പത്മനാഭസ്വാമിയെ തൊഴുത്  കുമ്മനം രാജശേഖരൻ; വ​ലി​യ വി​ജ​യം നേ​ടാ​നാ​കും;  രണ്ടു മുന്നണികളും താൻ തോൽക്കണമെന്ന് പറ‍യുന്നത് നിഷേധ രാഷ്ട്രീയമെന്ന് കുമ്മനം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ രാവിലെ തന്നെ ക്ഷേത്രദർശനം നടത്തിയശേഷം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു. പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും തൈ​ക്കാ​ട് അ​യ്യാ ഗു​രു ആ​ശ്ര​മ​ത്തി​ലും പോ​യ ശേ​ഷ​മാ​ണ് കു​മ്മ​നം രാജശേഖരൻ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രി​ച്ച​ത്.

തിരുവനന്തപുരത്ത് വ​ലി​യ വി​ജ​യം നേ​ടാ​നാ​കു​മെ​ന്ന് പ്രതീക്ഷിക്കുന്നതായി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ര​ണ്ട് മു​ന്ന​ണി​ക​ളും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തോ​ൽ​ക്ക​ണം എ​ന്ന് മാ​ത്ര​മാ​ണ് പ​റ​യു​ന്ന​തെന്നും ഇ​ത് നി​ഷേ​ധ രാ​ഷ്ട്രീ​യ​മാ​ണ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

Related posts