തിരുവനന്തപുരം: ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസാണ് കൊണ്ടുപോയതെന്ന് കടയുടമ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കടയിൽ വന്നിട്ടില്ലെന്നും ഇയാളെ തനിക്ക് അറിയില്ലെന്നും കടയുടമ ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, പ്രകാശ് തന്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. പുലർച്ചെയാണ് ഇവർ കടയിലെത്തിയത്. കാർ ഓടിച്ചത് ആരാണെന്ന് ശ്രദ്ധിച്ചില്ല. കടയിൽ വന്നത് ബാലഭാസ്ക്കറായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
Read MoreCategory: Loud Speaker
കേരളാ കോണ്ഗ്രസ് പിളര്പ്പിലേക്കോ..? ചെയര്മാന് മരിച്ചാല് മകന് ചെയര്മാനാകുമോ..? ജോസ് കെ. മാണിക്കെതിരേ ജോസഫ്; സമവായ നീക്കം പൊളിയുന്നു
തൊടുപുഴ: കേരളാ കോണ്ഗ്രസ് എമ്മിലെ തർക്കത്തിൽ സമവായത്തിന് എതിരു നിൽക്കുന്നത് ജോസ് കെ. മാണിയാണെന്ന് വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. ജോസ് കെ. മാണി പാർട്ടിയെ പിളർത്താനാണ് ശ്രമിക്കുന്നത്. ചെയർമാൻ മരിച്ചാൽ മകൻ ചെയർമാനാകുമെന്ന് പാർട്ടിയുടെ ഭരണഘടനയിലില്ലെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ കേരളാ കോൺഗ്രസിന് ചെയർമാനും പാർലമെന്ററി പാർട്ടി ലീഡറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പി.ജെ. ജോസഫിനെതിരേ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതോടെ പാർട്ടിയിലെ സമവായ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി വിളിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. ജോസ് കെ. മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ റോഷി അഗസ്റ്റിൻ. എൻ. ജയരാജ് എന്നിവരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്. നിലവിൽ വർക്കിംഗ് ചെയർമാനായ പി.ജെ. ജോസഫിന് ചെയർമാനായി പ്രവർത്തിക്കാൻ അധികാരമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. അതേസമയം, ജോസ്…
Read Moreവരാനുള്ളത് വഴിയിൽ തങ്ങില്ല! ഹൈക്കമാൻഡ് ഞെട്ടി, കെസിആർ ചിരിച്ചു; തെലങ്കാന കോൺഗ്രസ് ഹൈക്കോടതിയിലേക്ക്
നിയാസ് മുസ്തഫ കേന്ദ്രത്തിൽ പ്രതിപക്ഷ നേതാവിനെപ്പോലും ലഭിക്കാത്തവിധം പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് തെലങ്കാനയിലെ സംഭവ വികാസങ്ങൾ ഇരുട്ടടിയായി. 18ൽ 12 എംഎൽഎമാർ കൂറുമാറി ഭരണപക്ഷമായ ടിആർഎസിൽ ലയിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡും കടുത്ത നിരാശയിലായി. ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധി തന്നെ തെരഞ്ഞെടുപ്പ് തോൽവിയിൽ ആകെ അസ്വസ്ഥനായി കഴിയുന്പോൾ തെലങ്കാന വിഷയം കൂടി കോൺഗ്രസിനു മുന്നിലെത്തിയത് കൂനിൻമേൽ കുരു പോലെയായിട്ടുണ്ട്. 12എംഎൽഎമാർ കൂറുമാറിയതോടെ തെലങ്കാന നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും കോൺഗ്രസിനു പോയി. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ എംഎൽഎമാർ കൂറുമാറിയതിനാൽ കോൺഗ്രസിന് ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലായിരുന്നുവെങ്കിൽ എംഎൽഎമാരുടെ നീക്കം കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാമായിരുന്നു. ടിആർഎസ് പണം നൽകി തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുത്തിരിക്കുകയാണെന്ന് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഢിയുടെ ആരോപണത്തിന് അത്ര ശക്തിപോര. 119 അംഗങ്ങളാണ് തെലങ്കാന നിയമസഭയിലെ അംഗസംഖ്യ. 2018ൽ…
Read Moreവലത് തീവ്രവാദികളുടെ ഭീഷണി! ബീഫ് ഫെസ്റ്റിവൽ ബീപ് ഫെസ്റ്റിവലായി
കോൽക്കത്ത: വലത് തീവ്രവാദികളുടെ ഭീഷണിയെത്തുടർന്ന് ബീഫ് ഫെസ്റ്റിവൽ ബീപ് ഫെസ്റ്റിവലായി. പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കോൽക്കത്തയിലാണ് സംഭവം. സെൻട്രൽ കോൽക്കത്തയിലെ സദർ സ്ട്രീറ്റിൽ ജൂണ് 23 മുതൽ ആരംഭിക്കുന്ന ബീഫ് ഫെസ്റ്റിവലിനു നേരെയാണ് വലത് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. ഇൻറർനെറ്റിലൂടെ പരിപാടി പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചപ്പോഴാണ് ആക്രമണം ആരംഭിച്ചതെന്ന് സംഘാടകർ പറയുന്നു. വധ ഭീഷണിവരെ ഉണ്ടായെന്ന് ഇവർ കൂട്ടിച്ചേർത്തു. ഇതോടെ പരിപാടിയുടെ പേര് മാറ്റാൻ സംഘാടകർ തയാറായി. കോൽക്കത്ത ബീഫ് ഫെസ്റ്റിവൽ എന്നത് കോൽക്കത്ത ബീപ് ഫെസ്റ്റിവൽ എന്ന് പേരുമാറ്റി. ഇതിനു ശേഷം സൈബർ ആക്രമണം കുറഞ്ഞതായും സംഘാടകർ പറയുന്നു. ഒരു കോളജ് വിദ്യാർഥിയാണ് പുതിയ പേര് നിർദേശിച്ചത്. ഇതിന് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്നും സംഘാടകനായ അർജുൻ കർ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. രാഷ്ട്രീയപരമോ മതപരമോ ആയ പരിപാടിയല്ലെന്നും അർജുൻ പറഞ്ഞു. ബീഫ് ഉപയോഗിച്ചുള്ള വിവിധ തരം…
Read Moreകേന്ദ്രമന്ത്രി വി മുരളീധരന് ഭീഷണി; ഭീഷണി കോള് ലഭിച്ചത് ഇന്സ്പെക്ടര് ഉപയോഗിക്കുന്ന മൊബൈല് നമ്പറില് നിന്ന്; എന്ഐഎയ്ക്ക് കൈമാറണമെന്ന് ബിജെപി
കോഴിക്കോട്: കേന്ദ സഹമന്ത്രി വി. മുരളീധരനെ അപായപ്പെടുത്തുമെന്ന് ഭീഷണി ഫോണ് കോളുമായി ബന്ധപ്പെട്ട് സെന്ട്രല് എക്സൈസ് ഇന്സ്പെക്ടറുടെ കോള് ഡീറ്റെയില് റിപ്പോര്ട്ട് (സിഡിആര് ) പരിശോധിക്കുന്നു. ഇന്സ്പെക്ടര് ഉപയോഗിക്കുന്ന മൊബൈല് നമ്പറില് നിന്നാണ് സിറ്റി പോലീസ് മേധാവിക്ക് ഭീഷണി കോള് ലഭിച്ചത്. സംഭവത്തില് സെന്ട്രല് എക്സൈസ് ഇന്സ്പെക്ടര്ക്ക് പങ്കില്ലെന്നാണ് പോലീസ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ മൊബൈല് നമ്പറിലേക്ക് നിരവധി തവണ ഭീഷണികോളുകള് വന്നിട്ടുണ്ട്. കൂടാതെ ഇദ്ദേഹത്തിന്റെ നമ്പറില് നിന്ന് ഫോണ്കോളുകള് ഇദ്ദേഹമറിയാതെ പുറത്തേക്ക് പോവുകയും ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഇത്തരത്തിലുള്ള പരാതി സെന്ട്രല് എക്സൈസ് ഉദ്യോഗസ്ഥന് നല്ലളം പോലീസിന് നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്കോള് ഡീറ്റെയില്സ് പരിശോധിക്കാന് തീരുമാനിച്ചത്. പ്രത്യേക സംവിധാനത്തിലൂടെ ഒരാളുടെ മൊബൈല് നമ്പര് ഉപയോഗിച്ച് മറ്റൊരാള്ക്ക് ഫോണ് ചെയ്യാനാവുമെന്നാണ് പറയുന്നത്. ഇതിന്റെ സാങ്കേതിക വശങ്ങള് കൂടി സൈബര്സെല് പരിശോധിക്കുന്നുണ്ട്. സെന്ട്രല് എക്സൈസ് ഉദ്യോഗസ്ഥന്റെ മൊബൈല്…
Read Moreകടക്ക് പുറത്ത് രാജസ്ഥാനിലും; ആർഎസ്എസ് ആചാര്യനെ പാഠപുസ്തകത്തിൽനിന്ന് നീക്കി രാജസ്ഥാൻ സർക്കാർ
ജയ്പൂർ: രാജസ്ഥാനിലെ പാഠപുസ്തകങ്ങളില് ബിജെപി സര്ക്കാര് വരുത്തിയ മാറ്റങ്ങൾ തിരുത്തി കോണ്ഗ്രസ് സര്ക്കാര്. ജനസംഘം സ്ഥാപക നേതാവും ആര്എസ്എസ് ആചാര്യനുമായ ദീന് ദയാല് ഉപാധ്യായെക്കുറിച്ച് സ്കൂൾ സ്കോളർഷിപ്പ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ ഭാഗമാണ് നീക്കിയത്. അതേസമയം, ദീൻ ദയാൽ ഉപാധ്യായെ അപമാനിക്കാനാണ് കോൺഗ്രസ് സർക്കാരിന്റെ നീക്കമെന്ന് ബിജെപി ആരോപിച്ചു. നേരത്തേ, ആര്എസ്എസ് ആചാര്യന് സവര്ക്കറെ ധീരനായ പോരാളിയെന്ന് പാഠപുസ്തകങ്ങളില് വിശേഷിപ്പിച്ചിരുന്നതും നീക്കിയിരുന്നു. കഴിഞ്ഞ വര്ഷം അധികാരത്തില് തിരിച്ചെത്തിയ ഉടന് പാഠപുസ്തകങ്ങള് പുനപരിശോധിക്കാന് കോണ്ഗ്രസ് സര്ക്കാര് റിവിഷന് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തിരുത്തുകൾ വരുത്താൻ തീരുമാനിച്ചത്.
Read Moreചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു; കുത്തിയിട്ട് ഫോൺ ഉപയോഗിച്ചതാണ് അപകടത്തിന് കാരണം
ഭോപ്പാൽ: മധ്യപ്രദേശിൽ മൊബൈല് ഫോൺ ചാര്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് 12 വയസുകാരൻ മരിച്ചു. ദാർ ജില്ലയിലെ ലിക്കേദി ഗ്രാമത്തിലാണ് സംഭവം. ലകാൻ എന്ന കുട്ടിയാണ് മരിച്ചത്.ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കവെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പോലീസ് അറിയിച്ചു.
Read Moreനിപ്പയിൽ ഭീതി ഒഴിയുന്നു; നിരീക്ഷണത്തിൽ കഴിയുന്നവരുടെ സാമ്പിൾ ഫലം ഇന്ന് അറിയാം; നിപ്പയല്ലെന്ന് പ്രാഥമിക നിഗമനം
കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഭീതി ഒഴിയുന്നു. നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഭീതിവേണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിനാണു യോഗം. ഇതിനിടെ, ഒരാളെക്കൂടി എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് രോഗിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതോടെ ഐസൊലേഷൻ വാർഡിൽ കഴിയുന്നവരുടെ എണ്ണം ഏഴായി. ഇതിൽ ആറുപേരുടെയും സ്രവ സാന്പിൾ ഫലം ഇന്ന് ലഭിച്ചേക്കും. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫലമാണു ലഭിക്കുക. ഇതിൽ നാലുപേരുടെ സാന്പിൾ നേരത്തേ അയച്ചിരുന്നു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്ക് നിപ്പയല്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ രാത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ സാന്പിൾ പരിശോധനകൾക്കായി ഇന്ന് അയക്കും. അതേസമയം, രോഗം സ്ഥിരീകരിച്ച ്കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…
Read Moreബാലഭാസ്കറിന്റെ മരണം; ഡ്രൈവർ അർജുനിൽ നിന്നും വീണ്ടും മൊഴിയെടുക്കും; തൃശൂരിൽ ഇന്ന് ക്രൈംബ്രാഞ്ചിന്റെ തെളിവെടുപ്പ്
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് തൃശൂരിലെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തും. കൂടാതെ ഡ്രൈവർ അർജുനിൽ നിന്നും വീണ്ടും മൊഴിയെടുക്കും. ബാലഭാസ്കർ വടക്കുംനാഥ ക്ഷേത്രത്തിൽ പൂജാ വഴിപാടുകൾ നടത്തിയ ശേഷമാണ് അപകട ദിവസം തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കാറിൽ യാത്ര തിരിച്ചത്. ബാലഭാസ്കർ താമസിച്ചിരുന്ന ലോഡ്ജിലും കൂടാതെ ഭക്ഷണം കഴിച്ച ഹോട്ടലുകളിലും ക്രൈംബ്രാഞ്ച് സംഘം എത്തി തെളിവുകൾ ശേഖരിക്കും. തൃശൂരിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ അർജുനാണ് വാഹനമോടിച്ചിരുന്നതെന്ന് നേരത്തെ മൊഴി നൽകിയിരുന്നു. വാഹനമോടിച്ചത് സംബന്ധിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളും അർജുന്റെ മൊഴിയിലെ വൈരുധ്യങ്ങളും മനസ്സിലാക്കാനാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവ് കെ.സി.ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ചിന് വിട്ടത്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണകടത്ത് കേസിൽ ബാലഭാസ്കറിന്റെ…
Read Moreസ്കൂൾ തുറന്നു ഒപ്പം അപകടവും; അമ്മമാരോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പ് കാർ; രണ്ടു കുട്ടികളുടെ നില ഗുരുതരം
കൊല്ലം: അഞ്ചലിൽ സ്കൂൾ വിദ്യാർത്ഥികളെയും അമ്മമാരെയും കാറിടിച്ച് വീഴ്ത്തി. രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. അമ്മമാർക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ ഗവണ്മെന്റ് ഏറം എൽപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് കാറിടിച്ച് വീഴ്ത്തിയത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുട്ടികളുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചന. തലയ്ക്കാണ് ഇരുവർക്കും ഗുരുതര പരിക്കേറ്റിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഓടിക്കൂടിയ യാത്രക്കാരും മറ്റുമാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
Read More