ചെറുതോണി: ഇപ്പോൾ അനുഭവപ്പെടുന്ന അമിത ചൂടിൽ അണക്കെട്ടിന് ചലനവ്യതിയാനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം ചെയർമാൻ ജസ്റ്റീസ് ആർ. രാമചന്ദ്രൻ നായർ. വെള്ള പെയിന്റ് അടിച്ചിരിക്കുന്നതിനാൽ ഒരു പരിധിവരെ ഇത് തടയാൻ സാധിക്കുമെന്നും ചെയർമാൻ പറഞ്ഞു. ഡാം സേഫ്റ്റി അതോറിറ്റി ചെയർമാന്റെ നേതൃത്വത്തിലുള്ള സംഘം ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഇന്നലെ പരിശോധന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ വർഷവും മണ്സൂണ് ആരംഭിക്കുന്നതിനുമുന്പ് നടത്താറുള്ള പതിവു പരിശോധനയുടെ ഭാഗമായിട്ടാണ് സംഘം എത്തിയത്. ഇടുക്കി, ചെറുതോണി അണക്കെട്ടിനകവും പരിസരവും സംഘം പരിശോധിച്ചു. കഴിഞ്ഞ പ്രളയക്കെടുതിയിൽ അണക്കെട്ട് നിറഞ്ഞതിനെ തുടർന്ന് ഡാം തുറന്നുവിട്ടിരുന്നു. ഇതുമൂലം അണക്കെട്ടിന് യാതൊരു വിധ നാശവും സംഭവിച്ചിട്ടില്ലെന്ന് ചെയർമാൻ പറഞ്ഞു. മഴക്കാലത്തിനുമുന്നോടിയായി ഷട്ടറുകൾക്കും ഗേറ്റുകൾക്കും ഓയിൽ ഇടുക, റബർ ബുഷ് മാറുക തുടങ്ങിയ അറ്റകുറ്റപ്പണികൾ കാലവർഷത്തിന് മുന്പ് തീർക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു.…
Read MoreCategory: Loud Speaker
സി.ഒ.ടി. നസീറിന് നേരെയുണ്ടായ അക്രമം! സിപിഎം പ്രവർത്തകൻ നിരീക്ഷണത്തിൽ; ആക്രമണത്തില് പാര്ട്ടിക്ക് പങ്കില്ലെന്ന് എം.വി.ജയരാജൻ
തലശേരി: വടകര പാർലമെന്റ് മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവും നഗരസഭ കൗൺസിലറുമായിരുന്ന സി.ഒ.ടി.നസീറിനെ (40) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൊളശേരി കളരിമുക്ക് സ്വദേശിയായ സിപിഎം പ്രവർത്തകൻ നിരീക്ഷണത്തിൽ. നസീറിനെ അക്രമിച്ച സംഘത്തിൽ കളരിമുക്ക് സ്വദേശിക്ക് പുറമെ പുറത്തുനിന്നെത്തിയ രണ്ടുപേരും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന. സംഭവം നടന്ന അന്ന് രാത്രിയിൽ തന്നെ കളരിമുക്ക് സ്വദേശി നാടുവിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ ടവർ പാലക്കാടും പിന്നീട് എറണാകുളത്തുമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ വലയിലാക്കാൻ പോലീസ് സംഘം എറണാകുളത്തേക്ക് തിരച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ പോലീസ് സംഘം തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ കൊളശേരി സ്വദേശികളായ രണ്ടു സിപിഎം പ്രവർത്തകരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വൈകുന്നേരത്തോടെ വിട്ടയച്ചു. ഒരു കൊലപാതക കേസിൽ പ്രതികളായ ഇവരിൽ നിന്നും ചില വിലപ്പെട്ട വിവരങ്ങളും…
Read Moreഐശ്വര്യ റായിക്കെതിരായ ട്രോൾ: മാപ്പുപറഞ്ഞ് വിവേക് ഒബ്റോയി; ട്വീറ്റും മുക്കി
മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായിക്കെതിരേ ട്വിറ്ററിൽ പങ്കുവച്ച ട്രോളിൽ മാപ്പുപറഞ്ഞ് നടൻ വിവേക് ഒബ്റോയി. മാപ്പുപറയില്ലെന്ന് നിലപാട് സ്വീകരിച്ചു മണിക്കൂറുകൾക്കു ശേഷമാണ് ഒബ്റോയി ക്ഷമാപണം നടത്തിയത്. തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്രോൾ നീക്കുകയും ചെയ്തു. ഒറ്റനോട്ടത്തിൽ ഒരാൾക്ക് നിർദോഷവും രസകരവുമായി തോന്നുന്ന കാര്യം മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ലെന്നും ഒരു സ്ത്രീയോടും മോശമായി പെരുമാറുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും തനിക്കു കഴിയില്ലെന്നും ചൊവ്വാഴ്ച രാവിലെ ഒബ്റോയി ട്വീറ്റ് ചെയ്തു. കഴിഞ്ഞ പത്തു വർഷത്തിനിടെ 2000-ൽ അധികം പെണ്കുട്ടികളെ താൻ സഹായിച്ചിട്ടുണ്ടെന്നും നടൻ അവകാശപ്പെട്ടു. അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തെരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് സൽമാൻ ഖാൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ഐശ്വര്യയുടെ മകൾ ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം തന്റെയും ചിത്രങ്ങൾ വച്ചുള്ള മീമാണ് വിവേക് ഒബ്റോയി ട്വിറ്ററിൽ പങ്കുവച്ചത്. ഇതിൽ…
Read Moreപാതിരാത്രി റെയിൽവേ ട്രാക്കിലൂടെ ബൈക്കിൽ ചീറിപ്പാഞ്ഞ് പുരുഷനും സ്ത്രീയും; അമരവിള എയ്തുകൊണ്ടാംകാണി ലെവൽ ക്രോസിൽ നാടകീയ സംഭവങ്ങൾ
അമരവിള: ഗുരുവായൂർ എക്സ്പ്രസ് കടന്ന് പോകുന്നതിന് നിമിഷങ്ങൾക്ക് മുന്പ് ട്രാക്കിലൂടെ ബൈക്ക് പാഞ്ഞതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ലെവൽ ക്രോസിൽ ഇന്നലെ അർധ രാത്രി 12.10 നായിരുന്നു നാടകീയമായ സംഭവങ്ങൾ. ചെന്നൈ എഗ്മോറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ഗുരുവായൂർ എക്സ്പ്രസിനായി എയ്തുകൊണ്ടാകാണി ലെവൽ ക്രോസിലെ ബാരിക്കേഡ് താഴ്ത്തുന്നതിനിടെയാണ് ട്രാക്കിലേക്ക് പുരുഷനും സ്ത്രീയും ബൈക്കിൽ പായുന്നത് ഗേറ്റ് മാനായ മധു കണ്ടത്. തുടർന്ന് ഗേറ്റ് താഴ്ത്തിയ ശേഷം നെയ്യാറ്റിൻകര സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ സിഗ്നൽ കട്ട് ചെയ്യ്ത് വണ്ടി നിറുത്തിയിടാൻ സ്റ്റേഷൻ മാസ്റ്റർ ആവശ്യപ്പെട്ടതായി ഗേറ്റ്കീപ്പർ മധു പറഞ്ഞു. തുടർന്ന് തൊട്ടടുത്ത കണ്ണംകുഴി ഗേറ്റ് കീപ്പർ മഹേഷിനെ വിവരമറിയിക്കുകയും ട്രാക്ക് പരിശോധിക്കാൻ പറയുകയും ചെയ്തു. തുടർന്ന് ഗേറ്റിൽ നിന്നും 300 മീറ്ററോളം പരിശോധിച്ച മഹേഷ് ആളില്ലെന്ന് ഉറപ്പ് വരുത്തി നൽകിയ വിവരത്തെത്തുടർന്ന് അരമണിക്കൂറിന് ശേഷം ഗുരുവായൂർ എക്സ്പ്രസ് കടത്തിവിടുകയായിരുന്നു. ട്രാക്കിൽ…
Read Moreപരീക്ഷയിലെ ആള്മാറാട്ടം! അധ്യാപകര് ‘പരിധിയ്ക്ക് പുറത്ത്’; മുന്കൂര് ജാമ്യം ലഭിക്കാനിടയില്ലെന്ന് സൂചന
മുക്കം: നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് വൈകുന്നു. സംഭവശേഷം ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയെ തുടർന്ന് അധ്യാപകർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അധ്യാപകർക്കെതിരെ പോലീസ് കേസെടുത്ത് ഒൻപത് ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ കഴിയാത്തതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. അധ്യാപകരെ അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ കുട്ടികൾ എഴുതിയ ഉത്തരക്കടലാസുകൾ എവിടെയെന്നത് സംബന്ധിച്ച് വ്യക്തത വരൂ. ഇത് കണ്ടെടുക്കാനുള്ള ശ്രമവും പോലിസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻ കോടതിയിൽ അഡ്വ. അശോകൻ മുഖേന അധ്യാപകർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ 23 ന് കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം ലഭിക്കാനിടയില്ലെന്നാണ് സൂചന. അതേസമയം ഭരണപക്ഷ അധ്യാപക സംഘടന പ്രവർത്തകരായ പ്രതികളെ സഹായിക്കാൻ ഗൂഢാലോചന നടക്കുന്നതായുള്ള…
Read Moreസീനിയര് അഭിഭാഷകന് അസൗകര്യം; കേസ് മാറ്റണമെന്നു മോഹന്ലാലിനുവേണ്ടി ഹാജരായ അഭിഭാഷക; മോഹന്ലാലിനെതിരായ ഹര്ജി മാറ്റി
കൊച്ചി : നടൻ മോഹൻലാൽ അനധികൃതമായി കൈവശം വച്ചിരുന്ന ആനക്കൊന്പുകൾക്ക് കൈവശാവകാശം അനുവദിച്ചതിനെതിരേ ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ് നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 11 ലേക്ക് മാറ്റി. കേസിൽ ഹാജരാകേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ സികു ചാറ്റർജിയുടെ അസൗകര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റണമെന്നു മോഹൻലാലിനുവേണ്ടി ഹാജരായ അഭിഭാഷക രഷ്മി ഗൊഗോയി ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണു ഹൈക്കോടതി കേസ് മാറ്റിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ മകളാണ് രഷ്മി. 2012 ൽ മോഹൻലാലിന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നാല് ആനക്കൊന്പുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് കേസെടുക്കുകയുണ്ടായി. എന്നാൽ കേസിൽ അന്വേഷണം കാര്യക്ഷമമായി നടത്താതെ വനം വകുപ്പ് 2016 ൽ ആനക്കൊന്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അദ്ദേഹത്തിനു നൽകിയെന്നു ഹർജിയിൽ പറയുന്നു.
Read Moreതീർത്തും അരോചകം! ഐശ്വര്യയെ ട്രോളിയ വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്; മാപ്പ് പറയില്ലെന്ന് വിവേക് ഒബ്റോയ്
ന്യൂഡൽഹി: ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങളെ ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ ട്രോൾ പങ്കുവച്ച വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. അഭിപ്രായ സര്വെ, എക്സിറ്റ് പോള്, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന് സിംഗ് എന്നൊരാള് പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. താരത്തിനെതിരെ ബോളിവുഡ് നടി സോനം കപൂറും കായികതാരം ജ്വാല ഗുട്ടയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ. സോഷ്യൽ മീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. ഇതിന് തയാറല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ…
Read More8439302302 ഈ നമ്പര് സൂക്ഷിക്കുക!!ഹോട്ടലുകളിലും ഫുഡ് കോർട്ടുകളിലും ഓണ്ലൈൻ വഴിയും ഫോണിൽ വിളിച്ചും ഭക്ഷണം ബുക്ക് ചെയ്ത് അക്കൗണ്ടിൽനിന്നു പണം തട്ടുന്ന സംഘം ഹോട്ടലുടമയേയും കബളിപ്പിച്ചു
ചെറായി: ഹോട്ടലുകളിലും ഫുഡ് കോർട്ടുകളിലും ഓണ്ലൈൻ വഴിയും ഫോണിൽ വിളിച്ചും ഭക്ഷണം ബുക്ക് ചെയ്ത് അക്കൗണ്ടിൽനിന്നു പണം തട്ടുന്ന സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുടമയേയും കബളിപ്പിച്ചു. 25000 രൂപയാണ് അക്കൗണ്ടിൽനിന്നു തട്ടിപ്പ് സംഘം കവർന്നെടുത്തത്. ഫോണിൽ വിളിച്ച് 3000 രൂപയുടെ ഭക്ഷണമാണ് സംഘം ഓർഡർ ചെയ്തത്. ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കാനായിരുന്നു ആവശ്യം. തങ്ങൾ നേവിയിലെ ഉദ്യോഗസ്ഥന്മാരാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. പണം ട്രാൻസ്ഫർ ചെയ്യാൻ ഹോട്ടൽ ജീവനക്കാരന്റെ അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡിന്റെ നന്പറും നൽകാൻ ആവശ്യപ്പെട്ടു. അൽപം കഴിഞ്ഞ് ഫോണ് മെസേജ് നോക്കിയപ്പോൾ അക്കൗണ്ടിൽനിന്നു 25000 രൂപ പിൻവലിച്ചതായി കണ്ട ഹോട്ടലുകാർ ഞെട്ടിപ്പോയി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് ഹോട്ടലുകാർക്ക് മനസിലായത്. ഉണ്ടാക്കിയ ഭക്ഷണവും വെറുതെയായി. തട്ടിപ്പ് മനസിലായതിനെത്തുടർന്ന് മുനന്പം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 8439302302 എന്ന നന്പറിലാണ് തട്ടിപ്പു സംഘം…
Read Moreകോണ്ഗ്രസിൽ പൊട്ടിത്തെറി; സുരേന്ദ്രന് വോട്ടു മറിച്ചുവെന്ന് ആരോപണം; ഷംസുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും കൂടുതൽ നേതാക്കൾ രംഗത്ത്
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ജില്ലയിലെ കോണ്ഗ്രസിൽ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ നേതൃയോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ. ഷംസുദ്ദീൻ ഉയർത്തിയ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ കൂടുതൽ നേതാക്കൾ ഷംസുദ്ദീനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയതോടെയാണ് വിവാദം ചൂടുപിടിച്ചത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളിൽ പൊതുപ്രസ്താവനയായി യുഡിഎഫ് വിജയിക്കുമെന്ന് ജില്ലാ നേതൃത്വം അവകാശപ്പെടുന്പോഴും സംസ്ഥാന നേതൃത്വത്തിന്റെ അവസാന സാധ്യത ഗണത്തിലാണ് പത്തനംതിട്ട. പത്തനംതിട്ട റിപ്പോർട്ടുകളുടെ പിൻബലത്തിൽ ഉറച്ചവിജയം ലഭിക്കുന്ന മണ്ഡലമായി കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി പോലും പത്തനംതിട്ടയെ കണക്കിലെടുത്തിട്ടില്ല. യുഡിഎഫ് പിന്നിൽ പോകുന്പോൾ ജയസാധ്യത ബിജെപിക്കാണെന്ന റിപ്പോർട്ടുകൾ നേതാക്കളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ ശിവദാസൻ നായർക്ക് ഉണ്ടായ അതേ അനുഭവമാണ് ആന്റോ ആന്റണിക്ക് ഇക്കുറി ഉണ്ടാകാൻ പോകുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ കമ്മറ്റിയിൽ എ.…
Read Moreയുദ്ധത്തിനുവന്നാൽ തീർത്തുകളയും! ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ്
വാഷിംഗ്ടണ്: ഇറാന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി യുദ്ധത്തിന് വന്നാൽ അത് ഇറാന്റെ അവസാനമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇനി ഒരിക്കലും അമേരിക്കയെ ഭീഷണിപ്പെടുത്തരുതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഇറാനിൽനിന്നും ഭീഷണി ഉയരുന്നെന്ന് ചൂണ്ടിക്കാട്ടി ഗൾഫിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചത്. ഇറാനെ ലക്ഷ്യമിട്ട് മിസൈൽ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അർലിംഗ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പൊംപിയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രകോപനപരമായ ട്വീറ്റ്. ഇറാൻ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കൻ താത്പര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ പ്രതികരിക്കുമെന്നും പൊംപിയോ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര ആണവകരാറിൽനിന്ന് ഇറാൻ പിന്മാറിയതാണ് ഇപ്പോൾ അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. അണ്വായുധങ്ങൾ നിർമിക്കാനാവശ്യമായ യുറേനിയത്തിന്റെ ഉത്പാദനം പുനരാരംഭിക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നു. എന്നാൽ ഈ…
Read More