തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറ എസ്റ്റേറ്റ് ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ ബോബിനാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിൽനിന്നാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്നാണു സൂചന. ഒളിവിൽപോയ ബോബിനായി പോലീസ് വ്യാഴാഴ്ച ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലാന്േറഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്റെയും ഉടമ കോട്ടയം മാന്നാനം സ്വദേശി രാജേഷ്, തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ സ്വദേശി മുത്തയ്യ എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിനെ തോട്ടത്തിൽ ഏലച്ചെടികൾക്കിടയിൽ നെഞ്ചിലും തോളിലും വെടിയേറ്റു മരിച്ചനിലയിലും മുത്തയ്യയെ തോട്ടത്തിലെ ഏലക്ക ഡ്രയർ മുറിയിൽ മാരകായുധം ഉപയോഗിച്ചു തലയ്ക്ക് അടിയേറ്റു മരിച്ചനിലയിലുമാണു കണ്ടെത്തിയത്. ഗ്യാപ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ 40 ഏക്കറോളം വരുന്ന ഏലത്തോട്ടത്തിൽ ഹട്ടുകൾ ആയാണ് രാജേഷിന്റെ റിസോർട്ട് പ്രവർത്തിക്കുന്നത്. മരിച്ച രാജേഷിന്റെ…
Read MoreCategory: Loud Speaker
സംസ്ഥാനത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടതട്ടിപ്പ് വ്യാപകമാകുന്നു; തമിഴ് സംഘങ്ങൾ കുട്ടിനാട്ടിൽ നിന്ന് തട്ടിയെടുത്തത് കോടികൾ
റെജി കലവൂർ ആലപ്പുഴ: സംസ്ഥാനത്തെ നാട്ടിൻപുറങ്ങൾ കേന്ദ്രീകരിച്ച് മുക്കുപണ്ടതട്ടിപ്പ് വ്യാപകമാകുന്നു. അല്പം പോലും സ്വർണം ചേർക്കാതെ പിത്തളയും ചെന്പും ശാസ്ത്രീയമായി ഉരുക്കിനിർമിച്ച പണ്ടങ്ങളാണ് നാട്ടിൻപുറങ്ങളിലെ സ്വകാര്യ ബാങ്കുകളിൽ തമിഴ്സംഘങ്ങൾ പണയം വയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് പണ്ടങ്ങൾ. യഥാർഥ സ്വർണാഭരണങ്ങളെപ്പോലും പിന്നിലാക്കുന്നതരത്തിലാണ് ഇവയുടെ നിർമാണം. 916 മുദ്ര വിദഗ്ധമായി മുദ്രണം ചെയ്തിട്ടുള്ള ആഭരണങ്ങൾ വ്യാജനാണോയെന്ന് കണ്ടെത്താൻ ഏറെ പരിശോധനകൾ വേണ്ടിവരും.സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ, കൊച്ചി, ഇടുക്കി എന്നീ ജില്ലകളിലാണ് തട്ടിപ്പുസംഘം പ്രധാനമായും വിലസുന്നത്. കുണ്ടറ, തൊടുപുഴ, കുട്ടനാട്, പ്രദേശങ്ങളിൽ ഇത്തരം വ്യാജ ആഭരണങ്ങൾ പണയം വച്ച് അരക്കോടി രൂപയോളം തട്ടിയെടുത്തു. കുട്ടനാട്ടിലെ ചെറുക്കരിയിലെ രണ്ടു സ്ഥാപനങ്ങളിൽ നിന്നും നാലു ലക്ഷവും കുണ്ടറയിൽ നിന്നും പത്തുലക്ഷവും തൊടുപുഴയിൽ നിന്നും രണ്ടു ലക്ഷവും ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ തട്ടിയെന്നാണ് കണക്ക്. ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷനാണ് തട്ടിപ്പുവിവരം…
Read Moreകോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ താരങ്ങൾ ഇല്ല; താരങ്ങൾ മത്സരിക്കുന്നതിൽ എതിർപ്പില്ല, പക്ഷേ പാർട്ടിയോടും സമൂഹത്തോടും സമർപ്പണ മനോഭാവം ഉണ്ടാവണമെന്ന് വാഴയ്ക്കൻ
നിയാസ് മുസ്തഫ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മുന്നണികൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസും സിപിഎമ്മും ബിജെപിയും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചു. ഇത്തവണ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാർഥി പട്ടികയിലേക്ക് സിനിമാ താരങ്ങളെ പരിഗണിക്കുന്പോൾ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലേക്ക് സിനിമാ താരങ്ങൾ ഇല്ലായെന്നതാണ് ശ്രദ്ധേയം. ബിജെപി പട്ടികയിലേക്ക് മോഹൻലാൽ, സുരേഷ്ഗോപി, മഞ്ജുവാര്യർ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. സിപിഎമ്മിന്റെ പട്ടികയിലേക്ക് മമ്മൂട്ടിയേയും റിമ കല്ലിങ്കലിനേയും പരിഗണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹൻലാൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നത്. എന്നാൽ മോഹൻലാൽ തന്നെ ഈ വാർത്ത നിഷേധിച്ചിരുന്നു. ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിക്കപ്പെടുന്ന കാര്യമാണ് രാഷ്ട്രീയ പ്രവേശനം. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായി. രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും…
Read Moreതന്നോടൊപ്പം നദിയിൽ കുളിക്കാൻ താത്പര്യമുണ്ടോ? ജാദവ്പുർ സർവകലാശാല പുറത്താക്കിയ പ്രഫസർ സ്ഥിരം കുഴപ്പക്കാരൻ; വിവാദമായ സംഭവം ഇങ്ങനെ…
കോൽക്കത്ത: ജാദവ്പുർ സർവകലാശാല പുറത്താക്കിയ പ്രഫസസർ സ്ഥിരം പ്രശ്നക്കാരനെന്ന് വിദ്യാർഥികൾ. പ്രഫസർ കനക് സർക്കാരിനെതിരേയാണ് ആരോപണങ്ങളുമായി വിദ്യാർഥികൾ രംഗത്ത് എത്തിയത്. ഇയാൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയിരുന്നതായി ഇവർ പറയുന്നു. പ്രസഫസറുടെ അടുത്ത് ഒരു പ്രസന്റേഷൻ സമർപ്പിക്കാൻ ചെന്ന വിദ്യാർഥിനിയോട് തന്നോടൊപ്പം നദിയിൽ കുളിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചതായും ആരോപണമുണ്ട്. പെൺകുട്ടികൾ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയാൽ ഇത് കനക് സർക്കാർ പരിശോധിച്ചിരുന്നു. സ്ത്രീകളുടെ കന്യാത്വത്തെ സീൽ ചെയ്ത കുപ്പിയോട് ഉപമിച്ചതിനെത്തുടർന്നാണ് പ്രഫസറെ പുറത്താക്കിയത്. സർവകലാശാല ഇൻറർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപക-വിദ്യാർഥി കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. കനക് സർക്കാരിന്റെ നടപടി സർവകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്ന് വൈസ് ചാൻസിലർ സുരഞ്ജൻ ദാസ് പറഞ്ഞു. പ്രഫസർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സർവകലാശാലയിലെ ഇൻറർനാഷണൽ റിലേഷൻസ് വിഭാഗം അധ്യാപകനായിരുന്നു കനക് സർക്കാർ. ഫേസ്ബുക്കിലാണ് കനക് സർക്കാർ വിവാദ നിരീക്ഷണം നടത്തിയത്.…
Read Moreചോദിച്ചു വാങ്ങിയതാണോ ഇത് ? അവാര്ഡ് തീരുമാനിച്ച ജൂറി അംഗങ്ങള് ആരൊക്കെ? ഫിലിപ്പ് കോട്ലർ പുരസ്ക്കാരം മോദിക്ക് നൽകിയതിൽ വിവാദമുയരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലിപ്പ് കോട്ലെർ പ്രസിഡൻഷ്യൽ അവാർഡ് കൈമാറിയതുമായി ബന്ധപ്പെട്ട് വിവാദമുയരുന്നു. പരസ്യവിതരണ രംഗത്തെ സേവനങ്ങളും നേട്ടങ്ങളും മുൻനിർത്തി വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റിന്റെ സ്ഥാപകരിൽ ഒരാളും മാർക്കറ്റിംഗ് മാനേജ്മെന്റ് ഗുരുവുമായ ഫിലിപ്പ് കോട്ലറുടെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന അവാർഡാണ് ഇത്. ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്, ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവി മറ്റ് കുറച്ച് സ്വകാര്യ കമ്പനികളും ചേർന്നാണ് അവാർഡ് ദാന ചടങ്ങിനുള്ള ചിലവ് വഹിച്ചിരിക്കുന്നത്. ഡൽഹിയിൽ സംഘടിപ്പിച്ച വേൾഡ് മാർക്കറ്റിംഗ് സമ്മിറ്റ് 2018ന്റെ ചടങ്ങിലാണ് ഈ അവാർഡ് കൈമാറിയത്. എന്നാൽ ഇത് വാർത്തകളിൽ ഇടം നേടാത്തത് ഏറെ ദുരൂഹതയുണ്ടാക്കുന്നുവെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. അവാർഡ് കരസ്ഥമാക്കിയ മോദിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, സ്മൃതി ഇറാനി, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരെൻ സിംഗ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണെന്നും…
Read Moreചർച്ച പരാജയം! കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും
തിരുവനന്തപുരം: കെഎസ്ആർടിസി സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ എംഡി ടോമിൻ തച്ചങ്കരിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്തസമരസമിതി നേതാക്കൾ വ്യക്തമാക്കി. കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഏകപക്ഷീയമായ ഡ്യൂട്ടി പരിഷ്കരണം ഉൾപ്പെടെ മാനേജ്മെന്റ് സ്വീകരിച്ച തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കെന്ന് നേതാക്കൾ പറഞ്ഞു. സമാന്തര സർവീസുകൾ തഴച്ച് വളരാനുള്ള നടപടികളാണ് മാനേജ്മെന്റ് സ്വീകരിക്കുന്നത്. ഇതിന് പിന്നിൽ സാന്പത്തിക നേട്ടങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
Read Moreമുനമ്പം വഴി മനുഷ്യക്കടത്ത്! ഓസ്ട്രേലിയയിലേക്ക് പോയത് ശ്രീലങ്കന് തമിഴ് വംശജര്; സംഘത്തെ കണ്ടെത്താന് നിയോഗിച്ചിരിക്കുന്നത് നാല് കപ്പലുകള്
കൊച്ചി/ആലുവ: മുനന്പം ഹാർബർ വഴി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഡൽഹി, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. ഇതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഏതാനും പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണു വിവരം. അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലുള്ളവരെ ഇന്നും ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മനുഷ്യക്കടത്ത് സംഘം മുനന്പത്തുനിന്ന് വാങ്ങിയെന്നു കരുതുന്ന ബോട്ടിന്റെ സഹ ഉടമ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതായാണു കരുതുന്നത്. മത്സ്യബന്ധന ബോട്ടിൽ മുനന്പം ഹാർബറിൽനിന്നു കടന്നത് ശ്രീലങ്കൻ തമിഴ് വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിലെ സൂചനകളും ഇവർ താമസിച്ച ഹോംസ്റ്റേകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്നാണ് പോലീസ് ഈയൊരു നിഗമനത്തിൽ…
Read Moreകൂറുമാറിയാൽ 50കോടിയും മന്ത്രി സ്ഥാനവും ! അമിത് ഷാ പയറ്റുന്ന തന്ത്രം ‘വെടക്കാക്കി തനിക്കാക്കുക’
നിയാസ് മുസ്തഫ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്പോൾ ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ശ്രമം ആരംഭിച്ചു. ബിജെപിയിലെ അസംതൃപ്തരായ അഞ്ച് എംഎൽഎമാർ തങ്ങളെ സമീപിച്ചിരുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് കോൺഗ്രസും ജെഡിഎസും ശ്രമം തുടങ്ങിയത്. ബിജെപിയിലെ 104 എംഎൽഎമാരുടെ സംഘം ഹരിയാനയിലെ റിസോർട്ടിൽ തുടരുകയാണ്. ഒരു തരത്തിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം തങ്ങളുടെ എംഎൽഎമാരെ അടർത്തിയെടുക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ബിജെപിയും നടത്തുന്നുണ്ട്. എംഎൽഎമാരുടെ ഫോണുകൾ ചോർത്തുന്നുണ്ട്. എംഎൽഎമാർ ആരുമായിട്ടെല്ലാം ബന്ധപ്പെടുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ട്. കോൺഗ്രസും ജെഡിഎസും എംഎൽഎമാരോടെല്ലാം ബംഗളൂരുവിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബിഡദിയിലുള്ള റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. എംഎൽഎമാരെ നിരീക്ഷിക്കാൻ മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അതേസമയം, മുംബൈയിൽ ബിജെപി പാളയത്തിൽ എത്തിയെന്ന് കരുതുന്ന രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎൽഎമാരുടെ സംഘവുമായി കോൺഗ്രസ്…
Read Moreഹീര ഗോള്ഡ് തട്ടിപ്പ് ! തട്ടിപ്പ് നടത്തിയത് 300 കോടി രൂപ; അഞ്ഞൂറോളം പേര് ഇരകള്; പരാതി നല്കിയത് 17 പേര്
കോഴിക്കോട്: നിക്ഷേപകര്ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനി തട്ടിയെടുത്തത് കോടികള്. കോഴിക്കോട് ഫ്രാന്സിസ് റോഡിലെ ഹീര ഗ്രൂപ്പിന്റെ ഹീര ഗോള്ഡാണ് തട്ടിപ്പ് നടത്തിയത്. കേരളമുള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പു നടത്തിയ കമ്പനിയുടെ ചതിയില് 500 ഓളം മലയാളികളാണ് ഇരകളായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പാണ് നിക്ഷേപരില് ചിലര് ചെമ്മങ്ങാട് പോലീസില് പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില് അന്വേഷണം നടത്തിയ പോലീസിന് 500 ഓളം പേര് വിവിധ ജില്ലകളില് നിന്നായി തട്ടിപ്പിനിരയാക്കിയതായാണ് വിവരം ലഭിച്ചത്. ഇതു കൂടാനും സാധ്യതയുണ്ടെന്ന് ചെമ്മങ്ങാട് പോലീസ് അറിയിച്ചു. നിലവില് 17 പേര് വ്യക്തമായ രേഖകള് സഹിതം പരാതി നല്കിയിട്ടുണ്ടെന്നും മുംബൈയിലെ ജയിലില് കഴിയുന്ന ഹീരാഗ്രൂപ്പ് മേധാവി നൗഫീറ ഷെയ്ഖിനെ കസ്റ്റഡിയില് വിട്ടുകിട്ടാന് കോടതി വഴി അപേക്ഷ നല്കുമെന്നും ചെമ്മങ്ങാട് എസ്ഐ ലക്ഷ്മി “രാഷ്ട്രദീപിക’യോട് പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില് ഉള്പ്പെടെ മറ്റു…
Read Moreസുപ്രീംകോടതി വിധി വന്നപ്പോൾതന്നെ മല കയറ്റത്തിനൊരുങ്ങി രേഷ്മ; വീടിനുനേരെ ആക്രമണങ്ങൾ നടന്നു; ജോലിയും നഷ്ടമായി
ശബരിമല: ശബരിമലയിൽ എല്ലാ പ്രായക്കാർക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി വന്നതിനേ തുടർന്ന് ശബരിമല ക്ഷേത്രദർശനം നടത്തുമെന്ന് ആദ്യ പ്രഖ്യാപനം നടത്തിയവരിലൊരാളാണ് കണ്ണൂർ സ്വദേശി രേഷ്മ നിഷാന്ത്. 103 ദിവസത്തെ വ്രതം നോക്കിയാണ് താൻ ഇന്നു ശബരിമലയിലേക്കെത്തിയതെന്ന് രേഷ്മ പറഞ്ഞു. ശബരിമല ദർശനത്തിനൊരുങ്ങുകയാണെന്ന രേഷ്മയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഇവർക്കെതിരെ പ്രതിഷേധം ഉയർന്നു. നവോത്ഥാനം കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടതിലൂടെ ഇതിലൂടെ മല കയറ്റത്തിനു തയാറുള്ള യുവതികളടക്കമുള്ളവരുടെ പിന്തുണ രേഷ്മ തേടുകയുമായിരുന്നു. ശബരിമല കയറാൻ സുരക്ഷ വേണമെന്നാവശ്യപ്പെട്ട് രേഷ്മ പലതവണ പോലീസിനെ സമീപിച്ചു. തുടർന്ന് ഹൈക്കോടതിയിലെത്തി. കേസിൽ കോടതി അന്തിമവിധി പറഞ്ഞില്ലെങ്കിലും പോലീസ് അഭിപ്രായം പലതവണ തേടിയിരുന്നു. ആർക്കും ശബരിമല ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിലപാടാണ് പോലീസ് കോടതിയിൽ സ്വീകരിച്ചത്. യുവതികൾക്കെതിരെയുള്ള പ്രതിഷേധവും ശബരിമല യാത്രയ്ക്കു സുരക്ഷ ലഭിക്കുന്നില്ലെന്നും പറഞ്ഞ് നവംബർ…
Read More