കോ​ൺ​ഗ്ര​സി​ന് പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്ത​ണം; താ​നി​പ്പോ​ൾ അ​ധ്യ​ക്ഷ​ന​ല്ലെ​ന്ന് രാ​ഹു​ൽ

ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സി​നു പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. താ​നി​പ്പോ​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന​ല്ല. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി എ​ത്ര​യും വേ​ഗം യോ​ഗം ചേ​ര്‍​ന്ന് പു​തി​യ അ​ധ്യ​ക്ഷ​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. താ​ൻ നേ​ര​ത്തെ ത​ന്നെ രാ​ജി സ​മ​ർ​പ്പി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നേ​റ്റ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ രാ​ജി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി യോ​ഗം ത​ള്ളി​യി​രു​ന്നു.

Read More

ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​ പ്ര​വേ​ശ​നം ത​ട​യു​മോ..‍? ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോദ്യത്തിന് കേന്ദ്രത്തിന് മൗനം

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നു മൗ​നം. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ലെ സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ ഓ​ർ​ഡി​ൻ​സ് കൊ​ണ്ടു​വ​രു​മോ എ​ന്ന ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ലാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്. വി​ഷ​യം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മാ​ത്രം കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് മ​റു​പ​ടി ന​ൽ​കി. യു​വ​തീ പ്ര​വേ​ശ​ന​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. എ​ന്നാ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് പു​റ​ത്തി​റ​ക്കി സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ടു മു​ഖം തി​രി​ക്കു​ക​യാ​ണ് കേ​ന്ദ്രം. ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലാ​ണ് പ്രേ​മ​ച​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

Read More

മ​ജീ​ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ കൊ​ടി സു​നി ഉ​പ​യോ​ഗി​ച്ച​ത് കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ ന​മ്പ​ര്‍; വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് സം​ഘം കോ​ട്ട​യ​ത്തേ​ക്ക്

വി​യ്യൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും ഖ​ത്ത​റി​ല്‍ ജു​വ​ല​റി ഉ​ട​മ​യു​മാ​യ കോ​ഴി​ശേ​രി മ​ജീ​ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ കൊ​ടി സു​നി ഉ​പ​യോ​ഗി​ച്ച​ത് കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ന​മ്പ​ര്‍. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് സം​ഘം കോ​ട്ട​യ​ത്തേ​ക്ക് തി​രി​ച്ചു. ക​ഴി​ഞ്ഞ മാ​സം 23നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഖ​ത്ത​റി​ല്‍ ത​ന്‍റെ ഏ​ജ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ന്ന സു​നി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം വീ​ട് ആ​ക്ര​മി​ക്കു​മെ​ന്നു​മാ​ണ് സു​നി​യു​ടെ ഭീ​ഷ​ണി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ മ​ജീ​ദ് പ​രാ​തി ന​ൽ​കി. മ​ജീ​ദി​ന്‍റെ ഭാ​ര്യ താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ടി സു​നി​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വി​യ്യൂ​ർ ജ​യി​ലി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​വെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു

Read More

വി​യ്യൂ​രി​ൽ അ​തീ​വ സു​ര​ക്ഷാ ജ​യി​ൽ തു​റ​ന്നു! ആ​ദ്യം അ​ക​ത്തേ​ക്ക് 55 പേ​ർ; ഈ​ച്ച​പോ​ലും അ​ക​ത്തു​ക​ട​ക്കി​ല്ല ഈ ​ഹൈ​ടെ​ക് സെ​ക്യൂ​രി​റ്റി ജ​യി​ലി​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ അ​തീ​വ​സു​ര​ക്ഷ ജ​യി​ൽ (ഹൈ ​സെ​ക്യൂ​രി​റ്റി പ്രി​സ​ണ്‍) വി​യ്യൂ​രി​ൽ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തെ മൂ​ന്നു ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 55 കൊ​ടും കു​റ്റ​വാ​ളി​ക​ളെ ആ​ദ്യ​മാ​യി അ​തീ​വ സു​ര​ക്ഷ ജ​യി​ലി​ലേ​ക്ക് മാ​റ്റും. ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന എ​ൻ​ഐ​എ കേ​സു​ക​ളി​ലെ പ്ര​തി​ക​ള​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് ഇ​വി​ടേ​ക്ക് മാ​റ്റു​ക. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ജ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യാ​നും പ​ക​ർ​ത്താ​നും അ​ക​ത്തേ​ക്ക് ക​ട​ത്തി​വി​ട്ടി​ല്ല. ഈ​ച്ച​പോ​ലും അ​ക​ത്തു​ക​ട​ക്കി​ല്ല ഈ ​ഹൈ​ടെ​ക് സെ​ക്യൂ​രി​റ്റി ജ​യി​ലി​ൽ വി​യ്യൂ​ർ: രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യ വി​യ്യൂ​രി​ലെ ഹൈ​ടെ​ക് സെ​ക്യൂ​രി​റ്റി ജ​യി​ൽ രാ​ജ്യ​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ള്ള അ​തീ​വ​സു​ര​ക്ഷ ജ​യി​ലാ​ണ്. തീ​വ്ര​വാ​ദി​ക​ള​ട​ക്കം കൊ​ടും കു​റ്റ​വാ​ളി​ക​ളെ​യാ​ണ് ഇ​വി​ടെ പാ​ർ​പ്പി​ക്കു​ക. ഒ​ന്പ​തേ​ക്ക​റി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ട​മാ​ണ് ഹൈ​ടെ​ക് സെ​ക്യൂ​രി​റ്റി പ്രി​സ​ണി​നാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ ജ​യി​ലും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കു​ക​ളു​മു​ണ്ട്. സ്കാ​ന​ർ​വ​ഴി​യാ​ണ് ത​ട​വു​കാ​രെ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. മ​റ്റു​ള്ള​വ​ർ​ക്ക്…

Read More

ഈ ​കു​ഞ്ഞു​ങ്ങ​ളെ​ക്കൊ​ണ്ട് ഞാ​ൻ എ​ന്തു​ചെ​യ്യും..! യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ​ക്ക് മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന; ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ഇ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു…

ക​ണ്ണൂ​ർ: “അ​വ​രി​ല്ലാ​തെ ഈ ​കു​ഞ്ഞു​ങ്ങ​ളെ​ക്കൊ​ണ്ട് ഞാ​ൻ എ​ന്തു ചെ​യ്യും…‍?’ ആ​ത്മ​ഹ​ത്യ ചെ​യ്ത പാ​ർ​ഥാ​സ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ഉ​ട​മ സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന യു​ഡി​എ​ഫ് സം​ഘ​ത്തി​നു മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ഓ​രോ ദി​വ​സ​വും ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​പ്പോ​ഴും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യാ​ണ്. ഇ​നി എ​ന്താ​ണു ചെ​യ്യു​ക​യെ​ന്ന് പോ​ലും എ​നി​ക്ക​റി​യി​ല്ല. മ​തി​യാ​യി സാ​റെ. എ​ത്ര പ്രാ​വ​ശ്യ​മാ​ണ് ഞ​ങ്ങ​ൾ ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​തെ​ന്ന് സാ​ജ​ന്‍റെ ഭാ​ര്യാ​പി​താ​വും ക​ര​ഞ്ഞു​കൊ​ണ്ട് യു​ഡി​എ​ഫ് സം​ഘ​ത്തി​നു മു​ന്നി​ൽ തി​ക്താ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി പോ​ലും ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് പോ​ലും വി​ല​ക​ല്പി​ക്കാ​തെ ന​ഗ​ര​സ​ഭ ഉ​ട​ക്കു​ക​യാ​ണെ​ന്ന് സാ​ജ​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്തും പ​റ​ഞ്ഞു. സാ​ജ​ന്‍റെ ഭാ​ര്യ​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും യു​ഡി​എ​ഫ് സം​ഘം ആ​ശ്വ​സി​പ്പി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കും​വ​രെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളും യു​ഡി​എ​ഫും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും തു​ട​ർ​ന്നു​ള്ള കു​ടും​ബ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളി​ൽ യു​ഡി​എ​ഫ് താ​ങ്ങും ത​ണ​ലു​മാ​യി ഉ​ണ്ടാ​കു​മെ​ന്നും സം​ഘാം​ഗ​മാ​യ…

Read More

മാന്‍വെട്ടം പള്ളിയില്‍ മോഷണം, അതും പട്ടാപകല്‍! ദേ… കള്ളന്‍ സിസിടിവി കാമറയില്‍; എല്ലാം കഴിഞ്ഞ് പ്രാര്‍ഥനയും; വീഡിയോ

കടുത്തുരുത്തി: മാന്‍വെട്ടം സെന്റ് ജോര്‍ജ് പള്ളിയിലെ നേര്‍ച്ചപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന കള്ളന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. പള്ളിക്കകത്ത് തിരുസ്വരൂപത്തിന് മുന്നിലിരുന്ന നേര്‍ച്ചക്കുറ്റിയില്‍ നിന്നാണ് പണം അപഹരിച്ചത്. പല തവണ പള്ളിയുടെ വാതിലിന് സമീപം വന്നെത്തി നോക്കി. ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പണം അപഹരിച്ചത്. തുടര്‍ന്ന് മുറിയിലെ ക്യാമറയില്‍ കള്ളന്‍ പണം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വികാരി നരിവേലില്‍ മത്തായി കത്തനാര്‍ പള്ളിയിലേക്ക് കയറി വന്നു. എവിടത്തുകാരനാണെന്ന് ചോദിച്ചു. കല്ലറക്കാരനാണെന്നായിരുന്നു മറുപടി. ഈര്‍ക്കിലി എന്തിനാണെന്ന ചോദ്യത്തിന് പല്ലിട കുത്താനാണെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് വികാരിയെ കബിളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ക്യാമറാദൃശ്യങ്ങള്‍ ഉള്‍പ്പെടെ പള്ളിയധികൃതര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഏകദേശം 60 വയസിലധികം പ്രായം തോന്നിക്കുന്നയാളാണ് മോഷണം നടത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

കേ​ര​ള ജ​ന​പ​ക്ഷം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി മു​ന്ന​ണി വി​ട്ടേ​ക്കു​മെ​ന്ന് സൂ​ചി​പ്പി​ച്ച് പി.​സി ജോ​ർ​ജ്

കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ എ​ൻ​ഡി​എ വി​ടാ​നും മ​ടി​ക്കി​ല്ലെ​ന്ന് പി.​സി ജോ​ർ​ജ് എം​എ​ൽ​എ. പാ​വ​പ്പെ​ട്ട​വ​രു​ടെ​യും, ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യും, ന്യൂ​ന​പ​ക്ഷ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​നും ബി​ജെ​പി ത​യാ​റാ​ക​ണ​മെ​ന്ന് പി.​സി ജോ​ർ​ജ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത്‌ പാ​ർ​ട്ടി ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത പ​ക്ഷം മു​ന്ന​ണി​വി​ടു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ മ​ടി​യു​ണ്ടാ​കി​ല്ലെ​ന്നു പി.​സി ജോ​ർ​ജ് പ​റ​ഞ്ഞു. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ ചെ​യ​ർ​മാ​നാ​യി ഇ.​കെ.​ഹ​സ​ൻ​കു​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് സ്ഥാ​നം ഒ​ഴി​ഞ്ഞു.

Read More

ഇ​ര​ട്ട​സ​ഹോ​ദ​ര​നെ പ​ക​ര​ക്കാ​ര​നാ​ക്കി വ​ച്ച് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി; ഇ​രു സ​ഹോ​ദ​രന്മാ​രും ഇ​പ്പോ​ൾ ജയിലില്‍

ഇ​ര​ട്ട സ​ഹോ​ദ​ര​നെ പ​ക​ര​ക്കാ​ര​നാ​ക്കി വ​ച്ച് കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ലി​നു​ള്ളി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. തു​ർ​ക്കി​യി​ലാ​ണ് സം​ഭ​വം. 19 വ​യ​സു​കാ​ര​നാ​യ മു​റ​ത് ആ​ണ് കൊ​ല​ക്കേ​സി​ൽ പി​ടി​യി​ലാ​യി ദീ​ർ​ഘ​നാ​ള​ത്തെ ശി​ക്ഷ ല​ഭി​ച്ച് ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​റ​തി​നെ കാ​ണാ​നെ​ത്തി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ഹു​സൈ​നെ പ​ക​ര​ക്കാ​ര​നാ​ക്കി വ​ച്ചാ​ണ് മു​റ​ത് ജ​യി​ൽ ജീ​വ​ന​ക്കാ​രെ വി​ദ​ഗ്ദ​മാ​യി ക​ബ​ളി​പ്പി​ച്ച് ര​ക്ഷ​പെ​ട്ട​ത്. തു​ട​ർ​ന്ന് ജ​യി​ലി​നു​ള്ളി​ൽ ക​ഴി​ഞ്ഞ ഹു​സൈ​നി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് യ​ഥാ​ർ​ത്ഥ പ്ര​തി ര​ക്ഷ​പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ വി​വ​ര​വും കൈ​മാ​റി. തു​ട​ർ​ന്ന് ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​റ​തി​നെ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​രു സ​ഹോ​ദ​രന്മാ​രും ഇ​പ്പോ​ൾ ജ​യി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ചു വ​രി​ക​യാ​ണ്.

Read More

സ്വകാര്യ ജീവിതത്തിന് തടസമാകുമെന്നു കരുതി മകളെ കൊലപ്പെടുത്തി! നെടുമങ്ങാട്ടെ കൊലപാതകത്തില്‍ അമ്മയേയും കാമുകനേയും കസ്റ്റഡിയില്‍ വിട്ടു

നെ​ടു​മ​ങ്ങാ​ട്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി കി​ണ​റ്റി​ൽ ത​ള്ളി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ അമ്മ മ​ഞ്ജു​ഷ​യേ​യും (34) , കാ​മു​ക​ൻ അ​നീ​ഷ​നെ​യും (29) കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് നെ​ടു​മ​ങ്ങാ​ട് കോ​ട​തി പോലീ​സ് ക​സ്റ്റ​ഡി​ൽ വി​ട്ടു . ഇ​വ​രെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ട​ ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ന്നു മു​ത​ൽ ഇ​വ​രെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലും തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പും ആ​രം​ഭി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. കൊ​ല ന​ട​ത്തി​യ പ​റ​ണ്ടോ​ട് കു​ന്നും​പു​റ​ത്തെ വാ​ട​ക വീ​ട്ടി​ലും, മൃ​ത​ദേ​ഹം ​ ത​ള്ളി​യ കി​ണ​ർ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തും ഇ​തി​നു​ശേ​ഷം ഇ​വി​ടെ നി​ന്നും മു​ങ്ങി ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന നാ​ഗ​ര്‍​കോ​വി​ലി​ലെ വാ​ട​ക വീ​ട്ടി​ലും കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി ഇ​വ​രെ കൊ​ണ്ടു​പോ​കും. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ മീ​ര​യെ ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി​ക്കാ​ണ് അമ്മയും അ​വ​രു​ടെ കാ​മു​ക​നും പ​റ​ണ്ടോ​ട് കു​ന്നി​ലെ…

Read More

ഞാ​ൻ മ​ട​ങ്ങ്വാ മോ​നേ… അ​പേ​ക്ഷ കൊ​ടു​ക്കാ​ൻ പ​റ്റീ​ല്യ….! അ​പ്പീ​ലും അ​പേ​ക്ഷ​യു​മാ​യി ഇ​ന്നും അ​വ​രെ​ത്തി; നി​രാ​ശ​യോ​ടെ മ​ട​ങ്ങി

അ​യ്യ​ന്തോ​ൾ: പ്ര​ള​യ ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന സ​മ​യം ക​ഴി​ഞ്ഞ​ത​റി​യാ​തെ ഇ​ന്നും നി​ര​വ​ധി പേ​ർ ക​ള​ക്ട​റേ​റ്റി​ലെ​ത്തി. അ​പ്പീ​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തോ​ടെ നി​രാ​ശ​രാ​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. അ​പ്പീ​ൽ അ​പേ​ക്ഷ​യു​മാ​യി എ​ത്തു​ന്ന​വ​രെ തി​യ​തി അ​വ​സാ​നി​ച്ച​താ​യി അ​റി​യി​ച്ച് തി​രി​ച്ച​യ​ക്കാ​നാ​യി ക​ള​ക്ട​റേ​റ്റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു സ​ർ​ജ​ന്‍റി​നെ അ​ധി​കൃ​ത​ർ നി​യോ​ഗി​ച്ചി​രു​ന്നു. പ്രാ​യ​മാ​യ സ്ത്രീ​ക​ളും കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രും കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​പ്പീ​ൽ സ്വീ​ക​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ക​ള​ക്ട​റേ​റ്റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ എ​ഴു​തി ഒ​ട്ടി​ച്ചി​ട്ടു​മു​ണ്ട്. അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് പ​ല​രും ഫോ​ണി​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് പ​റ​യു​ന്നു​മു​ണ്ടാ​യി​രു​ന്നു.

Read More