വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ച് മോസ്കിലെ വെടിവയ്പിൽ മലയാളി യുവതി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ മരിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയെ കൂടാതെ മെഹബൂബ ഖൊഖാർ, റമീസ് വോറ, ആസിഫ് വോറ, ഒസ്യർ കാദിർ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ട്വീറ്റിലൂടെയാണ് ഹൈക്കമ്മീഷൻ മരിച്ചവരുടെ പേരുവിവരങ്ങൾ പങ്കുവച്ചത്. ക്രൈസ്റ്റ്ചർച്ചിലെ ഇരകളുടെ കുടുംബാംഗങ്ങൾക്ക് വീസ വേഗത്തിൽ ലഭിക്കാൻ വെബ്പേജ് ന്യൂസിലൻഡ് എമിഗ്രേഷൻ വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലിം മോസ്കുകളിൽ തീവ്രവാദി നടത്തിയ വെടിവയ്പിൽ 50 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശി ഉൾപ്പെടെ അൻപതോളം പേർക്കു പരിക്കേറ്റു. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ചെറിയ ഇടവേളകളിൽ ആക്രമണം. സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മ സ്ജിദിലും സമീപത്തെ ലിൻവുഡ് ഇസ്ലാമിക് സെന്ററിലെ മോസ്കിലുമാണ് ആക്രമണം നടന്നത്. കൊലയാളിയായ ഓസ്ട്രേലിയൻ പൗരൻ…
Read MoreCategory: Loud Speaker
സരിതാനായര് കേരളത്തില് സ്ഥാനാര്ഥിയാകും!!!
സോളാര് വിവാദനായിക സരിതാനായര് ലോക്സഭ തെരഞ്ഞെടുപ്പില് മത്സരിക്കാന് തയാറെടുക്കുന്നു. കോണ്ഗ്രസ് സ്ഥാനാര്ഥികള്ക്കെതിരേയാകും മത്സരിക്കുകയെന്നാണ് സരിത പറയുന്നത്. നേരത്തെ സോളാര് വിവാദത്തിന്റെ ചൂടാറും മുമ്പ് സരിതാ നായര് തമിഴ്നാട്ടില് പുതിയ വ്യവസായ സംരംഭം ആരംഭിച്ചിരുന്നു. കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് ഇവര് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിര്മ്മിച്ച് വില്ക്കുന്നതിനായി രണ്ട് യൂണിറ്റുകള് തുടങ്ങിയിരിക്കുന്നത്. വി.എസ്. ഇക്കോ ഇന്ഡസ്ട്രീസ് എന്നാണ് പുതിയ സ്ഥാപനത്തിന്റെ പേര്. തക്കല-നാഗര്കോവില് റോഡില് കൊല്ലന്വിളയിലാണ് പേപ്പര് നിര്മിത വസ്തുക്കളുടെ വില്പ്പനയ്ക്കുള്ള ഷോറൂം. തക്കല-കുലശേഖരം റോഡില് പദ്മനാഭപുരത്തിന് സമീപത്താണ് നിര്മാണയൂണിറ്റ്.
Read Moreഓണ്ലൈന് വോട്ടെടുപ്പ് നടത്തിയ സിപിഎം സൈബര് സഖാക്കള് പുലിവാലു പിടിച്ചു!!
പത്തനംതിട്ടയില് ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓണ്ലൈന് പോള് നടത്തിയ സിപിഎം സൈബര് സഖാക്കള് ‘പുലിവാലു പിടിച്ചു’. എല്ഡിഎഫ് സ്ഥാനാര്ഥിയായ വീണ ജോര്ജ്, യുഡിഎഫ് സ്ഥാനാര്ഥി ആന്റോ ആന്റണി എന്നിവരുടെ പേരുകള് നല്കി, ഇവരില് ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്ബുക്ക് പേജില് ആവശ്യപ്പെട്ടിരുന്നത്. പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുള്ള ഈ പേജില് നടത്തിയ ഓണ്ലൈന് പോളില് 41000 പേരാണ് വോട്ട് ചെയ്തത്. ഇതില് വീണ ജോര്ജിന് 47% വോട്ടുകള് കിട്ടിയപ്പോള് ആന്റോ ആന്റണിക്ക് 53% വോട്ടുകള് ലഭിച്ചു. സ്വന്തം സ്ഥാനാര്ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പില് ഇതുവരെ നിശ്ചയിക്കാത്ത എതിര് സ്ഥാനാര്ഥിയുടെ വിജയം ഉറപ്പാക്കുന്ന ഫലം വന്നത് പേജിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, സിപിഎം സൈബര് സഖാക്കള് എന്ന ഈ പേജ് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ല എന്നാണ് സിപിഎമ്മുകാര് പറയുന്നത്.
Read Moreകേരളം ഗഞ്ചപ്പുക ലഹരിയിൽ! രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ പിടിച്ചത് 339 കിലോ കഞ്ചാവ്
ഋഷി തൃശൂർ: കേരളത്തിൽ പുതുവർഷം പിറന്ന് രണ്ടു മാസത്തിനുളളിൽ എക്സൈസ് വകുപ്പ് പിടികൂടിയത് 339 കിലോ കഞ്ചാവ്. ഇതിൽ 126 കിലോയിലധികവും പിടിച്ചത് പാലക്കാട് ജില്ലയിൽ നിന്ന്. കഴിഞ്ഞ വർഷം ആദ്യ രണ്ടു മാസങ്ങളിൽ എക്സൈസ് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനേക്കാൾ കൂടുതലാണ് ഇത്തവണ പിടിച്ചിരിക്കുന്നത്. ജനുവരിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി എക്സൈസ് പിടിച്ചെടുത്തത് 166.117 കിലോ കഞ്ചാവായിരുന്നു. കഴിഞ്ഞ മാസം ഇതിന്റെ തോത് 172.971 ആയി ഉയർന്നു. പാലക്കാട് ജില്ലയിൽ ജനുവരിയിൽ 52.42 കിലോയും ഫെബ്രുവരിയിൽ 74.385 കിലോയും കഞ്ചാവ് പിടികൂടി. ജനുവരിയിൽ തിരുവനന്തപുരം (12.015), എറണാകുളം (15.857), മലപ്പുറം (15.825), വയനാട് (32.3) എന്നിങ്ങനെയാണ് പത്തുകിലോയ്ക്ക് മുകളിലുള്ള കണക്ക്. മറ്റു ജില്ലകളിലെല്ലാം പത്തുകിലോയിൽ താഴെ കഞ്ചാവാണ് പിടിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം തിരുവവന്തപുരം (14.67), കൊല്ലം (10.204), മലപ്പുറം (22.218) എന്നിങ്ങനെയാണ് പത്തുകിലോയ്ക്ക് മുകളിലുള്ള എക്സൈസിന്റെ കഞ്ചാവു…
Read Moreസാന്ദ്രാ തോമസ് അറസ്റ്റില്
യുവ സംരംഭക സാന്ദ്രാ തോമസിനെ കൊച്ചി പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 20 ലക്ഷം രൂപയുടെ ചെക്ക് നല്കി കബളിപ്പിച്ചുവെന്ന കൊടുങ്ങല്ലൂര് സ്വദേശിയുടെ പരാതിയില് കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പുതിയ അറസ്റ്റ്. കൊച്ചിയിലെ ഫ്ളാറ്റില് നിന്ന് പിടികൂടിയ സാന്ദ്രയെ കൊടുങ്ങല്ലൂര് പോലീസ് കോടതിയില് ഹാജരാക്കി. എറണാകുളം ചിറ്റൂര് സ്വദേശിയില് നിന്ന് 11 ലക്ഷം രൂപ തട്ടിയെന്ന കേസില് നേരത്തെയും സാന്ദ്രാ തോമസ് അറസ്റ്റിലായിരുന്നു. വരുമാനം പെരുപ്പിച്ച് കാണിച്ച് ബാങ്കുകളില് നിന്ന് വന്തുക തട്ടിയെന്ന് ഡിആര്ഐ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരില് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ഡിവൈഎഫ്ഐ നേതാക്കള്ക്കെതിരെ നേരത്തെ ഇവര് പരാതി നല്കിയിരുന്നു.
Read Moreപണിപാളി! ശശി തരൂരിന്റെ ബന്ധുക്കള് പുതുതായി പാര്ട്ടിയില് ചേര്ന്നവരെന്നു പറഞ്ഞ് ശ്രീധരന്പിള്ള ഷാള് അണിയിച്ചു; പിന്നീടാണു ട്വിസ്റ്റ്…
കൊച്ചി: കോണ്ഗ്രസ് എംപി ശശി തരൂരിന്റെ ബന്ധുക്കൾ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ച ബിജെപി നേതൃത്വം വെട്ടിലായി. തരൂരിന്റെ മാതൃസഹോദരിയടക്കം 14 പേർ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. ഇവർക്ക് അംഗത്വം നൽകാൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിൽ എറണാകുളം ബിടിഎച്ചിൽ യോഗവും സംഘടിപ്പിച്ചു. പുതുതായി പാർട്ടിയിൽ ചേർന്നവരെന്നു പറഞ്ഞു ശ്രീധരൻ പിള്ള എല്ലാവരെയും ഷാൾ അണിയിക്കുകയും അംഗത്വ വിതരണം നടത്തുകയും ചെയ്തു. പിന്നീടാണു ട്വിസ്റ്റ്. ചടങ്ങിനുശേഷം മാധ്യമങ്ങളെ കണ്ട തരൂരിന്റെ ബന്ധുക്കൾ, തങ്ങൾ നേരത്തെ മുതൽ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണു സംഘടിപ്പിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ചടങ്ങ് സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം സംഘാടകരോടുതന്നെ ചോദിക്കണമെന്നായിരുന്നു തരൂരിന്റെ മാതൃസഹോദരിയും ഒറ്റപ്പാലം സ്വദേശിനിയുമായ ശോഭനയുടെ പ്രതികരണം. ഇതോടെ നേതാക്കൾ ഇടപെട്ട് ഇവരെ മാധ്യമങ്ങളോടു സംസാരിക്കുന്നതിൽനിന്നു തടഞ്ഞു. ശോഭനയെയും ഭർത്താവിനെയും പാർട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ചു ചടങ്ങിന് എത്തിക്കുകയായിരുന്നുവെന്നാണ്…
Read Moreഇതാണ് പ്രവീണ്! വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ; കണ്ടക്ടറെ ജോലിയില്നിന്നു പിരിച്ചുവിടണമെന്നാവശ്യം
പിറവം: സ്റ്റോപ്പിൽ നിർത്തണമെന്നാവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വിദ്യാർഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടറെ റിമാൻഡ് ചെയ്തു. പാലാ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായ പുളിയന്നൂർ പടിഞ്ഞാറ്റുങ്കര നടുവേത്തത്ത് എൻ. പ്രവീണിനെ ഇന്നലെ രാത്രി എട്ടോടെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ ഉച്ചയോടെ പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. സംഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാദമായതോടെ കണ്ടക്ടറെ തിരികെ വിളിച്ചുവരുത്തി രാത്രി എട്ടോടെ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു. ഉന്നത ഇടപെടലിനെത്തുടർന്നാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചതെന്ന് പിറവം പോലീസിനെതിരേ വ്യാപകമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷയുടെ മുന്നോടിയായി മുളന്തുരുത്തി തുരുത്തിക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തിയശേഷം മടങ്ങുന്പോഴാണ് വിദ്യാർഥിനിക്കും അമ്മയ്ക്കും ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. തുരുത്തിക്കരയിൽ നിന്നുമാണ് പെണ്കുട്ടിയും അമ്മയും വൈറ്റില –…
Read Moreദുരൂഹത! മാറാട് കലാപക്കേസിലെ പ്രതി കടലിൽ മരിച്ച നിലയില്; കഴുത്തില് കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം
കോഴിക്കോട്: മാറാട് കലാപക്കേസില് കോടതി 12 വര്ഷത്തേക്ക് ശിക്ഷിച്ചയാളെ ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തി. മാറാട് സ്വദേശിയും വെള്ളയിലിലെ ഭാര്യവീട്ടിൽ താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്റെ(42) മൃതദേഹമാണ് വെള്ളയില് ലയണ്സ് പാര്ക്കിന് പിറകുവശത്തെ ബീച്ചില് ഇന്നലെ രാവിലെ കണ്ടെത്തിയത്. കഴുത്തില് കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം . ആത്മഹത്യചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. എകദേശം 23 കിലോയോളം ഭാരമുള്ള കല്ല് കഴുത്തില്കെട്ടിയശേഷം കടലിലേക്ക് ചാടിയതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. എങ്കിലും സംഭവത്തെ കുറിച്ച് കൂടുതല് അന്വേഷിച്ചുവരികയാണ്. മാറാട് കോടതി 12 വര്ഷത്തേക്ക് ശിക്ഷിച്ച ഇയാള് ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട് 83/2003 നന്പറിൽ ക്രെംബ്രാഞ്ച് രജിസ്റ്റര് ചെയ്തകേസില് ഇല്യാസ് 33-ാം പ്രതിയാണ്. മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥര് ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള് പറയുന്നു.…
Read Moreമയക്കുമരുന്നു നല്കി മോഷണം; യുവതിക്കെതിരേ വീണ്ടും പരാതി; പ്രതിയെ തിരിച്ചറിഞ്ഞത് പഴയ മോഷണവാർത്ത കണ്ട്; സംഭവം കടുത്തുരുത്തിയില്
കടുത്തുരുത്തി: വീട്ടുജോലിക്കായെത്തിയ സ്ത്രീ എട്ടേകാൽ പവൻ സ്വർണാഭരണം കവർന്നതായി പരാതി. കോതനല്ലൂർ പാലത്തടത്തിൽ സാബുവിന്റെ ഭാര്യ മേരിയാണ് തന്റെ 66 ഗ്രാം സ്വർണാഭരണങ്ങൾ മോഷണം പോയതായി കാണിച്ചു കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. വീട്ടുവേലക്കായെത്തിയിരുന്ന കാണക്കാരി മഴുവിനാക്കുന്നേൽ പ്രവീണ (24) ക്കെതിരേയാണ് വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. സംഭവം സംബന്ധിച്ചു പരാതിയിൽ പറയുന്നതിങ്ങനെ – തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയായ അതിരന്പുഴ പണ്ടാരക്കളത്തിൽ അമ്മിണി ജോസഫിന് ഭക്ഷണത്തിൽ മയക്ക് മരുന്ന് നൽകി പണവും സ്വർണവും കവർന്ന കേസിൽ പ്രവീണ അറസ്റ്റിലായിരുന്നു. ഈ വാർത്ത കഴിഞ്ഞ ദിവസം പത്രം അടുക്കി വയ്ക്കുന്നതിനിടെ മേരിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്. പത്രത്തിലെ ഫോട്ടോ കണ്ടപ്പോഴാണ് ഇവർ തങ്ങളുടെ വീട്ടിൽ ജോലിക്കായി മാസത്തിൽ പലപ്രാവശ്യം വന്നുപോയ പ്രവീണയാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. തുടർന്ന് സംശയം തോന്നി മേരി വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് ആറ് പവന്റെ…
Read Moreവെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; ചെറിയ കാര്യങ്ങൾ വരെ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കാം
ആലപ്പുഴ: അന്തരീക്ഷതാപം ക്രമാതീതമായി ഉയർന്നിരിക്കുന്നതിനാൽ സൂര്യതാപമേറ്റുളള പൊളളൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജില്ലയിലെ ചില സ്ഥലങ്ങളിൽ നിന്നും സൂര്യതാപം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കാറും മറ്റും വെയിലത്ത് പാർക്കുചെയ്യുകയാണെങ്കിൽ കുട്ടികളെ തനിച്ചാക്കി ലോക്ക് ചെയ്ത് പോകരുത്. ഇത്തരം ചെറിയ കാര്യങ്ങൾ വരെ വലിയ അപകടങ്ങളിലേക്ക് വഴിവയ്ക്കാം. വേനൽക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുന്പോൾ ധാരാളം വെളളം കുടിക്കുക. ദാഹംതോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കഴിയുന്പോഴും നാലുഗ്ലാസ് വെളളം കുടിക്കുക. ധാരാളം വിയർപ്പുളളവർ ഉപ്പിട്ട കഞ്ഞിവെളളവും ഉപ്പിട്ട നാരങ്ങാവെളളവും കുടിയ്ക്കുക. കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ വസ്ത്രങ്ങൾ ധരിക്കുക. ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്പോൾ ഇടയ്ക്കിടെ തണലത്തേക്ക് മാറി നിൽക്കുകയും വെളളം കുടിയ്ക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. ചൂടു കൂടുതലുളള അവസരങ്ങളിൽ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും…
Read More