സ്കൂൾ തുറന്നു ഒപ്പം അപകടവും; അമ്മമാരോടൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പ് കാർ; രണ്ടു കുട്ടികളുടെ നില ഗുരുതരം

കൊല്ലം: അ​ഞ്ച​ലി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും അ​മ്മ​മാ​രെ​യും കാ​റി​ടി​ച്ച് വീ​ഴ്ത്തി. ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​മ്മ​മാ​ർ​ക്കും പ​രി​ക്കേ​റ്റു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ഞ്ച​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഏ​റം എൽ‌പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് കാ​റി​ടി​ച്ച് വീ​ഴ്ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ത​ല​യ്ക്കാ​ണ് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​രും മ​റ്റു​മാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Read More

 വേ​ന​ല​വ​ധി​ക്ക് വി​ട നൽകി ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള കുട്ടികൾ അറിവിന്‍റെ അക്ഷരമുറ്റത്തേക്ക്; തൃശൂരിൽ സംസ്ഥാന പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃ​ശൂ​ർ: വേ​ന​ല​വ​ധി​ക്കു ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഒ​രു​മി​ച്ച് അ​ധ്യാ​യ​നം ആ​രം​ഭി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​മ്പൂ​ച്ചി​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ നി​ർ​വ​ഹി​ച്ചു. ഓ​ണാ​വ​ധി​ക്കു മു​ന്പ് ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഹൈ​ടെ​ക്ക് ആ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ്കൂ​ളു​ക​ൾ ല​ഹ​രി വി​മു​ക്ത​മാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും പ​റ​ഞ്ഞു. നീ​ന്ത​ൽ​പ​രി​ശീ​ല​നം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും ഇ​തി​നാ​യി എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നീ​ന്ത​ൽ​ക്കു​ളം സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലും വ​ർ​ണാ​ഭ​മാ​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​തേ​സ​മ​യം, ഖാ​ദ​ര്‍​ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ നി​ന്ന് പ്ര​തി​പ​ക്ഷം വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി.

Read More

ബ​ലാ​ഭാ​സ്ക്ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മ​ല്ല! ബ​ലാ​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ളി​പ്പെ​ടു​ത്ത​ലി​നു ശേ​ഷം ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക​ലാ​ഭ​വ​ൻ സോ​ബി

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ ക​ലാ​ഭ​വ​ൻ സോ​ബി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ടം ന​ട​ന്ന് അ​ല്‍​പ​സ​മ​യ​ത്തി​ന് ശേ​ഷം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന സോ​ബി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലിലാണ് മൊഴിയെടുത്തത്. അ​പ​ക​ടം സം​ഭ​വി​ച്ച സ്ഥ​ല​ത്ത് ക​ണ്ട​വ​രെ കു​റി​ച്ചു​ള്ള വി​വ​രം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യെ​ന്നും ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും സോ​ബി പ​റ​ഞ്ഞു. ബ​ലാ​ഭാ​സ്ക്ക​റി​ന്‍റേ​ത് അ​പ​ക​ട മ​ര​ണ​മ​ല്ല. മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി​യ​താ​യും സോ​ബി പ​റ​ഞ്ഞു. വെ​ളി​പ്പെ​ടു​ത്ത​ലി​ന് ശേ​ഷം ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടെ​ന്നും സോ​ബി പ​റ​ഞ്ഞു.

Read More

മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാം; മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ് ; 112 ല്‍ വിളിച്ചാല്‍ പോലീസ് എത്തും, ഹൈവേകളില്‍ സഹായത്തിന് 984610 0100

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും വീ​ടി​ന്‍റെ മു​ന്‍​വാ​തി​ലി​ന് മു​ന്തി​യ പൂ​ട്ടു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പി​ന്‍​വാ​തി​ലി​ന് അ​ത്ര സു​ര​ക്ഷാ പ്രാ​ധാ​ന്യം ക​ല്‍​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന പ​തി​വു​ണ്ട്. വാ​തി​ലി​ന്‍റെ എ​ല്ലാ പൂ​ട്ടു​ക​ളും ഭ​ദ്ര​ത ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ക​ഴി​യു​ന്ന​തും മു​ന്‍​പി​ന്‍ വാ​തി​ലു​ക​ള്‍​ക്ക് പി​ന്നി​ല്‍ വി​ല​ങ്ങ​നെ​യു​ള്ള ഇ​രു​മ്പ് പ​ട്ട​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​ത് സു​ര​ക്ഷ കൂ​ട്ടാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​യു​ന്നു. ജ​ന​ല്‍​പാ​ളി​ക​ള്‍ രാ​ത്രി അ​ട​ച്ചി​ടു​ക അ​പ​രി​ചി​ത​ര്‍ കോ​ളി​ംഗ് ബെ​ല്ല​ടി​ച്ചാ​ല്‍ വാ​തി​ല്‍ തു​റ​ക്കാ​തെ ജ​ന​ല്‍​വ​ഴി സം​സാ​രി​ക്കു​ക.​ അ​പ​രി​ചി​ത​രാ​യ സ​ന്ദ​ര്‍​ശ​ക​ര്‍ , പി​രി​വു​കാ​ര്‍, യാ​ച​ക​ര്‍ , വീ​ട്ടി​ല്‍ വ​രു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍ , പ്രാ​ദേ​ശി​ക വ​ഴി​ക​ളി​ലൂ​ടെ ബൈ​ക്കി​ലോ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലോ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​രെ ശ്ര​ദ്ധി​ക്കു​ക ,വീ​ടി​നു​പു​റ​ത്തും പി​ന്നി​ലും അ​ടു​ക്ക​ള​ഭാ​ഗ​ത്തും രാ​ത്രി…

Read More

ഒ​ടു​വി​ൽ സ​മ്മ​തി​ച്ചു..! ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട് ബി​ജെ​പി​യി​ലേ​ക്ക് ചോ​ർ​ന്നു​വെ​ന്ന് സീ​താ​റാം യെ​ച്ചൂ​രി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോട്ട് ബി​ജെ​പി​യി​ലേ​ക്ക് ചോ​ർ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച് സിപിഎം ദേശീയ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. കോ​ൽ​ക്ക​ത്ത​യി​ൽ ബം​ഗാ​ൾ സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഇടത് വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് പോ​യെ​ന്ന് ആ​ദ്യ​മാ​യാ​ണ് സി​പി​എം സ​മ്മ​തി​ക്കു​ന്ന​ത്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ് സി​പി​എ​മ്മി​ൽ​നി​ന്ന് വോ​ട്ട് ചോ​ർ​ച്ച ഉ​ണ്ടാ​യി തു​ട​ങ്ങി​യ​ത്. ഇ​ട​ത് അ​നു​ഭാ​വി​ക​ളു​ടെ വോ​ട്ട് ചോ​ർ​ന്നെ​ങ്കി​ലും സി​പി​എം പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ വോ​ട്ട് ത​ങ്ങ​ൾ​ക്കു ത​ന്നെ ല​ഭി​ച്ചു. തൃ​ണ​മൂ​ലും ബി​ജെ​പി​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ധ്രു​വീ​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് സി​പി​എ​മ്മി​ൽ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​തെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

Read More

നിപ്പ പടര്‍ത്തുന്നത് വവ്വാലുകളോ? വൈറസിന്റെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നു; ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും പൂന വൈറോളജി ലാബിന്റെ പരിശോധനാ ഫലം സര്‍ക്കാരിന് കൈമാറിയിട്ടില്ല

കോ​​​ഴി​​​ക്കോ​​​ട് : സം​​​സ്ഥാ​​​ന​​​ത്ത് ഭീ​​​തി​​​പ​​​ട​​​ര്‍​ത്തു​​​ന്ന നി​​​പ്പ വൈ​​​റ​​​സി​​​ന്‍റെ ഉ​​​റ​​​വി​​​ടം സം​​​ബ​​​ന്ധി​​​ച്ച് അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്നു. പ​​​ഴം​​​തീ​​​നി വ​​​വ്വാ​​​ലു​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് ഈ ​​വൈ​​​റ​​​സ് പ​​​ട​​​ര്‍​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ള്‍. എ​​​ന്നാ​​​ല്‍ ഭോ​​​പ്പാ​​​ലി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹൈ ​​​സെ​​​ക്യൂ​​​രി​​​റ്റി ആ​​​നി​​​മ​​​ല്‍ ഡി​​​സീ​​​സ​​​സി(​​​എ​​​ന്‍​ഐ​​​എ​​​സ്എ​​​ച്ച്എ​​​ഡി) ലെ ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഇ​​​ത​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​മാ​​​യി. 50 പ​​​ഴം​​​തീ​​​നി വ​​​വ്വാ​​​ലു​​​ക​​​ളെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. സാ​​​മ്പി​​​ളു​​​ക​​​ൾ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ൾ വൈ​​റ​​സി​​നെ ക​​ണ്ടെ​​ത്തി​​യി​​ല്ല. അ​​​തേ​​​സ​​​മ​​​യം, പൂ​​​ന വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ 22 ശ​​​ത​​​മാ​​​നം സാ​​​മ്പി​​​ളു​​​ക​​​ളി​​​ൽ വൈ​​​റ​​​സി​​​ന്‍റെ സൂ​​​ച​​​ന മാ​​​ത്രം ഉ​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി. 50 വ​​​വ്വാ​​​ലു​​​ക​​​ളി​​​ല്‍ 11 എ​​​ണ്ണ​​​ത്തി​​​ല്‍ വൈ​​​റ​​​സി​​​ന്‍റെ സ​​​ൂച​​​ന ഉ​​​ള്ള​​​താ​​​യാ​​​ണ് ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ല്‍ ഒ​​​രു വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​യി​​​ട്ടും പൂ​​​ന വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ന്‍റെ ഈ ​​​പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ദീ​​​പി​​​ക യോ​​​ടു പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 18 പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ നി​​​പ്പ വൈ​​​റ​​​സ് ഏ​​​ത് ജീ​​​വി​​​യി​​​ല്‍ നി​​​ന്നാ​​​ണ് സൂ​​​പ്പി​​​ക്ക​​​ട​​​യി​​​ലെ…

Read More

ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി​ക്കു പി​ന്നി​ൽ കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി; റി​പ്പോ​ർ​ട്ട് ഉ​ട​ൻ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി രാ​ജ്യ​ത്തെ ഒ​രു ഉ​ന്ന​ത കോ​ർ​പ്പ​റേ​റ്റ് സ്ഥാ​പ​നം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ജ​സ്റ്റീ​സ് എ.​കെ പ​ട്നാ​യി​ക് സ​മി​തി ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ ചി​ല കേ​സു​ക​ളി​ൽ അ​നു​കൂ​ല​മാ​യ വി​ധി നേ​ടി​യെ​ടു​ക്കാ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണ് ചീ​ഫ് ജ​സ്റ്റി​സി​നെ​തി​രെ​യു​ള്ള പീ​ഡ​ന പ​രാ​തി​യെ​ന്ന് ഇ​ക്കാ​ര്യം അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് പ​ട്നാ​യി​ക് സ​മി​തി ക​ണ്ടെ​ത്തി​യ​താ​യി​ട്ടാ​ണ് വി​വ​രം. സു​പ്രീം​കോ​ട​തി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ വി​വാ​ദ​മാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്ക് സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന​തി​നു​ള്ള തെ​ളി​വു​ക​ൾ ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്കി​ന് ല​ഭി​ച്ചെ​ന്നാ​ണു വി​വ​രം. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്ക് ത​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടു​ത്ത മാ​സം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഗൂ​ഢാ​ലോ​ച​ന​യെ പ​റ്റി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സി​ബി​ഐ, ഐ​ബി, പോ​ലീ​സ് എ​ന്നീ ഏ​ജ​ൻ​സി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക്ക് ശി​പാ​ർ​ശ…

Read More

യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ഇ​ന്ത്യ​ക്കാ​ർ; ബ​മ്പർ സ​മ്മാ​നം പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി ആ​ർ. സ​ഞ്ജ​യ്നാ​ഥി​ന്

അ​ബു​ദാ​ബി: യു​എ​ഇ ബി​ഗ് ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​ന​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ക്കാ​ർ. ബി​ഗ് 10 മി​ല്ല്യ​ണ്‍ വി​ജ​യി​ക​ളാ​യ 204 പേ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഷാ​ർ​ജ​യി​ൽ താ​മ​സി​ക്കു​ന്ന പ​ന്ത​ളം കു​ട​ശ​നാ​ട് സ്വ​ദേ​ശി ആ​ർ. സ​ഞ്ജ​യ്നാ​ഥി​നാ​ണ് ബ​ന്പ​ർ സ​മ്മാ​നം. സ​ഞ്ജ​യു​ടെ 211711 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു കോ​ടി ദി​ർ​ഹം (18 കോ​ടി രൂ​പ) സ​മ്മാ​നം ല​ഭി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തും ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ബി​നു ഗോ​പി​നാ​ഥ​ൻ എ​ന്ന​യാ​ൾ എ​ടു​ത്ത 058151 എ​ന്ന ന​ന്പ​രി​ലു​ള്ള ടി​ക്ക​റ്റി​ന് ഒ​രു ല​ക്ഷം ദി​ർ​ഹ​മാ​ണ് സ​മ്മാ​ന​ത്തു​ക. ആ​ഷി​ക് പ​ള്ളി​ശേ​രി (90000 ദി​ർ​ഹം), അ​ന​സ് ജ​മാ​ൽ (80000 ദി​ർ​ഹം), സു​ഭാ​ഷ് നാ​യ​പ്പാ​ക്കി​ൽ (50000 ദി​ർ​ഹം), അ​ബ്ദു​ൾ അ​സീ​സ് വ​ലി​യ​പ​റ​ന്പ​ത്ത് (30000 ദി​ർ​ഹം) എ​ന്നി​വ​രാ​ണ് ആ​ദ്യ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ മ​റ്റ് ഇ​ന്ത്യ​ക്കാ​ർ.

Read More

പരാജയപ്പെടുത്താനുള്ള തന്ത്രമോ? ഇ​ന്ത്യ​ൻ നാ​യ​ക​നു പ​ക്വ​ത​യി​ല്ലെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സോ; എന്‍റെ പക്വത എന്തെന്ന് നേരിട്ട് പറയുമെന്ന്  കോഹ്ലിയും

ല​ണ്ട​ൻ: ത​നി​ക്കു പ​ക്വ​ത​യി​ല്ലെ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സോ റ​ബാ​ദ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. ഇ​ക്കാ​ര്യം നേ​രി​ട്ടു സം​സാ​രി​ച്ചു തീ​ർ​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് കോ​ഹ്ലി പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ പ്ര​തി​ക​ര​ണം. ഈ ​പ​ത്ര​സ​മ്മേ​ള​ന​ത്തെ റ​ബാ​ദ​യ്ക്കെ​തി​രെ സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​യോ​ഗി​ക്കി​ല്ല. എ​നി​ക്കും റ​ബാ​ദ​യ്ക്കും എ​ന്തെ​ങ്കി​ലും ച​ർ​ച്ച ചെ​യ്യാ​നു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ള​ത് നേ​രി​ട്ടു തീ​ർ​ക്കും. അ​ദ്ദേ​ഹം ന​ല്ല ക​ഴി​വു​ള്ള ബൗ​ള​റാ​ണ്. എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന ബൗ​ള​ർ- കോ​ഹ്ലി പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ നാ​യ​ക​നു പ​ക്വ​ത​യി​ല്ലെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം റ​ബാ​ദ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ ക​ളി​ക്ക​ള​ത്തി​ൽ അ​ഗ്ര​സീ​വാ​ണെ​ങ്കി​ലും ത​നി​ക്കെ​തി​രാ​യ വാ​ക്കു​ക​ളെ നേ​രി​ടാ​ന​റി​യി​ല്ലെ​ന്നും റ​ബാ​ദ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നോ​ടു പ്ര​തി​ക​രി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നാ​യ​ക​ൻ ഫ​ഫ് ഡു​പ്ല​സി​യും ത​യാ​റാ​യി​രു​ന്നി​ല്ല.

Read More

 ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്ത മോ​ദി​ക്കു ഷാ​യു​ടെ ശാ​സ​ന; ഗി​രി​രാ​ജ് സിം​ഗി​നു താ​ക്കീ​ത്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗി​നും ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി​ക്കും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ താ​ക്കീ​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രാ​യ വി​മ​ർ​ശ​ന​ത്തി​ലാ​ണ് ഗി​രി​രാ​ജ് സിം​ഗി​നെ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ താ​ക്കീ​ത് ചെ​യ്ത​ത്. എ​ൽ​ജെ​പി നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ രാം ​വി​ലാ​സ് പ​സ്വാ​ൻ ഒ​രു​ക്കി​യ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​തി​ലാ​ണ് സു​ശീ​ൽ കു​മാ​ർ മോ​ദി​ക്കെ​തി​രേ അ​മി​ത് ഷാ ​വാ​ളെ​ടു​ത്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ, രാം ​വി​ലാ​സ് പ​സ്വാ​ൻ ബി​ഹാ​റി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ഒ​രു​ക്കി​യ​തി​നെ​തി​രേ ഗി​രി​രാ​ജ് സിം​ഗ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ന​വ​രാ​ത്രി​ക്ക് എ​ന്തു​കൊ​ണ്ട് ഇ​ത്ത​രം പ​ടി​പാ​ടി​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നു മ​ന്ത്രി ചോ​ദ്യ​മു​ന്ന​യി​ച്ചു. എ​ൻ​ഡി​എ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ വി​രു​ന്നി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. ഹി​ന്ദു​ക്ക​ളു​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ എ​ന്തി​നാ​ണു മ​ടി​കാ​ണി​ക്കു​ന്ന​തെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ചോ​ദ്യ​മു​ന്ന​യി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണു കേ​ന്ദ്ര​മ​ന്ത്രി​യും ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി നേ​താ​വു​മാ​യ പ​സ്വാ​ൻ ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി​യ​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി…

Read More