സാൻഫ്രാൻസിസ്കോ: സ്ഥാപകൻ മാർക്ക് സു ക്കർബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് കഴിഞ്ഞ വർഷം ചെലവിട്ടത് 22.6 മില്യണ് ഡോളർ (എകദേശം 156കോടി). സു ക്കർബർഗിന്റെ കുടുംബാംഗങ്ങളുടെ സുരക്ഷാച്ചെലവും ഈ തുകയിൽപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. 2017ൽ ഏകദേശം 62 കോടി രൂപയായിരുന്നു സുക്കർബർഗിന്റെ സുരക്ഷയ്ക്കായി കന്പനി ചെലവിട്ടത്. കഴിഞ്ഞ വർഷം ഇരട്ടിയിലധികമായി ചെലവു കൂടിയതിനു പ്രത്യേക കാരണമൊന്നും ഫേസ്ബുക്ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രേംബിജ് അനലറ്റിക വിവാദമുൾപ്പെടെയുള്ള ഫേസ്ബുക്കിലെ വലിയ സുരക്ഷാവീഴ്ചകൾ വലിയ ചർച്ചയായതു കഴിഞ്ഞ വർഷമായിരുന്നു. ഈ വിവാദങ്ങളും സുക്കർബർഗിന്റെ സുരക്ഷാച്ചെലവ് കൂട്ടാൻ കാരണമായിട്ടുണ്ടെന്നു വിലയിരുത്തലുണ്ട്. രാജ്യാന്തര യാത്രകൾക്കും മറ്റും സ്വകാര്യ ജെറ്റുകളാണ് സുക്കർബർഗ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ ചെലവും സുരക്ഷാ ച്ചെലവിലാണ് കന്പനി വകയിരുത്തിയിട്ടുള്ളത്. സമ്മേളനങ്ങളിലും കോണ്ഫറൻസുകളിലും പങ്കെടുക്കാൻ പോകുന്പോൾ സുക്കർബർഗിനായി ചെലവേറിയ തയാറെടുപ്പുകളാണ് സുരക്ഷാ ജീവനക്കാർ നടത്താറുള്ളത്. സുക്കർബർഗിനായി പ്രത്യേക ഇരിപ്പിടംപോലും സുരക്ഷാ ജീവനക്കാർ കൊണ്ടുപോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടുത്തിടെ വാർത്തയായിരുന്നു.
Read MoreCategory: Loud Speaker
റഫാൽ കരാർ പ്രഖ്യാപിച്ചപ്പോൾ റിലയൻസിനു നികുതി ഇളവ്; നേട്ടം അംബാനിക്ക്
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ബന്ധപ്പെട്ട അനിൽ അംബാനിയുടെ ഒരു കന്പനിക്ക് ഫ്രഞ്ച് ഗവൺമെന്റ് വൻ നികുതിയിളവ് നല്കി. 1,170 കോടിയിൽ പരം രൂപയുടെ (15.1 കോടി യൂറോ) നികുതിബാധ്യത 56 കോടി ഡോളർ (73 ലക്ഷം യൂറോ) വാങ്ങി ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. 1,114 കോടി അംബാനിക്ക് നേട്ടം. റഫാൽ ഇടപാടുമായി ഇതിനു ബന്ധമാരോപിച്ച് ഫ്രഞ്ച് പത്രമായ ലെ മോന്ദ് ഇന്നലെ റിപ്പോർട്ട് നല്കി. റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) കന്പനിയുടെ ഫ്രാൻസിലെ ഉപകന്പനിയായ റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ് എന്ന കന്പനിക്കാണു നികുതി ഇളവ് ലഭിച്ചത്. ഫ്രാൻസിൽ ടെലികോം നെറ്റ് വർക്ക് ഉള്ളതാണ് ഈ കന്പനി. രാജ്യാന്തര സമുദ്രാന്തര കേബിൾ ശൃംഖല ഉള്ള ഫ്ലാഗ് കന്പനിയെ ആർകോം ഏറ്റെടുത്തപ്പോഴാണു ഫ്രാൻസിലെ ഈ ഉപകന്പനി ലഭിച്ചത്. 2007 മുതൽ 2012 വരെയുള്ള കാലയളവിലെയായിരുന്നു നികുതി ബാധ്യത. ഇക്കാലത്തു കന്പനിക്ക് 20…
Read Moreബ്യൂട്ടി പാർലർ വെടിവയ്പ്; ക്വട്ടേഷൻ നൽകിയയാൾ ഒളിവിൽ; തോക്ക് നൽകിയത് പൂജാരിയുടെ സംഘം
കൊച്ചി: കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിനുനേരേ വെടിയുതിർത്ത കേസിൽ ക്വട്ടേഷൻ നൽകിയയാൾ ഒളിവിലെന്നു ക്രൈംബ്രാഞ്ച്. അധോലോക കുറ്റവാളി രവി പൂജാരിയുടെ കാസർഗോഡ് സംഘമാണു ക്വട്ടേഷൻ നൽകിയതെങ്കിലും ഇവരിൽ പ്രധാനിയായ ക്വട്ടേഷൻ നൽകിയയാൾ കാസർഗോഡ് സ്വദേശിയല്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. ഇയാളെ സംബന്ധിച്ച വിശദമായ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്. കൃത്യത്തിനുശേഷം ഇയാൾ വിദേശത്തേക്കു കടന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ പ്രതികളിൽനിന്നാണു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. അതിനിടെ പ്രതികൾക്കു സഹായം ഒരുക്കിക്കൊടുത്ത അൾത്താഫ് എന്ന പ്രതിയെകൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലക്കാരനായ ഇയാൾ കാസർഗോഡ് സംഘവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. വെള്ളിയാഴ്ച രാത്രിയോടെ പിടിയിലായ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ബ്യൂട്ടി പാർലറിനുനേരേ വെടിവച്ച ആലുവ എൻഎഡി…
Read Moreഅന്യജാതിയില്പ്പെട്ട യുവാവിനെ വിവാഹം ചെയ്തു; യുവതിക്ക് നാട്ടുകാരുടെ പ്രാകൃത ശിക്ഷ; വീഡിയോ വൈറലാകുന്നു
ഭോപ്പാൽ: അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിക്ക് നാട്ടുകാരുടെ പ്രാകൃത ശിക്ഷ. ഗ്രാമീണർ യുവതിയെ കൊണ്ട് ഭർത്താവിനെ തോളിലേറ്റി നടത്തിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ദേവിഗഡിലാണു സംഭവം. ഒരു തരിശ് പാടത്ത് നടക്കുന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിറയ്ക്കുന്ന കാലുകളോടെ യുവതി ഭർത്താവിനെയും എടുത്ത് നടക്കുന്നതാണു കാണാൻ കഴിയുക. ഇടയ്ക്ക് യുവതി വീഴാനും തുടങ്ങുന്നുണ്ട്. യുവതി ഭർത്താവിനെ ചുമക്കുന്പോൾ ആർപ്പുവിളിച്ച് നിരവധി പേർ അരികെ നിൽക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും യുവാക്കളാണ്. ചിലർ യുവതിക്കുനേരെ ആക്രോശിക്കുന്നതും ചിലർ നൃത്തം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത 33 സെക്കൻഡ് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സംഭവത്തിൽ പങ്കെടുത്ത എല്ലാ ആളുകളുടെ പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഝാബുവ എസ്.പി വിനീത് ജെയിൻ പറഞ്ഞു. #WATCH Madhya Pradesh: Villagers force a woman to…
Read Moreഫേസ്ബുക്കില്ല, ട്വിറ്ററില്ല, സ്മാർട്ഫോണ് പോലുമില്ല; ഇവർ യുപിഎസ്സി റാങ്കുകാർ
ന്യൂഡൽഹി: ഈ വർഷം സിവിൽ സർവീസ് റാങ്ക് പട്ടികയിൽ മുന്പൻമാരായവർ തമ്മിൽ രസകരമായ സാമ്യമുണ്ടെന്നു കണ്ടെത്തൽ. ഇവർ എല്ലാവരും തന്നെ സമൂഹ മാധ്യമങ്ങൾ ഒഴിവാക്കിയാണ് സിവിൽ സർവീസ് പരീക്ഷയ്ക്കായി ഒരുങ്ങിയത്. മിക്കവരും തങ്ങൾക്കുണ്ടായിരുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്തു. അതുകൊണ്ടുതന്നെ ഇവരെ എളുപ്പത്തിൽ ഓണ്ലൈനിൽ കണ്ടെത്താനും കഴിയില്ല. ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ വെറും സമയനഷ്ടമാണെന്നു കണ്ട് താൻ ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്നെന്ന് ഓൾ ഇന്ത്യ ടോപ്പർ കനിഷക് കഠാരിയ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നെങ്കിലും വിരളമായേ അത് നോക്കിയിരുന്നുള്ളുവെന്നും അടുപ്പക്കാരായ കുറച്ചുപേരുമായി മാത്രമേ പരീക്ഷയ്ക്ക് ഒരുങ്ങിയിരുന്ന കാലത്ത് ബന്ധപ്പെട്ടിരുന്നുള്ളുവെന്നും കഠാരിയ പറഞ്ഞു. നാലം റാങ്ക് നേടിയ രാജസ്ഥാനിൽനിന്നു തന്നെയുള്ള ശ്രേയൻസ് കുമതിനും സമാന അഭിപ്രായമാണ്. അഞ്ചാം റാങ്കുകാരി സൃഷ്ടി ദേശ്മുഖ്, 13-ാം റാങ്ക് നേടിയ വർനീത് നെഗി എന്നിവരും സമൂഹമാധ്യമങ്ങളെ സിവിൽ സർവീസിന് ഒരുങ്ങുന്ന കാലത്തു മാറ്റിനിർത്തി. 17-ാം റാങ്ക്…
Read Moreകുളി കഴിഞ്ഞ് നഗ്നരായി റോഡില് യുവതികളുടെ കാറോട്ടം; മണിക്കൂറുകള്ക്ക് ശേഷം പിടിയില്
റോഡിലൂടെ നഗ്നരായി അതിവേഗം കാറോടിച്ച മൂന്നു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയില് ആണ് സംഭവം. ഒരാള് വാഹനമോടിച്ചപ്പോള് മറ്റൊരാള് ബേസ്ബോള് ബാറ്റ് വീശി പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല് കുളി കഴിഞ്ഞ് യുവതികള് സണ് ലോഷന് തേച്ച് കാറില് വിശ്രമിക്കുമ്പോള് പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. നിര്ത്താതെ പോയ വണ്ടിയെ കാറിന്റെ ടയറുകള് പൊലീസ് സ്റ്റണ് ഗണ് ഉപയോഗിച്ച് പൊട്ടിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. ഒയാസിസ് ഷക്കീര മക്ലോണ് (18), ജെന്നി മക്ലോണ് (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. കാറില് നിന്ന് സ്റ്റണ് ഗണും കഞ്ചാവും പിടികൂടി
Read Moreഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; വിദേശ മലയാളി അറസ്റ്റിൽ; യുവതിയിൽനിന്നു 35 ലക്ഷം കൈക്കലാക്കിയതായും പരാതി
കൊച്ചി: തിരുവല്ല സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിദേശ മലയാളി അറസ്റ്റിൽ. പത്തനംതിട്ട വൈക്കത്തു വീട്ടിൽ പോപ്സി എന്നു വിളിക്കുന്ന ജയിംസ് തോമസിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് ആവശ്യത്തിനായി യുവതിയിൽനിന്നു 35 ലക്ഷം കൈക്കലാക്കിയതായും പരാതിയുണ്ട്. ഭാര്യയുമായി പിണങ്ങി കാനഡയിൽ താമസമാക്കിയ ജെയിംസ് ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് അസുഖം മൂലം രണ്ടു മാസത്തിലധികം എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കിടന്ന യുവതിയെ പരിചരിക്കാൻ ഇയാൾ കൂടെ നിന്നു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ആയശേഷം യുവതിയോടൊപ്പം ഇയാൾ താമസമാക്കി. ഇതിനിടയിൽ ബിസിനസ് ആവശ്യങ്ങൾ പറഞ്ഞു പലതവണയായി 35 ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. പിന്നീട് കാനഡയിൽ പോയ ഇയാൾ നാട്ടിൽ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഈ വിവരമറിഞ്ഞ യുവതി എറണാകുളം അസിസ്റ്റൻറ് കമ്മീഷണർക്കു പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ…
Read Moreഎന്താണ് ആ പെട്ടിയില് ? മോദിയുടെ വിമാനത്തില്നിന്നു കടത്തിയ ‘ദുരൂഹ പെട്ടി’; വിശദീകരണമില്ല; വീഡിയോ വിവാദത്തില്
ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്ററിൽനിന്നു കടത്തിയ പെട്ടിയെ സംബന്ധിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ്. ശനിയാഴ്ച പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ വൻ വിവാദമായെങ്കിലും സർക്കാരും സുരക്ഷാ വിഭാഗവും ഇതു സംബന്ധിച്ചു മൗനത്തിലാണ്. വെള്ളിയാഴ്ച കർണാടകത്തിലെ ചിത്രദുർഗയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയാണ് വിവാദമായത്. മോദിയുടെ വിമാനത്തിൽനിന്ന് ഇറക്കിയ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് എയർ സ്ട്രിപ്പിന്റെ ഒരറ്റത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കയറ്റി. ഇതിനുശേഷം വാഹനം അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോയി. പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല ഈ ഇന്നോവ. ഒൗദ്യോഗിക വാഹനവ്യൂഹത്തിന് ഏറെ അകലെയായാണ് ഇത് പാർക്ക് ചെയ്തിരുന്നത്. സ്വകാര്യ വാഹനമെന്നു തോന്നിപ്പിക്കുന്നതാണ് ഈ ഇന്നോവയെന്ന് വീഡിയോ പുറത്തുവിട്ട കർണാടക കോണ്ഗ്രസ് ട്വിറ്റർ അക്കൗണ്ടിൽനിന്നു ട്വീറ്റ് ചെയ്തു. പെട്ടിയിൽ എന്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു…
Read Moreജീവിക്കാന് വിടില്ല! തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്കിയില്ല; യുവതിയെ ഭീഷണിപ്പെടുത്തിയ പരാതിയില് പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്; പരാതിക്കാരിക്കെതിരേയും കേസ്
പയ്യന്നൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സിപിഎം നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കം നാലുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം തലായിയിൽ താമസിക്കുന്ന എ.കെ. സ്വപ്ന നൽകിയ പരാതിയിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമനുൾപ്പെടെയുള്ളവർക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ ഏഴിനാണ് പരാതിക്കാസ്പദമായ സംഭവം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ആവശ്യപ്പെടുകയും നൽകാത്തതിനെ തുടർന്ന് ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതി നൽകിയ പരാതിയിലുള്ളത്. അതേ സമയം പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്റെ പരാതിയിൽ സ്വപ്നക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. വോട്ടഭ്യർഥനയുമായി യുവതിയെ സമീപിച്ചപ്പോൾ സമൂഹമധ്യത്തിൽ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. പിന്നോക്ക വിഭാഗത്തിൽപ്പെട്ട രോഗിണിയായ സ്ത്രീക്ക് എസ്സി ഫണ്ടുപയോഗിച്ച് കുടിവെള്ളം നൽകിയതിൽ അയൽക്കാരിക്കുണ്ടായ അസഹ്യതയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.
Read Moreഅനശ്വര… കുഞ്ഞിന്റെ ചെവിയില് മൂന്നുപ്രാവശ്യം പേര് വിളിച്ചു! കുഞ്ഞിനു പേരിടലും ചരടുകെട്ടും നടത്തി സുരേഷ്ഗോപി
ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സുരേഷ്ഗോപി പാർട്ടി പ്രവർത്തകന്റെ കുഞ്ഞിനു പേരിടലും ചരടുകെട്ടും നടത്തി. കളമശേരിയിൽ താമസിക്കുന്ന കൊട്ടാരക്കര കട്ടയിൽ കിഴങ്ങുവിള മേലതിൽ വീട്ടിൽ സുകേഷിന്റെയും കുന്നംകുളം ചെറുവത്താനി തലപ്പിള്ളി രേഷ്മയുടെയും കുഞ്ഞിനാണ് സുരേഷ് ഗോപി പേരിട്ട് ചരടുകെട്ടികൊടുത്തത്. തുറന്ന ജീപ്പിൽ പടിഞ്ഞാറെനടയിലെ സ്വീകരണ സ്ഥലത്തെത്തിയപ്പോഴായിരുന്നു പേരിടൽ ചടങ്ങ്്. ജീപ്പിൽ നിന്നും താഴെയിറങ്ങി കുഞ്ഞിനു ചരട് കെട്ടിക്കൊടുത്തതിനുശേഷം ദന്പതികളുടെ കെെയിൽ നിന്ന് കുഞ്ഞിനെ വാങ്ങി സുരേഷ് ഗോപി ചെവിയിൽ മൂന്നുപ്രാവശ്യം പേര് വിളിച്ചു. അനശ്വര എന്നാണ് 90ദിവസം പ്രായമായ കുഞ്ഞിന് സുരേഷ് ഗോപി നൽകിയ പേര്.
Read More