​ഭ​യം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല! പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്വ​പ്ന​മാ​യി​രു​ന്നി​ല്ല; ഡി​സ്ക​വ​റി ഷോ​യി​ൽ മോ​ദി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ

ന്യൂ​ഡ​ൽ​ഹി: ഭ​യം എ​ന്താ​ണെ​ന്നു താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡി​സ്ക​വ​റി ചാ​ന​ലി​ലെ പ്ര​ശ​സ്ത​മാ​യ മാ​ൻ വേ​ഴ്സ​സ് വൈ​ൽ​ഡ് ഷോ​യി​ൽ ബെ​യ​ർ ഗ്രി​ൽ​സി​നോ​ടാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ഷോ ​തി​ങ്ക​ളാ​ഴ്ച രാ​ത്രി സം​പ്രേ​ക്ഷ​ണം ചെ​യ്തു. ഷോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണു മോ​ദി. ഭ​യ​മെ​ന്താ​ണെ​ന്നു വി​ശ​ദീ​ക​രി​ക്കാ​നോ അ​തെ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് ആ​ളു​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കാ​നോ പോ​ലും ത​നി​ക്ക​റി​യി​ല്ല. ക്രി​യാ​ത്മ​ക​ത​യാ​ണു ശ​ക്തി. രാ​ജ്യ​ത്തി​നും വി​ക​സ​ന​ത്തി​നും വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണു സ​ന്തോ​ഷം. ഈ ​പ​രി​പാ​ടി ക​ണ്ടു​ക​ഴി​ഞ്ഞ​ശേ​ഷം ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ തോ​ന്നും. ഇ​ന്ത്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം വി​ക​സി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. 13 വ​ർ​ഷം ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി. ഇ​ന്ന​ത്തെ സ​ഞ്ചാ​രം ഒ​രു വി​നോ​ദ​യാ​ത്ര​യെ​ന്നു സ​ങ്ക​ൽ​പി​ച്ചാ​ൽ 18 വ​ർ​ഷ​ത്തി​നി​ട​യി​ലെ എ​ന്‍റെ ആ​ദ്യ​ത്തെ വെ​ക്കേ​ഷ​നാ​ണി​ത്. പ്ര​ധാ​ന​മ​ന്ത്രി​പ​ദം സ്വ​പ്ന​മാ​യി​രു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​പൂ​ർ​വം ജോ​ലി ചെ​യ്യു​ന്ന​തി​ൽ മാ​ത്ര​മാ​യി​രു​ന്നു ശ്ര​ദ്ധ. സ്ഥാ​ന​ല​ബ്ധി​ക​ളൊ​ന്നും ത​ല​ക്ക​ന​മാ​യി മാ​റാ​റി​ല്ലെ​ന്നും മോ​ദി പ​റ​ഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ജിം…

Read More

പ്ര​ള​യ​ദു​രി​ത​ത്തെ​പ്പ​റ്റി പ​രാ​തി പ​റ​യ​രു​ത്, അ​പേ​ക്ഷി​ക്ക​ണം: സ​ങ്ക​ടം​പ​റ​ഞ്ഞ നാ​ട്ടു​കാ​രെ ശകാരിച്ച്‌ ബിജെപി മന്ത്രി

മും​ബൈ: പ്ര​ള​യ​ദു​രി​ത​ത്തെ​പ്പ​റ്റി പ​രാ​തി പ​റ​യ​രു​തെ​ന്നും എ​ന്തെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ അ​പേ​ക്ഷി​ക്കു​ക​യാ​ണു​വേ​ണ്ട​തെ​ന്നു​ം മ​ഹാ​രാ​ഷ്ട്ര ബി.​ജെ.​പി. അ​ധ്യ​ക്ഷ​നും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ. സ​ങ്ക​ടം​പ​റ​ഞ്ഞ നാ​ട്ടു​കാ​രെ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ ശ​കാ​രി​ക്കു​ന്ന വീ​ഡി​യോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മ​ന്ത്രി ഞാ​യ​റാ​ഴ്ചയാണ് കോ​ലാ​പ്പു​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. കോ​ലാ​പ്പു​രി​ന്‍റെ​യും പു​ണെ​യു​ടെ​യും ചു​മ​ത​ല​യു​ള്ള മന്ത്രിയാണ് ചന്ദ്രകാന്ത്. ഈ സമയത്താണ് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​ർ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ ശ​രി​യാ​യാ​ൽ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളെ​ല്ലാം എ​ത്തു​മെ​ന്നും ആ​ദ്യം ശാ​ന്ത​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ മ​ന്ത്രി​ക്ക് നാ​ട്ടു​കാ​ർ പി​ന്നെ​യും പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. “നി​ങ്ങ​ൾ​ക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഉൗ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. എ​ന്നി​ട്ടും നി​ങ്ങ​ൾ അ​വ​ർ​ക്കെ​തി​രേ പ​രാ​തി പ​റ​യു​ക​യാ​ണോ? ക്ഷ​മ കാ​ണി​ക്ക​ണം. എ​ന്തെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ അ​തി​ന് അ​പേ​ക്ഷി​ക്ക​ണം. പ​രാ​തി​പ്പെ​ടു​ക​യ​ല്ല വേ​ണ്ട​ത്’-​മ​ന്ത്രി പ​റ​ഞ്ഞു. പി​ന്നെ​യും ശ​ബ്ദ​മു​യ​ർ​ത്തി​യ നാ​ട്ടു​കാ​രെ “വാ​യ​ട​യ്ക്ക്’​എ​ന്നു​പ​റ​ഞ്ഞ് മ​ന്ത്രി ശാ​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

Read More

മകളെ ഉപദ്രവിക്കുന്നെന്ന് ബോളിവുഡ് താരത്തിന്‍റെ പരാതി; ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ

മുംബൈ: മ​ക​ളെ ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ബോ​ളി​വു​ഡ് ന​ടി​യും ടെ​ലി​വി​ഷ​ൻ താ​ര​വു​മാ​യ ശ്വേ​ത തി​വാ​രി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് അ​ഭി​ന​വ് കോ​ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് ശ്വേ​ത പ​രാ​തി ന​ൽ​കി​യ​ത്. അ​റ​സ്റ്റ് ചെ​യ്ത അ​ഭി​ന​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​ന്നു​വ​രെ കോ​ട​തി അ​ഭി​ന​വി​നെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ശ്വേ​ത​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ൾ പാ​ല​ക്കി​നെ അ​ഭി​ന​വ് മ​ർ​ദി​ച്ചു​വെ​ന്നും അ​ധി​ക്ഷേ​പി​ച്ചു​വെ​ന്നു​മാ​ണ് ശ്വേ​ത പ​രാ​തി ന​ൽ​കി​യ​ത്. മോ​ഡ​ലി​ങ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ശ്വേ​ത​യു​ടെ മ​ക​ൾ പാ​ല​ക്. 2017 മു​ത​ലാ​ണ് പാ​ല​ക് മോ​ഡ​ലി​ങ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് മു​ത​ൽ അ​ഭി​ന​വ് മ​ക​ളെ മോ​ഡ​ലി​ങ് ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നും ശ്വേ​ത പ​റ​യു​ന്നു. ശ്വേ​ത​യ്ക്കൊ​പ്പം മ​ക​ളും പ​രാ​തി ന​ൽ​കാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള അ​ഭി​ന​വ് മ​ക​ളെ​യും ത​ന്നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നും ശ്വേ​ത പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ന്നെ ശാ​രീ​രി​ക​മാ​യി അ​ഭി​ന​വ് ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ല​ക് പി​ന്നീ​ട് ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.…

Read More

പ്ര​കൃ​തി​ദു​ര​ന്തം! അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി

ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ കെ​ടു​തി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു എ​ത്ര​യും വേ​ഗം സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നു വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എം​പി രാ​ഹു​ൽ​ഗാ​ന്ധി. ക​ള​ക്ട​റേ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​രു​ൾ​പൊ​ട്ടി മ​ണ്ണി​ൽ പു​ത​ഞ്ഞ പു​ത്തു​മ​ല ഗ്രാ​മം, മേ​പ്പാ​ടി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ എ​ന്നി​വി​ട​ങ്ങി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ അ​ദ്ദേ​ഹം ദു​രി​താ​ശ്വാ​സ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ത്. പ​തി​വി​നു വി​പ​രീ​ത​മാ​യ എ​സ്പി​ജി-​പോ​ലീ​സ് പാ​സ് ഇ​ല്ലാ​തെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ൽ​ഗാ​ന്ധി​ക്കു മു​ന്നി​ലെ​ത്തി​യ​ത്. പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​ർ​ക്കു സാ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ യോ​ജി​ച്ച നീ​ക്കം ഉ​ണ്ടാ​ക​ണം. പ്ര​ധാ​ന​മ​ന്ത്രി​യോ​ടും മു​ഖ്യ​മ​ന്ത്രി​യോ​ടും സം​സാ​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ തു​ട​രു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണോ എ​ന്നു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നും വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നും ഇ​ല്ലെ​ന്നു അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. വ​യ​നാ​ടി​നു മാ​ത്ര​മാ​യി പ്ര​ത്യേ​ക കേ​ന്ദ്ര പാ​ക്കേ​ജ് ശി​പാ​ർ​ശ ചെ​യ്യു​മോ എ​ന്നു തി​ര​ക്കി​യ​പ്പോ​ൾ ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ശ​ക്ത​മാ​യി ഇ​ട​പെ​ടു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. വീ​ടും സ്വ​ത്തും…

Read More

ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ശ്രീ​ല​ത നാ​രാ​യ​ണ​ൻ നി​ര്യാ​ത​യാ​യി

കൊ​ച്ചി: പ്ര​ശ​സ്ത ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ശ്രീ​ല​ത നാ​രാ​യ​ണ​ൻ (44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 7.30-ന് ​ക​ള​മ​ശേ​രി​യി​ൽ. അ​ർ​ബു​ദ ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഇ​പ്പോ​ൾ ഇ​ട​പ്പ​ള്ളി കു​ന്നും​പു​റം ശ്രീ​ല​ക​ത്ത് വീ​ട്ടി​ൽ.

Read More

മ​ഴ​യു​ടെ ശ​ക്തി കു​റ​യു​ന്നു; സം​സ്ഥാ​ന​ത്ത്  ആ​റ് ജി​ല്ല​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ കു​റ​യു​ന്നു. ഇ​തേ​തു​ട​ർ​ന്നു അ​തി​തീ​വ്ര​മ​ഴ​യു​ടെ മു​ന്ന​റി​യി​പ്പാ​യ റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ആ​റ് ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ചൊ​വ്വാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട് ,ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ളി​ൽ, 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 204 മി​ല്ലീ​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജി​ല്ല​ക​ളി​ലെ വെ​ള്ളം ക​യ​റു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ​നു​സ​രി​ച്ച് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Read More

ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് 1700 രൂപ! സ​മ്പ​ന്നവീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട​യാ​യി​രി​ക്കു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് ഒ​രു ഹോ​ട്ട​ൽ ഈ​ടാ​ക്കി​യ​ത് 1700 രൂ​പ. മും​ബൈ​യി​ലെ ഫോ​ര് സീ​സ​ണ്‍​സ് ഹോ​ട്ട​ലി​ലാ​ണ് ര​ണ്ട് പു​ഴു​ങ്ങി​യ മു​ട്ട​യ്ക്ക് 1700 രൂ​പ ഈ​ടാ​ക്കി​യ​ത്. കാ​ർ​ത്തി​ക് ധ​ർ എ​ന്ന​യാ​ൾ ബി​ല്ല​ട​ക്കം ട്വീ​റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് ഓം​ല​റ്റി​നും 1700 രൂ​പ​യാ​ണ് ഈ​ടാ​ക്കാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വ​ലി​യ വീ​ട്ടി​ലെ കോ​ഴി​യി​ട്ട മു​ട്ട​യാ​യി​രി​ക്കും അ​ത് അ​തി​നാ​ലാ​ണ് ഇ​ത്ര​യും വി​ല​യെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​മ​ന്‍റ്. ര​ണ്ട് പ​ഴ​ത്തി​ന് 442 രൂ​പ വാ​ങ്ങി​യ സം​ഭ​വം രാ​ജ്യ​മൊ​ട്ടാ​കെ വ​ൻ വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ രാ​ഹു​ൽ ബോ​സാ​യി​രു​ന്നു സം​ഭ​വം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ നി​ങ്ങ​ൾ ഈ ​ബി​ല്ല് തീ​ർ​ച്ച​യാ​യും കാ​ണേ​ണ്ടി​വ​രു​മെ​ന്നും പ​ഴ​ങ്ങ​ൾ ന​മ്മു​ടെ നി​ല​നി​ൽ​പ്പി​ന് ഹാ​നി​ക​ര​മ​ല്ലെ​ന്ന് ആ​രാ​ണ് പ​റ​ഞ്ഞ​തെ​ന്നും ചോ​ദി​ച്ചാ​യി​രു​ന്നു രാ​ഹു​ൽ ബോ​സ് സം​ഭ​വം ജ​ന​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡീ​ഗ​ഢി​ലെ ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ…

Read More

ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ന്‍റെ ബം​ഗ്ലാ​വ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു; നാ​ല് കോ​ടി ഡോ​ള​റി​ന്‍റെ വി​ദേ​ശ​ഫ​ണ്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​യു​ടെ 300 കോ​ടി വി​ല​വ​രു​ന്ന ഡ​ൽ​ഹി​യി​ലെ ബം​ഗ്ലാ​വ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്തു. നാ​ല് കോ​ടി ഡോ​ള​റി​ന്‍റെ വി​ദേ​ശ​ഫ​ണ്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. എ​പി​ജെ അ​ബ്ദു​ൾ ക​ലാം റോ​ഡി​ൽ ലു​തി​യ​ൻ​സ് സോ​ണി​ലെ ബം​ഗ്ലാ​വാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​തു​ലി​ന്‍റെ പി​താ​വ് ദീ​പ​ക് പു​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മോ​സ​ർ ബെ​യ​ർ ഗ്രൂ​പ്പി​ന്‍റെ പേ​രി​ലു​ള്ള ബം​ഗ്ലാ​വാ​ണ​ത്.ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ ര​തു​ൽ പു​രു​യു​ടെ ക​മ്പ​നി​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും 1,350 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ന​ധി​കൃ​ത പ​ണ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ല​യ​ടി​ക്കു​ന്നു; ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ; സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മെന്ന് ജമ്മുകാഷ്മീർ പോലീസ്

ശ്രീ​ന​ഗ​ർ: പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​റി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ ഇ​ട​യ്ക്കി​ടെ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ന്ന​താ​യി സ​ർ​ക്കാ​ർ പ​റ​ഞ്ഞ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​ളു​ക​ൾ കൂ​ട്ടം കൂ​ട​രു​തെ​ന്നും വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്നും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ൽ അ​റി​യി​പ്പു ന​ൽ​കി. ക​ട​ക​ൾ അ​ട​യ്ക്കാ​നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ബാ​രാ​മു​ള്ള​യി​ലും ശ്രീ​ന​ഗ​റി​ലും തെ​ര​വി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​രു​പ​തോ​ളം പ്ര​തി​ഷേ​ധ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. ശ്രീ​ന​ഗ​റി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്ന​നെ​ന്ന വാ​ർ​ത്ത ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ണെ​ന്നും ഒ​രി​ട​ത്തും അ​ക്ര​മ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലെ​ന്നും ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് ട്വീ​റ്റ് ചെ​യ്തു.

Read More

ലൈ​ഫ് ഒ​ടു​ക്കി​യ​ത് ലൈ​വി​ൽ; മെ​ട്രോ ജീ​വ​ന​ക്കാ​ര​ൻ ഫേസ്ബുക്ക് ലൈ​വി​ൽ തൂ​ങ്ങി​; സംഭവമറിഞ്ഞ് പോലീസ് വാതിൽപ്പൊളിച്ച് അകത്തെത്തിയപ്പോഴേക്കും മരണം ശുഭാങ്കറെ തൂക്കിയെടുത്തു

ന്യൂ​ഡ​ൽ​ഹി: ഫേ​സ്ബു​ക്ക് ലൈ​വ് ന​ൽ​കി ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ നോ​ർ​ത്ത് 24 പ​ർ​ഗ​നാ​സ് സ്വ​ദേ​ശി​യാ​യ ശു​ഭാ​ങ്ക​ർ ച​ക്ര​ബ​ർ​ത്തി(27) ആ​ണ് മ​രി​ച്ച​ത്. വാ​ട​ക​വീ​ട്ടി​ലെ സീ​ലിം​ഗ് ഫാ​നി​ൽ തൂ​ങ്ങി​മ​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പു​റ​ത്തു​വി​ട്ടാ​ണ് ശു​ഭാ​ങ്ക​ർ മ​രി​ച്ച​ത്. ഡ​ൽ​ഹി മെ​ട്രോ​യു​ടെ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. താ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച ശു​ഭാ​ങ്കി​നെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഐ​ഡി കാ​ർ​ഡി​ൽ ചും​ബി​ച്ച ശേ​ഷ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ലൈ​വ് വീ​ഡി​യോ ക​ണ്ട​വ​ർ പ​റ‍​യു​ന്നു. ലൈ​വ് ക​ണ്ട​വ​രി​ൽ ചി​ല​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന​പ്പോ​ൾ‌ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വീ​ട്ടി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

Read More