പ്രണയവിവാഹം! പത്തുവര്‍ഷമായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്; യു. പ്രതിഭ എംഎല്‍എയുടെ ഭര്‍ത്താവിന്റെ മുറിയില്‍ നിന്നും കിട്ടിയത് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ്

എ​​​ട​​​ക്ക​​​ര: കാ​​​യം​​​കു​​​ളം എം​​​എ​​​ൽ​​​എ യു. ​​​പ്ര​​​തി​​​ഭ​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ ചു​​​ങ്ക​​​ത്ത​​​റ​​​യി​​ലു​​ള്ള താ​​​മ​​​സ​​​സ്ഥ​​​ല​​​ത്ത് മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. ആ​​​ല​​​പ്പു​​​ഴ ത​​​ക​​​ഴി​ പാ​​​ട​​​ഹാ​​​രം ന​​​ള​​​ന്ദ വീ​​​ട്ടി​​​ൽ ത​​​ങ്ക​​​പ്പ പ​​​ണി​​​ക്ക​​​രു​​​ടെ​​യും പൊ​​ന്ന​​മ്മ​​യു​​ടെ​​യും മ​​​ക​​​ൻ കെ.​​​ആ​​​ർ.​ ഹ​​​രി(47)​​​യെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കി​​​ട​​​പ്പു​​​മു​​​റി​​​യി​​​ൽ ഫാ​​​നി​​​ന്‍റെ ഹു​​​ക്കി​​​ൽ തു​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്.

ചു​​​ങ്ക​​​ത്ത​​​റ പ്രി​​​യാ റോ​​​ഡി​​​ലെ വാ​​​ട​​​ക ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ ഒ​​​രു മു​​​റി​​​യി​​​ൽ ഒ​​​റ്റ​​​യ്ക്കാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ചു​​​ങ്ക​​​ത്ത​​​റ വൈ​​​ദ്യു​​​തി സെ​​​ക്‌​​ഷ​​​ൻ ഓ​​​ഫീ​​​സി​​​ലെ ഓ​​​വ​​​ർ​​​സി​​​യ​​​ർ ആ​​​യി​​​രു​​​ന്നു. 2017-ലാ​​​ണ് ഇ​​വി​​ടേ​​​ക്കു ഹ​​​രി​​​ക്ക് സ്ഥ​​​ലം മാ​​​റ്റം കി​​​ട്ടി​​​യ​​​ത്.

സാ​​​ധാ​​​ര​​​ണ രാ​​​വി​​​ലെ ആ​​​റു​​​മ​​​ണി​​​യോ​​​ടെ ഉ​​​ണ​​​രു​​​ന്ന ഹ​​​രി​​​യെ രാ​​​വി​​​ലെ പ​​​ത്തു​​​മ​​​ണി​​​യാ​​​യി​​​ട്ടും പു​​​റ​​​ത്തു കാ​​​ണാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടു​​​ത്ത മു​​​റി​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​യാ​​​ളെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. ഉ​​​ട​​​ൻ​​ത​​​ന്നെ ഇ​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി.

തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ൽ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​മ്പൂ​​​ർ സി​​​ഐ സു​​​നി​​​ൽ പു​​​ളി​​​ക്ക​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് ഇ​​​ൻ​​​ക്വ​​​സ്റ്റ് ന​​​ട​​​ത്തി​​​യ ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം നി​​​ല​​​മ്പൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി. മു​​​റി​​​യി​​​ൽ​​നി​​​ന്നു മൂ​​​ന്നു പേ​​​ജു​​​ള്ള ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. പ്ര​​​ണ​​​യ​​​വി​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു ഇ​​വ​​രു​​ടേ​​ത്. പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ഇ​​​വ​​​ർ അ​​​ക​​​ന്നാ​​​ണ് ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.

വി​​​വാ​​​ഹ​​​മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​തി​​​ഭ​​​യു​​​ടെ ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ചാ​​​ര​​​ണ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​ക മ​​​ക​​​ൻ ക​​​നി​​​വ് (പ​​​ത്താം ത​​​രം വി​​​ദ്യാ​​​ർ​​​ഥി). സം​​​സ്കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​ന് ത​​​ക​​​ഴി​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ ന​​​ട​​​ക്കും.

Related posts