തിരുവനന്തപുരം: കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനു ശേഷമാണ് നടപടി. ഐജി വിജയ് സാഖറെയ്ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് എഎസ്ഐ ടി.എം. ബിജുവിനെ സർവീസിൽനിന്നും പിരിച്ചുവിട്ടിരുന്നു. സിപിഒ എം.എന്. അജയകുമാറിന്റെ ശമ്പളവർധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തു. ഷിബുവിനെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിനു നൽകിയ മറുപടി അംഗീകരിച്ചാണ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കെവിന്റെ മരണത്തിന് കാരണമായത് അന്വേഷണത്തില് എസ്ഐ ഷിബു വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തില് ബോധ്യപ്പെട്ടിരുന്നു. പുലര്ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയാറായില്ല. കെവിന്റെ ഭാര്യ നീനുവും പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു. അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്…
Read MoreCategory: Loud Speaker
ദീപനിശാന്തിന്റെ കവിതമോഷണ വിവാദം! യുജിസിക്ക് കോളജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകി; തുടർനടപടി യുജിസി തീരുമാനിക്കും
സ്വന്തം ലേഖകൻ തൃശൂർ: തൃശൂർ ശ്രീകേരളവർമ കോളജിലെ അധ്യാപിക ദീപനിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദസംഭവത്തിൽ യുജിസിക്ക് കോളേജ് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകി. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് യുജിസി പ്രിൻസിപ്പല്ലിനോട് നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് തയാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗണ്സിലിന്റെ യോഗം ചേർന്ന് അവരുടെ അഭിപ്രായങ്ങൾ കൂടി ക്രോഡീകരിച്ചാണ് പ്രിൻസിപ്പൽ ഈശ്വരി യു.ജി.സിക്ക് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമാണ് റിപ്പോർട്ട് നൽകിയതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ദീപനിശാന്തിന്റെ വിശദീകരണവും റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ടെന്നാണ് സൂചന. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായി ആരാഞ്ഞ് ബോർഡ് ഈ വിഷയത്തിൽ കൈക്കൊണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളജിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും…
Read Moreസ്കൂൾ വിദ്യാർഥികൾക്ക് സുരക്ഷിതയാത്ര! അപകടമൊഴിവാക്കാൻ കർശന നടപടികളുമായി പോലീസ്; മാർഗരേഖ തയ്യാറാക്കി
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ പോലീസ് കർശന നടപടികളുമായി രംഗത്ത്. സ്കൂൾ വിദ്യാർഥികളുടെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ പോലീസ് ഈ അധ്യയന വർഷം കർശന നടപടികളാണ് കൈക്കൊള്ളുന്നത്. സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ സംസ്ഥാനത്തെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് നിർദ്ദേശം നൽകിക്കഴിഞ്ഞു. സ്കൂളുകളുടെ സ്വന്തം വാഹനമായാലും രക്ഷിതാക്കൾ നേരിട്ട് ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനമായാലും കുട്ടികളെ വണ്ടികളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ഒരു കാരണവശാലും അനുവദിക്കരുതെന്ന പ്രധാന നിർദ്ദേശമാണ് ഡിജിപി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽ പെട്ടാൽ അതാത് സ്റ്റേഷൻ ഓഫീസർമാരോട് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നതിന് മോട്ടോർവാഹന വകുപ്പുമായി ചേർന്ന് നിയമനടപടി കൈക്കൊള്ളണമെന്നും ഡിജിപി…
Read Moreഅബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസിൽ അതൃപ്തി! കോൺഗ്രസ് അവഗണിക്കുന്നതിൽ അബ്ദുള്ളക്കുട്ടിക്കും അതൃപ്തി; സിപിഎമ്മിൽ നിന്നും പുറത്താക്കിയത് മോദിയെ പ്രകീർത്തിച്ചതിന്;
റെനീഷ് മാത്യു കണ്ണൂർ: നരേന്ദ്രമോദിയെ ഗാന്ധിജിയോട് ഉപമിച്ചും മോദിയുടെ വിജയത്തെ മഹാവിജയമെന്നും വിശേഷിപ്പിച്ച കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ കോൺഗ്രസിൽ അതൃപ്തി. യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ളവർ അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരത്ത് ചേരുന്നു കെപിസിസി നേതൃയോഗം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ച ചെയ്യും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കാനാണ് സാധ്യത. മോദിയെ പ്രകീർത്തിച്ച് പ്രസംഗിച്ചതിനാണ് അബ്ദുള്ളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്തത്. വികസനത്തിനും രാഷ്ട്രീയത്തിനും അതീതമായ നിലപാടുകൾ സ്വീകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു മാതൃകയാക്കണമെന്നും പ്രവാസികൾ നല്കിയ സ്വീകരണചടങ്ങിൽ സിപിഎമ്മിലായിരിക്കെ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചിരുന്നു. ഈ പ്രസംഗത്തെ തുടർന്ന് 2009 ജനുവരി 17 ന് സിപിഎമ്മിന്റെ മയ്യിൽ ഏരിയാ കമ്മറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ…
Read Moreഎല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനം ! മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വിജയിച്ചിട്ട് അഞ്ച് ദിവസം, അഞ്ച് അക്രമങ്ങൾ!
ന്യൂഡൽഹി: എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നാഹ്വാനം ചെയ്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങൾക്കു നേർക്ക് ആക്രമണങ്ങൾ. എല്ലാവരുടെയും ഒപ്പം എല്ലാവർക്കും വികസനം എന്നതിനു പകരം എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുകയാണ് മോദിയും സർക്കാരും വേണ്ടതെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അക്രമസംഭവങ്ങളോട് പ്രതികരിച്ചത്. ബീഹാർ ബിഹാറിലെ ബെഗുസരായിൽ ആണ് മുസ്ലിം നാമധാരിയായതിന്റെ പേരിൽ യുവാവിനു വെടിയേറ്റത്. ബെഗുസരായി ജില്ലയിലെ കുംഭി ഗ്രാമത്തിലെ മുഹമ്മദ് ക്വാസിം എന്ന യുവാവിനാണ് നടുറോഡിൽ വെടിയേറ്റത്. രാജീവ് യാദവ് എന്നയാളാണ് മദ്യലഹരിയിൽ വെടിയുതിർത്തത്. മുഹമ്മദ് ക്വാസിമിനെ നടുറോഡിൽ പിടിച്ചുനിർത്തി പേരുചോദിച്ചു. പേര് പറഞ്ഞയുടൻ “”പാക്കിസ്ഥാനിലേക്കു പോകൂ” എന്നാക്രോശിച്ചു വെടിവയ്ക്കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ലെന്നാണു വിവരം. ക്വാസിമിന്റെ ശരീരത്തിന്റെ പിൻഭാഗത്ത് നിറയൊഴിച്ച ശേഷം രണ്ടാമതും തോക്ക് ലോഡ് ചെയ്ത യാദവ്…
Read Moreഗുരുനാനാക് കൊട്ടാരം തകർത്തിട്ടില്ല; പാക്കിസ്ഥാൻ പത്രം നൽകിയത് വ്യാജവാർത്ത
ലാഹോർ: ലാഹോറിലെ ഗുരുനാനാക് കൊട്ടാരം തകർത്തെന്ന പാക്കിസ്ഥാൻ പത്രമായ ഡോണിന്റെ വാർത്ത തെറ്റാണെന്ന് റിപ്പോർട്ട്. ഇന്ത്യടുഡേ നടത്തിയ അന്വേഷണത്തിലാണ് ഡോൺ നൽകിയത് തെറ്റായ വാർത്തയാണെന്ന് തെളിഞ്ഞത്. ഗുരുനാനാക് കൊട്ടാരമാണെന്ന് ഡോൺ നൽകിയ വാർത്തയിലുള്ളത് പാക് പഞ്ചാബ് പ്രവിശ്യയിലുള്ള ബാട്ട് എന്ന ഗ്രാമത്തിലെ ഒരു ഷെൽട്ടർ ഹോമാണ്. ഗ്രാമത്തിലെ പാവപ്പെട്ടവരാണ് ഇവിടെ താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം കെട്ടിടം തകർന്നു വീണതോടെയാണ് പ്രദേശവാസികൾ കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും അഴിച്ചുകൊണ്ടു പോയത്. സിഖ് വിശ്വാസികൾ ആരും ഇവിടെ സന്ദർശിക്കാറില്ലായിരുന്നു. ഡോൺ തെറ്റായ വാർത്ത നൽകിയതിനെതിരേ പ്രവിശ്യയിലെ സിഖ് സമൂഹം പ്രതിഷേധിച്ചു. പാലസ് ഓഫ് ബാബ ഗുരു നാനാക്കിൽ ബാബാ ഗുരു നാനക് താമസിച്ചിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. റവന്യൂ രേഖകൾ പരിശോധിച്ചതിൽ ചരിത്രപ്രാധാന്യമുള്ള ഈ കെട്ടിടത്തെക്കുറിച്ച് വിവരമില്ലെന്നും മുനിസിപ്പൽ കമ്മിറ്റിയുടെ റിക്കാർഡ് പരിശോധിച്ചുവരികയാണെന്നും നരോവാൾ ഡെപ്യൂട്ടി കമ്മീഷണർ വഹീദ് അസ്ഘർ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ…
Read Moreതാമര വിരിഞ്ഞില്ല, പഴി ശ്രീധരന്പിള്ളക്ക്! നേതൃമാറ്റം ലക്ഷ്യമിട്ടുള്ള നീക്കം മുരളീധരപക്ഷം സജീവമാക്കിയതായി റിപ്പോര്ട്ടുകള്
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരാജയം ബിജെപിയിൽ പ്രക്ഷുബ്ദമാക്കുന്നു. കേരളത്തിൽ അനുകൂലസാഹചര്യമുണ്ടായിരുന്നെങ്കിലും അക്കൗണ്ട് തുറക്കാൻ സാധിക്കാത്തതിന്റെ കാരണം തേടി ഇന്നു ആലപ്പുഴയിൽ കോർ കമ്മിറ്റി ചേരുകയാണ്. കോർകമ്മറ്റിയും ഭാരവാഹി യോഗവുമാണ് ചേരുക. യോഗത്തിൽ കടുത്തവിമർശനം ഉയരാനുള്ള സാധ്യത കാണുന്നുണ്ട്. ജയിക്കാവുന്ന സീറ്റുകളായ പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളിൽ വോട്ട് കൂടിയെങ്കിലും സാഹചര്യം മുതലാക്കാൻ പോലും കഴിയാത്തതു സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയുടെ തലയിൽ കെട്ടിവച്ചു തലയൂരാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്നത്തെ യോഗത്തിലും നേതൃത്വത്തിനെതിരേ വിമർശനം ഉയരാനുള്ള സാധ്യതയുണ്ട്. ശബരിമല വിഷയം കത്തിച്ചതു കൊണ്ടു മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് കൂടിയതെന്നു പറയുന്പോഴും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നതു സംഘടന പ്രവർത്തനത്തിന്റെ പിഴവാണെന്ന വിമർശനം ഉയരുന്നു. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതു വഴി യുഡിഎഫിനു അനുകൂലമായ സ്ഥിതിവിശേഷം സൃഷ്ടിച്ചുവെന്ന ആരോപണം ശക്തമാണ്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി വോട്ടുകളിൽ കുറവുണ്ടായി. ബിജെപിയിലെ…
Read Moreഇനി രണ്ടു ദിവസം കൂടി ! ജിപിഎസില്ലാത്ത ടാക്സികള്ക്ക് ഇനി ഫിറ്റ്നസ് നല്കില്ല; ജൂണ് ഒന്നു മുതല് നിയമം കര്ശനമാക്കാന് തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് ഗ്ലോബല് പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) ഘടിപ്പിക്കാത്ത ടാക്സികള്ക്ക് ഫിറ്റ്നസ് നല്കില്ലെന്ന തീരുമാനത്തിലുറച്ച് മോട്ടോര്വാഹനവകുപ്പ്. ജൂണ് ഒന്നു മുതല് നിയമം കര്ശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജിപിഎസ് ഘടിപ്പിക്കാതെ രണ്ടു ദിവസം കൂടി മാത്രമേ ടാക്സികള്ക്ക് നിരത്തിലിറങ്ങാനാവൂ. വര്ധിച്ച ഇന്ഷുറന്സ് പ്രീമിയവും ഭാരിച്ച നികുതിയും ഓണ്ലൈന് സര്വീസുകളും കാരണം പ്രതിസന്ധിയിലായിരിക്കുന്ന ടാക്സിക്കാര്ക്ക് ജിപിഎസ് ഇരട്ടി പ്രഹരമാണ് ഏല്പ്പിക്കുന്നതെന്നാണ് പറയുന്നത്. അരലക്ഷം രൂപ പോലും വിപണിവിലയില്ലാത്ത കാലപ്പഴക്കം ചെന്ന കാറുകള്ക്കും ജീപ്പുകള്ക്കും വരെ പതിനായിരം രൂപയിലധികം വിലയുള്ള ജിപിഎസ് സംവിധാനം ഘടിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ജിപിഎസ് നടപ്പാക്കേണ്ട വാഹനങ്ങളില് പുതിയവയെ മാത്രം ഉള്പ്പെടുത്തി കാലപ്പഴക്കം ചെന്ന ടാക്സികളെ നടപടിയില് നിന്ന് ഒഴിച്ചുനിര്ത്തണമെന്നാണ് ടാക്സി മേഖലയിലെ യൂണിയനുകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബന്ധപ്പെട്ടവര്ക്ക് ിവേദനം സമര്പ്പിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കേന്ദ്രസര്ക്കാറിന് നിര്ദേശപ്രകാരമാണ് എല്ലാ പൊതുഗതാഗത വാഹനങ്ങളിലും വെഹിക്കിള് ലൊക്കേഷന്് ട്രാക്കിംഗ് യൂണിറ്റുകള് വഴി ജിപിഎസ്…
Read Moreമോദിയുടെ വിജയം മഹാവിജയം! നരേന്ദ്രമോദിയെ ഗാന്ധിജിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് അബ്ദുള്ളക്കുട്ടി
കണ്ണൂർ: നരേന്ദ്ര മോദിയുടെ വിജയം മഹാവിജയമെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണ് ഈ മഹാവിജയമെന്നും വിശേഷിപ്പിക്കുന്നു. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന ആളെന്നും മോദിയെ വിശേഷിപ്പിക്കുന്നു. ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് ജനപ്രിയനാക്കിയതെന്നും പറയുന്ന അബ്ദുള്ളക്കുട്ടി നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്. പ്രതികരിക്കാനില്ലെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എ.പി. അബ്ദുളളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നരേന്ദ്ര മോദിയുടെ മഹാവിജയത്തെപറ്റി. നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെകുറിച്ചുള്ള പല നിരീക്ഷണങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ.. എന്ത്…
Read Moreനെഹ്റുവിന്റെ സംഭാവനകള് രാജ്യം എന്നെന്നും ചര്ച്ച ചെയ്യും ! നെഹ്റുവിന് ആദരമര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവിനെ അദ്ദേഹത്തിന്റെ ചരമ ദിനത്തില് അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി. നെഹ്റുവിന് ആദരമര്പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സംഭാവനകള് രാജ്യം എന്നും ഓര്ക്കുമെന്നും മോദി ട്വിറ്ററില് കുറിച്ചു. നെഹ്റുവിന്റെ 55ാം ചരമദിനത്തില് കക്ഷിരാഷ്ട്രീയഭേദമന്യേ നിരവധി നേതാക്കളാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്, യുപിഎ ചെയര്പേഴ്സണ് സോണിയ ഗാന്ധി, കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടങ്ങിയവരെല്ലാം നെഹ്റുവിനെ അനുസ്മരിച്ചു.
Read More