഇന്ത്യയുടെ ഭാഗമാണ്. ഒരു നാൾ പാക് അധീന കാഷ്മീരും ഏറ്റെടുക്കണം. അതാണ് ആഗ്രഹമെന്നും അത്തെവാലെ പറഞ്ഞു.
Read MoreCategory: Loud Speaker
ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് മമത
കോൽക്കത്ത: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒരു രാജ്യം, ഒരു പ്രധാനമന്ത്രി, ഒരു തെരഞ്ഞെടുപ്പ് എന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന് മമത കുറ്റപ്പെടുത്തി. പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും മമത ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റ് രാഷ്ട്രീയ പാർട്ടികളെ ബിജെപി ഛിന്നഭിന്നമാക്കുകയാണെന്നും അവർ തുറന്നടിച്ചു. കർണാടകയിൽ ഒരു സർക്കാർ തന്നെ അട്ടിമറിക്കപ്പെട്ടപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ബംഗാളിലും അത് തന്നെ നടക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. പക്ഷേ, അതിന് യാതൊരു സാധ്യതകളുമില്ല- മമത പറഞ്ഞു. ബംഗാളും പിടിച്ചെടുക്കുമെന്ന ബിജെപിയുടെ വെല്ലുവിളി എങ്ങനെ നടക്കുമെന്ന് താനൊന്ന് കാണട്ടെയെന്നും മമത കൂട്ടിച്ചേർത്തു. ശാരദാ ചിട്ടിതട്ടിപ്പു കേസിനെക്കുറിച്ചും അവർ പ്രതികരിച്ചു. ഏത് അന്വേഷണ ഏജൻസി വന്നാലും, കുറ്റം ചെയ്യാത്തതിനാൽ തങ്ങൾക്ക് ഭയമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഉടൻ യുദ്ധം; മുന്നറിയിപ്പുമായി പാക്കിസ്ഥാൻ
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ്. 370ാം അനുച്ഛേദം ഇന്ത്യ എടുത്തുകളഞ്ഞശേഷം പാകിസ്ഥാൻ തുടര്‍ച്ചയായി നടത്തുന്ന പ്രകോപനങ്ങള്‍ക്ക് പിന്നാലെയാണ് റെയില്‍വേ മന്ത്രിയുടെ പ്രസ്താവന. ഒക്ടോബറിൽ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞത്. പാക് മാധ്യമങ്ങളാ ണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അതിനിടെ, കറാച്ചിക്ക് സമീപം മിസൈല്‍ പരീക്ഷണം നടത്തുന്നതിന് മുന്നോടിയായി പാകിസ്ഥാൻ നോട്ടാം മുന്നറിയിപ്പ് നല്‍കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈമാനികർക്കും നാവികർക്കുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കറാച്ചിക്കു സമീപം സോൻമിയാനിയിലാണ് മിസൈൽ പരീക്ഷണം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്; എൽ ഡിഎഫിനു കാപ്പനാണ് മൂപ്പൻ; പാലായിൽ ജനവിധി തേടാൻ ഒരുങ്ങുന്നത് നാലാം തവണ
ജിബിൻ കുര്യൻ കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി എൻസിപി ദേശീയ നിർവാഹക സമിതി അംഗം മാണി സി കാപ്പൻ മത്സരിക്കും. ഇന്നു രാവിലെ പാലായിൽ നടക്കുന്ന എൻസിപി സംസ്ഥാന സമിതി യോഗത്തിൽ മാണി സി കാപ്പനെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കും. തുടർന്ന് വൈകുന്നേരം നടക്കുന്ന എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയിൽ മാണി സി കാപ്പനെ സ്ഥാനാർഥിയാക്കാൻ എൻസിപിക്ക് അനുമതി നല്‍കും. തുടർന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി മാണി സി കാപ്പന്റെ സ്ഥാനാർഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. അപ്പോൾ തന്നെ പാലാ ടൗണിൽ പ്രചാരണവും ആരംഭിക്കും. 63കാരനായ മാണി സി കാപ്പൻ ഇത് നാലാം തവണയാണ് പാലായിൽ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസിലെ കെ.എം.മാണിയോട് 4307 വോട്ടിനാണ് പരാജയപ്പെട്ടത്.പാലായിലെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാണ്. നാളികേര വികസന കോർപറേഷൻ മുൻ വൈസ് ചെയർമാൻ, എൻസിപി…
Read Moreകരുണാകരന്റെ കുടുംബത്തിനു മാർക്കിടാൻ തരൂർ ആയിട്ടില്ലെന്നു മുരളി; മോദി അനുകൂല പരാമർശത്തിലെ വാക്പോര് തുരുന്നു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളിൽ ശശി തരൂർ-കെ. മുരളീധരൻ വാക്പോര് തുടരുന്നു. തനിക്കെതിരായ പരാമർശങ്ങളിൽ തരൂരിനെതിരേ വിമർശനം ശക്തമാക്കി മുരളീധരൻ രംഗത്തെത്തി. കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരന്പര്യത്തിനു മാർക്കിടാൻ തരൂർ ആയിട്ടില്ലെന്നും ശശി തരൂർ തെറ്റ് മനസ്സിലാക്കണമെന്നും മുരളീധരൻ തുറന്നടിച്ചു. തരൂർ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പാർട്ടിയോടു നടപടി ആവശ്യപ്പെടും. പാർട്ടി ലേബലിൽ ജയിച്ചില്ലെങ്കിൽ പാർട്ടി നയങ്ങളും അനുസരിക്കണം. കോണ്‍ഗ്രസിൽ ഇരുന്നു മോദി സ്തുതി വേണ്ട. ഇനിയും മോദി സ്തുതി തുടർന്നാൽ പരസ്യമായി ബഹിഷ്ക്കരിക്കേണ്ടിവരുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ദ പ്രിന്റ് വാർത്താവെബ്സൈറ്റിൽ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂർ മുരളീധരനു നേരെ ഒളിയന്പെയ്തത്. തന്നെ വിമർശിച്ച നേതാവ്, കോണ്‍ഗ്രസിൽനിന്നു പുറത്തുപോയി പാർട്ടിക്കെതിരെ നിശിതവിമർശനങ്ങൾ നടത്തിയ ശേഷം പാർട്ടിയിൽ മടങ്ങിയെത്തിയിട്ട് എട്ടു വർഷമാകുന്നതേയുള്ളു എന്നതാണു രസകരം എന്നു കെ. മുരളീധരനെ ഉദ്ദേശിച്ച്…
Read Moreആകാശംതൊട്ട് പെൺപെരുമ; ഷാലിസ ധാമി വ്യോമസേനയുടെ ആദ്യ വനിതാ ഫ്ളൈറ്റ് കമാൻഡർ
ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ളൈറ്റ് കമാൻഡർ ആകുന്ന ആദ്യത്തെ വനിതാ ഉദ്യോഗസ്ഥയായി വിംഗ് കമാൻഡർ ഷാലിസ ധാമി. ഫ്ളൈയിംഗ് യൂണിറ്റിന്റെ തലപ്പത്തെ രണ്ടാമത്തെ ആളാണ് ഫ്ളൈറ്റ് കമാൻഡർ. പതിനഞ്ച് വർഷമായി ധാമി വ്യോമസേനയുടെ ഭാഗമാണ്. വ്യോമസേനയുടെ ആദ്യത്തെ വനിതാ ഇൻസ്ട്രക്ടർ കൂടിയാണ് ധാമി. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹിന്ദോൻ വ്യോമകേന്ദ്രത്തിലെ ചേതക് ഹെലികോപ്റ്റർ യൂണിറ്റിന്റെ ചുമതലയാണ് ധാമിക്ക്. മണിക്കൂറിൽ 220 കി.മീ വേഗതയിൽ പറക്കുന്ന ചേതക് ഹെലികോപ്റ്ററിൽ ആറ് പേർക്കാണ് യാത്ര ചെയ്യാൻ കഴിയുന്നത്.
Read Moreകാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം: പാക്കിസ്ഥാനോ മറ്റ് വിദേശരാജ്യങ്ങളോ ഇടപെടേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി
കൽപ്പറ്റ: ജമ്മു കാഷ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാക്കിസ്ഥാനോ മറ്റ് വിദേശരാജ്യങ്ങളോ ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാൻ കാഷ്മീരിലും കലാപമുണ്ടാക്കാൻ ശ്രമം നടത്തുകയാണെന്നും രാഹുൽ വിമർശിച്ചു. കാഷ്മീരുമായി ബന്ധപ്പെട്ട് സർക്കാരിനോട് മറ്റ് വിയോജിപ്പുകളുണ്ടെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി പാക്കിസ്ഥാനെതിരേ വിമർശനവുമായി രംഗത്തുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാഹുൽ ഉൾപ്പെടുന്ന പ്രതിപക്ഷ സംഘത്തെ ശ്രീനഗറിൽ തടഞ്ഞിരുന്നു.
Read Moreസുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസ് തുടരും; ഫഹദിനും അമല പോളിനും എതിരായ വാഹന രജിസ്ട്രേഷൻ കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: സിനിമാ താരങ്ങളായ ഫഹദിനും അമല പോളിനും എതിരായ വാഹന രജിസ്ട്രേഷൻ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. പുതുച്ചേരി സർക്കാരാണ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികളെടുക്കേണ്ടതെന്നും കേരളത്തിൽ കൂടുതൽ നടപടികളെടുക്കാൻ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.രം. അമല പോൾ വ്യാജ മേൽവിലാസത്തിലാണ് വാഹനം രജിസ്റ്റർ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസ് തുടരുമെന്നാണ് വിവരം.
Read Moreആള്‍മാറാട്ടം നടത്തി പോലീസിന് ഭീഷണി ! വ്യാജ ഏരിയാ സെക്രട്ടറിക്കെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം; ബസ് സമരം ജനദ്രോഹപരമെന്ന് യാത്രക്കാര്‍
കോഴിക്കോട്: സ്വകാര്യബസുകാര്ക്കെതിരേ നടപടി സ്വീകരിച്ച പോലീസിനെ മുഖ്യമന്ത്രിയുടേയും സിഐടിയുവിന്റെയും സിപിഎമ്മിന്റെയും പേരില്‍ ഭീഷണിപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിശദമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയത് ക്രിമിനല്‍ കേസാണ്. കൂടാതെ സിഐടിയുവിന്റെയും സിപിഎമ്മിന്റെയും ഭാരവാഹിയാണെന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി വിളിച്ചതും ക്രിമിനല്‍ കേസാണ്. ഈ രണ്ടു വകുപ്പുകളും ചേര്‍ത്ത് കേസെടുത്ത് നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചത്. മുക്കം അരീക്കോട് ചെറുവായൂര്‍ സ്വദേശി ബൈജുവായിരുന്നു ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചത്. പോലീസിനെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് ‘രാഷ്ട്ര ദീപിക’ വാര്‍ത്തയെ തുടര്‍ന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം. അതിനിടെ , പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്ന് ഉടമകൾക്ക് ബോധ്യമായിട്ടും ഒരുവിഭാഗം തൊഴിലാളികളുടെ വാശിയിൽ ഇന്ന് കിഴക്കൻ മേഖലയിൽ സൂചനാ പണിമുടക്ക് നടക്കുകയാണ്. അനാവശ്യ സമരത്തിനെതിരെ യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. രണ്ടരലക്ഷം രൂപ നല്കിയാല്…
Read Moreമുംബൈയിൽ പാലക്കാട് സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍; കൊലയ്ക്കു പിന്നില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം
മുംബൈ: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയിൽ തലക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് ആറ്റശേരി സ്വദേശി മുഹമ്മദാലി (65)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തി വരികയായിരുന്നു മുഹമ്മദാലി. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. ഒരാളെ പിടികൂടിയിട്ടുണ്ട്. മുഹമ്മദാലിയുടെ കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തർക്കത്തിലായി. തർക്കം മൂത്തതോടെ യുവാക്കൾ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത ആസാദ് മൈതാൻ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.…
Read More