അ​യോ​ധ്യ​ക്കേ​സ്: ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​ക്കേ​സി​ൽ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ധ്യ​സ്ഥ സം​ഘ​ത്തി​ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗൊ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം.

ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജൂ​ലൈ 25ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും സു​പ്രീം കോ​ട​തി അ​റി​യി​ച്ചു. മ​ധ്യ​സ്ഥ ച​ർ​ച്ച​ക്കു​ള്ള സ​മ​യ​പ​രി​ധി ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് മ​ധ്യ​സ്ഥ സ​മി​തി രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Related posts