മലപ്പുറം: കോണ്ഗ്രസ് വോട്ടുകളാണ് പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ ഉന്നം വയ്ക്കുന്നത്. അതിനായി കോണ്ഗ്രസിനെ തലോടിയുള്ള പ്രചാരണതന്ത്രങ്ങളാണ് പി.വി.അൻവർ പ്രയോഗിക്കുന്നത്. നിലന്പൂരിൽ പി.വി.അൻവറിന്റെ വിജയഘടകമായിരുന്നു കോണ്ഗ്രസിൽ നിന്നു അടർത്തിയെടുത്ത വോട്ടുകൾ. പൊന്നാനിയിലും കോണ്ഗ്രസിനെ കുറ്റപ്പെടുത്താതെ വോട്ടുകൾ ചോർത്തുകയെന്നതാണ് പി.വി.അൻവറിന്റെ നീക്കം. രാഹുലിന് ശക്തി പകരാൻ എൽഡിഎഫിന് വോട്ടു ചെയ്യണമെന്ന പി.വി അൻവറിന്റെ പ്രസംഗം ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന നിയോജക മണ്ഡലം കണ്വൻഷനിൽ സംസാരിക്കവേയാണ് അൻവർ രാഹുലിന്റെ പേര് പറഞ്ഞ് വോട്ടഭ്യർഥിച്ചത്. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കരുത്തു പകരാൻ വോട്ടു നൽകൂ എന്നായിരുന്നു അൻവറിന്റെ അഭ്യർഥന. പ്രസംഗം സോഷ്യൽമീഡിയയിൽ പരന്നതോടെ എതിരാളികളും ട്രോളൻമാരും അത് ഏറ്റെടുത്തു. എന്നാൽ ഇടതുമുന്നണിയെ പി.വി.അൻവറിന്റെ പ്രസംഗം ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫിനെതിരെ ആഞ്ഞടിച്ചു വോട്ടുനേടാനുള്ള പ്രചാരണങ്ങളുമായി എൽഡിഎഫ് നേതാക്കൾ മുന്നേറുന്പോഴാണ് ഇടതുപക്ഷത്തെ വെട്ടിലാക്കി അൻവറിന്റെ വോട്ടഭ്യർഥന.…
Read MoreCategory: Loud Speaker
ചുവപ്പുകോട്ടയെ വിറപ്പിക്കാന് പഞ്ചായത്ത് പ്രസിഡന്റ് ! കോണ്ഗ്രസ് സ്ഥാനാര്ഥിയായി ആലത്തൂരിലേക്ക് വണ്ടികയറി രമ്യ ഹരിദാസ്
മുക്കം :ചുവപ്പുകോട്ടയായ ആലത്തൂര് മണ്ഡലത്തില് ത്രിവര്ണ പതാക പറത്താന് കുന്ദമംഗലത്തിന്റെ സ്വന്തം രമ്യ ഹരിദാസ്.പൊതുപ്രവര്ത്തനത്തിലെ ചുറുചുറുക്കും സൗമ്യമായ ഇടപെടലുകളും ആകര്ഷണീയ പെരുമാറ്റവുംവഴി കുറഞ്ഞ സമയംകൊണ്ട് രാഷ്ട്രീയത്തിലെ പടവുകള് ചവിട്ടിക്കയറിയിരിക്കുകയാണ് 33കാരിയായ രമ്യ ഹരിദാസ്. അടുത്തറിയുന്നവര്ക്ക് ആലത്തൂരിലെ സ്ഥാനാര്ഥിത്വം അപ്രതീക്ഷിതമല്ല. മനസു തൊട്ടറിയുന്ന, നാടന്പാട്ടുകളും ഗാനങ്ങളും ചേര്ത്തുള്ള ഭാഷണശൈലി കുടുംബസദസുകളുടെ പ്രിയംനേടി. കെഎസ് യുവിലൂടെ വിദ്യാര്ഥി രാഷ്ട്രീയത്തിലേക്ക്. വഴിത്തിരിവായത് പുതിയ യുവനേതാക്കളെ കണ്ടെത്താന് 2011ല് രാഹുല് ഗാന്ധി സംഘടിപ്പിച്ച ടാലന്റ് ഹണ്ടിലെ മികച്ച പ്രകടനമാണ്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില് പൂവാട്ടുപറമ്പ് ഡിവിഷനില് കന്നിഅങ്കത്തിന് അവസരമൊരുങ്ങിയതും ഉന്നത വിജയത്തിലൂടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തിയതും ഇതിന്റെ തുടര്ച്ചയാണ്. കൂലിപ്പണിക്കാരനായ കോഴിക്കോട് കുറ്റിക്കാട്ടൂര് ചെമ്മലത്തൂര് പാലാട്ടുമീത്തല് ഹരിദാസിന്റെ മകളായ രമ്യയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത് രണ്ടുതവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായ മാതാവ് മാവൂര് തീര്ഥക്കുന്ന് രാധ ഹരിദാസാണ്. 2007ല് കോഴിക്കോട് ജില്ലയിലെ…
Read Moreകിട്ടിയാൽ ലോക്സഭ, ഇല്ലെങ്കിൽ രാജ്യസഭ; എറണാ”കുളം കലക്കി’ കണ്ണന്താനം
കൊച്ചി: എറണാകുളത്തു മത്സരിക്കാൻ താത്പര്യമില്ലെന്നു കേന്ദ്രമന്ത്രി അൽഫോണ്സ് കണ്ണന്താനം. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മണ്ഡലം കിട്ടിയാൽ മത്സരിക്കും, അല്ലെങ്കിൽ മത്സരിക്കാനില്ലെന്നും തനിക്കിനിയും മൂന്നര വർഷം കൂടി രാജ്യസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.വി. തോമസിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമോയെന്ന ചോദ്യത്തിനു മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
Read Moreരാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കണം; ആവശ്യവുമായി വി.ടി ബല്റാമും
കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയെ കേരളത്തില് മത്സരിക്കാന് ക്ഷണിച്ച് കോണ്ഗ്രസ് നേതാക്കളായ വി.ടി ബല്റാമും കെ.എം. ഷാജിയും. രാഹുല് ഗാന്ധി വയനാട്ടില് മത്സരിക്കണമെന്നും അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്നുമായിരുന്നു വി.ടി ബല്റാം പറഞ്ഞത്. രാഹുല് മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന് എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണെന്നും വി.ടി ബല്റാം പറഞ്ഞു. ഇതിന് പിന്നാലെ വി.ടിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ.എം ഷാജിയും എത്തി. രാഹുല് ഗാന്ധി കേരളത്തില് തന്നെയാണ് മത്സരിക്കേണ്ടതെന്നും രാജ്യത്തെ ഫാഷിസ്റ്റുകള്ക്കെതിരെയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യമെന്നുമായിരുന്നു കെ.എം ഷാജിയുടെ വാക്കുകള്.
Read Moreമൂന്നു വർഷം, മൂന്ന് ഏജൻസികൾ, ശൂന്യത ബാക്കി! കാവൽക്കാരാ എന്റെ മകനെവിടെ ? പ്രധാനമന്ത്രിയോടു ചോദ്യവുമായി നജീബിന്റെ ഉമ്മ
ന്യൂഡൽഹി: ട്വിറ്ററിൽ ചൗക്കിദാർ (കാവൽക്കാരൻ) എന്നു പേരുമാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ചോദ്യങ്ങളുമായി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്നു കാണാതായ വിദ്യാർഥി നജീബ് അഹമ്മദിന്റെ ഉമ്മ. തന്റെ മകൻ എവിടെയെന്നാണ് നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് പ്രധാനമന്ത്രിയോടു ചോദിക്കുന്നത്. താങ്കൾ കാവൽക്കാരനാണെങ്കിൽ എന്റെ മകൻ നജീബ് എവിടെയാണെന്നു പറയൂ. എന്തുകൊണ്ടാണ് എബിവിപി ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തത്. എന്തുകൊണ്ടാണ് രാജ്യത്തെ മൂന്നു പ്രമുഖ അന്വേഷണ ഏജൻസികൾ എന്റെ മകനെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത്- വെയർ ഈ നജീബ് എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ നജീബിന്റെ ഉമ്മ ഫാത്തിമയുടെ ചോദിക്കുന്നു. മൂന്നു വർഷം, മൂന്ന് ഏജൻസികൾ, ശൂന്യത ബാക്കി 2016 ഒക്ടോബർ 15-നാണ് ജഐൻയുവിലെ മഹി മാണ്ഡ്വി ഹോസ്റ്റലിൽനിന്ന് ഒന്നാം വർഷ എംഎസ് സി ബയോടെക്നോളജി വിദ്യാർഥിയായ നജീബിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. നജീബിനെ കാണാതായതിന്റെ തലേദിവസം എബിവിപി പ്രവർത്തകരിൽ ചിലർ…
Read Moreവധു വരന് താലികെട്ടി!!
വിവാഹത്തിന്റെ പാരമ്പര്യ രീതികൾ മാറ്റിയെഴുതി കർണാടകയിലെ രണ്ട് ദമ്പതികൾ. വിവാഹത്തില് വരന് വധുവിനെ താലി അണിയിക്കുകയാണ് പതിവ്. എന്നാൽ സ്ത്രീകള്ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്ക്കും മംഗല്യ സൂത്ര അണിയിച്ചിരിക്കുകയാണ് ഈ രണ്ട് യുവതികള്. പ്രിയ, അങ്കിത എന്നീ യുവതികളാണ് പതിവ് ആചാരത്തിൽ നിന്ന് വ്യത്യസ്തമായി ഭർത്താക്കന്മാരെ മംഗല്യസൂത്രം അണിയിച്ചത്. വ്യത്യസ്ത സമുദയത്തിൽ പെട്ട ഇരുവരും സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം. ചടങ്ങിൽ പ്രിയ അമിത്തിനെ മംഗല്യസൂത്രം അണിയിച്ചു. ഇതേ രീതിയിൽ തന്നെ പ്രഭുരാജും അങ്കിതയും വിവാഹിതരായി. വിവാഹത്തിന് കാലങ്ങളായി തുടർന്നു വരുന്ന കന്യാദാനമെന്ന ചടങ്ങ് ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങളാണ് ഇവരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.
Read Moreചൊവ്വാഴ്ചയ്ക്കകം 453 കോടി രൂപ അടച്ചില്ലെങ്കിൽ ജയിൽവാസം! അനിൽ അംബാനിക്കു വഴികളടയുന്നു
മുംബൈ: ചൊവ്വാഴ്ചയ്ക്കകം 453 കോടി രൂപ അടച്ചില്ലെങ്കിൽ ജയിൽവാസം. അനിൽ അംബാനി ഇപ്പോൾ നേരിടുന്ന വെല്ലുവിളി അതാണ്. സ്വീഡിഷ് ടെലികോം ഉപകരണ കന്പനിയായ എറിക്സണു കൊടുക്കാനുള്ള തുകയാണിത്. ഇതിൽ 260 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ഉണ്ട്. ആദായനികുതി വകുപ്പിൽനിന്നു തിരിച്ചുകിട്ടിയ തുക പക്ഷേ, അത് മറ്റു ചില കേസുകളുടെ തീർപ്പിനു ശേഷമേ കിട്ടൂ. ആ തുക വിട്ടുകിട്ടാൻ അനിൽ അംബാനി നല്കിയ അപേക്ഷ നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ വെള്ളിയാഴ്ച തള്ളി. എറിക്സണ് 571 കോടിയാണു കൊടുക്കാനുണ്ടായിരുന്നത്. 118 കോടി നല്കി. ബാക്കിയാണു 453 കോടി. നികുതി റീഫണ്ടായി കിട്ടിയ തുക തനിക്കു തന്നാൽ ഈ കുടിശിക വീട്ടാമെന്നാണ് അനിൽ പറയുന്നത്. പക്ഷേ, കോടതികളും ബാങ്കുകളും കനിയുന്നില്ല. അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്സിന്റെ ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല, സ്പെക്ട്രം…
Read Moreരാവിലെ വിളിച്ചുണര്ത്തിയത് കാവ്യയുടെ ഫോണ്കോള്!! ഇന്നസെന്റ് പറയുന്നതിങ്ങനെ
അമ്മയുടെ തലപ്പത്തു നിന്നും രാജിവയ്ക്കുന്ന കാര്യം ജനറല് ബോഡിയില് അവതരിപ്പിച്ചപ്പോഴുണ്ടായ രസകരമായൊരു സംഭവത്തെക്കുറിച്ചും ഇന്നസെന്റ് തെരഞ്ഞെടുപ്പ് പ്രാചാരണത്തിനിടെ രസകരമായി അവതരിപ്പിച്ചു. അദേഹം പറഞ്ഞതിങ്ങനെ- ഞാന് പിരിഞ്ഞുപോകുകയാണ്. ഇനി മോഹന്ലാല് ആണ് പ്രസിഡന്റ്. പക്ഷേ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടനയില് നിന്നും ഒരു രൂപ എടുത്താല് അവന് കാന്സര് എന്നുപറയുന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി, ഇയാള് കാശ് അടിച്ചുവല്ലേ എന്നാകും അവര് മനസില് പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് പിറ്റേദിവസം നമ്മുടെ കാവ്യ മാധവന് എന്നെ വിളിച്ചു, ഇന്നസന്റ് അങ്കിളേ, നമ്മള് എക്സിക്യൂട്ടിവ് കമ്മിറ്റിയില് ഇരുന്നാല് രോഗം വരുവോ? എനിക്ക് അതൊന്നും അറിയില്ല, രോഗം വരുമെന്ന കാര്യത്തില് നല്ല ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള് പറയുന്നതാണെന്ന് അവര്ക്കെല്ലാം അറിയാം.’ഇന്നസന്റ് പറഞ്ഞു.
Read Moreപറയരുതെന്നു ഞങ്ങള് കരുതിയ കാര്യങ്ങള് ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല് പലര്ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര് ഫ്രണ്ട് അധ്യക്ഷന്…
മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര് ഫ്രണ്ട് അധ്യക്ഷന് നസറുദ്ദീന് എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള് പരസ്പരം ചര്ച്ചകള് നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള് ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന് വിമര്ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള് പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന് തുടങ്ങിയാല് പലരും തലയില് മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില് എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള് ചര്ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്ന്ന് ഇരു പാര്ട്ടികളെയും രൂക്ഷമായി വിമര്ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള് പറഞ്ഞെങ്കിലും ചര്ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന് എളമരത്തിന്റെ വാക്കുകള് ഇങ്ങനെ…”താല്ക്കാലിക…
Read Moreനൂറു കവലപ്രസംഗങ്ങൾക്കു പകരം ഒരു പാരഡി പാട്ട് മതി! വോട്ടർമാരെ പാട്ടിലാക്കാൻ പാരഡിയുമായി അബ്ദുൾ ഖാദർ
കൊച്ചി: നേതാക്കളുടെയും സ്ഥാനാർഥികളുടെയും ഘോരഘോര പ്രസംഗങ്ങൾ കേട്ടിരിക്കാൻ ഇപ്പോൾ പഴയതുപോലെ ആളെ കിട്ടില്ല. പകരം സ്ഥാനാർഥിയെയും പാർട്ടിയെയും വർണിച്ച് ഉച്ചത്തിൽ ഒരു പാരഡി ഗാനം വച്ചുകൊടുത്താൽ കേൾക്കാനും താളം പിടിക്കാനും ആളുണ്ടാകും. വോട്ടർമാർക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാകുകയും ചെയ്യും. ലോക്സഭാ തെരഞ്ഞടുപ്പിൽ അത്തരം പാട്ടുകൾ തയാറാക്കുന്ന തിരക്കിലാണ് കാക്കനാട് സ്വദേശി അബ്ദുൾ ഖാദർ. വോട്ടു പിടിക്കാൻ നൂറു കവലപ്രസംഗങ്ങൾക്കു പകരം ഒരു പാരഡി പാട്ട് മതിയാവുമെന്നാണ് അബ്ദുൾ ഖാദറിന്റെ പക്ഷം. സോഷ്യൽ മീഡിയയുടെ കാലത്തും പാരഡി പാട്ടിന്റെ പ്രാധാന്യം കുറയുന്നില്ലെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിനു പാരഡിഗാനങ്ങൾ ആവശ്യപ്പെട്ടു നിരവധി വിളികളെത്തിയത് അതിനു തെളിവാണെന്നും അബ്ദുൾ ഖാദർ ചൂണ്ടിക്കാട്ടുന്നു. നോട്ടു നിരോധനം, റാഫേൽ അഴിമതി ഉൾപ്പെടെ ബിജെപി സർക്കാരിന്റെ വീഴ്ചകൾ ആധാരാമാക്കിയാണ് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർഥികൾക്കായുള്ള പാട്ടുകൾ തയാറാക്കുന്നത്. അതോടൊപ്പം സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഇവർക്കുള്ള വരികളിൽ യാഥാവിധം നിറയും.…
Read More