കേ​സ് തീ​ർ​ക്ക​ണ​മെ​ങ്കി​ൽ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണം; വിരമിക്കൽ പ്രായം ഉയർത്തണം;  പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ചീ​ഫ് ജ​സ്റ്റീ​സ്

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 65 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ദ്ദേ​ഹം ക​ത്ത് അ​യ​ച്ചു.

കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​ൻ, വി​ര​മി​ച്ച സു​പ്രീം കോ​ട​തി, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ ഭ​ര​ണ​ഘ​ട​ന​യു​ടെ 128, 224 എ ​വ​കു​പ്പ് പ്ര​കാ​രം വീ​ണ്ടും നി​യ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു ക​ത്തു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ചീ​ഫ് ജ​സ്റ്റീ​സ് എ​ഴു​തി​യ​ത്.

സു​പ്രീം കോ​ട​തി​യി​ൽ 58,669 കേ​സു​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ദി​വ​സ​വും പു​തി​യ കേ​സു​ക​ൾ എ​ത്തു​ന്ന​തോ​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ഡ്ജി​മാ​രു​ടെ അ​പ​ര്യാ​പ്ത​ത കാ​ര​ണം പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചു​ക​ൾ രൂ​പീ​ക​രി​ക്കാ​നാ​വു​ന്നി​ല്ല.

1998 ൽ ​സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 16 ൽ​നി​ന്ന് 26 ആ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. പി​ന്നീ​ട് 2009 ൽ ​ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ടെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 31 ആ​യും ഉ​യ​ർ​ത്തി. അ​തി​നാ​ൽ നി​ല​വി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണം.

അ​തു​വ​ഴി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യും ഫ​ല​പ്ര​ദ​മാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും, കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യ നീ​തി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന അ​ന്തി​മ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​ത് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ക​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും അ​തി​ന് ആ​നൂ​പാ​തി​ക​മാ​യി സു​പ്രീം കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 62 ൽ ​നി​ന്ന് 65 ആ​യി ഉ​യ​ർ​ത്താ​ൻ നി​യ​മ​ഭേ​ദ​ഗ​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മ​റ്റൊ​രു ക​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts