മുക്കം: മലയോര മേഖലയിൽ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനം തെളിഞ്ഞു നിന്നതോടെ ഇരുവഴിഞ്ഞിപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്ത് ആശങ്കയോടെ കഴിഞ്ഞ നൂറ് കണക്കിന് കുടുംബങ്ങൾക്കിത് ആശ്വാസമായി. ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ഇടിയുന്നത് പതിവാണ്. കഴിഞ്ഞ പ്രളയത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ് പുഴയെടുത്തത്ത്. പ്രളയക്കെടുതിയിൽ നിന്ന് പതുക്കെ കരകയറും മുന്പാണ് വീണ്ടും പേമാരി എത്തിയത്. ശക്തമായ മഴയിൽ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കൽപ്പടവുകൾ പൂർണമായും മുങ്ങിപ്പോയ നിലയിലാണ്. മുക്കം വെന്റ് പൈപ്പ് പാലവും കാരശ്ശേരി വല്ലത്തായ്പ്പാറ വെന്റ് പൈപ്പ് പാലവും മുങ്ങിയിരുന്നു. മഴയിൽ പ്ലാസ്റ്റിക് കുപ്പികളടക്കം വലിയ തോതിലുള്ള മാലിന്യമാണ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. പുഴയിലൂടെ ഒഴുകിയെത്തിയ വലിയ മരം മുക്കം വെന്റ് പൈപ്പ് പാലത്തിൽ കുടുങ്ങിയതോടെ പാലത്തിൽ വീണ്ടും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. ഇതോടെ പാലം…
Read MoreCategory: Loud Speaker
അധോലോകത്തിന്റെ തിരക്കഥ പൂര്ത്തിയായി; തട്ടിക്കൊണ്ടുപോയ വിദ്യാര്ഥിയെ മംഗളൂരുവിൽ കണ്ടെത്തി
മഞ്ചേശ്വരം: നാലു ദിവസം മുമ്പ് കേരള-കര്ണാടക അതിര്ത്തിയില് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്ഥിയെ മംഗളൂരു ബസ് സ്റ്റാന്ഡില് കണ്ടെത്തി. പുലര്ച്ചെ വാഹനത്തില് ബസ് സ്റ്റാന്ഡ് പരിസരത്തെത്തിച്ച് ഇറക്കിവിടുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇപ്പോള് കര്ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി കേരള പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. പ്ലസ് വണ് വിദ്യാര്ഥിയായ മഞ്ചേശ്വരം കോളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിയായ സഹോദരിക്കൊപ്പം സ്കൂട്ടറില് പോകുന്ന വഴിയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവം നടന്ന് അല്പസമയത്തിനു ശേഷം ഹാരിസിനെ വിട്ടുകിട്ടാന് മൂന്നു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം വാട്ട്സാപ്പിലൂടെ വീട്ടുകാര്ക്ക് ലഭിച്ചിരുന്നു. കാലങ്ങളായി കേരള-കര്ണാടക അതിര്ത്തിയില് പ്രവര്ത്തിക്കുന്ന ചില സ്വര്ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിനു പിന്നിലെന്നാണ് വിവരം. ഹാരിസിന്റെ മാതൃസഹോദരന് ഇത്തരം ഇടപാടുകളില് പങ്കാളിയാണെന്നാണ് പോലീസ് നല്കുന്ന സൂചന. റിയാദില് നടന്ന സ്വര്ണ…
Read Moreലോക്കപ്പിനു മുന്നിൽ നിന്ന് ടിക് ടോക്ക് വീഡിയോ; പോലീസുകാരിക്ക് സസ്പെൻഷൻ
മെഹ്സന: ഗുജറാത്തിൽ പോലീസ് സ്റ്റേഷനുള്ളിൽ നൃത്തം ചെയ്ത യുവ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു സസ്പെൻഷൻ. ലോക് രക്ഷക് ദൾ (എൽആർഡി) റിക്രൂട്ട്മെന്റായ അർപ്പിത ചൗധരിയാണ് സസ്പെൻഷനിലായത്. മെഹ്സന ജില്ലയിലെ ലംഗനാജ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ലോക്കപ്പിനു മുന്നിലായിരുന്നു അർപ്പിതയുടെ ഡാൻസ്. ജോലി സമയത്ത് യൂണിഫോമിലല്ലായിരുന്ന അർപ്പിത ലോക്കപ്പിനു മുന്നിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അവർ തന്നെ ചിത്രീകരിക്കുകയും ടിക് ടോക്കിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ സസ്പെൻഷനും അർപ്പിതയെ തേടിയെത്തി. ജോലി സമയത്ത് യൂണിഫോം ധരിക്കാത്തതിനും അച്ചടക്കം പാലിക്കാത്തതിനുമാണ് അർപ്പിതയെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 20നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എൽആർഡിയിൽനിന്നും കഴിഞ്ഞ വർഷമാണ് മെഹ്സനയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് അർപ്പിതയെത്തിയത്.
Read Moreയുവതിയെ കൊന്നു കുഴിച്ചു മൂടിയ സൈനികനെ തേടി പോലീസ് ഡല്ഹിയിലേക്ക്; പ്രതിയായ സൈനികന് അഖില് ഡല്ഹിയില് സൈനിക കസ്റ്റഡിയില്
വെള്ളറട: യുവതിയെ കൊന്ന് കുഴിച്ച്മൂടിയ കേസിൽ പ്രതിയായ സൈനികനെ കസ്റ്റഡിയില് വാങ്ങുന്നതിന് പോലീസ് സംഘം ഡൽഹിയിലേക്ക്. നെയ്യാറ്റിന്കര ഡി വൈ എസ് പി അനില്കുമാര്, പുവ്വാര് സി ഐ രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഡല്ഹിക്ക് പോവുക. പ്രതിയായ സൈനികന് അഖിൽ ഡൽഹിയിൽ സൈനിക കസ്റ്റഡിയിലാണ്. കൊലപാതകവിവരം തിരുവനന്തപുരത്തിലെ ഉന്നതപോലീസ് നേതൃത്വം ഡല്ഹിയിലെ സൈനിക ഓഫിസ്സില് അറിയിച്ചതിനെ തുടര്ന്നാണ് സൈനിക കസ്റ്റഡിയില് സൂക്ഷിച്ചിട്ടുള്ളത്. അന്പൂരിക്കു സമീപം തട്ടാമുക്കിൽ പുതുതായി പണിയുന്ന വീടിനു പിന്നിലെ പുരയിടത്തിൽ ഇന്നലെയാണ് യുവതിയുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. പൂവാര് പുത്തന്കടയില് രാജന്റെ മകള് രാഖി മോളുടെ (25) മൃതദേഹമാണ് കണ്ടത്തിയത്. തട്ടാമുക്ക് സ്വദേശിയും സൈനികനുമായ അഖിൽ എസ്. നായരുടെ വീടിനു പിന്നിലെ പുരയിടത്തില് നിന്നാണു മൃതദേഹം ആര്ഡിഒയുടെ സാന്നിധ്യത്തില് ഇന്നലെ പുറത്തെടുത്തത്. മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. ജൂണ്…
Read Moreകാലുവാരിയതല്ല ഘർവാപസി..! വീട്ടിലേക്ക് മടങ്ങിവന്നതാണെന്ന് വിമത ബിജെപി എംഎൽഎമാർ
ഭോപ്പാൽ: വീട്ടിലേക്കുള്ള മടങ്ങിവരവാണ് നടത്തിയതെന്ന് മധ്യപ്രദേശിൽ ബിജെപിയെ കാലുവാരി കോൺഗ്രസിന് വോട്ടു ചെയ്ത എംഎൽഎമാർ. മുൻ കോൺഗ്രസ് നേതാക്കളായിരുന്ന നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവരാണു സർക്കാരിനെ പിന്തുണച്ച് നിയമസഭയിൽ വോട്ട് ചെയ്തത്. വികസനം മുൻ നിർത്തിയാണു കമൽനാഥ് സർക്കാരിനെ പിന്തുണച്ചതെന്നും വീട്ടിലേക്കുള്ള മടങ്ങിവരവാണെന്നും (ഘർവാപസി) ത്രിപാഠിയും കോളും പറഞ്ഞു. ക്രിമിനൽ നിയമ ഭേദഗതി ബിൽ വോട്ടെടുപ്പിലായിരുന്നു ബിജെപി എംഎൽഎമാർ സർക്കാരിനെ പിന്തുണച്ചത്. സർക്കാരിന് അനുകൂലമായി 122 വോട്ട് ല ഭിച്ചു. 120 വോട്ടായിരുന്നു ലഭിക്കേണ്ടിയിരുന്നത്. 230 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 121 പേരാണു സർക്കാരിനെ പിന്തുണയ്ക്കുന്നത്. സ്പീക്കർ എൻ.പി. പ്രജാപതി വോട്ട് ചെയ്തില്ല. നേരിയ ഭൂരിപക്ഷത്തിലാണ് കമൽനാഥ് സർക്കാർ ഭരണം നടത്തുന്നത്. 230 അംഗ സഭയിൽ കോൺഗ്രസിന് 114 അംഗങ്ങളും ബിജെപിക്ക് 109 അംഗങ്ങളു മാണുണ്ടായിരുന്നത്. നാലു സ്വതന്ത്രരും രണ്ട് ബിഎസ്പി അംഗങ്ങളും ഒരു…
Read Moreഒറ്റയടി, എല്ല് ദോ! എൽദോയുടെ കൈ അടിച്ചൊടിച്ചിട്ടും കാനത്തിനു മൗനം; ആട്ടുംതുപ്പും സഹിച്ച് എത്രകാലം സിപിഐ മുന്നോട്ടുപോകും; പരിഹസിച്ച് ചെന്നിത്തല
തിരുവനന്തപുരം: ആട്ടുംതുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകുമെന്നാണ് അറിയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐയുടെ മാർച്ച് തടഞ്ഞു പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എംഎൽഎ ഉൾപ്പെടെ നിരവധി സിപിഐ നേതാക്കൾക്കു പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുന്ന രീതിയിലേക്കു കേരളാ പോലീസിനെ മുഖ്യമന്ത്രി മാറ്റി. ഭരണകക്ഷി എംഎൽഎയുടെ കൈ അടിച്ചൊടിച്ചു, ഭരണകക്ഷിയിലെ പാർട്ടിയിലെ സെക്രട്ടറിയുടെ തല അടിച്ചുപൊട്ടിച്ചു. സ്വന്തം എംഎൽഎയുടെ കൈ തല്ലിയൊടിച്ചിട്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് അപഹാസ്യമാണ്. കാനത്തിന്റെ സമീപനത്തെ കൗതുകത്തോടെയാണു ജനങ്ങൾ കാണുന്നത്. ആട്ടുംതുപ്പും സഹിച്ച് എത്രകാലം സിപിഐ മുന്നോട്ടുപോകും- ചെന്നിത്തല ചോദിച്ചു. ഞാറയ്ക്കൽ സിഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സിപിഐ നടത്തിയ മാർച്ചിൽ എംഎൽഎ അടക്കം ഏഴു പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി…
Read Moreഞാനെന്താ കൊള്ളക്കാരനാണോ? രാത്രി പരമാവധി രണ്ടു പെഗ് കൂടുതൽ അടിക്കുമായിരിക്കും; നിരാശപ്പെട്ട് ശിവകുമാർ
ബംഗളുരു: കർണാടകയിൽ സഖ്യസർക്കാരിനെ നിലനിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടെന്ന സൂചന നൽകി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. തന്നെ പിന്നിൽനിന്നു കുത്തിയ പാർട്ടിയിലെ സുഹൃത്തുക്കൾ ബിജെപിയെയും പിന്നിൽനിന്നു കുത്തുമെന്നും ഇതിലൊന്നും ഒരു കാര്യവുമില്ലെന്നും ശിവകുമാർ പറഞ്ഞു. ചൊവ്വാഴ്ചയും വിശ്വാസവോട്ടെടുപ്പ് പൂർത്തിയാകാൻ സാധ്യത കാണാത്ത സാഹചര്യത്തിലാണ് മാധ്യമങ്ങൾ ശിവകുമാറിനോടു പ്രതികരണം ആരാഞ്ഞത്. മുംബൈയിലെ വിമത എംഎൽഎമാരുടെ മുറിയിൽ പ്രവേശിക്കുന്നതിൽനിന്നു തന്നെ വിലക്കി. താനെന്താ കൊള്ളക്കാരനാണോ? എന്താണു താനവരോട് ചെയ്തത്? അവർ രാജിസമർപ്പിച്ച സമയത്തു തന്നെ തനിക്ക് അവരെ പൂട്ടിയിടാമായിരുന്നില്ലേ?. അഞ്ച് എംഎൽഎമാരെ പൂട്ടിയിടുന്നത് തനിക്കു ബുദ്ധിമുട്ടാണെന്നു നിങ്ങൾ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇതിനുശേഷം ജീവിതത്തെ സംബന്ധിച്ചും അദ്ദേഹം ചില നിരീക്ഷണങ്ങൾ നടത്തി. “ഇതിന്റെയൊക്കെ കാര്യമെന്താണ്?. എല്ലാവരും ഏതെങ്കിലും രീതിയിൽ മരിക്കും. രാത്രിയിൽ രണ്ടു പെഗ് കൂടുതൽ കഴിക്കുക എന്നതു മാത്രമാണ് ഒരാൾക്കു പരമാവധി ചെയ്യാൻ കഴിയുന്നത്’ എന്നും ശിവകുമാർ പറഞ്ഞു.
Read Moreശിവരഞ്ജിത്ത് ഉത്തരക്കടലാസ് മുക്കിയത് പരീക്ഷാഹാളിൽനിന്നെന്നു കണ്ടെത്തൽ; വ്യാജ സീൽ തയാറാക്കിയതു ഹാജർ ക്രമീകരിക്കാന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പരീക്ഷയുടെ ഉത്തരക്കടലാസ് എടുത്തതു പരീക്ഷാഹാളിൽ നിന്നെന്നു വ്യക്തമായി. കോളേജ് അധികൃതരാണ് ഇതു സംബന്ധിച്ചു സ്ഥിരീകരണം നൽകിയത്. കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായ പ്രണവിനു പരീക്ഷാസമയത്തു നൽകിയ ഉത്തരക്കടലാസ് ബുക്ക്ലെറ്റ് കുത്തുകേസിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ഉത്തരക്കടലാസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കോളജ് അധികൃതർ പോലീസിനെ അറിയിച്ചു. മറ്റു ഉത്തരക്കടലാസുകൾ എങ്ങനെ ശിവരഞ്ജിത്തിന്റെ കൈയിലെത്തി എന്നതിൽ വ്യക്തതയില്ല. ശിവരഞ്ജത്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജ സീൽ തയാറാക്കിയതു ഹാജർ ക്രമീകരിക്കാനെന്നു പ്രതികൾ മൊഴി നൽകി. ഇതേക്കുറിച്ച് കേരള യൂണിവേഴ്സിറ്റി ഇതേവരെ പരാതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുമില്ല.
Read Moreതെളിവില്ല, സംശയം മാത്രം! ലൈംഗിക പീഡനത്തിൽ റൊണാൾഡോ കുറ്റവിമുക്തൻ
നെവാഡ: ലൈംഗിക പീഡന പരാതിയിൽ യുവന്റസിന്റെ പോച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കുറ്റവിമുക്തൻ. തെളിവില്ലാത്തതിനാൽ താരത്തിനെതിരേ നടപടിക്കു കഴിയില്ലെന്നു നെവാഡയിലെ കോടതി വ്യക്തമാക്കി. ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ചില സംശയങ്ങൾ മാത്രമാണു നിലനിൽക്കുന്നതെന്നും കോടതി വിലയിരുത്തി. അമേരിക്കൻ മോഡലായ കാതറിൻ മയോർഗയാണു റൊണാൾഡോയ്ക്കെതിരായ ആരോപണവുമായി രംഗത്തുവന്നത്. 2009-ൽ ലാസ് വേഗസിലെ ഹോട്ടൽ മുറിയിൽ റൊണാൾഡോ തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. പലതവണ എതിർത്തിട്ടും റൊണാൾഡോ തന്നെ ബലമായി ഉപദ്രവിച്ചെന്നും സംഭവം പുറത്തുപറയാതിരിക്കാൻ മൂന്നു കോടിയോളം രൂപ നൽകിയെന്നും ഇവർ പറഞ്ഞു. എന്നാൽ കാതറിന്റെ ആരോപണം റൊണാൾഡോ നിഷേധിച്ചു. പ്രശസ്തിക്കുവേണ്ടിയുള്ള വ്യാജ ആരോപണമാണ് ഇതെന്നും തന്റെ ചെലവിൽ പ്രശസ്തയാവാനുള്ള ശ്രമമാണെന്നും റൊണാൾഡോ പറഞ്ഞു. കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്നും അദ്ദേഹം സമ്മതിച്ചു. വാർത്ത പുറത്തുവിട്ട ജർമൻ മാഗസിൻ ഡെർ സ്പീഗനെതിരെ നോട്ടീസ് അയക്കുമെന്ന് റൊണാൾഡോയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.…
Read Moreപ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായി വിദേശത്തുനിന്നും നാട്ടിലെത്തി; ശസ്ത്രക്രിയയ്ക്കു മുന്പു മരുന്നു നൽകിയയുടൻ യുവതി മരിച്ചു
ആലുവ: സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിയ നഴ്സ് കൂടിയായ യുവതി അനസ്തേഷ്യക്കു മുന്പുള്ള ടെസ്റ്റ് ഇൻജക്ഷൻ നൽകിയയുടൻ ദേഹാസ്വാസ്ഥ്യമുണ്ടായി മരിച്ചു. കടുങ്ങല്ലൂർ കടേപ്പിള്ളി നിവേദ്യത്തിൽ അനൂപ് മേനോന്റെ ഭാര്യ സന്ധ്യ മേനോൻ (28) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വിദേശത്തായിരുന്ന അനൂപും സന്ധ്യയും പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായി കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സന്ധ്യ നേരത്തെ നഴ്സായി ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഞായറാഴ്ച വൈകിട്ട് ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റായി. ഇന്നലെ രാവിലെ ഒന്പതോടെ ഓപ്പറേഷൻ തിയറ്ററിലേക്കു കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മകളെക്കുറിച്ചുള്ള വിവരമറിയാത്തതിനെത്തുടർന്നു കൂടെയുണ്ടായിരുന്ന അമ്മ തിയറ്ററിൽ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയറിഞ്ഞത്. തുടർന്നു ബന്ധുക്കളുടെ ആവശ്യപ്രകാരം പത്തരയോടെ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തിയറ്ററിലേക്കു കൊണ്ടുപോകുന്നതിനു മുന്പു നൽകിയ മരുന്നു മാറിയോയെന്നു സംശയമുണ്ടെന്നു നഴ്സുകൂടിയായ സന്ധ്യ സംശയം പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. അനസ്തേഷ്യക്കു മുന്പുള്ള ടെസ്റ്റ്…
Read More