തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് യുഡിഎഫ്. ശബരിമല അടക്കമുള്ള വിഷയങ്ങള് തെരഞ്ഞെടുപ്പ് വിധി നിര്ണയിക്കുന്നതില് നിര്ണായകമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് കേരളത്തില് അധികാരത്തിലെത്തിയാല് ശബരിമലയ്ക്കായി പ്രത്യേക നിയമനിര്മാണം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്കി. തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവര് നല്കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. അമ്പേ പരാജയപ്പെട്ട ഇടതു പക്ഷത്തിന് കേരളത്തില് അധികാരത്തില് തുടരാന് അവകാശമില്ലെന്നും ഇടതുപക്ഷം ജനമനസുകളില് നിന്ന് തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള് നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു- ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില് അധികാരത്തിലെത്തിയാല് മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങള്ക്കായുള്ള പദ്ധതികള് ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read MoreCategory: Loud Speaker
ശബരിമലയിലെ സ്വര്ണ ശേഖരത്തില് കുറവ് വന്നിട്ടില്ലെന്ന് ദേവസ്വം ബോര്ഡ്; സ്വര്ണം-വെള്ളി ഉരുപ്പടികളുടെ കണക്കുകള് ഇങ്ങനെ…
തിരുവനന്തപുരം: ശബരിമലയില് വഴിപാടായി കിട്ടിയ സ്വര്ണ ശേഖരത്തില് കുറവൊന്നും വന്നിട്ടില്ലെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും 40 കിലോ സ്വര്ണം ഇവിടെയുണ്ടെന്നും ഓഡിറ്റിംഗ് വിഭാഗം കണ്ടെത്തിയതായും മഹസര് രേഖകള് പരിശോധിച്ചാണ് ഓഡിറ്റിംഗ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ.പദ്മകുമാര് പറഞ്ഞു. 10,413 സ്വര്ണം- വെള്ളി ഉരുപ്പടികളാണ് സ്ട്രോംഗ് റൂമിലുള്ളുതെന്നും ദേവസ്വം ബോര്ഡ് അധികൃതര് വ്യക്തമാക്കി. സ്വര്ണം കാണാതായെന്നുള്ളത് തെറ്റായ പ്രചരണമായിരുന്നുവെന്ന് ഇപ്പോള് വ്യക്തമായല്ലോ എന്നും ബോര്ഡ് പ്രസിഡന്റ് ചോദിച്ചു.
Read Moreശബരിമലയിലെ സ്വർണവും വെള്ളിയും കാണാതായ സംഭവം ഗുരുതരം; ദേവസ്വം മന്ത്രിയേയും പ്രസിഡന്റിനേയും പരിഹസിച്ചുള്ള കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
തിരുവനന്തപുരം: ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞ സുരേന്ദ്രൻ ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read Moreആശ്വാസ കിരണ് പദ്ധതി സർക്കാരിന് ബാധ്യതയാകുന്നു; കിടപ്പു രോഗി മരിച്ചിട്ടും നോക്കുകൂലി പെൻഷൻ ബന്ധുക്കൾ കൈപ്പറ്റുന്നു; തട്ടിപ്പിനു പിന്നിലെ ബന്ധുക്കളുടെ കളികൾ ഇങ്ങനെ…
അന്പലപ്പുഴ: രോഗി മരിച്ചിട്ടും നോക്കുകൂലി പെൻഷൻ തുടരുന്നു. കിടപ്പുരോഗികളെ നോക്കുന്ന ബന്ധുക്കൾക്കായുള്ള ആശ്വാസ കിരണ് പദ്ധതിയിലൂടെ സർക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. സാമൂഹ്യക്ഷേമ വകുപ്പ് മുഖാന്തിരം നിർധനരായ കിടപ്പു രോഗികളെ പരിചരിക്കുന്നവർക്ക് ആശ്വാസമായി മാസം 600 രൂപ വീതം പോസ്റ്റോഫീസ് വഴി വീടുകളിലെത്തിച്ചു നൽകുന്ന ആശ്വാസ കിരണ് പദ്ധതിയാണ് പാഴായി പോകുന്നത്. കിടപ്പു രോഗി മരണപ്പെട്ടാൽ വിവരം അടുത്തുള്ള അംഗൻവാടി ജീവനക്കാരെ അറിയിക്കുകയും അവർ സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിക്കണമെന്നുമാണ് ചട്ടം. എന്നാൽ കിടപ്പു രോഗി മരണപ്പെട്ടിട്ടും വിവരം അധികൃതരെ അറിയിക്കാതെ വർഷങ്ങളായി പലരും പണം കൈപ്പറ്റുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പോസ്റ്റുമാൻമാർക്ക് ഈ വിവരം അറിയാമെങ്കിലും ഒരാളുടെ പേരിൽ വരുന്ന മണിയോർഡർ കൊടുക്കാതിരിക്കാൻ കഴിയില്ല. ജില്ലയിലെ ഓരോ പോസ്റ്റോഫീസിലും ഇതുപോലെ 15 പേരോളം പണം വാങ്ങുന്നുണ്ടെന്നാണ് പോസ്റ്റുമാൻമാർ പറയുന്നത്. ഓരോ പോസ്റ്റോഫീസിനു കീഴിലും 200 ഓളം പേർക്കാണ് 600 രൂപ വീതം…
Read Moreതോൽവിയുടെ പൊട്ടലിന് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറിയും; രമ്യയ്ക്കെതിരേ എൽഡിഎഫ് കൺവീനർ നടത്തിയ പരാമർശനത്തിനെതിരേ എ.കെ.ബാലൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇടത് നേതാക്കൾക്കിടയിൽ ഭിന്നത. മന്ത്രി എ.കെ.ബാലനാണ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ രംഗത്തെത്തിയത്. വിജയ രാഘവൻ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് ബാലൻ കുറ്റപ്പെടുത്തി. ആലത്തൂരിലെ എൽഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമർശങ്ങളാണെന്നും ബാലൻ പറഞ്ഞു. എന്നാൽ, ബാലന്റെ വിമർശനത്തോട് വിജയരാഘവൻ പ്രതികരിച്ചില്ല. നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശബരിമല വിഷയത്തിലും ഇടതു മുന്നണിയിലെ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിജയരാഘവനെ വിമർശിച്ച് എ.കെ.ബാലൻ തന്നെ രംഗത്ത് വന്നത്.
Read Moreസ്ത്രീയോട് അപമര്യാദയായി പെരുമാറിയത് മറ്റുള്ളവരോട് പറഞ്ഞതിലുള്ള വൈരാഗ്യം; നാലുവർഷത്തിന് ശേഷം രവികുമാർ കൊല ക്കേസിലെ പ്രതി ബിജുവിന് ജീവപര്യന്തം
പറവൂർ: ഇടപ്പള്ളി പോണേക്കരയിൽ ഗൃഹനാഥനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇടപ്പള്ളി നോർത്ത് ആലിയത്തുപറമ്പ് ബിജുവിനു (35) ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. ഇടപ്പള്ളി നോർത്ത് പോണേക്കര പത്മവിലാസത്തിൽ രവികുമാർ (42) ആണു കൊല്ലപ്പെട്ടത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്ന തുക കൊല്ലപ്പെട്ട രവികുമാറിന്റെ കുടുംബത്തിനു നൽകും. കേസിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. രണ്ടു മുതൽ ഏഴു വരെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2015 ജനുവരി 21നു പോണേക്കര ചങ്ങമ്പുഴ ക്രോസ് റോഡിൽ വച്ചായിരുന്നു സംഭവം. രവികുമാർ വാടകയ്ക്കു കൊടുത്തിരുന്ന വീട്ടിലെ സ്ത്രീയോടു പ്രതി അപമര്യാദയായി പെരുമാറി. ഇക്കാര്യം പോലീസിൽ അറിയിച്ചതിലും നാട്ടിൽ മറ്റുള്ളവരോടു പറഞ്ഞതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയിൽ മരുന്നു വാങ്ങാൻ…
Read Moreഇനി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ആരവം ! വിജയിച്ചവര് 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണം
കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരവമടങ്ങിയതിനു പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തിരക്കിലേക്കു വീണ്ടും കേരളം. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നാല് നിയമസഭാംഗങ്ങളുടേത് അടക്കം സംസ്ഥാനത്ത് ആറിടത്തെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണു തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ വിജ്ഞാപനം തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നു പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണം. പാർലമെന്റിലും നിയമസഭയിലും ഒരേ സമയം ഇരട്ടപ്പദവി വഹിക്കുന്നതു വിലക്കിക്കൊണ്ടുള്ള പ്രൊഹിബിഷൻ ഓഫ് സൈമൾട്ടേനിയസ് മെന്പേഴ്സ് റൂളിന്റെ അടിസ്ഥാനത്തിലാണ് രാജി സമർപ്പിക്കേണ്ടത്. എന്നാൽ, വിജയിച്ച എംഎൽഎമാർക്ക് ഈ കാലയളവിനിടയിൽ നിയമസഭയിലെത്തുന്നതിനു നിയമപരവും സാങ്കേതികവുമായ തടസമില്ല. 27നു നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്പോൾ സഭാ നടപടികളിൽ പങ്കെടുക്കാം. രാജിവച്ചാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കണമെന്നാണു തെരഞ്ഞെടുപ്പു ചട്ടത്തിൽ പറയുന്നത്. സഭയുടെ കാലാവധി തീരാൻ ഒരു വർഷത്തിനു താഴെ സമയം മാത്രമാണെങ്കിൽ ഉപതെരഞ്ഞെടുപ്പു വേണമെങ്കിൽ ഉപേക്ഷിക്കാം.…
Read Moreഉറ്റസുഹൃത്തുക്കളായ നാലു യുവമിഥുനങ്ങൾ! ജീവിതത്തിൽ ഇണപിരിയാത്തവരെ മരണം മാടിവിളിച്ചതും ഒന്നിച്ച്
കൂത്തുപറമ്പ്: ഇണപിരിയാത്ത കൂട്ടുകാർ മരണത്തിലേക്ക് യാത്രയായതും ഒരുമിച്ച്. കൂത്തുപറമ്പ് ഏഴാംമൈലിലെ ഈക്കിലശേരി ഹൗസിൽ ജയദീപ്, ഭാര്യ ജ്ഞാനതീർഥ, അഭയം ഹൗസിൽ കിരൺ അശോക്, ഭാര്യ ജിൻസി എന്നിവരാണു മരണത്തിലും ഒന്നിച്ചായത്. വ്യാഴാഴ്ച രാത്രി മാണ്ഡ്യയ്ക്കടുത്ത് ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉറ്റസുഹൃത്തുക്കളായ നാലു യുവമിഥുനങ്ങൾ മരിച്ചെന്ന വാർത്ത ഇന്നലെ രാവിലെയാണു നാട്ടിലറിയുന്നത്. ഇതോടെ പ്രദേശം ശോകമൂകമായി. പുലർച്ചെയെത്തിയ ദുരന്തവാർത്ത ആർക്കും ഒരുനിമിഷം വിശ്വസിക്കാനായില്ല. വീഡിയോഗ്രാഫർകൂടിയായ കിരൺ അശോകും ജിൻസിയും തമ്മിലുള്ള വിവാഹം ഒരു മാസം മുമ്പായിരുന്നു. മധുവിധു ആഘോഷത്തിന്റെ ഭാഗമായാണ് ഇരുവരും ഒരു വർഷം മുമ്പ് വിവാഹിതരായ ജയദീപിനെയും ഭാര്യ ജ്ഞാനതീർഥയെയും കൂട്ടി ചൊവ്വാഴ്ച വൈകുന്നേരം വിനോദയാത്രയ്ക്കായി ബംഗളൂരുവിലേക്കു പുറപ്പെട്ടത്. തിരികെ നാട്ടിലേക്കുള്ള യാത്രയിലാണു മാണ്ഡ്യയ്ക്കടുത്ത് മധൂരിൽ വച്ച് ഇവർ സഞ്ചരിച്ച കാർ ടാങ്കർ ലോറിയുടെ പിന്നിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ പൂർണമായും…
Read Moreരാജ്യത്ത് വീണ്ടും ബീഫിന്റെ പേരിൽ ആക്രമണം; മുസ്ലിം കുടുംബത്തെ മർദ്ദിച്ചു; നിർബന്ധിപ്പിച്ച് ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തു
ഭോപ്പാൽ: രാജ്യത്ത് വീണ്ടും ബീഫിന്റെ പേരിൽ ആക്രമണം. മധ്യപ്രദേശിലെ സിയോണിലാണ് സംഭവം. ബീഫ് കടത്തിയെന്ന് ആരോപിച്ച് സ്ത്രീ ഉൾപ്പെടെ മൂന്നംഗ മുസ്ലിം കുടുംബത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന കുടുംബത്തെ തടഞ്ഞു നിർത്തിയായിരുന്നു മർദ്ദനം. ഒരു സംഘം ആളുകൾ ഇവരെ തടഞ്ഞശേഷം ക്രൂരമായി മർദ്ദിക്കുകയും കെട്ടിയിടുകയും നിർബന്ധിപ്പിച്ച് ജയ് ശ്രീറാം എന്ന് വിളിപ്പിക്കുകയും ചെയ്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു.
Read Moreപ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം! രമ്യക്കു ഭൂരിപക്ഷത്തിൽ റിക്കാർഡ്; ഇതുവരെ കേരളത്തിൽനിന്നുള്ള വനിതാ എംപിമാരും ഭൂരിപക്ഷവും ഇങ്ങനെ…
കണ്ണൂർ: കേരളത്തിൽനിന്നു ലോക്സഭയിൽ എത്തിയ വനിതാ അംഗങ്ങളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം (1,58,968) ആലത്തൂരിൽനിന്നു വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന് സ്വന്തം. 2004ൽ വടകരയിൽ വിജയിച്ച സിപിഎമ്മിലെ പി. സതീദേവിയുടെ റിക്കാർഡ് ഭൂരിപക്ഷമാണ് ഇതോടെ പഴങ്കഥയായത്. 1,30, 589 വോട്ടുകൾക്കാണ് അന്നു സതീദേവി കോൺഗ്രസിലെ എം.ടി. പത്മയെ തോൽപ്പിച്ചത്. കേരളത്തിൽ പ്രമുഖ മുന്നണികളിലെ വനിതകൾ ഏറ്റുമുട്ടിയ ഏക മത്സരം കൂടിയായിരുന്നു അത്. ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വനിത കൂടിയാണ് മുപ്പത്തൊന്നുകാരിയായ രമ്യ ഹരിദാസ്. മാത്രമല്ല, ഇത്തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരിലെ “ബേബി’യും രമ്യയാണ്. സിപിഐയിലെ ഭാർഗവി തങ്കപ്പനാണ് കേരളത്തിൽനിന്നു ലോക്സഭയിൽ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗം. 1971ൽ അടൂരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അവർക്ക് 29 വയസായിരുന്നു. മൂന്നു തവണ ലോക്സഭയിലെത്തിയ സുശീല ഗോപാലൻ 38-ാം വയസിലാണ് ആദ്യമായി എംപിയായത്. 1967ൽ അന്പലപ്പുഴയിൽനിന്നാണ്…
Read More