ചർച്ചകൾക്കൊടുവിൽ കെ.മുരളീധരനെ വടകരയിൽ സ്ഥാനാർഥിയായി കോണ്ഗ്രസ് തീരുമാനിച്ചു. നിരവധി ചർച്ചകൾക്കൊടുവിലാണ് മുരളീധരനെ സ്ഥാനാർഥിയാക്കിയത്. ഇതോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി. അവസാനം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മേൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മുതിർന്ന നേതാവ് തന്നെ വടകരയിൽ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ഒടുവിൽ മുരളീധരന് സ്ഥാനാർഥിത്വം നൽകിയത്.
Read MoreCategory: Loud Speaker
കാവൽക്കാരനെ നേപ്പാളിൽ നിന്നു കിട്ടും! നല്ലൊരു പ്രധാനമന്ത്രിയാെയാണ് വേണ്ടതെന്ന യുവാവിന്റെ പ്രതികരണം വൈറലാകുന്നു
രാജ്യത്തിന് വേണ്ടത് നല്ലൊരു പ്രധാനമന്ത്രിയാണ് അല്ലാതെ കാവൽക്കാരനെയല്ലെന്ന ചാനൽ ഷോയിലുള്ള യുവാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആജ് തക്കിന്റെ ഷോയിക്കിടെയായിരുന്നു യുവാവിന്റെ പ്രതികരണം. യുവാവിന്റെ വാക്കുകൾ ഇങ്ങനെ- ഒരു സമയം നിങ്ങൾ യുവാക്കളോട് പക്കവട ഉണ്ടാക്കാൻ പറയുന്നു. ചില സമയത്ത് കാവൽക്കാരെ കുറിച്ച് പറയുന്നു. കാവൽക്കാരെ ഞങ്ങൾക്ക് നേപ്പാളിൽ നിന്ന് കിട്ടും. രാജ്യത്തിന് വേണ്ടത് നല്ലൊരു പ്രധാനമന്ത്രിയാണ്,അല്ലാതെ കാവൽക്കാരനല്ല. 2014 ന് മുൻപ് ഇന്ത്യ പാന്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി ജനിച്ച സമയത്ത് ഇന്ത്യയിൽ ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഹോമി ബാബ സെൻറർ ഫോർ സയൻസ് എജ്യുക്കേഷൻ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഗില്ലി ദണ്ട (ഒരുതരം കളി) കളിക്കുന്ന സമയത്ത് ഇവിടെ ഭക്രാനംഗൽ അണക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. കോണ്ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന് പറയുന്നത് മോദി അവസാനിപ്പിക്കണം.- യുവാവ് രോക്ഷത്തോടെ പറഞ്ഞു. യുവാവിന്റെ പേരോ…
Read Moreകാവൽക്കാരൻ കള്ളനാണ്! ച്യൂയിംഗത്തിന്റെ പരസ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ; ബിജെപിയുടെ #മേം ഭി ചൗക്കിദാർ സോഷ്യൽ മീഡിയയിൽ വൈറൽ
ചൗക്കിദാർ പ്രയോഗത്തെ കളിയാക്കി സെന്റർ ഫ്രഷ് ച്യൂയിംഗത്തിന്റെ പരസ്യം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ബാങ്ക് കൊള്ളയടിക്കുന്ന ബാങ്ക് കാവൽക്കാരനെ കൈയോടെ പിടിക്കുന്നതാണ് സെന്റർ ഫ്രഷ് പരസ്യം. കാവൽക്കാരൻ കള്ളനാണെന്ന് മോദിക്ക് മറുപടി നൽകിയ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ചേർത്താണ് പഴയ പരസ്യം ആളുകൾ കുത്തിപ്പൊക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മേം ഭീ ചൗക്കിദാർ ക്യാന്പെയിൻ ആരംഭിച്ചത്. റഫാൽ കരാറിലെ ക്രമക്കേടുകൾ മുൻനിരത്തി രാഹുൽ ഗാന്ധി പൊതു പരിപാടികളിൽ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് ആവർത്തിച്ച് ആരോപിച്ചിരുന്നു. ഇതിന് ബദലായി ബിജെപി സർക്കാരിന്റെ ഭരണനേട്ടങ്ങൾ കോർത്തിണക്കി തയാറാക്കിയ വീഡിയോ പുറത്തിറക്കിയതിനൊപ്പമാണ് മേം ഭി ചൗക്കിദാരെന്ന ടാഗ് ലൈൻ മോദി ട്വിറ്ററിൽ കുറിച്ചത്. ചൗക്കിദാർ എന്ന് പേരിൽ കൂട്ടിച്ചേർത്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പ്രചാരണ പരിപാടിക്കൊപ്പം ചേരാൻ കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും മത്സരമാണ്…
Read Moreഗ്രൂപ്പുയുദ്ധം വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ ഹൈക്കമാൻഡ്; സീറ്റു മോഹികളുടെ കാലുവാരൽ ഭീഷണിയിൽ പല സ്ഥാനാർഥികളും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഗ്രൂപ്പ് യുദ്ധത്തിൽ കുടുങ്ങി സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതും സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ലഭിക്കാത്തവരുടെ അതിരുവിട്ട പ്രതികരണങ്ങളും വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിൽ കോൺഗ്രസ് അഖിലേന്ത്യ നേതൃത്വവും യുഡി.എഫ് നേതൃത്വവും. കേരളത്തിൽ നിന്ന് 16 സീറ്റിലധികം ലഭിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു സ്ഥാനാർഥി ചർച്ചകൾ തുടങ്ങുന്നതുവരെ എ.ഐ.സി.സി. എന്നാൽ സ്ഥാനാർഥി നിർണയത്തിലേയ്ക്ക് കടന്നതോടെ ഗ്രൂപ്പ് യുദ്ധം തുടങ്ങി. വിജയസാധ്യതയെക്കാളും തങ്ങളുടെ അനുയായികളെ സ്ഥാനാർഥിയാക്കാനുള്ള ഗ്രൂപ്പു മാനേജർമാരുടെ താത്പര്യം എല്ലാ സീമകളും വിട്ടതോടെ സ്ഥാനാർഥി പ്രഖ്യാപനം പോലും പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥയിലാണ് കോൺഗ്രസ് എത്തി നിൽക്കുന്നത്. വയനാട്,ആലപ്പുഴ,വടകര,ആറ്റിങ്ങൽ സീറ്റുകളിലേയ്ക്കുള്ള തർക്കം ഇത്രയധികം മൂർച്ഛിക്കുമെന്ന് അഖിലേന്ത്യ നേതൃത്വം സ്വപ്നത്തിൽപോലും കരുതിയതല്ല. ഒത്തു തീർപ്പു ഫോർമുലകൾ പലകുറി മാറി മറിഞ്ഞെങ്കിലും തീരുമാനമുണ്ടാകാത്തത് വലിയ അസ്വസ്ഥയാണ് രാഹുൽ ഗാന്ധിയ്ക്കടക്കം ഉണ്ടാക്കിയത്. ഗ്രൂപ്പു നേതാക്കളുടെ അഭിപ്രായം മറികടന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തീരുമാനമെടുത്ത രാഹുൽ ഇക്കുറി…
Read Moreസ്ഥാനാർഥി നിർണയം: കോൺഗ്രസ് ഗ്രൂപ്പുകൾക്കെതിരേ അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വി.എം. സുധീരനെ പേരെടുത്ത് പറഞ്ഞ് വിമർശനം; ആഘോഷമാക്കി സിപിഎമ്മുകാർ
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയം നീളുന്നതിനിടെ കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരേ പരസ്യപ്രതികരണവുമായി എ.പി.അബ്ദുള്ളക്കുട്ടി. വി.എം.സുധീരനെയടക്കം വിമർശിക്കുന്ന രീതിയിലാണ് ഇന്നലെ രാത്രി അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഒറ്റരാത്രി കൊണ്ടു പാച്ചേനിയെ “എ’ ഗ്രൂപ്പിൽ നിന്നു “സു’ ഗ്രൂപ്പിലേക്കു മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കണ്ട എന്നായിരുന്നു പോസ്റ്റ്. സിപിഎം പ്രവർത്തകർ സോഷ്യൽമീഡിയയിൽ അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ് ആഘോഷിക്കുന്പോൾ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തുണ്ട്. ബിജെപിയിലേക്ക് പോകുമോയെന്ന ആശങ്കയും പലരും പോസ്റ്റിനു കീഴിൽ പങ്കുവച്ചിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും പിന്വലിക്കുന്നതാണ് ഉചിതമെന്നും വി.ടി.ബൽറാം ഉപദേശിച്ചിട്ടുമുണ്ട്. എന്നാൽ പോസ്റ്റ് ഇതുവരെയായും അബ്ദുള്ളക്കുട്ടി പിൻവലിച്ചില്ല. അതിനു പിന്നാലെ, മംഗളൂരുവിലെ മകൾ പഠിക്കുന്ന സ്കൂളിൽ നടന്ന സ്പോട്ട്സ് ഡേയിൽ നടന്ന ചാക്ക് റൈസ് മത്സരത്തെ കുറിച്ചു ചിത്രസഹിതമുള്ള മറ്റൊരു പോസ്റ്റും അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഫോണിൽ ബന്ധപ്പെട്ടപ്പോൾ പോസ്റ്റിനെ കുറിച്ചു കൂടുതൽ…
Read Moreകേരള ഘടകത്തില് തമ്മിലടി! ശ്രീധരൻപിള്ളയുടെ ലിസ്റ്റ് കേന്ദ്രം വെട്ടി; ഇനി അമിത് ഷാ തീരുമാനിക്കും
ജോണ്സണ് വേങ്ങത്തടം കൊച്ചി: കേരളത്തിലെ ബിജെപി സ്ഥാനാർഥി ലിസ്റ്റ് ഇനി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ തയാറാക്കും. കേരള ഘടകം സമർപ്പിച്ച ലിസ്റ്റ് അമിത് ഷാ റദ്ദാക്കി. സംസ്ഥാനത്തെ പ്രമുഖർക്കു സീറ്റ് നിഷേധിച്ചു കൊണ്ടുള്ള ലിസ്റ്റാണ് റദ്ദാക്കിയത്. സാധ്യത ലിസ്റ്റിൽ പ്രമുഖരുടെ പേര് നിർദേശിച്ചെങ്കിലും മൂന്നാം സ്ഥാനത്തുമാത്രമാണ് ഇവരുടെ പേരുള്ളത്. അടുത്ത കാലത്തു ബിജെപിയിലേക്കു വന്ന ടോം വടക്കനെ പോലുള്ള നേതാക്കളുടെ പേരുകൾ പോലും ലിസ്റ്റിൽ ഇല്ലായിരുന്നു. കേരള ഘടകത്തിന്റെ തമ്മിലടി മൂലം ഇതുവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ കഴിയാത്തതിന്റെ ക്ഷീണം ബിജെപി നേരിടുന്പോൾ കടുത്ത അസംതൃപ്തിയിലാണ് അമിത്ഷാ. പത്തനംതിട്ട സീറ്റിൽ തട്ടിയാണ് സ്ഥാനാർഥി ലിസ്റ്റ് വൈകുന്നത്. സംസ്ഥാനപ്രസിഡന്റ് ശ്രീധരൻപിള്ള-കൃഷ്ണദാസ് പക്ഷവും മുൻ അധ്യക്ഷൻ വി. മുരളീധരൻ- കെ.സുരേന്ദ്രൻ പക്ഷവും ഇരുഭാഗത്തുനിന്നു ശക്തമായി പോരാടുന്പോൾ സ്ഥാനാർഥികളെ നിശ്ചയിക്കാൻ കഴിയാതെ വലയുകയാണ് ബിജെപി. കെ. സുരേന്ദ്രനു സീറ്റ് നിഷേധിച്ചുള്ള…
Read Moreനേതാക്കള്ക്ക് ജയരാജപ്പേടി..? സുരക്ഷിതമണ്ഡലം തേടി സിദ്ദീഖ് വയനാട്ടില്; വടകര ആര്ക്കും വേണ്ട
സ്വന്തം ലേഖകന് കോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയില് ഇറങ്ങും മുന്പേ തോല്വി സമ്മതിച്ച മട്ടിലുള്ള കോണ്ഗ്രസ് സമീപനത്തില് പ്രവര്ത്തകര്ക്ക് രോഷം. കോഴിക്കോട് വടകരയില് മത്സരിക്കാതെ ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് വടകരയില് നിന്നും മാറി സുരക്ഷിത മണ്ഡലം തേടിപോയതും മുതിര്ന്ന നേതാക്കളാരും വടകരയില് മല്സരിക്കാന് താല്പര്യം പ്രകടിപ്പിക്കാതിരുന്നതും പ്രവര്ത്തകര്ക്കിടയില് ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പലയിടത്തും സേവ് കോണ്ഗ്രസ് എന്ന പേരില് പോസ്റ്റുകള് പ്രത്യക്ഷപ്പെട്ടുതുടങ്ങികഴിഞ്ഞു. മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി വടകരയില് ടി.സിദ്ദീഖിനെ നിര്ത്താന് ശ്രമിക്കാതെ വയനാട് മണ്ഡലത്തിനായി വാശിപിടിച്ചതും പ്രവര്ത്തകരില് അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഈ ഒരൊറ്റകാരണം കൊണ്ടുതന്നെ വടകര സുരക്ഷിത സീറ്റല്ലെന്ന ധാരണ പ്രചാരണത്തിനിറങ്ങും മുന്പേ പ്രവര്ത്തകരില് ഉണ്ടാക്കിയിട്ടുണ്ട്. ആര്എംപി ഉള്പ്പെടെയുള്ള പാര്ട്ടികള് യുഡിഎഫിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടും മികച്ച സ്ഥാനാര്ഥിയെ കണ്ടെത്താനാകാത്തത് ഗുരുതരവീഴ്ചയായി പ്രാദേശികനേതാക്കള് കാണുന്നു. ഇടതുമുന്നണി സ്ഥാനാര്ഥി പി.ജയരാജനെതിരേ അക്രമരാഷ്ട്രീയം എന്ന വാള്മുന ഉപയോഗിക്കുമ്പോഴും അത് പ്രചാരണ ആയുധമാക്കിമുന്നേറാന് എന്തുകൊണ്ട്…
Read Moreഒരു മുഴം മുമ്പേ ! ഹൈക്കമാന്ഡ് തീരുമാനം വരുന്നതിനു മുമ്പേ സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ച് അടൂര് പ്രകാശ്; ആറ്റിങ്ങലില് ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പായി…
തിരുവനന്തപുരം: ഹൈക്കമാന്ഡ് തീരുമാനത്തിനു കാത്തുനില്ക്കാതെ ആറ്റിങ്ങലില് സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ച് അടൂര് പ്രകാശ് എംഎല്എ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05ന് ഫേസ്ബുക്കിലൂടെയാണ് മല്സരിക്കാന് അവസരം ലഭിച്ചതായി അടൂര് പ്രകാശ് അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന് സമയമായെന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ്. ഔദ്യോഗികപ്രഖ്യാപനം ഇന്നു വൈകിട്ടുണ്ടാകുമെന്നാണ് വിവരം. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്ത്തിപിടിക്കേണ്ട കരങ്ങളില് ഊരിപിടിച്ച വാളുമായി ”ഉന്മൂലന സിദ്ധാന്തം’ വിളമ്പുന്ന ഇടതുപക്ഷ സര്ക്കാര് ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്ക്കാര് മറുഭാഗത്തും നില്ക്കുമ്പോള് ജനം ചെകുത്താനും കടലിനും നടുവിലാണ്. ബിജെപിയുടെ ജനദ്രോഹ നടപടികള്ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പെന്നു അടൂര് പ്രകാശ് കുറിപ്പില് പറഞ്ഞു.
Read Moreബാറിനു മുന്നിൽ നടൻ സുധീറും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി; രണ്ട് പേർക്ക് പരിക്ക്
മാരാരിക്കുളം: എസ്എൽ പുരത്ത് ബാറിന് മുന്നിൽ നടനും നാട്ടുകാരും ഏറ്റുമുട്ടി. രണ്ട് പേർക്ക് പരിക്ക്. എസ്എൽപുരം അറയ്ക്കൽ ഹരീഷ്(31), പഴയതോപ്പിൽ അനൂപ്(30)എന്നിവർക്കാണ് പരിക്കേറ്റത്. ചലച്ചിത്ര നടൻ തിരുവിഴ സ്വദേശി സുധീറും നാല് സുഹൃത്തുകളും ഉപദ്രവിച്ചതായിട്ടാണ് പരാതി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നടനും സുഹൃത്തുക്കളും എസ്എൻപുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ആഡംബരകാറിൽ ഇരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോകുകയായിരുന്ന ഹരീഷിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തത് സംഘട്ടനത്തിലേക്ക് എത്തി. ഹരീഷിന്റെ മൂക്കിനും കണ്ണിനും പരിക്കേറ്റു. വിവരം അറിഞ്ഞ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ബാറിന് മുന്നിൽ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് സംഘട്ടനം ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെയും ഭീഷണി ഉണ്ടായതായി പരാതിയുണ്ട്. ഇതേ തുടർന്ന്…
Read Moreവെസ്റ്റ് നൈൽ വൈറസ് ബാധ: ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു; എന്താണ് വെസ്റ്റ് നൈൽ ?
മലപ്പുറം/ കോഴിക്കോട്: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. മലപ്പുറം വേങ്ങര എആർ നഗർ ആസാദ് നഗർ തിരുത്തി ചാണക്കത്തി ചേക്കുട്ടിയുടെ മകൻ മുഹമ്മദ് ഷാൻ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിക്കേ ഇന്നു പുലർച്ചെ മൂന്നരയോടെയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാംപിളുകൾ അയച്ചിരുന്നു. പ്രദേശത്തെ കാക്കയുടെയും കൊതുകളുടെയും സാന്പിളുകളാണ് ശേഖരിച്ചത്. ഇതിന്റെ ഫലം കാത്തിരിക്കേയാണ് മരണം. ഖബറടക്കം ഇന്നു രാവിലെ 11നു ഫസലിയ ജുമാ മസ്ജിദിൽ നടക്കും. കഴിഞ്ഞ എട്ടിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും, തലവേദനയും ശരീരവേദനയുമായാണ് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കേരളത്തിൽ വെസ്റ്റ് നൈൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര വിദഗ്ധ സംഘം മലപ്പുറം ജില്ലയിൽ പരിശോധന…
Read More