ജ​ന​ങ്ങ​ൾ​ക്ക് പ​റ്റി​യ തെ​റ്റ് തി​രു​ത്താ​നു​ള്ള അ​വ​സ​രം! കാ​ത്തു​നി​ന്ന​വ​രെ ക​യ്യി​ലെ​ടു​ത്ത് ഖു​ശ്ബു

ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു തെ​റ്റു​പ​റ്റി ആ ​തെ​റ്റ് തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വും ന​ടി​യു​മാ​യ ഖു​ശ്ബു. ശ​ബ​രി​മ​ല വി​ഷ​യം, നോ​ട്ടു നി​രോ​ധ​നം, റാ​ഫേ​ൽ അ​ഴി​മ​തി, ജി​എ​സ്ടി, വ​ർ​ഗീ​യ​ത തു​ട​ങ്ങി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ച എ​ല്ലാ വി​ഷ​യ​ങ്ങ​ളും മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷ. ചു​രു​ങ്ങി​യ​ത് അ​ഞ്ച് ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ രാ​ഹു​ലി​നെ വ​യ​നാ​ട്ടു​കാ​ർ വി​ജ​യി​പ്പി​ക്കു​മെ​ന്ന് ഖു​ശ്ബു പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല​ല്ല മോ​ദി​യു​ടെ​യും കോ​ടീ​ശ്വ​രന്മാരു​ടെ​യും അ​ക്കൗ​ണ്ടി​ല്ലാ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് പ​ണം എ​ത്തി​യ​ത്. തെ​ന്നി​ന്ത്യ​യി​ൽ രാ​ഹു​ൽ ത​രം​ഗം ഉ​ണ്ട​ന്ന് പ​റ​ഞ്ഞ അ​വ​ർ യു​പി​എ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോ​ത്ത് പൊ​തു​യോ​ഗ​ത്തി​ൽ ഖു​ശ്ബു എ​ത്തു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ക​ണ്ണൂ​രി​ൽ…

Read More

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ല്ലാ​വ​ർ​ക്കും പി​ടി​വ​ള്ളി​യാ​യി ശ​ബ​രി​മ​ല; ബിജെപിയുടെ പൊള്ളത്തരം തുറന്നുകാട്ടാന്‍ ഇരുമുന്നണികളും

പ​ത്ത​നം​തി​ട്ട: ബി​ജെ​പി ഉ​യ​ർ​ത്തി​യ ശ​ബ​രി​മ​ല വി​കാ​രം പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചു​വെ​ന്നു ക​ണ്ട​തോ​ടെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും. ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ ബി​ജെ​പി​യു​ടെ പൊ​ള്ള​ത്ത​രം തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ്ര​മം. ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ല്ലാ മേ​ഖ​ല​യി​ലും തു​ട​ക്കം മു​ത​ൽ ശ​ബ​രി​മ​ല വി​ശ്വാ​സ​സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി​യാ​ണ് വോ​ട്ടു തേ​ടി​യ​ത്. യു​ഡി​എ​ഫി​നും ശ​ബ​രി​മ​ല പ്ര​ശ്നം ഒ​രു പ​രി​ധി​വ​രെ വി​ശ്വാ​സി​ക​ളു​ടെ​യി​ട​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​യി. വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച യു​ഡി​എ​ഫ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ ക​ലാ​പം സൃ​ഷ്ടി​ച്ച ബി​ജെ​പി​യു​ടെ ആ​ത്മാ​ർ​ഥ​ത​യെ ചോ​ദ്യം ചെ​യ്യു​ന്നു. ശ​ബ​രി​മ​ല പ്ര​ശ്ന​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പു​നഃ പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽ​കി​യ ഏ​ക രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മെ​ന്ന നേ​ട്ടം കോ​ണ്‍​ഗ്ര​സി​നു​ണ്ട്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​നു​ള്ള ശ്ര​മം പോ​ലും ഉ​ണ്ടാ​കാ​ത്ത​തും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു. ശ​ബ​രി​മ​ല വി​ഷ​യം മി​ണ്ടാ​തി​രു​ന്ന എ​ൽ​ഡി​എ​ഫും ഇ​തേ​വി​ഷ​യം ച​ർ​ച്ച​യ്ക്കെ​ടു​ത്തു തു​ട​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തോ​ടെ​യാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​ത്.…

Read More

ക്രൂ​ഡ് ഓ​യിലിൽ ഒരു കു​ളി! സന്ധിവേദന മാറുമെന്ന് വിചാരിച്ച് നിരവധിയാളുകളാണ് ഇവിടെ കുളിക്കാനായി എത്തുന്നത്

റ​ഷ്യ​യി​ൽ​നി​ന്നും അ​സെ​ർ​ബൈ​ജാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്പോ​ൾ സു​ൽ​ഫി​യ എ​ന്ന 60 കാ​രി​ക്ക് ഒ​റ്റ ആ​ഗ്രഹ​മെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ അ​നു​ഭ​വി​ക്കു​ന്ന സ​ന്ധി​വേ​ദ​ന​യി​ൽ​നി​ന്ന് ഒ​രു മോ​ച​ന​മു​ണ്ടാ​ക​ണം. അ​തി​നാ​യി അ​സെ​ർ​ബൈ​ജാ​നി​ൽ​നി​ന്ന് അ​വ​ർ നേ​രെ പോ​യ​ത് ന​ഫ്റ്റ​ല​ൻ എ​ന്ന ന​ഗ​ര​ത്തി​ലേ​ക്കാ​ണ്. ഇ​വി​ട​ത്തെ പ്രാ​ദേ​ശി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്‍റെ അ​വ​സ്ഥ​യ്ക്കു​ള്ള ഒ​രു പ്ര​ത്യേ​ക ചി​കി​ത്സ​യു​ണ്ടെ​ന്ന് സു​ൽ​ഫി​യ​യോ​ട് പ​റ​ഞ്ഞ​ത് അ​വ​രു​ടെ ഒ​രു സു​ഹൃ​ത്താ​ണ്. ചി​കി​ത്സ വ​ള​രെ ല​ളി​ത​മാ​ണ്. ക്രൂ​ഡ് ഓ​യി​ൽ നി​റ​ച്ചി​രി​ക്കു​ന്ന ബാ​ത്ത് ട​ബ്ബി​ൽ ന​ഗ്ന​യാ​യി 10 മി​നി​റ്റ് കി​ട​ക്ക​ണം. ശ​രീ​ര ഉൗ​ഷ്മാ​വി​നേ​ക്കാ​ൾ അ​ൽ​പ്പം​കൂ​ടി ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലാ​യി​രി​ക്കും ക്രൂ​ഡ് ഓ​യി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്രൂ​ഡ് ഓ​യി​ലി​ലു​ള്ള കു​ളി ക​ഴി​ഞ്ഞാ​ൽ ഈ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​രീ​ര​ത്തി​ൽ പ​റ്റി​പ്പി​ടി​ച്ച എ​ണ്ണ​യെ​ല്ലാം തൂ​ത്തു​ക​ള​യ​ണം. അ​തി​നു​ശേ​ഷം ന​ല്ല പ​ച്ച​വെ​ള്ള​ത്തി​ൽ ഒ​രു കു​ളി​കൂ​ടി പാ​സാ​ക്കി​യാ​ൽ സ​ന്ധി​ക​ൾ​ക്കു​ണ്ടാ​കു​ന്ന എ​ല്ലാ വേ​ദ​ന​ക​ളും പ​ന്പ ക​ട​ക്കു​മെ​ന്നാ​ണ് ന​ഫ്ത്ത​ലാ​നി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. രോ​ഗ​മു​ക്തി തേ​ടി ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ 10…

Read More

കാക്കി അടിവസ്ത്രം! വിവാദ പരാമർശത്തിൽ അസംഖാൻ പെട്ടു; വിലക്ക് വന്നു; രാഷ്‌‌ട്രീയ പ്രചാരണായുധമാക്കി ബിജെപി

നിയാസ് മുസ്തഫ സ​മാ​ജ്‌‌വാ​ദി പാ​ർ​ട്ടി നേ​താ​വും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പു​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യു​മാ​യ അ​സം​ഖാ​നു തെരഞ്ഞെടുപ്പ് ക മ്മീഷന്‍റെ വിലക്ക്. ഇന്നു രാവിലെ പത്തുമുതൽ 72 മണിക്കൂർ നേര ത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന തിനാണ് വിലക്ക്. ന​ടി​യും എ​തി​ർ​സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി​ജെ​പി​യി​ലെ ജ​യ​പ്ര​ദ​യെ​ക്കു​റി​ച്ച് അ​സം​ഖാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​നയായത്. അ​സം​ഖാ​ന്‍റെ പ​രാ​മ​ർ​ശം ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്നിരുന്നു. വിവാദ പരാ മർശത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ഉത്തർപ്രദേശ് പോലീസ് കെസെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസും അ യച്ചു. രാംപുരിലെ ജനങ്ങൾ അവരുടെ(​ജ​യ​പ്ര​ദ) യഥാർഥ സ്വഭാവം തിരിച്ചറിയാൻ 17 വ​ർ​ഷ​മെ​ടു​ത്തെ​ങ്കി​ൽ പരിചയപ്പെട്ട് വെ​റും 17 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ അ​ടി​വ​സ്ത്രം കാ​ക്കി​യാ​ണെ​ന്ന് എ​നി​ക്ക് തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​സംഖാ​ന്‍റെ പ​രാ​മ​ർ​ശം. പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ത്തി​ലാ​ണ് അ​സം​ഖാ​ന്‍റെ വി​വാ​ദ​പ​രാ​മ​ർ​ശം. 2004ലും 2009​ലും രാംപുരിൽനിന്ന് സ​മാ​ജ്‌‌​വാ​ദി പാ​ർ​ട്ടി​യു​ടെ ടി​ക്ക​റ്റി​ൽ​…

Read More

രാഹുല്‍ തന്നെ വന്നെങ്കിലും വയനാട്ടില്‍ പണമുണ്ടായിട്ടും പണമില്ലാത്ത ഗതികേടില്‍ കോണ്‍ഗ്രസ്, രാഹുല്‍ കൂടുതല്‍ ദിവസം വയനാട്ടില്‍ തങ്ങുന്നത് കോണ്‍ഗ്രസിന്റെ ബജറ്റിനെ താളംതെറ്റിക്കുന്നു, കണ്ണെടുക്കാതെ കമ്മീഷനും

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് “പ​ണ​മി​ല്ല.’. മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി എ​ത്തി​യ​തോ​ടെ​യാ​ണ് “പ്ര​തി​സ​ന്ധി’ രൂ​പ​പ്പെ​ട്ട​ത്. രാ​ഹു​ൽ ഗാ​ന്ധി വ​ന്ന​തോ​ടെ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​മാ​യി വ​യ​നാ​ട് മാ​റി. ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ സ​ദാ​സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നു​ള്ളി​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഒ​രു സ്ഥാ​നാ​ർ​ഥി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി പ​ര​മാ​വ​ധി 70 ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കാ​നേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന്‍റെ അ​നു​മ​തി​യു​ള്ളൂ. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ വ​ന്ന ച​ട​ങ്ങി​ന് റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ ആ​കെ ചി​ല​വാ​യ​ത് 18 ല​ക്ഷം രൂ​പ. 17ന് ​വീ​ണ്ടും വ​യ​നാ​ട്ടി​ൽ എ​ത്തു​ന്ന രാ​ഹു​ൽ​ഗാ​ന്ധി അ​ന്ന് മു​ഴു​വ​ൻ സ​മ​യ​വും മ​ണ്ഡ​ല​ത്തി​ൽ ചെ​ല​വ​ഴി​ക്കും. ഇ​തി​ന് 20 ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ചി​ല​വ് വ​രു​മെ​ന്നാ​ണ് യു​ഡി​എ​ഫ് വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​തോ​ടെ 40 ല​ക്ഷ​ത്തോ​ളം രൂ​പ…

Read More

ഇ​ക്കൊ​ല്ല​വും മ​ഴ ത​ക​ർ​ക്കും..! കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

ന്യൂ​ഡ​ൽ​ഹി: കൊ​ടും ചൂ​ടി​ൽ ഉ​രു​കു​ന്ന കേ​ര​ള​ത്തി​ന് ആ​ശ്വാ​സ​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ക്കൊ​ല്ല​ത്തെ കാ​ല​വ​ർ​ഷം വൈ​കി​ല്ലെ​ന്നും ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. രാജ്യത്ത് ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 96 ശ​ത​മാ​നം മ​ഴ ല​ഭി​ക്കും എ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​ന​ത്തി​ൽ പ​റ​യു​ന്ന​ത്. പ​സ​ഫി​ക്‌ സ​മു​ദ്ര​ത്തി​ൽ രൂ​പ​പ്പെ​ടു​ന്ന എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നു ശ​ക്തി കു​റ​വാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര ഭൗ​മ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

അ​ന്നു വി​റ​പ്പി​ച്ച് ഇ​റ​ക്കി​വി​ട്ടു; ഇ​ന്നു സു​രേ​ഷ് ഗോ​പി​യു​ടെ കൈ​പി​ടി​ച്ച് സു​കു​മാ​ര​ൻ നാ​യ​ർ

ച​ങ്ങ​നാ​ശേ​രി: തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി സു​രേ​ഷ് ഗോ​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​ണു വ​ന്ന​തെ​ന്നും കൂ​ടു​ത​ൽ പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. 2015-ൽ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം ​സു​രേ​ഷ് ഗോ​പി എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ഇ​റ​ക്കി​വി​ട്ട​ത് വി​വാ​ദ​മാ​യി​രു​ന്നു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷം സു​രേ​ഷ് ഗോ​പി ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന ഹാ​ളി​ലേ​യ്ക്ക് സു​കു​മാ​ര​ൻ നാ​യ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യെ​ങ്കി​ലും സു​രേ​ഷ് ഗോ​പി​യോ​ട് ഇ​റ​ങ്ങി​പ്പോ​കാ​ൻ ​സു​കു​മാ​ര​ൻ നാ​യ​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ സന്ദർശിക്കാൻ എത്തിയ സുരേഷ് ഗോപിയോട് തന്‍റെ ഷോ ഇവിടെ വേണ്ടെന്നാണ് സുകുമാരൻനായർ പറഞ്ഞത്. ഇ​തി​നു​ശേ​ഷം എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തെ സു​രേ​ഷ് ഗോ​പി വി​മ​ർ​ശി​ച്ചി​രു​ന്നു. നേ​തൃ​ത്വ​ത്തെ തി​രു​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും പെ​രു​ന്ന​യി​ൽ എ​ല്ലാ​വ​ർ​ക്കും ചെ​ല്ലേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​ണ​മെ​ന്നും…

Read More

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, സുപ്രീംകോടതി നോട്ടീസയച്ചു

റഫേല്‍ ഇടപാടു സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചെന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബിജെപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു നിഗമനവും തങ്ങള്‍ നടത്തിയില്ലെന്നാണ് കോടതി പറഞ്ഞത്. തിങ്കളാഴ്ചയ്ക്കു മുന്‍പ് രാഹുല്‍ മറുപടി നല്‍കണം. ഹര്‍ജി ഇനി 22ന് പരിഗണിക്കും. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ രാഹുലിന് വിനയായത്.

Read More

തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് തലയ്ക്കും കാലിനും പരിക്ക്; തലയിൽ പതിനൊന്ന് തുന്നല്‍

തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടി വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പരിക്കേറ്റു. തലയ്ക്കും കാലിനും പരിക്കേറ്റ തരൂരിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ത്രാസിന്‍റെ മുകളിലത്തെ കൊളുത്ത് ഒടിഞ്ഞുപോയതിനെ തുടർന്നാണ് അദ്ദേഹം താഴെ വീണത്. ത്രാസ് വീണ് തലയുടെ രണ്ടു ഭാഗത്ത് മുറിവുണ്ടായി. തലയിൽ പതിനൊന്ന് തുന്നലുണ്ട്. മുറിവ് തുന്നിക്കെട്ടിയ ശേഷം വിദഗ്ധ ചികിത്സയ്ക്കും കൂടുതൽ പരിശോധനയ്ക്കുമായി അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. തന്പാനൂരിലെ ഗാന്ധാരിയമ്മൻ കോവിലിൽ വിഷു ദിനത്തിൽ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേർന്നിരുന്നു. ഇതിനായാണ് അദ്ദേഹം എത്തിയത്. കോണ്‍ഗ്രസ് നേതാവും എംഎൽഎയുമായ വി.എസ്.ശിവകുമാറും നിരവധി പ്രവർത്തകരും ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വഴിപാട് നടത്തുന്നതിനായി ത്രാസിൽ ഇരുന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. പരിക്ക് സാരമുള്ളതാണെങ്കിലും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അപകടവിവരം…

Read More

പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി വാങ്ങിയിട്ടു; ആലുവയില്‍ യുവതിയുടെ കൈത്തണ്ട പൊള്ളിവീർത്തു

കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി അഴകിനു വേണ്ടി മൈലാഞ്ചിയിട്ടതു വിനയായി. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ സുഖം പ്രാപിച്ചിട്ടില്ല. അധ്യാപികയായ മുപ്പത്തിരണ്ടുകാരി കടയിൽ നിന്നു വാങ്ങിയതാണ് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി. രാത്രിയാണ് മൈലാഞ്ചിയിട്ടത്. പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി. താമസിയാതെ കൈ നീരുവച്ചു വീർത്തു. വളയും മോതിരങ്ങളും അതിൽ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ധയുടെ ചികിൽസയിലാണിപ്പോൾ. യുവതി ഗർഭിണിയായതിനാൽ മരുന്നുകൾ കഴിക്കാൻ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാൻ താമസം നേരിട്ടത്. ഓയിൻമെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്നു ഡോക്ടർ പറഞ്ഞു.

Read More