കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്ത കേസിൽ ക്വട്ടേഷൻ 50 ലക്ഷം രൂപയുടേതെന്ന് ക്രൈംബ്രാഞ്ച്. അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘാംഗമായ കാസർഗോഡ് സ്വദേശിയാണ് ക്വട്ടേഷൻ നൽകിയതെന്നും അധികൃതർ തിരിച്ചറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ പ്രതികളിൽനിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്. ആലുവ എൻഎഡി കോന്പാറ ഭാഗത്ത് വെളുംകോടൻ വീട്ടിൽ ബിലാൽ(25), കൊച്ചു കടവന്ത്ര കസ്തൂർബാനഗർ പുത്തൻചിറയിൽ വിപിൻ വർഗീസ്(30) എന്നിവരാണു മാസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത്. രവി പൂജാരിയുടെ സംഘാംഗമായ കാസർഗോഡ് സ്വദേശിയാണ് ബിലാലിന് 50 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്തത്. തുടർന്ന് തോക്കുകളും സഞ്ചരിക്കാനുള്ള മോട്ടോർ സൈക്കിളും എറണാകുളത്ത് എത്തിച്ചുനൽകി. കഴിഞ്ഞ ഡിസംബർ 15ന് പ്രതികൾ കളമശേരി മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് മോട്ടോർ സൈക്കിളിൽ പുറപ്പെട്ട് സീ പോർട്ട് എയർപോർട്ട് റോഡിലൂടെ സഞ്ചരിച്ച്…
Read MoreCategory: Loud Speaker
ഭർത്താവ് കുളിക്കുകയും വടിക്കുകയുമില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ
ഭോപ്പാൽ: ഭർത്താവ് ആഴ്ചകളോളം കുളിക്കുകയും ഷേവ് ചെയ്യുകയും ഇല്ലാത്തതിനാൽ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് പരാതിയുമായി കുടുംബക്കോടതിയിൽ എത്തിയത്. യുവതിയും ഭർത്താവും പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനത്തിന് കോടതിയിൽ അപേക്ഷ നൽകിയതെന്ന് കോടതി കൗൺസിലർ ഷായിൽ അശ്വതി പറഞ്ഞു. ഇരുപത്തിയഞ്ചു കാരനായ തന്റെ ഭർത്താവ് എട്ട് ദിവസത്തോളം തുടർച്ചയായി ഷേവ് ചെയ്യാതെയും കുളിക്കാതെയും കഴിയും. ദുർഗന്ധം മൂലം കുളിക്കാൻ ആവശ്യപ്പെട്ടാൽ പെർഫ്യൂം പുരട്ടും, കുളിക്കില്ല. ഏതാനും ദിവസങ്ങളായി ചെറിയ പ്രശ്നങ്ങളുടെ പേരിൽ ഇരുവരും അകന്ന് കഴിയുകയാണ്. ഭോപ്പാലിനു സമീപം ബാരിഗഡ് സ്വദേശിയാണ് പെൺകുട്ടി. ഇവരുടെ ഭർത്താവ് കട നടത്തിവരികയാണ്. ഇവർക്ക് കുട്ടികളില്ല. ആറു മാസം ഇരുവരും മാറി താമസിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Read Moreപിണറായി വിജയന് അത് അറിഞ്ഞുകാണില്ല; എന്തൊരു ദുരന്തമാണ് ഈ പാര്ട്ടി; പി.സി.വിഷ്ണുനാഥ്
വയനാട്ടില് രാഹുല് ഗാന്ധിക്കെതിരെ സിപിഎം നടത്തുന്ന കര്ഷക മാര്ച്ചിനെതിരെ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് രംഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്ശനവുമായി വിഷ്ണുനാഥ് രംഗത്തെത്തിയിരിക്കുന്നത്. പി.സി.വിഷ്ണുനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം… കര്ഷകര്ക്കറിയാം രാഹുല് എന്ത് ചെയ്തെന്ന്; പിണറായി ഈ പ്രഹസനം നിര്ത്തൂ വയനാട്ടില് രാഹുല്ഗാന്ധിക്കെതിരെ കര്ഷക മാര്ച്ച് നടത്തുമെന്നാണ് സി പി എം പറയുന്നത്. അതും നരേന്ദ്രമോദി കേരളത്തില് എത്തുന്ന ദിവസം. എന്തൊരു ദുരന്തമാണ് ഈ പാര്ട്ടിയെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള ഈശ്വര്ചന്ദ് ശര്മ്മയെന്ന കര്ഷകന് ആത്മഹത്യ ചെയ്തത്. പിണറായി വിജയന് അത് അറിഞ്ഞുകാണില്ല. കേരളത്തില് സര്ക്കാര് സൃഷ്ടിച്ച പ്രളയത്തില് കൃഷിയിടം നഷ്ടപ്പെട്ട കര്ഷകന് പ്രളയ ദുരിതാശ്വാസത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് കൈക്കൂലി നല്കാന് വേണ്ടി സ്വന്തം വൃക്ക…
Read More11 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ മാധ്യമപ്രവർത്തകനായി കുടജാദ്രിയിൽ തെരച്ചിൽ; ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയിൽ
തലശേരി: 11 വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ പ്രമുഖ മാധ്യമ പ്രവർത്തകനും ഇന്ത്യാ വിഷൻ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന കൂത്തുപറമ്പ് നീർവേലി സ്വദേശി സോണി എം.ഭട്ടതിരിപ്പാടിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം കുടജാദ്രിയിൽ. ഘോരവനവും അഗാധഗർത്തങ്ങളും നിറഞ്ഞ കുടജാദ്രിയിലാണ് സോണിയുടെ സാന്നിധ്യം ഒടുവിൽ കണ്ടെത്തിയിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഈ സാഹചര്യത്തിലാണ് കർണാടക സർക്കാരിന്റെ സഹായത്തോടെ കുടജാദ്രിയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. കേരള-കർണാടക പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ശ്രീനിവാസ്, കാസർഗോഡ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.പി. വിനോദ്, എസ്ഐ കൃഷ്ണൻ, എഎസ്ഐമാരായ രഞ്ജിത്ത്, മധു എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. സോണിയുടെ ഭാര്യ ഡോ.സീമ ഉൾപ്പെടെയുള്ളവരിൽ നിന്നും ക്രൈംബ്രാഞ്ച് വിശദമായ മൊഴികൾ രേഖപ്പെടുത്തി. 2008 ഡിസംബര് 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് അന്താരാഷ്ട്രചലച്ചിത്രമേള റിപ്പോർട്ട് ചെയ്യാൻ എറണാകുളത്തെ വീട്ടിൽ നിന്നും സോണി…
Read Moreനരേന്ദ്രമോദി ഇന്ന് കോഴിക്കോട് ആവേശകടലില് ബിജെപി പ്രവര്ത്തകര്; ബൈപാസ് റോഡിലേക്കുള്ള എല്ലാ പോക്കറ്റ് റോഡുകളും അടിച്ചിടാന് നിര്ദേശം
സ്വന്തംലേഖകന് കോഴിക്കോട് : എന്ഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കോഴിക്കോട്ടെത്തും. മലബാര് മേഖലയിലെ എന്ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന “വിജയ് സങ്കല്പ്പ്’ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകുന്നേരം 6.10ന് കരിപ്പൂരില് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്ഗം കോഴിക്കോട് കടപ്പുറത്തെ സമ്മേളന നഗരിയില് എത്തിച്ചേരും. കര്ണാടകയിലെ ഹുബ്ലിയില് നിന്നാണ് പ്രത്യേക വിമാനത്തില് അദ്ദേഹം കരിപ്പൂരില് വന്നിറങ്ങുന്നത്. അവിടെ നിന്ന് 6.15 ഓടെ കോഴിക്കോടേക്ക് യാത്ര തിരിക്കുമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര് നല്കുന്ന വിവരം. കടപ്പുറത്ത് എത്തിച്ചേരുന്ന പ്രധാനമന്ത്രി ഒരുമണിക്കൂറോളം അവിടെ ചെലവഴിക്കും. പിന്നീട് റോഡ് മാര്ഗം തന്നെ കരിപ്പൂരിലെത്തി അവിടെനിന്ന് പ്രത്യേക വിമാനത്തില് തമിഴ്നാട്ടിലെ മധുരയിലേക്ക് പോവും. നിലവില് ലഭ്യമായ വിവരമനുസരിച്ച് സമയക്രമത്തില് ചെറിയ മാറ്റങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷ്യല് ബ്രാഞ്ച് വൃത്തങ്ങള് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടനുബന്ധിച്ച്…
Read Moreരാഹുല് വന്നോട്ടെ… പക്ഷെ, മറ്റു മണ്ഡലങ്ങളിലും ശ്രദ്ധവേണം! കോണ്ഗ്രസ് സ്ഥാനാര്ഥികള്ക്കുവേണ്ടി പണിയെടുക്കുന്നത് ലീഗ്
സ്വന്തം ലേഖകന് കോഴിക്കോട്: വയനാട്ടില് രാഹുല് ഗാന്ധി സ്ഥാനാര്ഥിയായതോടെ മറ്റു മണ്ഡലങ്ങളില് കോണ്ഗ്രസ് നേതാക്കളുടെ ശ്രദ്ധ കുറഞ്ഞായി പാര്ട്ടി പ്രവര്ത്തകര്ക്ക് ആക്ഷേപം. വട്ടിയൂര്ക്കാവിലെ എംഎല്എയും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മുഖ്യ ചുമതലയുള്ളവരില് പ്രധാനികളുമായ കെ. മുരളീധരനും കെ.സുധാകരനും സ്ഥാനാര്ഥികളായതോടെ പ്രചാരണരംഗം തണുത്തതായാണ് കോണ്ഗ്രസ് പ്രവര്ത്തകര് പറയുന്നത്. ഉമ്മന്ചാണ്ടിയും ചെന്നിത്തലയുമെല്ലാം സജീവമായി രംഗത്തുണ്ടെങ്കിലും കത്തിക്കയറുന്ന നേതാക്കളുടെയും തീപ്പൊരി പ്രസംഗങ്ങളുടെയും കുറവ് അനുഭവപ്പെടുന്നതായി പ്രവര്ത്തകര് പരാതിപ്പെടുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആകട്ടെ രാഹുല് ഗാന്ധിയുടെ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ട തിരക്കിലാണ്. ദേശീയ നേതാക്കളുമായി നിരന്തരം സമ്പര്ക്കം പുലര്ത്തിവരുന്ന മുല്ലപ്പള്ളി സ്വന്തം തട്ടകമായ വടകരയില് പ്രചാരണരംഗത്ത് വേണ്ടത്ര സജീവമല്ല. മുല്ലപ്പള്ളിക്ക് എല്ലായിടത്തും ഓടി എത്താന് കഴിയുന്നില്ല. എന്നാല് പ്രവര്ത്തകരെ ആവേശം കൊള്ളിക്കുന്ന പ്രസംഗ രമ്പരകളേക്കാള് കുടുംബയോഗങ്ങള്ക്കാണ് ഉമ്മന്ചാണ്ടി ഉള്പ്പെടെയുള്ളവര് പ്രധാന്യം നല്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡിലങ്ങളില് ഈ…
Read Moreവിശ്വാസം അതല്ലേ എല്ലാം! രാജ്യത്ത് മോദീതരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
സിൽചാർ (അസം): രാജ്യത്ത് മോദി സർക്കാരിന് അനുകൂലമായ തരംഗം അലയടിക്കുന്നതായി മനസിലാക്കാൻ കഴിയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ സിൽചാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് ദിശയിലേക്കാണ് കാറ്റ് വീശുന്നതെന്ന് ജനങ്ങളുടെ ആവേശത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പ് രാജ്യത്തിന്റെ പലഭാഗത്തും നടക്കുകയാണ്. ഇതുവരെ മനസിലാക്കാൻ കഴിഞ്ഞ വസ്തുത മോദി തരംഗം അലയടിക്കുന്നുവെന്നതാണ്. അസമിൽ വോട്ടെടുപ്പ് നടന്ന അഞ്ച് സീറ്റുകളിലും എൻഡിഎ സഖ്യം വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തേയിലത്തോട്ടങ്ങളുടെ നാടാണ് അസം. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചവർക്ക് തോട്ടം തൊഴിലാളികളുടെ ദുരിതം മനസിലാവില്ല. കൊളുന്ത് നുള്ളുന്പോൾ കൈ മുറിയുന്നതിന്റെ വേദനയും രാസവസ്തുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളും അവർക്ക് മനസിലാകില്ല. തേയില തോട്ടങ്ങളെ വർഷങ്ങളായി കോണ്ഗ്രസ് അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് നേടുന്നതിനുവേണ്ടി കോണ്ഗ്രസ് നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ചു. കാഷ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും നുഴഞ്ഞുകയറ്റ…
Read Moreബിരുദം! 2004ല് ഉണ്ടായിരുന്നു, 2018ല് ഇല്ല; ഒടുവില് ബിജെപി സ്ഥാനാര്ഥി സ്മൃതി പറഞ്ഞു, ഡിഗ്രി ഇല്ല, പ്ലസ്ടുക്കാരിയാ
ന്യൂഡൽഹി: ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്ന് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയും അമേഠിയിലെ ബിജെപി സ്ഥാനാർഥിയുമായ സ്മൃതി ഇറാനിയുടെ സത്യവാങ്മൂലം. അമേഠിയിൽ മത്സരിക്കുന്ന സ്മൃതി ഇന്നലെ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലെ സ്കൂൾ ഓഫ് ഓപ്പണ് ലേണിഗിൽ നിന്ന് ബികോം ഒന്നാം വർഷം പൂർത്തിയാക്കിയെങ്കിലും മൂന്നുവർഷ കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. സ്മൃതിക്ക് ബിരുദമില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഈ സത്യവാങ്മൂലം. മോദി അധികാരമേറ്റപ്പോൾ സ്മൃതിയെയും മന്ത്രിസഭയിലുൾപ്പെടുത്തുകയും പ്രധാനപ്പെട്ട വകുപ്പായ മാനവവിഭവശേഷി നൽകുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെയടക്കം നിയന്ത്രണമുള്ള വകുപ്പിന്റെ മന്ത്രി ബിരുദധാരിപോലുമല്ലെന്ന ആരോപണം പ്രതിപക്ഷമുയർത്തിയതോടെ വലിയ വിവാദമായി. വിവിധ തെരഞ്ഞെടുപ്പുകളിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വ്യത്യസ്ത സത്യവാങ്മൂലങ്ങൾ സ്മൃതി നൽകിയതും വിവാദമായിരുന്നു. കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായിരിക്കെ ഒരു ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിക്കുന്പോൾ തനിക്ക് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദമുണ്ടെന്ന് സ്മൃതി പറഞ്ഞിരുന്നു. എന്തുകൊണ്ട്…
Read Moreകൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്: ക്വട്ടേഷൻ 30,000 രൂപയ്ക്ക്; അറസ്റ്റിലായ പ്രതികൾ കൂടാതെ കൊല്ലത്തെ ഒരു ഡോക്ടറിനും പങ്കെന്ന് സൂചന
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നൽകിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന. രണ്ടുമാസം മുന്പാണ് നടി ലീന മരിയ പോളിന്റെ പനന്പള്ളി നഗറിലെ ബ്യൂട്ടി പാർലർ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
Read Moreപ്രചാരണത്തിനിടെ മോശം പെരുമാറ്റം: യുവാവിന്റെ കരണത്തടിച്ച് ഖുശ്ബു; അക്രമി ആരാണെന്ന് അറിയില്ലെന്ന് സ്ഥാനാര്ഥി റിസ്വാന് അര്ഷാദ്; വീഡിയോ
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നോട് മോശമായി പെരുമാറിയ യുവാവിന്റെ കരണത്തടിച്ച് കോണ്ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ബംഗളൂരു സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി റിസ്വാന് അര്ഷാദിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്. ആൾക്കൂട്ടത്തിന് ഇടയിലൂടെ കടന്നുപോകുമ്പോഴാണ് ഖുശ്ബുവിനു നേരെ മോശം പെരുമാറ്റം ഉണ്ടായത്. തിരക്കിനിടയിൽനിന്ന് യുവാവ് ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. ഇതോടെ ഖുശ്ബു തിരിഞ്ഞുവന്ന് ഇയാളുടെ മുഖത്ത് അടിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. സംഭവം ദൗര്ഭാഗ്യകരമെന്നായിരുന്നു സ്ഥാനാര്ഥി റിസ്വാന് അര്ഷാദിന്റെ പ്രതികരണം. അക്രമി ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More