ഡെറാഡൂൺ: ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ഉത്തരാണ്ഡിലെ ബിജെപി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പശുവിനെ തടവിയാൽ ശ്വാസതടസം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഡെറാഡൂണിൽ ഒരു പൊതുപരിപാടിക്കിടെയാണ് മുഖ്യമന്ത്രി മണ്ടത്തരം വിളമ്പിയത്. പശുവിൻ പാലിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണത്തെ കുറിച്ചും റാവത്ത് പരിപാടിയിൽ വാചാലനായി. പശു ഓക്സിജൻ ശ്വസിക്കുക മാത്രമല്ല. പുറത്തുവിടുകയും ചെയ്യുന്നു. പശുവിനെ തടവിയാൽ ശ്വാസതടസങ്ങൾ മാറും. അതുപോലെ പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറാന് സഹായിക്കുമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ മണ്ടത്തരം ഇതിനകം സമൂഹമാധ്യമങ്ങളിൽ വൈറലായി. നേരത്തെ സംസ്ഥാന ബിജെപി അധ്യക്ഷൻ അജയ് ഭട്ടും മണ്ടത്തര പ്രസ്താവന നടത്തിയിരുന്നു. ബാഗേശ്വർ ജില്ലയിലെ ഗരുദ് ഗംഗ എന്ന നദിയിലെ വെള്ളം കുടിച്ചാൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ ഇല്ലാതെ സുഖപ്രസവം സാധ്യമാകുമെന്നായിരുന്നു അജയ് ഭട്ടിന്റെ കണ്ടെത്തൽ.
Read MoreCategory: Loud Speaker
അമിത വേഗത! ബസ് തലകീഴായി മറിഞ്ഞു; 20 പേര്ക്ക് പരിക്ക്; അപകടം നടന്നത് തൊണ്ടയാട് ബൈപാസ് ജംഗ്ഷനില്
കോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജംഗ്ഷനില് നിയന്ത്രണംവിട്ട സ്വകാര്യബസ് മറിഞ്ഞ് സ്ത്രീയ്ക്കും ഡ്രൈവര്ക്കും ഉള്പ്പെടെ 20 പേര്ക്ക് പരിക്ക്. ഇതില് ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്പ്പെട്ടവരെ കോഴിക്കോട് മെഡിക്കല്കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം. മുക്കത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ആക്ട്രോസ് ബസാണ് അപകടത്തില്പെട്ടത്. തൊണ്ടയാട് ജംഗ്ഷനില് സിഗ്നല് മറികടക്കാന് അതിവേഗതിയില് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില് കയറുകയായിരുന്നു. തുടര്ന്ന് എതിര്ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകില് ഇടിച്ചാണ് മറിഞ്ഞത്. എതിര്ഭാഗത്തെ സൂപ്പര്മാര്ക്കറ്റിന് മുന്നില് നിര്ത്തിയിട്ട പിക്കപ്പ് വാനിലും ബസിടിച്ചു. തൊട്ടടുത്ത മത്സ്യമാര്ക്കറ്റിന് മുന്നില് ഐസ് കയറ്റുകയായിരുന്ന തൊഴിലാളി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറിഞ്ഞ ബസിനടിയില് കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസും ഫയര്ഫോഴ്സും സ്ഥലത്തെത്തി. വിവിധ ആശുപത്രികളില് നിന്ന് രക്ഷാപ്രവര്ത്തനത്തിനായി ആംബുലന്സും സ്ഥലത്തെത്തിയിരുന്നു. ബസില് നിന്നൊഴുകിയ ഓയിലും ഡീസലും…
Read Moreഅവര് ദമ്പതികളല്ല! അമ്പലവയലില് മര്ദനമേറ്റത് ദമ്പതികള്ക്കല്ലെന്നു സ്ഥിരീകരിച്ചു; ലോഡ്ജിലെത്തി ശല്യം ചെയ്തപ്പോള് എതിര്ത്തു സജീവാനന്ദന് പകതീര്ത്തതാണെന്ന് യുവതി
കൽപ്പറ്റ: അന്പലവയൽ ടൗണിൽ 21നു രാത്രി പ്രദേശവാസി പായിക്കൊല്ലി സജീവാനന്ദന്റെ (39) മർദനമേറ്റ യുവാവും യുവതിയും ദന്പതികളല്ലെന്നു പോലീസ് സ്ഥിരീകരിച്ചു. യുവതി തമിഴ്നാട് കോയന്പത്തൂർ സ്വദേശിനിയും യുവാവ് ഊട്ടി സ്വദേശിയുമാണെന്നാണ് അന്വേഷണത്തിൽ പോലീസിനു മനസിലായത്. തമിഴ്നാട് സ്വദേശികളായ ദന്പതികൾക്കാണ് മർദനമേറ്റതെന്ന അനുമാനത്തിലായിരുന്നു പോലീസ്. മറ്റൊരാൾ മുഖേന യുവതിയുമായി പരിചയപ്പെട്ട ഊട്ടി സ്വദേശി അന്പലവയലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. യുവതിയുമായി പോലീസ് ഇന്നലെ ഫോണിൽ സംസാരിച്ചു. ലോഡ്ജിലെത്തി ശല്യം ചെയ്തപ്പോൾ എതിർത്തതിന് സജീവാനന്ദൻ പകതീർക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയതായാണ് വിവരം. അടുത്ത ദിവസം പോലീസ് കോയന്പത്തൂരിലെത്തി മൊഴിയെടുക്കും. യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. മർദനക്കേസിൽ പ്രതി സജീവാനന്ദൻ ഒളിവിലാണ്. കർണാടകയിലും തമിഴ്നാട്ടിലും ഇയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. യുവാവിനും യുവതിക്കും മർദനമേറ്റ സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ടൗണിൽ കശപിശയ്ക്കിടെ യുവാവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജീവാനന്ദൻ യുവതിയുടെ കരണത്തടിച്ചത്. പ്രശ്നത്തിൽ ഇടപെട്ട…
Read Moreഒറിജിനൽ നോട്ടിനെ വെല്ലുന്ന നിർമാണം! ഷമീറിനെക്കുറിച്ച് നാട്ടുകാര്ക്കും അറിയില്ല; കള്ളനോട്ട് കേസ് പ്രതികളെ കുടുക്കിയത് ആശുപത്രിയിൽനിന്നു ലഭിച്ച രഹസ്യവിവരം
തിരുവനന്തപുരം/കോഴിക്കോട്: ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽനിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച കടയ്ക്കാവൂർ സ്വദേശി രാജൻ പത്രോസിനെ ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തതോടെയാണ് വൻ കള്ളനോട്ടു സംഘത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ കള്ളനോട്ടടിക്കുന്ന സംഘത്തിലെ മുഖ്യപ്രതി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീർ ഉൾപ്പെടെ നാല് പ്രതികളെയും ആറ് ലക്ഷത്തോളം രൂപയും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കത്തിലൂടെയാണ് മറ്റുള്ളവരെ പിടികൂടാനായത്. കുന്നമംഗലത്തും ഫറോക്കിലും റെയ്ഡ് നടത്തി ഉപകരണങ്ങളും വ്യാജനോട്ടുകളും പിടിച്ചെടുത്തു. കോഴിക്കോട് മുക്കം കളന്തോട് നടത്തിയിരുന്ന ഡിടിപി സെന്ററിന്റെ മറവിലാണു മുഖ്യ പ്രതി ഷെമീർ വ്യാജനോട്ടുകൾ നിർമിച്ചിരുന്നത്. ഒറിജിനൽ നോട്ടുകളെ വെല്ലുന്ന രീതിയിലായിരുന്നു കള്ളനോട്ടിന്റെ നിർമാണം. മുന്പ് ജയിൽവാസം അനുഭവിച്ചിട്ടുള്ള പ്രതി കള്ളനോട്ട് കേസിൽ നേരത്തേ പിടിയിലായവരിൽ നിന്നു ലഭിച്ച വിവരപ്രകാരമാണ് വ്യാജനോട്ട് നിർമാണം…
Read Moreതെങ്ങിന്തോപ്പുകള് സ്പിരിറ്റ് സംഭരണ കേന്ദ്രങ്ങള്! എക്സൈസിനെ കുഴക്കി തമിഴ് കാരിയര്മാര്; ലക്ഷ്യം ഓണക്കാലം
എം.വി. വസന്ത് തൃശൂർ: പാലക്കാട്ടെ കള്ളുചെത്തുന്ന തെങ്ങിൻതോപ്പുകളിൽ എക്സൈസ് പരിശോധന കർശനമാക്കുന്പോഴും തലവേദനയായി തമിഴ് കാരിയർമാർ. തോപ്പുകളിൽ കള്ളെത്തുന്നില്ലെന്ന് ഉറപ്പിക്കാനും സമർഥിക്കാനുമുള്ള എക്സൈസിന്റെ പെടാപ്പാടിനെ വെല്ലുവിളിച്ചാണ് തമിഴ് കാരിയർമാരുടെ രംഗപ്രവേശം. കഴിഞ്ഞ തിങ്കളാഴ്ച മീനാക്ഷിപുരം തമിഴ്നാട് അതിർത്തിയിൽ അവിടത്തെ പോലീസ് സ്പിരിറ്റ് പിടികൂടിയിരുന്നു. ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരു കന്നാസ് സ്പിരിറ്റാണ് പിടിച്ചെടുത്തത്. കേരളാ അതിർത്തിയിലെ തെങ്ങിൻ തോപ്പുകളിലെത്തിക്കാനാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നായിരുന്നു പ്രതിയുടെ മൊഴി. മൂങ്കിൽമട സ്വദേശി മണികണ്ഠൻ എന്നയാളാണ് പിടിയിലായത്. ഇത്തരത്തിൽ നിരവധി തവണ സ്പിരിറ്റ് കടത്തിയതായും ഇയാൾ തമിഴ്നാട് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ബംഗളുരുവിൽനിന്നു മൊത്തമായി പൊള്ളാച്ചിയിലെത്തിക്കുന്ന സ്പിരിറ്റ് ഇവിടെനിന്നും ബൈക്കുകളിലും മൊപ്പെഡുകളിലും കടത്തുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സ്പിരിറ്റ് കടത്തിന്റെ കാരിയർമാരായി അതിർത്തി മേഖലയിലെ തമിഴരും മലയാളികളുമുണ്ട്. തോപ്പിൽ സ്പിരിറ്റ് എത്തിച്ചാൽ പ്രതീക്ഷിച്ചിതിനപ്പുറം കൂലി ലഭിക്കുമെന്നതു തന്നെയാണ് കാരിയർമാരുടെ എണ്ണത്തിൽ വർധനവുണ്ടാക്കുന്നത്. ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ…
Read Moreകണ്ടും കൊണ്ടുമറിഞ്ഞ കേരള പോലീസിനെ ഇനി വായിച്ചറിയാം; കേരള പോലീസിനെക്കുറിച്ച് ബൃഹദ്ഗ്രന്ഥം വരുന്നു
ഋഷി തൃശൂർ: കണ്ടും കേട്ടും കൊണ്ടുമറിഞ്ഞ കേരള പോലീസിനെ ഇനി വായിച്ചറിയാം. കേരള പോലീസിനെക്കുറിച്ചുള്ള ബൃഹദ്ഗ്രന്ഥം പുറത്തിറക്കുന്നതിന്റെ നടപടികൾ കേരള പോലീസ് ആരംഭിച്ചു. കേരള പോലീസിന്റെ ചരിത്രം, നേട്ടങ്ങൾ, ശ്രദ്ധേയമായ സംഭവങ്ങൾ, പ്രശസ്തവ്യക്തികൾ എന്നീ വിവരങ്ങളും ചിത്രങ്ങളുമെല്ലാം സഹിതം ഒരു കോഫി ടേബിൾ ബുക്ക് മാതൃകയിലാണ് ബൃഹദ്ഗ്രന്ഥം ഇംഗ്ലീഷിൽ തയ്യാറാക്കുന്നത്.പുസ്തകത്തിന്റെ രൂപകൽപ്പനയ്ക്കും പ്രസിദ്ധീകരണത്തിനുമായി പ്രശസ്ത അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഓണ്ലൈൻ ടെണ്ടറുകൾ ക്ഷണിച്ചു കഴിഞ്ഞു. കേരള പോലീസിന്റെ രൂപീകരണത്തിന് മുന്പുള്ള ചരിത്രവും മലബാറും തിരുവിതാംകൂർ കൊച്ചി സംസ്ഥാനങ്ങളും ലയിച്ച് കേരളം യാഥാർഥ്യമായതോടെ കേരള പോലീസ് രൂപീകരിച്ചതും പതിറ്റാണ്ടുകളായുള്ള കേരള പോലീസിന്റെ പ്രവർത്തനങ്ങളും സേനയുടെ വ്യത്യസ്ത വിഭാഗങ്ങളും എല്ലാം പുസ്തകത്തിൽ പരാമർശിക്കും. ഇംഗ്ലീഷിലാണ് പുസ്തകം തയ്യാറാക്കുക. 2500 കോപ്പികളാണ് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അസം റൈഫിൾസ് ഇത്തരമൊരു പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Read Moreഅമ്പലവയല് മര്ദനം! യുവതിയെ പോലീസ് കണ്ടെത്തിയതായി സൂചന; ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കും
കൽപ്പറ്റ: അന്പലവയലിൽ മർദ്ദനത്തിനിരയായ തമിഴ് യുവതിയെ പോലീസ് അന്വേഷണ സംഘം കണ്ടെത്തിയതായി സൂചന. യുവതിയുമായി ഫോണിൽ സംസാരിച്ചതിൽ യുവതിയേയും സുഹൃത്തിനെയും സജീവാനന്ദൻ ലോഡ്ജിൽ ചെന്നു ശല്യപ്പെടുത്തിയതായും ഇരുവരും എതിർത്തപ്പോൾ പകയോടെ പിന്തുടർന്ന് അക്രമിച്ചതായും യുവതി പോലീസിനോട് പറഞ്ഞതായാണ് സൂചന. യുവതി തമിഴ്നാട് കോയന്പത്തൂർ സ്വദേശിയാണെന്നും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ യുവതിയുടെ വീട്ടിൽ എത്തി മൊഴി രേഖപ്പെടുത്തുമെന്നുമാണ് കരുതുന്നത്.
Read Moreകാനമെന്താ ഇങ്ങനെ? അണികൾക്കിടയിൽ അമർഷം; എതിർനീക്കം ശക്തമാക്കി ഇസ്മായിൽ പക്ഷം
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയുള്ള നീക്കം ശക്തമാക്കി കെഇ ഇസ്മായിൽ പക്ഷം. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനും അസിസ്റ്റന്റ് സെക്രട്ടറി എൽദോ എബ്രാഹം എംഎൽഎ എന്നിവർക്കും മർദ്ദനമേറ്റിട്ടും കാനം രാജേന്ദ്രന്റെ പ്രതികരണം ശക്തമായിരുന്നില്ല. ആഭ്യന്തര വകുപ്പിനെ വിമർശിക്കാതെ പോലീസുകാർക്കെതിരെ വിമർശനം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. കാനത്തിന്റെ സമീപനം മുൻഗാമികൾക്ക് ചേർന്നതല്ലെന്ന വിമർശനമാണ് പാർട്ടിയ്ക്കുള്ളിൽ നിന്ന് ശക്തമായി ഉയർന്നിരിക്കുന്നത്. ഇപ്പോഴത്തെ തിരുവനന്തപുരം ഡെപ്യൂട്ടി മേയറും മുൻ എഐവൈഎഫ് നേതാവുമായ രാഖി രവികുമാർ അടക്കമുള്ള വനിതാ പ്രവർത്തകരെ കന്റോൺമെന്റ് പോലീസ് അറസ്റ്റു ചെയ്തപ്പോൾ അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന വെളിയം ഭാർഗവൻ അവരെ സ്റ്റേഷനിൽ നിന്നും ഇറക്കുവാനായി മുണ്ടും മടക്കി കുത്തി കന്റോൺമെന്റ് സ്റ്റേഷനിലെത്തിയതും അവരെ ശക്തമായ ഇടപെടലിലൂടെ ഇറക്കി കൊണ്ടുപോയതും ഓർമ്മിപ്പിച്ചാണ് കാനത്തിനെതിരെ നീക്കവുമായി പാർട്ടിയിലെ വിമത വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.…
Read Moreയുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവം: സൈനികന്റെ സഹോദരനെ തേടി പോലീസ് തിരുനെല്വേലിയിലേക്ക്
വെള്ളറട: അമ്പൂരി തട്ടാംമുക്കില് യുവതിയെ കൊന്നു കുഴിച്ചു മൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള സൈനികൻ അഖിലിന്റെ സഹോദരൻ രാഹുലിനെത്തേടി പോലീസ് തമിഴ്നാട്ടിലേക്ക്. നെയ്യാറ്റിന്കര ഡി വൈ എസ് പി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ഡി വൈ എസ് പി അനില്കുമാർ, വെള്ളറട എസ് ഐ ബിജു, പൂവ്വാര് സി ഐ രാജീവ് , പോഴിയൂര് പുവ്വാര് എസ് ഐ മാരുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷണം പുരോഗമിക്കുന്നത്. അഖിലിനെ ഡൽഹിയിൽ സൈനിക കസ്റ്റഡിയില് സൂക്ഷിക്കുന്നതിനുള്ള നിര്ദ്ദേശം നല്കിയതായിട്ടാണ് സൂചന. പോലീസ് കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്ശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ തെരയുന്നത്. രാഹുല് എസ് നായരുടെ മൊബൈല് ഫോൺ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം തിരുനെല്വേലിയിലേക്ക് തിരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം 21 മുതല് കാണാതായ തിരുപുറം പുത്തന്കട സ്വദേശിയായ രാഖി(30)യെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമമാണ് ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുള് അഴിച്ചത്.…
Read Moreആശങ്ക അകലുന്നു! മലയോര മേഖലയിൽ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം; ജലനിരപ്പ് താഴ്ന്നു
മുക്കം: മലയോര മേഖലയിൽ നാല് ദിവസമായി പെയ്യുന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. ചൊവ്വാഴ്ചയും ബുധനാഴ്ചയും മാനം തെളിഞ്ഞു നിന്നതോടെ ഇരുവഴിഞ്ഞിപ്പുഴ ഉൾപ്പെടെയുള്ള മലയോര മേഖലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് താഴ്ന്നു. ഇരുവഴിഞ്ഞിപ്പുഴയോരത്ത് ആശങ്കയോടെ കഴിഞ്ഞ നൂറ് കണക്കിന് കുടുംബങ്ങൾക്കിത് ആശ്വാസമായി. ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരം ഇടിയുന്നത് പതിവാണ്. കഴിഞ്ഞ പ്രളയത്തിൽ ഏക്കറുകണക്കിന് ഭൂമിയാണ് പുഴയെടുത്തത്ത്. പ്രളയക്കെടുതിയിൽ നിന്ന് പതുക്കെ കരകയറും മുന്പാണ് വീണ്ടും പേമാരി എത്തിയത്. ശക്തമായ മഴയിൽ മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കൽപ്പടവുകൾ പൂർണമായും മുങ്ങിപ്പോയ നിലയിലാണ്. മുക്കം വെന്റ് പൈപ്പ് പാലവും കാരശ്ശേരി വല്ലത്തായ്പ്പാറ വെന്റ് പൈപ്പ് പാലവും മുങ്ങിയിരുന്നു. മഴയിൽ പ്ലാസ്റ്റിക് കുപ്പികളടക്കം വലിയ തോതിലുള്ള മാലിന്യമാണ് ഇരുവഴിഞ്ഞിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. പുഴയിലൂടെ ഒഴുകിയെത്തിയ വലിയ മരം മുക്കം വെന്റ് പൈപ്പ് പാലത്തിൽ കുടുങ്ങിയതോടെ പാലത്തിൽ വീണ്ടും മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. ഇതോടെ പാലം…
Read More