കോഴിക്കോട്: മന്ത്രി കെ.ടി. ജലീലിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ ടെക്നിക്കൽ തസ്തികയില് ബന്ധുനിയമനം നടന്നതായി യൂത്ത്ലീഗ്. സിപിഎം നേതാവ് കോലിയൻകോട് കൃഷ്ണൻ നായരുടെ സഹോദര പുത്രനും സിപിഐ നേതാവ് ദാമോദരൻ നായരുടെ മകനുമായ ഡി.എസ്. നീലകണ്ഠനെ അനധികൃതമായി നിയമിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് വാര്ത്താസമ്മേളനത്തില് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എം. രാഘവന്റെ നിർദേശ പ്രകാരം അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടറും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ കളക്ടറുമായ ശ്രീറാം സാംബശിവറാവു വഴിയാണ് നിയമനം നടത്തിയത്. ഈ നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീൽ കോടിയേരിയെ ബ്ലാക്ക് മെയിൽ ചെയ്യുന്നത്. ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് ആദ്യം അപേക്ഷ ക്ഷണിച്ചത്. എന്നാൽ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്ന് വിടുതൽ കാട്ടാഞ്ഞതിനാലും സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥൻ ഡെപ്യൂട്ടേഷന്…
Read MoreCategory: Loud Speaker
കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തിക; എതിർപ്പുമായി ട്രേഡ് യൂണിയനുകൾ
ടി.പി.സന്തോഷ്കുമാർ തൊടുപുഴ: എം-പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിട്ടതിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിലെ കണ്ടക്ടർ ക്ഷാമം പരിഹരിക്കാൻ നടപ്പിലാക്കുന്ന ഡ്രൈവർ കം കണ്ടക്ടർ തസ്തികക്കെതിരെ കെഎസ്ആർസി യൂണിയനുകൾ രംഗത്ത്. എം – പാനൽ കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ കോടതി നിർദ്ദേശത്തെതുടർന്ന് നിയമിച്ചെങ്കിലും പല ഡിപ്പോകളിലും മതിയായ തോതിൽ കണ്ടക്ടർമാരില്ലാത്ത സാഹചര്യം ഉടലെടുത്തിരുന്നു. ഇതെ തുടർന്ന് ബസുകളിൽ പോകാൻ ജീവനക്കാരില്ലാതെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ റദ്ദു ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് നിലവിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന കണ്ടക്ടർ ലൈസൻസ് ഉള്ള ജീവനക്കാർ രണ്ടു ജോലിയും ചെയ്യാൻ തയാറാകണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ.ജെ.തച്ചങ്കരി നിർദ്ദേശിച്ചത്. ഇതു കൂടാതെ ഡ്രൈവർമാരെ കണ്ടക്ടർ തസ്തികയിലേക്ക് കൂടി നിയമിക്കുന്നതിനിനുള്ള നടപടിയുടെ ഭാഗമായി ഇവർക്ക് പരിശീലനം നൽകാൻ മാനേജ്മെന്റ് നടപടി സ്വീകരിക്കുകയും ചെയ്തു. പത്താം ക്ലാസ് പാസായ…
Read Moreവാരാണസിയുടെ പ്രിയങ്ക! സഹോദരി പ്രിയങ്കേ, മോദിയുടെ ലങ്ക ദഹിപ്പിക്കു; മോദിക്കെതിരേ പ്രിയങ്ക മത്സരിച്ചേക്കും
വാരാണസി: സജീവ രാഷ്ട്രിയത്തിലേക്കുള്ള പ്രിയങ്കയുടെ കടന്നുവരവ് കൂടുതൽ ആവേശകരമാക്കാൻ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മോദിക്കെതിരേ പ്രിയങ്ക മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി മത്സരിച്ച് വിജയിച്ച ഉത്തർപ്രദേശിലെ വാരാണസിയിൽ ഇത്തവണ പ്രിയങ്ക മത്സരിക്കുമെന്നാണ് പുതിയ സൂചനകൾ. മോദിയുടെയും യോഗിയുടെ തട്ടകത്തിൽ പ്രിയങ്ക ഗാന്ധി വദ്രയ്ക്ക് പ്രധാന പദവി നൽകിയതിനു പിന്നിൽ ബിജെപിയുടെ മുഖമായ മോദിയെത്തന്നെ നിലംപരിശാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പ്രിയങ്ക ഗാന്ധി കോൺഗ്രസിന്റെ നേതൃത്വ നിരയിലേക്ക് വന്നതോടെ രാജ്യമെങ്ങും അലയടിച്ചു തുടങ്ങിയിരിക്കുന്ന പ്രിയങ്ക തരങ്കത്തിന് മോദി പ്രഭാവത്തെ മറികടക്കാനാകുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. മോദിയെപ്പോലെ ശക്തനായ ഒരു എതിരാളിക്കെതിരേ മത്സരിക്കാൻ പ്രിയങ്ക തയാറായാൽ അത് ഇന്ദിരയുടെ കരുത്ത് പ്രിയങ്കയ്ക്കും ഉണ്ടെന്ന് തെളിയിക്കാൻ സഹായിക്കും. ഭാവിയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രിയങ്കയുടെ കടന്നുവരവിനും ഇത് ഗുണം ചെയ്യും. ദഹൻ കരോ മോദി കി ലങ്ക, ബഹൻ പ്രിയങ്ക(സഹോദരി…
Read Moreമുനന്പം മനുഷ്യക്കടത്ത് ! കേസിലെ പ്രധാന തൊണ്ടിയായ ദയാമാതാ എന്ന ബോട്ട് കണ്ടെത്താനായില്ല; ദുരൂഹതയകറ്റാനാകാതെ പോലീസ്
ആലുവ: മുനന്പം ഫിഷിംഗ് ഹാർബറിൽനിന്നും മത്സ്യബന്ധന ബോട്ടിൽ വിദേശത്തേക്ക് കടന്ന സംഭവത്തിലെ ദുരൂഹതയകറ്റാനാകാതെ പോലീസ്. കഴിഞ്ഞ 12-ന് പുലർച്ചെ മുനന്പത്തിനടുത്ത് മാല്യങ്കരയിലെ ജെട്ടിയിൽ നിന്നുമാണ് ബോട്ട് പുറപ്പെട്ടതെന്ന നിഗമനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബോട്ടിൽ യാത്രയായവർ ഉപേക്ഷിച്ച ബാഗുകളെക്കുറിച്ചുള്ള അന്വേഷണമാണ് രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്തിലെത്തിച്ചത്. തുടർന്ന് കേരള പോലീസും എൻഐഎയുമടക്കം വിവിധ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിയെങ്കിലും കേസിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നാവികസേനാ വിഭാഗങ്ങൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കേസിലെ പ്രധാന തൊണ്ടിയായ ദയാമാതാ എന്ന ബോട്ട് കണ്ടെത്താൻ കഴിയാത്തതും അന്വേഷണത്തെ കുഴയ്ക്കുകയാണ്. ഐജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സംഘങ്ങളായി ഡൽഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ അന്വേഷണം തുടരുകയാണ്. മനുഷ്യക്കടത്തിന്റെ കേന്ദ്രമെന്ന് കണ്ടെത്തിയ തമിഴ് വംശജർ താമസിക്കുന്ന ന്യൂഡൽഹി അംബേദ്കർ കോളനിയിൽ പരിശോധന നടത്തിയ പോലീസ് അവിടെനിന്നും സംഭവത്തിൽ ബന്ധമുള്ളതായി കരുതുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.…
Read Moreപ്രിയങ്ക ഗാന്ധി! കോൺഗ്രസ് കരുതിവച്ച വജ്രായുധം; മോദി ക്യാന്പിലും യോഗി ക്യാന്പിലും അങ്കലാപ്പ്
നിയാസ് മുസ്തഫ മർമ്മത്ത് അടിച്ചാൽ ആരെയും വീഴ്ത്താം. പ്രിയങ്ക ഗാന്ധിയെ ഉത്തർപ്രദേശിന്റെ മണ്ണിൽ ഇറക്കി കോൺഗ്രസ് ചെയ്യുന്നതും അതാണ്. ബിജെപി എന്ന ശത്രുവിന്റെ മർമ്മത്ത് അടിക്കുക. പ്രിയങ്ക ഗാന്ധി ശരിക്കും കോൺഗ്രസിന്റെ ഒരു വജ്രായുധമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേശീയ മുഖമായ നരേന്ദ്രമോദിയുടേയും ഉത്തർപ്രദേശിലെ മുഖമായ യോഗി ആദിത്യനാഥിന്റെയും തേരോട്ടം അവസാനിപ്പിക്കാൻ കണക്കുകൂട്ടി ഇറക്കിയ വജ്രായുധം. 80സീറ്റുകളുള്ള ഉത്തർപ്രദേശിൽ 40 സീറ്റുകൾ ഉൾക്കൊള്ളുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് എ ഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്ക് നൽകിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ വാരാണസി മണ്ഡലവും യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരും ഉൾക്കൊള്ളുന്ന 40 ലോക്സഭാ സീറ്റുകളിൽ അദ്ഭുതം സംഭവിപ്പിക്കാൻ പ്രിയങ്ക ഗാന്ധിക്കു കഴിയുമെന്നാണ് കോൺഗ്രസിന്റെ ഉറച്ച വിശ്വാസം. കിഴക്കൻ ഉത്തർപ്രദേശിലെ മിക്ക ലോക്സഭാ മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കൈകളിലാണ്. ഒരുകാലത്ത് ഉത്തർപ്രദേശ് എന്നാൽ കോൺഗ്രസ് എന്നായിരുന്നു. പക്ഷേ ഇപ്പോൾ…
Read Moreബിജെപി നേതൃയോഗത്തില് ശബരിമല വിഷയം വീണ്ടും കത്തും; നിരാഹാരസമരം പരാജയമായതു ശ്രീധരന്പിള്ളയുടെ കഴിവുകേടാണെന്നു വാദിക്കാന് ഒരു വിഭാഗം
സ്വന്തം ലേഖകൻ കൊച്ചി: തൃശൂരിൽ ഇന്നു ബിജെപി നേതൃയോഗങ്ങൾ ചേരുന്പോൾ ഇരുവിഭാഗങ്ങളും ചേരിത്തിരിഞ്ഞു ശബരിമലവിഷയം കത്തിക്കും. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ ശബരിമല വിഷയം കൈകാര്യംചെയ്ത രീതി ശരിയായില്ലെന്ന നിലപാടുമായി മുൻ സംസ്ഥാന പ്രസിഡന്റ് മുരളീധരനനാടു കൂറുപുലർത്തുന്ന വിഭാഗം രംഗത്തിറങ്ങും. ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് നടയിലെ നിരാഹാരസമരം പരാജയമായതു ശ്രീധരൻപിള്ളയുടെ കഴിവുകേടാണെന്നു വാദിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സംസ്ഥാനപ്രസിഡന്റിന്റെ അനാവശ്യപ്രസ്ഥാവനകളും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി എന്നു വാദിക്കാനും ഇവർ ശ്രമിക്കും. എന്നാൽ, സംസ്ഥാന അധ്യക്ഷനെ സംരക്ഷിക്കാനും തിരിച്ചടിക്കാനും ഒരു വിഭാഗം രംഗത്തുണ്ട്. സെക്രട്ടറിയേറ്റ് നടയിലെ സമരം പരാജയപ്പെടുത്താൻ കച്ചക്കെട്ടിയിറങ്ങിയതിനെതിരേ പ്രസിഡന്റിനോടു കൂറുപുലർത്തുന്നവർ ശ്രമിക്കും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുന്പോഴും സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചയും പ്രധാനമന്ത്രി മോദിയുടെ വരവ് വിജയിപ്പിക്കാനുള്ള നീക്കവും ചർച്ച ചെയ്യപ്പെടും. ലോകസഭതെരഞ്ഞെടുപ്പിൽ പ്രമുഖരെ സ്ഥാനാർഥിയാക്കണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ആവശ്യം. എല്ലാസീറ്റിലും പരമാവധി ശക്തി തെളിയിക്കണം. അതിനായി ആരും മാറിനിൽക്കാൻ…
Read Moreഓപ്പറേഷന് തണ്ടര്; പോലീസ് ഭീതിയില് ! സമൂഹത്തില് പോലീസിനെ ഇടിച്ചുതാഴ്ത്തിയെന്ന് സേനാംഗങ്ങള്
സ്വന്തംലേഖകന് കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള് ഓപ്പറേഷന് തണ്ടര് ഭീതിയില്..! ഏതു നിമിഷവും പരിശോധനയ്ക്കായി വിജിലന്സ് എത്തുമെന്നതിനാല് പോലീസുദ്യോഗസ്ഥര് ജാഗ്രതയിലാണ്. സംസ്ഥാനത്തെ 53 സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസം വിജിലന്സ് നടത്തിയ “ഓപ്പറേഷന് തണ്ടര്’ മിന്നല് പരിശോധനയില് കണക്കില്പെടാത്തതും കേസില് ഉള്പ്പെടാത്തതുമായ സ്വര്ണം, പണം, വാഹനങ്ങള് തുടങ്ങിയവ കണ്ടെത്തിയിരുന്നു. സ്റ്റേഷനുകളില് ക്യാഷ് ഡിക്ലറേഷന് രജിസ്റ്ററും കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും രജിസ്റ്ററില് രേഖപ്പെടുത്താതെ പരാതികള് സൂക്ഷിക്കുന്നതായും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്സ് തീരുമാനിച്ചത്. സ്റ്റേഷനുകളിലുള്ള എല്ലാ വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്ന തിരക്കിലാണ് പോലീസുദ്യോഗസ്ഥര്. അതേസമയം ക്രമക്കേടുകള് കണ്ടെത്തിയ സ്റ്റേഷനിലെ ചുമതലയുള്ള സിഐയ്ക്കും എസ്എച്ച്ഒയ്ക്കും നടപടിയുണ്ടാവുമെന്നും സൂചനയുണ്ട്. പരിശോധനയില് കണ്ടെത്തിയ ക്രമക്കേടുകള് വിശദമാക്കി വിജിലന്സ് ഡയറക്ടര് അടുത്ത ദിവസം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്ട്ട് സമര്പ്പിക്കും. ഇതിന്റെ ഭാഗമായി റേഞ്ച് അടിസ്ഥാനത്തില് പരിശോധനാ വിവരങ്ങള് ക്രോഡീകരിച്ചുള്ള റിപ്പോര്ട്ട് തയാറാക്കി ഇന്നുതന്നെ…
Read Moreവായ്പാ തർക്കം: സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലിൽ ഒഴുക്കി
മുംബൈ: വായ്പ തന്ന പണം തിരിച്ചുകൊടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് അഴുക്കുചാലിൽ ഒഴുക്കി. മുംബൈ വിരാഡിലാണു സംഭവം. ഗണേഷ് വിത്തൽ കൊൽഹാത്കർ (58) ആണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച മുംബൈ ബച്ച്രാജ് പാരഡൈസ് സൊസൈറ്റിക്കു സമീപത്തെ അഴുക്കുചാലിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സുഹൃത്തായ പിന്റുവാണ് ഗണേഷിനെ കൊലപ്പെടുത്തിയത്. ഗണേഷ് പിന്റുവിൽനിന്ന് ഒരു ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. കൊല നടന്ന ഈ മാസം പതിനാറിന് ഇരുവരും ചേർന്ന് മദ്യപിച്ചു. ഇതിനിടെ പണം തിരികെ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഗണേഷ് കൊല്ലപ്പെടുകയായിരുന്നു. അടുത്ത 2-3 ദിവസങ്ങളിലായാണ് പിന്റു ഗണേഷിന്റെ മൃതദേഹം വെട്ടിമുറിക്കുന്നതും ടോയ്ലറ്റിലെ അഴുക്കുചാൽ വഴി ഒഴുക്കുന്നതും. എല്ലുകൾ പ്രത്യേകം എടുത്തുമാറ്റി ട്രെയിനിൽനിന്ന് എറിഞ്ഞു. പിന്നീട് അഴുക്കുചാൽ വൃത്തിയാക്കുവർ മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെന്നു പോലീസിനു നൽകിയ വിവരത്തിന്റെ…
Read Moreതൊഴിലാളികള്ക്ക് ബോണസ് നല്കാന് ചൈനീസ് കമ്പനി ഒരുക്കിയത് 44 ദശലക്ഷത്തിന്റെ ‘നോട്ട് മല’!
മികച്ച പ്രവര്ത്തനം കാഴ്ചവെയ്ക്കുന്ന തൊഴിലാളികള്ക്ക് വ്യത്യസ്ഥമായ രീതിയില് ബോണസ് നല്കുന്നതില് മുന്നിട്ട് നില്ക്കുന്ന ചൈനീസ് കമ്പനി ഇത്തവണ തൊഴിലാളികളെ ആകര്ഷിക്കാന് ഒരുക്കിയത് നോട്ടുമല. സ്പ്രീങ് ഫെസ്റ്റിവല് എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്ക്ക് കമ്പനി ബോണസ് നല്കുന്നത്. ഇതിനായി ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല് പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്. സ്റ്റീല് പ്ലാന്റ് കമ്പനി 300 മില്ല്യണ് ചൈനീസ് യുവാന് (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്ക്ക് വീതിച്ച് നല്കാനാണ് കമ്പനി ഈ നോട്ട് മല ഒരുക്കിയിരിക്കുന്നത്. അതായത് മികച്ച പ്രവര്ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന് ആണ്. ഇത് ഏകദേശം 62 ലക്ഷം രൂപ വരും. ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തില് തൊഴിലാളികള്ക്ക് ബോണസ്…
Read Moreഭാഗ്യക്കുറി സമ്മാനഘടനയിലെ മാറ്റം; മൂന്നു ലക്ഷത്തോളം ചെറുകിട വില്പനക്കാർക്ക് പ്രഹരമായി; പരിഷ്കാരം കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് തൊഴിലാളികൾ പറയുന്നതിങ്ങനെ….
ജോണ്സണ് വേങ്ങത്തടം കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനഘടനയിൽ വൻമാറ്റം വരുത്തിയപ്പോൾ ലോട്ടറി വിറ്റു ജീവിക്കുന്ന മൂന്നു ലക്ഷത്തോളം വരുന്ന ചെറുകിട വില്പനക്കാർക്കു കനത്ത തിരിച്ചടി. ജനുവരി ഒന്നുമുതൽ ലോട്ടറി സമ്മാനങ്ങളിൽ മാറ്റം വന്നപ്പോൾ വഴി നീളെ നടന്നു വില്പന നടത്തുന്നവർക്കാണ് കനത്ത പ്രഹരമായത്. സ്ത്രീശക്തി, അക്ഷയ, കാരുണ്യ, കാരുണ്യപ്ലസ്, നിർമൽ, പൗർണമി, വിൻവിൻ തുടങ്ങിയ ലോട്ടറികളുടെ സമ്മാനഘടനയിലാണ് മാറ്റം വരുത്തിയത്. വിൻ – വിൻ ,പൗർണ്ണമി, സ്ത്രീശക്തി,കാരുണ്യ,കാരുണ്യ പ്ലസ്,നിർമൽ,അക്ഷയ തുടങ്ങിയ ലോട്ടറികളുടെ രണ്ടാം സമ്മാനത്തുക ഗണ്യമായി കുറച്ചു കൊണ്ടാണ് ഉദ്യോഗസ്ഥർ പരിഷ്ക്കരണ നടപടി ആരംഭിച്ചത്. അതേ സമയം 5000 രൂപയുടെ സമ്മാനത്തുകയിൽ മാത്രമാണ് എണ്ണത്തിൽ നേരിയ വർധനവ് വരുത്തിയിരിക്കുന്നത്. എന്നാൽ മറ്റുസമ്മാനങ്ങളുടെ എണ്ണം കുറച്ചു കൊണ്ടാണ് 5000 ത്തിന്റെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്. പല ടിക്കറ്റുകളുടെയും രണ്ടായിരത്തിന്റെ സമ്മാനം വെട്ടിക്കുറച്ചു. 2018 ഡിസംബറിൽ സ്ത്രീശക്തി ലോട്ടറിയ്ക്കു മൊത്തം 243013…
Read More