കുമളി: താളം തെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കൾക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ സാധിക്കാത്തതും കുട്ടികൾ സ്വന്തം ലോകത്തിൽ ഒറ്റപ്പെട്ടുപോകുന്നതുമാണ് കുട്ടികളിൽ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് കാരണമെന്നു എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. പെരിയാർ കടുവാ സങ്കേതം, തേക്കടി ബാംബൂഗ്രൂവിൽ നടത്തിയ പെരിയാർ ടോക്സിന്റെ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആകാംക്ഷ, പിരിമുറുക്കം, ഭയം, തുടങ്ങിയവയും കുട്ടികളെ ലഹരിമരുന്നുകളിലേക്ക് അടുപ്പിക്കുന്നു. ദോഷഫലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടോ തമാശകൊണ്ടോ ജിജ്ഞാസകൊണ്ടോ അനുകരിക്കാനുള്ള വ്യഗ്രതകൊണ്ടോ സുഹൃത്തുക്കളുടെ നിർബന്ധം കൊണ്ടോ ലഹരിക്കടിമപ്പെടുന്നവരാണ് ഭൂരിപക്ഷവും. കുഞ്ഞുങ്ങൾ ലഹരിമരുന്നുകൾക്ക് അടിമയാണെന്ന് മനസിലാക്കിയാൽ അവരെ ശിക്ഷിക്കുന്നതിനു പകരം കൂടുതൽ സമയം അവർക്കൊപ്പം ചെലവഴിച്ച് അവരെ പിന്തിരിപ്പിച്ച് ലഹരിയിൽ നിന്ന് മുക്തിനേടുന്നതിനായി ഡി അഡിക്ഷൻ സെന്ററിൽ എത്തിക്കണം. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാൻമാരാക്കി ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. കുട്ടി ആരുടെ കൂടെയാണ് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതെന്നറിഞ്ഞ് അവരുടെ രക്ഷിതാക്കളെ കൂടി…
Read MoreCategory: Loud Speaker
നേഴ്സിംഗ് സംഘടനയായ യുഎന്എയില് വന്തട്ടിപ്പ്!! ജാസ്മിന് ഷായ്ക്കും കൂട്ടര്ക്കുമെതിരേ അന്വേഷണം
നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനില് വന് സാമ്പത്തിപ്പ്. അംഗങ്ങളുടെ ലെവി അടക്കമുള്ള മൂന്നു കോടിയോളം രൂപ തട്ടിച്ചതായി നേതൃത്വത്തിനെതിരേ യുഎന്എ വൈസ് പ്രസിഡന്റ് പരാതി നല്കി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. സംഘടനയിലെ ഭിന്നത മറനീക്കി പുറത്തു വരുന്നതാണ് പരാതിയിലൂടെ വ്യക്തമാകുന്നത്. ജാസ്മിന് ഷായും കൂട്ടരും കണക്കുകള് അവതരിപ്പിക്കുന്നില്ലെന്നും പരാതിയില് പറയുന്നു. അതേസമയം അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നാണ് ജാസ്മിന് ഷായും കൂട്ടരും പറയുന്നത്. സംഘടനയ്ക്കുള്ളില് വലിയ പ്രതിസന്ധിയാണ് ഇതോടെ ഉടലെടുത്തത്.
Read Moreവിദ്യാര്ഥിനിയുടെ മുഖത്ത് തുപ്പിയ കെഎസ്ആര്ടിസി കണ്ടക്ടര് ഒളിവില്
വിദ്യാർഥിനിയുടെ മുഖത്തേക്ക് തുപ്പിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ ഒളിവിൽ. വിദ്യാർഥിനിയുടെ പരാതിയെത്തുടർന്ന് പാലാ ഡിപ്പോയിലെ കണ്ടക്ടർ പ്രവീണിനെതിരേ പിറവം പോലീസ് കേസെടുത്തിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷയെഴുതുന്ന പെണ്കുട്ടി പ്രാർഥിക്കുന്നതിനായി മുളന്തുരുത്തിക്കടുത്ത് തുരുത്തിക്കരയിലെ കുടുംബ ക്ഷേത്രത്തിലെത്തിയശേഷം മടങ്ങുന്പോഴാണ് സംഭവമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ തുരുത്തിക്കരയിൽനിന്നാണ് പെണ്കുട്ടിയും മാതാവും ആർഎസ്സി-931 നന്പർ ബസിൽ കയറിയത്. വൈറ്റില-സീതത്തോട് റൂട്ടിലോടുന്ന ബസാണിത്. പിറവത്ത് പാഴൂർ മുല്ലൂർപ്പടി ജംഗ്ഷനിൽ ബസ് നിർത്തണമെന്ന് ഇരുവരും ആവശ്യപ്പട്ടെങ്കിലും കണ്ടക്ടർ ചെവിക്കൊണ്ടില്ല. അടുത്ത സ്റ്റോപ്പായ ദേവിപ്പടിയിലും ബസ് നിർത്തിയില്ല. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാർ ഇടപെട്ട് പിറവം പാലം കഴിഞ്ഞ് കെഎസ്ഇബി ഓഫീസിന് മുന്നിൽ ബസ് നിർത്തിക്കുകയായിരുന്നു. ബസ് നിർത്തി പെണ്കുട്ടിയും മാതാവും ബസിൽനിന്ന് ഇറങ്ങിയപ്പോൾ ക്ഷോഭിച്ച് സംസാരിച്ചുകൊണ്ട് കണ്ടക്ടർ മുഖത്തേക്ക് കാർപ്പിച്ച് തുപ്പുകയായിരുന്നുവെന്ന് പറയുന്നു. പിറവം എംകെഎം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെണ്കുട്ടി. ഇതു സംബന്ധിച്ച് ഇന്നലെ…
Read Moreശശി തരൂരിന്റെ ബന്ധുക്കള് ബിജെപിയില്!!
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്ഥി ശശി തരൂരിന്റെ അടുത്ത ബന്ധുക്കള് ബിജെപിയില് ചേര്ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പി.എസ്. ശ്രീധരന്പിള്ളയുടെ സാന്നിധ്യത്തിലാണ് അമ്മയുടെ അനിയത്തി ശോഭന, ഭര്ത്താവ് ശശികുമാര് എന്നിവര് ബിജെപി പാളയത്തിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില് ശശിതരൂരിനായി ഇരുവരും പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇവരെ കൂടാതെ അടുത്ത പത്തു ബന്ധുക്കളും ബിജെപിക്കൊപ്പം ചേര്ന്നിട്ടുണ്ട്. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ശശി തരൂരിന് ലഭിച്ച അപ്രതീക്ഷിത തിരിച്ചടിയായി മാറി ബന്ധുക്കളുടെ കൂടുമാറ്റം. മുന് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി ഇത്തവണ ശക്തനായ സ്ഥാനാര്ഥിയെ ഇറക്കിയതും കുമ്മനം രാജശേഖരന് ബിജെപി സ്ഥാനാര്ഥിയായി വന്നതും മത്സരം കടുപ്പിച്ചിട്ടുണ്ട്. കെപിസിസി നിർവ്വാഹക അംഗങ്ങൾ ഉൾപ്പടെയുള്ള രണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് എത്താൻ സന്നദ്ധരാണെന്ന് അറിയിച്ചതായി ബിജെപി അധ്യക്ഷന് ശ്രീധരൻ പിള്ള. തത്കാലം പേരുകൾ പുറത്ത് വിടുന്നില്ലെന്നും ഇവരുമായി ചർച്ചകൾ തുടരുകയാണെന്നും ശ്രീധരന്പിള്ള വ്യക്തമാക്കി. കോണ്ഗ്രസ് മുന് വക്താവ് ടോം വടക്കന്…
Read Moreഇടതുപക്ഷത്തിനു വേണ്ടി ഇനി ഗാനങ്ങൾ എഴുതില്ല; അനിൽ പനച്ചൂരാൻ
ഇടതുപക്ഷത്തിനു വേണ്ടി ഇനി ഗാനങ്ങൾ എഴുതില്ല എന്നു പ്രഖ്യാപിച്ച് ഗാനരചയിതാവും പഴയ ഇടതുപക്ഷ സഹയാത്രികനുമായ അനിൽ പനച്ചൂരാൻ. ചോര വീണ മണ്ണിൽ നിന്നുന്നയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ… എന്ന ഗാനത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് അനിൽ പനച്ചൂരാൻ. വ്യക്തിപരമായ ചില കാഴ്ചപ്പാട്കളുടെ ഭാഗമാണ് തീരുമാനം. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനായി പാട്ടെഴുതണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കൊല്ലത്തെ സ്ഥാനാർഥി എൻകെ പ്രേമചന്ദ്രന് വേണ്ടി എഴുതും. കൊടിക്കുന്നിൽ സുരേഷുമായി അടുത്ത ബന്ധമുണ്ട്. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചിരുന്നെങ്കിൽ നിശ്ചയമായും പാട്ടെഴുതുമെന്നും പനച്ചൂരാൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പാട്ടെഴുതിയ സ്ഥാനാർഥികളിൽ ഡീൻ കുര്യാക്കോസ് മാത്രമാണ് പരാജയപ്പെട്ടതെന്ന് അനിൽ പനച്ചൂരാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കുട്ടനാട് മണ്ഡലത്തിലെ ബിഡിജെഎസ് സ്ഥാനാർഥി സുഭാഷ് വാസുവിനായും പാട്ടെഴുതിയിട്ടുണ്ടെന്നും പനച്ചൂരാൻ കൂട്ടിച്ചേർത്തു.
Read Moreറാണീ മടങ്ങിവരൂ..! അനുവാദം വാങ്ങാതെ പാരീസിൽ പോയി; ടൂറിസം സെക്രട്ടറിയെ ചീഫ് സെക്രട്ടറി മടക്കിവിളിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദേശയാത്രയ്ക്കുപോയ ടൂറിസം സെക്രട്ടറി റാണി ജോർജിനെ മടക്കിവിളിച്ചു. അനുവാദം വാങ്ങാതെ പോയതിനാലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലുമാണ് നടപടി. പാരീസിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റാണി ജോർജ് പോയത്. 45 ദിവസം മുന്പ് റാണി ജോർജിന് സർക്കാർ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിനുശേഷമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഇതോടെ സർക്കാരിന്റെ അനുമതിക്ക് സാധുത നഷ്ടമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ ഐഎഎസ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമേ യാത്ര നടത്താവൂ എന്നു ചട്ടമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ യാത്ര നടത്താൻ റാണി ജോർജ് ചീഫ് സെക്രട്ടറിയുടെ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, ഇതുണ്ടായില്ല. ഇതേതുടർന്നാണ് റാണി ജോർജിനെ മടക്കിവിളിക്കാൻ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പിന് ചീഫ് സെക്രട്ടറി നിർദേശം നൽകി. മടങ്ങിവരാനുള്ള നിർദേശം റാണി ജോർജിനു കൈമാറാൻ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോടു പൊതുഭരണ വകുപ്പ് ആവശ്യപ്പെട്ടു.
Read Moreജോസഫിന് ഇടുക്കി കൊടുക്കരുത്: വാഴയ്ക്കനെ മത്സരിപ്പിക്കണമെന്നും ആവശ്യം; ഐ ഗ്രൂപ്പിന്റെ അന്തിമ പട്ടിക രാഷ്ട്രദീപികയ്ക്ക്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ജോസഫിനു ഇടുക്കി സീറ്റ് നൽകാനാവില്ലെന്നു ഉറച്ച നിലപാടിൽ ഐ ഗ്രൂപ്പ്. കേരള കോൺഗ്രസിനു നൽകിയ കോട്ടയം സീറ്റിൽ വേണമെങ്കിൽ ജോസഫിനെ മത്സരിപ്പിക്കട്ടെ അല്ലാതെ ഇടുക്കി സീറ്റ് നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. ഇവിടെ മൂവാറ്റുപുഴ മുൻ എം.എൽ.എയും കെ.പി.സി.സി ജനറല്് സെക്രട്ടറിയുമായ ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യമാണ് ഐ ഗ്രൂപ്പിനുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം ജോസഫുമായി ചർച്ചയാകാമെന്നും നിലവിലെ സാഹചര്യത്തിൽ ഇടുക്കി സീറ്റ് നൽകാനാകില്ലെന്നും ഐ ഗ്രൂപ്പ് സമവായ ചർച്ചയിൽ അറിയിക്കും. ഇതു കൂടാതെ ഐ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സാധ്യത പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കാസർഗോഡ് സുബ്ബറായ്, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് വിപി റഷീം, കണ്ണൂർ കെ സുധാകരൻ, വടകര മുല്ലപ്പള്ളി രാമചന്ദ്രൻ,പാലക്കാട് വി.കെ ശ്രീകണ്ഠൻ, ആലത്തൂർ വണ്ടൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എപി അനിൽകുമാർ,…
Read Moreതൃശൂരിൽ എൻഡിഎ പച്ചതൊടുമോ..? വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ ബിജെപിക്കു പ്രതിഷേധം
സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിൽ എൻഡിഎ പച്ചതൊടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ തൃശൂരിലെ ബിജെപി നേതൃത്വത്തിനു കടുത്ത പ്രതിഷേധം. ബിജെപിയും ബിഡിജെഎസും തമ്മിൽ തൃശൂർ, ചാലക്കുടി സീറ്റുകളെ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രവചനം വന്നത്. തൃശൂരിൽ ബിജെപിയുടെ കെ.സുരേന്ദ്രനോ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളിയോ മത്സരിക്കുമെന്ന ധാരണയിൽ മുന്നോട്ടുപോകുകയാ യിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വിജയം സാധ്യമാക്കാവുന്ന സീറ്റെന്ന നിലയിൽ തൃശൂരിൽ ബിജെപി സുരേന്ദ്രനെ മത്സരിപ്പിക്കാൻ നേരത്തേതന്നെ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തൃശൂർ സീറ്റ് ബിജെപിക്കുതന്നെ വേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്. അതേസമയം, തുഷാർ വെള്ളാപ്പള്ളിക്കുവേണ്ടി ബിഡിജെഎസ് ലക്ഷ്യമിട്ടിരിക്കുന്നതു തൃശൂർ മണ്ഡലമാണ്. എന്നാൽ, ബിജെപി സംസ്ഥാന നേതൃത്വം വിജയസാധ്യതയുള്ള പട്ടികയിൽ എ വണ് കാറ്റഗറിയിൽപെടുത്തിയിരിക്കുന്ന സീറ്റ് ബിഡിജെഎസിനു വിട്ടുനല്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി ജില്ലാ…
Read Moreവടക്കൻ തൃശൂരിൽ ? ബിജെപിക്ക് വിട്ടുമാറാത്ത തലവേദന; ടോം വടക്കൻ ബിജെപി പാളയത്തിലെത്തിയതു സീറ്റ് മോഹിച്ചാണെന്ന് പ്രചാരണം
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്പോൾ ബിജെപിക്കു വിട്ടുമാറാത്ത തലവേദനയായി സീറ്റ് വിഭജനം. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവർക്കു സീറ്റ് കൊടുക്കാൻ കഴിയാതെ വിഷമിക്കുന്പോൾ ഇതാ കോണ്ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കൻ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തിലേക്കു വന്നിറങ്ങിയിരിക്കുന്നു. ഒറ്റ രാത്രി കൊണ്ടു സീറ്റ് ഉറപ്പിച്ചു ടോം വടക്കൻ കോണ്ഗ്രസിൽനിന്നും ബിജെപി പാളയത്തിലെത്തിയതു സീറ്റ് മോഹിച്ചാണെന്ന പ്രചാരണം ശക്തമാണ്. അതും തൃശൂർ സീറ്റാണ് മോഹമെന്നും സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നു. അമിത് ഷായും നരേന്ദ്രമോദിയും സീറ്റ് വാഗ്ദാനം നൽകിയാണ് കോണ്ഗ്രസിന്റെ വക്താവായിരുന്ന ടോം വടക്കനെ ബിജെപി പാളയത്തിലെത്തിച്ചിരിക്കുന്നതെന്നറിയുന്നത്. കഴിഞ്ഞ രണ്ട് പാർലമെന്റ് തെരഞ്ഞെടുപ്പുകളിലും ടോം വടക്കൻ കോണ്ഗ്രസിൽനിന്നും തൃശൂർ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഓരോ കാരണം പറഞ്ഞു ടോം വടക്കനു സീറ്റ് കോണ്ഗ്രസ് നിഷേധിച്ചു. വടക്കനു…
Read Moreകേരളത്തില് ബിജെപിക്ക് ‘ഒന്നും’ ലഭിക്കില്ല! 17 സീറ്റുകള് ഷുവര്, രാഹുലിനെ “ഹാപ്പിയാക്കി’ കോണ്ഗ്രസ് നേതാക്കള്
സ്വന്തം ലേഖകന് കോഴിക്കോട്: രണ്ടുദിവസത്തെ സന്ദര്ശനത്തിന് കേരളത്തില് എത്തിയ കോണ്ഗ്രസ് അധ്യക്ഷന് ഡല്ഹിക്ക് പറന്നത് 17 സീറ്റുകള് സ്വപ്നം കണ്ട്. നിലവിലെ സാഹചര്യത്തില് 17 സീറ്റുകളില് കോണ്ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് വിജയിച്ചുകയറുമെന്നാണ് നേതാക്കള് രാഹുലിനെ അറിയിച്ചത്. സ്ഥാനാര്ഥികള് ആക്കേണ്ടവരുടെ ലിസ്റ്റും നേതൃത്വത്തിന് കൈമാറി. രണ്ടുദിവസത്തിനകം സ്ഥാനാര്ഥി പ്രഖ്യാപനമുണ്ടാകും. അനുകൂല സാഹചര്യം സ്ഥാനാര്ഥി നിര്ണയത്തിലെ കാലതാമസം മൂലം ഒഴിവായിപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല് നേതാക്കള്ക്ക് ഉറപ്പുനല്കി.അതേസമയം ബിജെപിയ്ക്ക് കേരളത്തില് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും അവരുടെ എകപ്രതീക്ഷയായ തിരുവനന്തപുരത്ത് ശശിതരൂരിനാണ് വിജയസാധ്യതയെന്നും നേതാക്കള് രാഹുലിനെ ബോധ്യപ്പെടുത്തി. പ്രധാനമായും എഐസിസി ജനറല് സെക്രട്ടറിമാരായ ഉമ്മന്ചാണ്ടി, കെ.സി. വേണുഗോപാല് എന്നിവരുടെ വാക്കുകള്ക്കാണ് സ്ഥാനാര്ഥി നിര്ണയത്തില് രാഹുല് പ്രാധാന്യം കൊടുത്തതെന്നാണ് അറിയുന്നത്. സ്ഥാനാര്ഥി നിര്ണയത്തില് ഇരുവരുടെയും താല്പര്യങ്ങള് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രമചന്ദ്രനും രമേശ് ചെന്നിത്തലയും ഇന്നലെ വിവിധ ഇടങ്ങളിലായി നടന്ന…
Read More