37കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 26കാരനായ യുവാവ് ! വിവാഹ മോചിതയായ കോളിച്ചാല്‍ സ്വദേശിനി പരാതിപ്പെട്ടത് നാലുവര്‍ഷത്തെ പീഡനത്തിനു ശേഷം യുവാവ് കൈയ്യൊഴിഞ്ഞതോടെ…

രാജപുരം: വിവാഹവാഗ്ദാനം നല്‍കി 37 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച 26കാരനായ യുവാവിനെ രാജപുരം പൊലീസ് അറസ്റ്റുചെയ്തു. കോളിച്ചാല്‍ ചെറുപനത്തടിയിലെ സ്റ്റാലിന്‍ ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കുന്നതില്‍നിന്നു പ്രതി പിന്മാറിയതോടെയാണ് യുവതി രാജപുരം പൊലീസിലും പിന്നീട് ജില്ലാ പൊലീസ് മേധാവിക്കും വനിതാ കമ്മിഷനും പരാതി നല്‍കിയത്.

തുടര്‍ന്ന് രാജപുരം ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്ത് ഇയാളെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.വിവാഹമോചിതയായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി നാലുവര്‍ഷക്കാലം പീഡിപ്പിച്ചതായാണ് പരാതി.

Related posts