ലക്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിരോധിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ബിജെപി തങ്ങൾക്കനുകൂലമായി വ്യാപക ക്രമക്കേടു വരുത്തിയെന്ന സൈബർ വിദഗ്ധന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മായാവതിയുടെ പ്രതികരണം. ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ വിദഗ്ധരുടെ വെളിപ്പെടുത്തലോടെ ഇവിഎമ്മുമായി ബന്ധപ്പെട്ട നിഗൂഢത കൂടുതൽ ഗൗരവതരമായിരിക്കുന്നു. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തി ഇവിഎം നിരോധിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ. തങ്ങളുടെ വോട്ടുകൾ തുടർച്ചയായി കൊള്ളയടിക്കുകയാണെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു – മായാവതി പറഞ്ഞു. സുതാര്യമായ തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ തന്നെയാണ് അഭികാമ്യമെന്നും അവർ അഭിപ്രായപ്പെട്ടു.ഇവിഎമ്മുകൾ ഹാക്ക് ചെയ്യാനാകുമെന്നും 2014 തെരഞ്ഞെടുപ്പിൽ ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും അമേരിക്കൻ ഹാക്കറായ സയിദ് ഷുജ അവകാശപ്പെട്ടിരുന്നു.
Read MoreCategory: Loud Speaker
മൂന്ന് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കും; ലീഗിന്റെ കണ്ണ് വയനാട് സീറ്റിൽ; പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും വീണ്ടും മത്സരിച്ചേക്കും
നിയാസ് മുസ്തഫ കോട്ടയം: നിലവിലുള്ള രണ്ട് ലോക്സഭാ സീറ്റുകൾക്ക് പുറമേ മൂന്നാമതൊരു സീറ്റ് കൂടി യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തോട് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മത്സരിക്കുന്ന പതിവ് ഇത്തവണ തിരുത്തണം. മൂന്നാമതൊരു സീറ്റിനു കൂടി ന്യായമായും ലീഗിന് ആവശ്യപ്പെടാം. മറ്റു ഘടകകക്ഷികൾ സമ്മർദത്തിലൂടെ പലതും നേടിയെടുക്കുന്നു. യുഡിഎഫിന്റെ കെട്ടുറപ്പിനു വേണ്ടി എന്നും ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. മൂന്നു സീറ്റെന്ന നിലപാടിൽ നിന്ന് പിന്നോട്ടുപോകരുത്-യൂത്ത് ലീഗ് നേതൃത്വം മുസ്ലിംലീഗ് നേതൃത്വത്തോട് ആവശ്യപ്പെടുന്നു. യൂത്ത് ലീഗിന്റെ ഈ അഭിപ്രായത്തോട് ഒട്ടുമിക്ക നേതാക്കൾക്കും പ്രവർത്തകർക്കും യോജിപ്പാണ്. എന്നാൽ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ യുഡിഎഫിൽ ഒരു പ്രതിസന്ധി സൃഷ്ടിക്കാതെ നോക്കണമെന്നും അഭിപ്രായമുയരുന്നുണ്ട്. കേരള കോൺഗ്രസ്-എം രണ്ടു സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ലീഗ് മൂന്നു സീറ്റെന്ന ആവശ്യവുമായി വന്നിരിക്കുന്നത്.…
Read Moreഓപ്പറേഷൻ തണ്ടർ: ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ശിപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില് സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന വിവരത്തേത്തുടർന്ന് വിജിലന്സ് നടത്തിയ പരിശോധനയ്ക്കു പിന്നാലെ പ്രസ്തുത സ്റ്റേഷനുകൾക്ക് പിടി വീഴുമെന്ന് ഉറപ്പായി. അനധികൃതമായി സ്വർണവും പണവും കഞ്ചാവും സൂക്ഷിച്ച സ്റ്റേഷനുകൾക്കെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. ക്രമക്കേടുകൾ കണ്ടെത്തിയ സ്റ്റേഷനുകളേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ടൗൺ, ബേക്കൽ അടിമാലി എന്നീ സ്റ്റേഷനുകളിൽ നിന്നാണ് അനധികൃതമായ സ്വർണവും കഞ്ചാവും പണവും പിടിച്ചെടുത്തത്. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധ നടന്നത്. ഉദ്യോഗസ്ഥരുടെ ഇടയിൽ കൈക്കൂലിയും മാഫിയ ബന്ധവും വർധിക്കുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു “ഓപ്പറേഷന് തണ്ടര്’ എന്ന പേരിലെ പരിശോധന. സ്വർണവും പണവും കഞ്ചാവും കണ്ടെത്തിയതിനു പുറമേ, പലയിടത്തും 2012ന് ശേഷം ക്വാറി, മണല് മാഫിയകള്ക്കെതിരെ…
Read More“മോഷ്ടിക്കുമ്പോൾ ഇങ്ങനെ മോഷ്ടിക്കണം’; മോഷണത്തിനിരയായ യുവാവിന് കള്ളന്മാരോട് പറയുവാനുള്ളത്…
കണ്മുന്നിൽ കാണുന്ന സകലതും കൈക്കലാക്കി കടന്നു കളയുമെന്നതാണ് കള്ളന്മാരെക്കുറിച്ച് പൊതുവെയുള്ള ധാരണ. ചിലപ്പോൾ അവർ കവരുന്നതിൽ വിലപ്പെട്ട പല രേഖകളും മറ്റ് അനുബന്ധ കാര്യങ്ങളും ഉണ്ടാകാം. ഇപ്പോഴിത ഒരു മോഷണത്തിന് ഇരയായ നൗഫൽ കാരാട്ട് എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഏറെ കൗതുകകരമാകുന്നത്. കാരണം ഒരു ദീർഘദൂര യാത്രക്കിടെ തന്റെയും സുഹൃത്തിന്റെയും പേഴ്സ് കവർന്ന മോഷ്ടാവിനെ നന്ദിയോടെയാണ് നൗഫൽ സ്മരിക്കുന്നത്. പാന്റ്സിന്റെ പോക്കറ്റ് കീറി പേഴ്സ് കൈക്കലാക്കിയ കള്ളൻ പണം മാത്രമാണ് അതിനുള്ളിൽ നിന്നും എടുത്തതെന്ന് നൗഫൽ ആശ്വാസത്തോടെ പറയുന്നു. മാത്രമല്ല അതിനുള്ളിലെ വിലപ്പെട്ട പല രേഖകളും വിലകൂടിയ കാമറയും മൊബൈൽ ഫോണും ഒന്നും തന്നെ ആ മോഷ്ടാവ് എടുത്തിരുന്നില്ല. പൈസ നമുക്ക് വീണ്ടും പെട്ടെന്ന് ഉണ്ടാക്കാമെങ്കിലും ലൈസൻസ്, എടിഎം, ആധാർ തുടങ്ങിയ ഡോക്യൂമെന്റ്സ് നഷ്ടപ്പെട്ടാൽ പിന്നെ അതുണ്ടാക്കാൻ നമ്മൾ ഒരുപാട് ഓടേണ്ടി വരും എന്നാണ് നൗഫൽ…
Read More“വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നത് മാത്രമാണ് രാഷ്ട്രിയത്തിലെ എന്റെ പങ്ക്’; നിലപാട് വ്യക്തമാക്കി അജിത്ത്
രാഷ്ട്രിയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടൻ അജിത്ത്. അജിത്തിന്റെ ആരാധകരിൽ കുറച്ചു പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചുവെന്ന് കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. അതിനു പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി അജിത്ത് രംഗത്തെത്തിയത്. “തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താൻ ക്യൂ നിൽക്കുന്നത് മാത്രമാണ് രാഷ്ട്രിയത്തിലെ എന്റെ പങ്ക്. എന്റെ ആരാധകരോട് എന്തെങ്കിലും പാർട്ടിയെ പിന്തുണയ്ക്കണമെന്നോ വോട്ട് ചെയ്യണമെന്നോ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഇനി അങ്ങനെ ചെയ്യുകയുമില്ല. രാഷ്ട്രിയത്തിലുള്ള എന്റെ കാഴ്ച്ചപ്പാട് ആരുടെ മേലും അടിച്ചേൽപ്പിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. മാത്രമല്ല മറ്റുള്ളവരുടെ കാഴ്ച്ചപ്പാട് എന്റെ മേൽ അടിച്ചേൽപ്പിക്കുവാൻ ഞാൻ അനുവദിക്കുകയുമില്ല’. “സിനിമ ഇൻഡസ്ട്രിയിലെ അഭിനേതാവ് എന്നതാണ് എന്റെ ജോലി. അതുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് തന്നെ ആരാധക സംഘടനകൾ വേണ്ടെന്ന് വച്ചത്. രാഷ്ട്രീയ ബന്ധങ്ങളിൽ നിന്നും എന്നേയും ആരാധക സംഘടനകളെയും അകറ്റി നിർത്തുകയായിരുന്നു. എന്നിട്ടും ചില രാഷ്ട്രീയ പാർട്ടികളുമായി ചേർത്ത് എന്റെയും ആരാധകരുടേയും പേരുകൾ വരുന്നുണ്ട്. തെരരഞ്ഞെടുപ്പ്…
Read Moreമുനമ്പം മനുഷ്യക്കടത്ത് അന്വേഷണം എല്ടിടിഇയിലേക്ക്; ദയാമാതയെന്ന ബോട്ട് ഇന്ഡോനേഷ്യയുടെ അതിര്ത്തിയില് എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ട്
ആലുവ: മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം ശ്രീലങ്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൽടിടിഇയിലേക്കും നീളുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ നിന്നും ശ്രീലങ്കൻ ബന്ധം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മിലിട്ടറി ഇന്റലിജൻസ് റിപ്പോർട്ട് നല്കിയതായിട്ടാണ് സൂചന. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും കേസിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്. മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്ന എറണാകുളം റൂറൽ എസ്പി ഓഫീസിൽ നേരിട്ടെത്തിയാണ് കേന്ദ്ര ഏജൻസികൾ കേസ് വിലയിരുത്തിയത്. ഇതിനിടയിൽ മുനന്പം ഫിഷിംഗ് ഹാർബറിൽ നിന്നും പുറപ്പെട്ട ദയാമാതയെന്ന ബോട്ട് ഇൻഡോനേഷ്യയുടെ അതിർത്തിയിൽ എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അതേസമയം, മനുഷ്യക്കടത്തിലെ മുഖ്യ ഇടനിലക്കാരനെന്ന് സംശയിക്കുന്ന തമിഴ് വംശജൻ രവി സന്ദിപ് രാജ (31) യെ ഇന്നു പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. ന്യൂഡൽഹി അംബേദ്കർ കോളനിയിൽ നിന്നും രവിയെ ഇന്നലെയാണ് കേരള പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ…
Read Moreകങ്കണയുടെ തന്റേടത്തിന് ലൈക്ക് അടിച്ച് ആരാധകർ; മണികർണിക വിവാദം ഏറ്റെടുക്കാൻ സംഘപരിവാറിന് ‘തത്കാലം സമയമില്ല’; ഭീഷണി തുടർന്നാൽ ഞാൻ ആരെന്ന് അവരറിയുമെന്ന് കങ്കണ
നിയാസ് മുസ്തഫ ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്ത് നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസിക്കെതിരേ കർണി സേന ഉയർത്തുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ മടിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ ലോകവുമായി ബന്ധപ്പെട്ട ഒരു വിവാദത്തിനും ചെവി കൊടുക്കേണ്ടായെന്ന നിലപാടാണ് അവർക്ക്. മണികർണിക വിവാദം ഏറ്റെടുത്താൽ ഹിന്ദുത്വ രാഷ്ട്രീയത്തിലൂന്നിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, കർണിസേനയുടെ ഭീഷണിക്ക് പുല്ലുവില പോലും കൽപ്പിക്കാതെയാണ് കങ്കണയുടെ പോക്ക്. തന്നെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലായെന്ന വ്യക്തമായ സന്ദേശം കങ്കണ കർണി സേനയ്ക്ക് നൽകിക്കഴിഞ്ഞു. മണികർണിക: ദി ക്യൂൻ ഒാഫ് ഝാൻസി നായികാ പ്രാധാന്യമുള്ള ചിത്രമാണ്. ഝാൻസിയിലെ റാണി ലക്ഷ്മി ബായിയുടെ കഥ പറയുന്ന ചിത്രത്തിൽ കങ്കണ തകർത്ത് അഭിനയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. തങ്ങളെ കാണിക്കാതെ ചിത്രം…
Read Moreതൊണ്ടിമുതലാണ്! മെമ്മറി കാര്ഡിന്റെ പകര്പ്പ് ദിലീപിന് നല്കാനാകില്ലെന്ന് സര്ക്കാര്; മറുപടിക്ക് സാവകാശം വേണമെന്ന് ദിലീപ് സുപ്രീംകോടതിയില്
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച്ചത്തെ സമയം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിനു മറുപടി നൽകാനാണ് ദിലീപ് കൂടുതൽ സമയം ആവശ്യപ്പെട്ടത്. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്പ്പിച്ച ഹര്ജിയെ എതിര്ത്താണ് സംസ്ഥാനസര്ക്കാര് സുപ്രീംകോടതിയില് സത്യവാങ്മൂലം സമര്പ്പിച്ചത്. സ്വകാര്യത എന്നത് ഇരയുടെ മൗലികാവകാശമാണ്. ഇക്കാര്യം പരിഗണിക്കാതെ മെമ്മറി കാർഡ് കൈമാറിയാൽ അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ്. അത് ഇരയുടെ ജീവിതത്തെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്നും സര്ക്കാര് കോടതിയില് അറിയിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്ഡ് കോടതിക്ക് മുമ്പില് സമര്പ്പിച്ച തൊണ്ടിമുതലാണ്. തൊണ്ടിമുതല് അവകാശപ്പെടാന് പ്രതിക്ക് ആവില്ല. സിആര്പിസി 207 വകുപ്പ്പ്രകാരം ഇത് പ്രതിക്ക് കൈമാറാന് കഴിയുകയുമില്ല. ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ചേംബറില് വച്ച് നടനും…
Read Moreജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി എസ്എഫ്ഐ; അബദ്ധമറിയാതെ നേതാക്കൾ
മലപ്പുറം: ജീവിച്ചിരിക്കുന്ന ഗായിക എസ്.ജാനകിക്ക് അനുശോചനം രേഖപ്പെടുത്തി ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ. എസ്എഫ്ഐ നിലന്പൂർ ഏരിയാ സമ്മേളനത്തിലെ അനുശോചന റിപ്പോർട്ടിലാണു മരിച്ചവരുടെ പട്ടികയിൽ എസ്.ജാനകിയുടെ പേരും ഉൾപ്പെട്ടത്. കഴിഞ്ഞ വർഷം അന്തരിച്ച കലാ സാംസ്കാരിക നായകർ, പൊതുപ്രവർത്തകർ, പ്രശസ്തരും അല്ലാത്തവരുമായ പാർട്ടി പ്രവർത്തകർ എന്നിവർക്കെല്ലാം ആദരാഞ്ജലി അർപ്പിച്ച കൂട്ടത്തിലാണ് ജീവിച്ചിരിക്കുന്ന എസ്. ജാനകിയും ഉൾപ്പെട്ടത്. പ്രമേയാവതരണ സമയത്ത് വേദിയിൽ ഇരുന്ന നേതാക്കൾ പോലും അബദ്ധം തിരിച്ചറിഞ്ഞില്ല. അനുശോചന പ്രമേയം തയാറാക്കിയവരുടെ ആശ്രദ്ധയാണ് ഇത്തരമൊരു അബദ്ധം സംഭവിക്കാൻ ഇടയായതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
Read Moreസാധാരണക്കാർ മുടിഞ്ഞെങ്കിലെന്ത്? ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം കൂടി; രാജ്യത്തെ 77.4 ശതമാനം സന്പത്ത് 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളില്
ദാവോസ്: ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷംകൊണ്ട് 18 പുതിയ ശതകോടീശ്വരൻമാരാണ് ഉണ്ടായതെന്ന് പഠന റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ശതകോടീശ്വരൻമാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സന്പത്തെന്ന് അന്താരാഷ്ട്ര ഏജൻസിയായ ഓക്സ്ഫാമിന്റെ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസന്പന്നരുടെ സന്പത്തിൽ 36 ശതമാനമാണ് വർധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സന്പത്തിലുണ്ടായ വർധനവ് മൂന്നു ശതമാനം മാത്രമാണ്. ആകെ സന്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സന്പന്നരുടെ കൈകളിലാണ്. ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സന്പത്തുളളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സന്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. സന്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട്…
Read More