സിപിഎം നേതാവ് എംഎം ലോറന്സിന്റെ മകള് ആശാ ലോറന്സിനെ സിഡ്കോയില് നിന്നും വീണ്ടും പിരിച്ചുവിട്ടു. സിഡ്കോയിലെ താല്ക്കാലിക ജീവനക്കാരിയായിരുന്ന ആശയെ ഇത് രണ്ടാം തവണയാണ് പിരിച്ചുവിടുന്നത്. ആശയുടെ മകന് മിലന് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു ആശയെ ആദ്യമായി പിരിച്ചുവിട്ടത്. എന്നാല് സംഭവം വിവാദമായതോടെ തീരുമാനം പിന്വലിക്കുകയും ചെയ്തിരുന്നു. എന്നാല് കഴിഞ്ഞ ആഴ്ച ആര്എസ്എസ് മാസികയില് ലേഖനം എഴുതിതിന് പിന്നാലെയാണ് ആശയോട് ജോലിക്ക് വരേണ്ടതെന്നും സിഡ്കോയും വ്യവസായമന്ത്രിയുടെ ഓഫീസും അറിയിച്ചത്. വ്യവസായമന്ത്രിയെ നേരിട്ടും കണ്ടിട്ടും പിരിച്ചുവിടല് പിന്വലിക്കാന് തയാറായില്ലെന്നും എന്നാല് തനിക്ക് രേഖാമൂലം കത്ത് നല്കിയില്ലെന്ന് ആശാ ലോറന്സ് പറഞ്ഞു.
Read MoreCategory: Loud Speaker
അച്ഛന് പൊങ്ങച്ചം പറയാനുള്ള എപ്ലസ് നേടാൻ മകനായില്ല; തലസ്ഥാനത്ത് എപ്ലസ് കുറഞ്ഞ മകന് ക്രുരമർദനം; അമ്മയുടെ പരാതിയിൽ പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്ക് നാല് വിഷയത്തിൽ എപ്ലസ് കുറഞ്ഞ് പോയതിൽ പിതാവ് മകനെ തല്ലി. കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരിലാണ് തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല. ഫുൾ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തിൽ പിതാവ് മകനെ തല്ലുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചെന്ന് കാട്ടി മാതാവ് പോലീസിൽ പരാതി നൽകിയത്.
Read Moreനൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി അനുഭവിക്കും; ആനകളെ ഇല്ലാതാക്കി ആചാരത്തെ തകർത്താൽ പിണറായി രാജിവെക്കേണ്ടി വരുമെന്ന് പി.സി ജോർജ്
തൃശൂര്: ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നിലെന്ന് പി.സി. ജോര്ജ് എംഎല്എ. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില് കൃത്യമായ അജണ്ടയുണ്ടെന്നും ജോര്ജ് പറഞ്ഞു. തൃശൂര് പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ വിലക്കിയ ഉത്തരവിനെതിരെ ആര്എസ്എസ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശ്ശൂര് പൂരത്തിന്റെ പ്രശ്നങ്ങള് നിയമസഭയില് അവതരിപ്പിക്കുമെന്നും നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിലുള്ള ഫലം ഇടതുമുന്നണി തിരഞ്ഞെടുപ്പില് അനുഭവിക്കുമെന്നും പി.സി. ജോര്ജ് പറഞ്ഞു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വിജയിച്ചുകഴിഞ്ഞു. തൃശ്ശൂരില് അട്ടിമറി വിജയം പ്രതീക്ഷിക്കാം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള് പിണറായി വിജയന് ധാര്മികത മുന്നിര്ത്തി മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വരുമെന്നും ജോർജ് കൂട്ടിച്ചേർത്തു.
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ തലയിൽ മുട്ടയുടച്ച് പ്രതിഷേധം; യുവതി അറസ്റ്റിൽ
കാൻബറ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു നേരെ ആക്രമണം. ആൾബറിയിൽ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ സംബന്ധിക്കുമ്പോൾ പ്രതിഷേധക്കാരിയായ വനിത പ്രധാനമന്ത്രിയുടെ തലയിൽ മുട്ടകൊണ്ട് ഇടിക്കുകയായിരുന്നു. തലയിൽ മുട്ട ഉടയ്ക്കാനായിരുന്നു പ്രതിഷേധക്കാരിയുടെ പദ്ധതിയെങ്കിലും നടന്നില്ല. തലയിൽ ശക്തിയായി ഇടിച്ചെങ്കിലും മുട്ട പൊട്ടിയില്ല. പ്രതിഷേധക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആൾബറിയിൽ വനിതാ സമ്മേളനത്തിന് എത്തിയതായിരുന്നു മോറിസൺ.
Read Moreമാപ്പിള്ളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു; ശ്വാസകോശ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
മാപ്പിള്ളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു; ശ്വാസകോശ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സ്വദേശത്തും വിദേശത്തുമായി ആയിരത്തോളം വേദികളിൽ പാടിയിട്ടുണ്ട്.
Read Moreപതിമൂന്നാം വയസിൽ വിവാഹം, 59 വർഷത്തെ ദാന്പത്യം, പതിനെട്ട് മക്കൾ! നല്ല ഒാട്ടം പൂർത്തിയാക്കി മറിയക്കുട്ടി മടങ്ങി
ബിജു ഇത്തിത്തറ കടുത്തുരുത്തി: പതിമൂന്നാം വയസിൽ വിവാഹം. 59 വർഷത്തെ ദാന്പത്യം. പതിനെട്ട് മക്കളുമായി ഏവർക്കും അത്ഭുതമായ മറിയക്കുട്ടി 98-ാം വയസിൽ ദൈവസന്നിധിയിലേക്ക് മടങ്ങി. കടുത്തുരുത്തി അരുണാശേരിൽ പരേതനായ തൊമ്മൻ കുര്യാക്കോയുടെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസാണ് ഇന്നലെ ഉച്ചയോടെ ഇഹലോകവാസം വെടിഞ്ഞത്. മക്കളിൽ ഒരാൾ വൈദികനും രണ്ടു പേർ കന്യാസ്ത്രീകളുമാണ്. ഭർത്താവ് തൊമ്മൻ കുര്യാക്കോയുടെ മരണം 26 വർഷം മുന്പ് 81-ാം വയസിലായിരുന്നു. മറിയക്കുട്ടിയെ വിവാഹം കഴിക്കുന്പോൾ 20 വയസായിരുന്നു തൊമ്മൻ കുര്യാക്കോയുടെ പ്രായം. ഇടക്കാരൻ മുഖേനയായിരുന്നു ഇവരുടെ വിവാഹം. വൈക്കം ആച്ചോത്ത് കുടുംബാംഗമായിരുന്നു മറിയക്കുട്ടി. വിവാഹത്തിനായി കടുത്തുരുത്തി കടവിൽ വള്ളത്തിലെത്തിയ ശേഷം വധുവും ബന്ധുക്കളും നടന്നാണ് മുട്ടുചിറ റൂഹാദക്കുദിശാ പള്ളിയിലെത്തിയത്. കർഷക കുടുംബമായിരുന്നു ഇരുവരുടേതും. വിവാഹത്തിനു ശേഷം കൃഷിപ്പണികൾ ചെയ്താണ് ഇരുവരും കുടുംബം പുലർത്തിയത്. കുടുംബത്തിലെ മക്കളിൽ ആദ്യമുണ്ടായവർ പഠിച്ചു ജോലി നേടിയതോടെ ഇവരുടെ സഹായത്തോടെ…
Read Moreയു.പി.എ. സർക്കാരിന്റെ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു’: രാഹുൽ ഗാന്ധിയെ തിരിച്ചടിച്ച് റിലയൻസ് ഗ്രൂപ്പ്
രാഹുൽ ഗാന്ധി അസത്യം പറയുകയാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ തങ്ങൾക്കെതിരെ ആരോപിക്കുകയാണെന്നും പറഞ്ഞുകൊണ്ട് റിലയൻസ് ഗ്രൂപ്പ് രംഗത്ത്. യു.പി.എ. സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചെന്നും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് വെളിപ്പെടുത്തി. അനിൽ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ(ക്രോണി ക്യാപിറ്റലിസം) വക്താവാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രവുമായി നടത്തിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി അംബാനിയെ ഇങ്ങനെ വിശേഷിപ്പിച്ചത്.’അംബാനിയെ പോലുള്ളവർ ക്രോണി ക്യാപിറ്റലിസ്റ്റുകളാണ്. അനിൽ അംബാനി, മെഹുൽ ചോക്സി, വിജയ് മല്ല്യ, നീരവ് മോദി എന്നിങ്ങനെയുള്ളവരെ സത്യന്ധരുടെ ഗണത്തിൽപ്പെടുത്താൻ എനിക്കാവില്ല’. ഇങ്ങനെയായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. ‘ഞങ്ങളുടെ ചെയർമാൻ അനിൽ ഡി. അംബാനിയെ പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി അദ്ദേഹത്തെ ക്രോണി ക്യാപിറ്റലിസ്റ്റെന്നും വഞ്ചകനായ ബിസിനസുകരനെന്നും വിശേഷിപ്പിക്കുന്നത്. ഇതെല്ലാം സത്യവിരുദ്ധമായ പ്രസ്താവനകളാണ്.’ റിലയൻസ് ഗ്രൂപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.…
Read Moreകടം കൊടുത്ത പണം തിരിച്ചുകിട്ടിയില്ല! കൂട്ടുകാരിയുടെ വീട്ടിലെത്തി വീട്ടമ്മ തീകൊളുത്തി മരിച്ചു; സംഭവം ഇങ്ങനെ….
തൃശൂർ: കടം കൊടുത്ത പണം തിരിച്ചുകിട്ടാത്തതിനെ തുടർന്ന് കൂട്ടുകാരിയുടെ വീട്ടിലെത്തി വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ചിയ്യാരം തെക്കേക്കര വർഗീസിന്റെ ഭാര്യ ഷിബിയാണ്(43) നെല്ലിക്കുന്ന് താമസിക്കുന്ന കൂട്ടുകാരി സ്വപ്നയുടെ വീട്ടിലെത്തി തീകൊളുത്തിയത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. നാലു വർഷംമുന്പ് ഷിബിയിൽനിന്ന് ഒരു ലക്ഷം രൂപ സ്വപ്ന കടം വാങ്ങിയിരുന്നുവത്രേ. പണം തിരികെ ലഭിക്കാതായപ്പോൾ സ്വപ്നയുട മകളുടെ വിവാഹനിശ്ചയ ദിവസം വൈകീട്ട് വീടിന് മുന്നിലെത്തി ഷിബി തീകൊളുത്തുകയായിരുന്നു. പലവട്ടം പണം ആവശ്യപ്പെട്ടെങ്കിലും തിരികെ നൽകിയിരുന്നില്ലെന്ന് ഷിബിയുടെ ബന്ധുക്കളും പറഞ്ഞു. കാൻസർ ബാധിതയായിരുന്ന ഷിബി പണത്തിന് ആവശ്യം നേരിട്ടതോടെയാണ് കടംനൽകിയ പണം തിരികെ ആവശ്യപ്പെട്ടത്. ചിട്ടിപിടിച്ചു കിട്ടിയ പണമാണ് കടമായി നൽകിയിരുന്നതത്രേ. രണ്ടു ദിവസംമുന്പ് പണംചോദിച്ച് മൂന്നു മണിക്കൂറോളം സ്വപ്നയുടെ വീട്ടിൽ ചെലവഴിച്ചിട്ടും ഫലമില്ലെന്ന് കണ്ടതോടെയാണ് കൈയിൽ…
Read Moreബസ് ആസകലം പരസ്യം..! കെഎസ്ആര്ടിസി സ്കാനിയ ബസ് കര്ണാടകത്തിൽ തടഞ്ഞു
ബംഗളൂരു: മോട്ടോര്വാഹന നിയമം ലംഘിച്ച് പരസ്യം പതിച്ചതിനെ തുടര്ന്ന് കേരള ആർടിസിയുടെ സ്കാനിയ ബസ് കര്ണാടക മോട്ടോര് വാഹനവകുപ്പ് പിടിച്ചെടുത്തു. ബംഗളൂരുവില് നിന്ന് കോട്ടയത്തേക്കുളള സ്കാനിയ ബസാണ് പിടിച്ചെടുത്തത്. ബസില് പരസ്യം പതിച്ചിരിക്കുന്നത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് ചന്ദാപുര ആർടിഒയുടെ നടപടി. ഇതാദ്യമായാണ് കെഎസ്ആര്ടിസിക്ക് നേരെ ഇത്തരത്തില് നടപടിയുണ്ടാകുന്നത്. മേലുദ്യോഗസ്ഥര് ഇടപെടാതെ ബസ് വിട്ടുനല്കില്ലെന്ന നിലപാടിലാണ് മോട്ടോര് വാഹനവകുപ്പ്. ബസും ജീവനക്കാരും ചന്ദാപുര ആര്ടിഒ ഓഫീസില് തുടരുകയാണ്. ബസ് വിട്ടുകിട്ടാന് ഉന്നതതലത്തില് നടപടി നടന്നില്ലെങ്കില് സര്വീസ് മുടങ്ങുന്ന സ്ഥിതിയാണ്.
Read Moreകോടതിക്കുള്ളിൽ കാമുകനൊപ്പം പോകണമെന്ന് പെൺകുട്ടി; കോടതിക്കു പുറത്ത് പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് കാമുകൻ്റെ കൂട്ടുകാരുടെ മർദ്ദനം
പ്രണയബന്ധത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കളെ കോടതിവളപ്പിലിട്ട് കാമുകന്റെ സുഹൃത്തുക്കൾ മർദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ പൂയപ്പള്ളിയിലാണ് ദമ്പതികൾക്ക് പതിനഞ്ച് ആംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. പ്ലസ്ടു വിദ്യാർത്ഥിനിയായ മകളെ മെയ് ഒന്ന് മുതൽ കാണാനില്ലായിരുന്നു. മകളെ കാണാതായതായി കാട്ടി മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി കാമുകനോടൊപ്പം കോടതിയിൽ ഹാജരാവുകയായിരുന്നു. കാമുകന്റെ രക്ഷിതാക്കൾക്കൊപ്പമാണ് പെൺകുട്ടി കോടതിയിലെത്തിയത്. കാമുകനൊപ്പം പോകണമെന്ന പെൺകുട്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ നിന്നും പുറത്തേയ്ക്കിറങ്ങവേ പെൺകുട്ടിയുടെ മാതാപിതാക്കളെ കാമുകന്റെ കൂട്ട്കാർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മുഖത്തും ശരീരത്തും മർദനമേറ്റതിന്റെ പാടുകൾ ഉണ്ട്. ദമ്പതികളെ കോടതിവളപ്പിൽ മർദ്ദിച്ചതിന് കരിങ്ങന്നൂർ ആറ്റൂർകോണം ചെറുനല്ലൂർ വീട്ടിൽ കെ.നസീറി(26) നെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
Read More