പത്തനംതിട്ട: ശബരിമല ദർശനത്തിനായി എത്തിയ യുവതികളെ പോലീസ് തിരിച്ചയച്ചു. രേഷ്മ നിശാന്ത്, ഷാനില എന്നിവരെയാണ് പോലീസ് നിലയ്ക്കലിൽനിന്ന് എരുമേലിയിലേക്കു മടക്കി അയച്ചത്. നിലയ്ക്കലിലെത്തിയ ഇരുവരേയും പോലീസ് തടഞ്ഞു കണ്ട്രോൾ റൂമിലേക്കു മാറ്റിയിരുന്നു. ശബരിമല ദർശനത്തിനു സുരക്ഷ നൽകാൻ കഴിയില്ലെന്നു പോലീസ് യുവതികളെ അറിയിച്ചു. മല കയറാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇതിനുശേഷമാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച ദർശനത്തിനെത്തിയ ഇവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞിരുന്നു. വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്നും പിൻമാറാൻ തയാറല്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ നിലപാടെടുത്തു. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കിൽ കുറിച്ച രേഷ്മയ്ക്കുനേരേ ഭീഷണി ഉയർന്ന സാഹചര്യവുമുണ്ടായി. ഇതേതുടർന്ന് ജില്ലാ പോലീസ്…
Read MoreCategory: Loud Speaker
തിരിച്ചു വരവിനൊരുങ്ങി അഭിലാഷ് ടോമി, ലക്ഷ്യം കടൽ തന്നെ!
ന്യൂഡൽഹി: ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 7.11 ആകുന്പോൾ ഗോൾഡൻ ഗ്ലോബ് റേസ് 200 ദിവസം പിന്നിട്ട് മൂന്നു മണിക്കൂറും 42 മിനിറ്റും 45 സെക്കന്റും കടന്നു പോയിരിക്കുന്നു. ഡച്ചു നാവികനായ മാർക്ക് സ്ലാട്സിന്റെ കൊർണേലിയ എന്ന പായ് വഞ്ചി ആണിപ്പോൾ രണ്ടാംനിരയിൽ മുന്നോട്ടു കുതിക്കുന്നത്. നാലു മാസം മുന്പ് നടുക്കടലിൽ കാറ്റിലും കോളിലും പെട്ടു പായ്മരം ഒടിഞ്ഞു വീണില്ലായിരുന്നു എങ്കിൽ മലയാളി നാവികൻ അഭിലാഷ് ടോമിയും അദ്ദേഹത്തിന്റെ പായ് വഞ്ചി തുരീയയുമായിരുന്നു ഒരുപക്ഷേ ഇതിനും മുന്പേ സഞ്ചരിക്കേണ്ടിയിരുന്നത്. എങ്കിലും നിരാശയുടെ മഴക്കാറ് മൂടാതെ പ്രതീക്ഷകളുടെ വെളിച്ചത്തിലേക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ട് ഒരു തിരിച്ചുവരവിനു തയാറെടുക്കുകയാണ് അഭിലാഷ് ടോമി. അപകടത്തിൽ നടുവിനേറ്റ ക്ഷതത്തിൽനിന്നു പൂർണമുക്തനായി ആറു മാസത്തിനുള്ളിൽ സമുദ്ര പര്യടനത്തിനും പരിശീലനങ്ങൾക്കുമായി ഇറങ്ങാമെന്നാണ് അഭിലാഷിന്റെ പ്രതീക്ഷ. കഴിഞ്ഞ സെപ്റ്റംബർ 21നാണ് ഗോൾഡൻ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യൻ…
Read More“താമരക്കൊരു വാട്ടം, രാഹുലിന് നല്ല തിളക്കം…’ കോൺഗ്രസിന് “കൈ’കൊടുക്കാനൊരുങ്ങി മുൻ ബിജെപി എംപി
പാറ്റ്ന: ബീഹാറിൽ നിന്നുള്ള ബിജെപി നേതാവ് പാർട്ടി അംഗത്വം രാജിവച്ചു. മുൻ എംപി ഉദയ് സിംഗാണ് പാർട്ടി വിട്ടത്.നിതീഷ് കുമാര് നേതൃത്വം നല്കുന്ന ജെഡിയുവിനു മുന്നില് ബിജെപി കീഴടങ്ങുന്നുവെന്ന് ആരോപിച്ചാണ് ഉദയ് സിംഗിന്റെ രാജി പ്രഖ്യാപനം. നിതീഷ് കുമാർ സർക്കാരിന്റെ ജനസമ്മിതി ദിനംപ്രതി കുറയുകയാണ്. സർക്കാരിന്റെ മോശം പ്രവൃത്തി ബിജെപിക്കുകൂടി മങ്ങലേൽപിക്കുന്നുണ്ട്- ഉദയ് കുറ്റപ്പെടുത്തി. നിതീഷിന്റെ പാർട്ടിക്ക് കൂടുതൽ സീറ്റ് നൽകിയതിനെയും അദ്ദേഹം വമർശിച്ചു. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിച്ചെന്നും ഉദയ് പറഞ്ഞു. എന്നാൽ, ഇനി ഭാവി പരിപാടികൾ എന്താണെന്ന് വ്യക്തമാക്കാൻ ഉദയ്സിംഗ് തയാറായില്ല. കോണ്ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യത്തെ താന് അംഗീകരിച്ചിരുന്നില്ലെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കിയാല് ജനാധിപത്യത്തിന് നിലനില്ക്കാനാകില്ലെന്നും ഉദയ് സിംഗ് കൂട്ടിച്ചേർത്തു. ബീഹാറിലെ പുര്ണിയ മണ്ഡലത്തിൽ നിന്ന് രണ്ടുവട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഉദയ് സിംഗ്.
Read Moreആണ് പെണ്ണായി…! ശബരിമലയിലെത്തിയ പരംജ്യോതി പുരുഷൻ; അല്ല സ്ത്രീയെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമലയിൽ 51 യുവതികൾ പ്രവേശിച്ചു എന്ന് കാട്ടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ “ആണ് പെണ്ണായി’. എന്താണെന്നല്ലേ പട്ടികയിലെ 21ാം പേരുകാരൻ പരംജ്യോതി എന്നയാൾ പുരുഷണെന്ന് തെളിഞ്ഞു. ഇയാൾ തന്നെയാണ് ഇരക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പട്ടികയിൽ കാണിച്ചിരിക്കുന്ന വിലാസത്തിൽ തന്നെയാണ് താൻ തമസിക്കുന്നതെന്നും എന്നാൽ സ്ത്രീ എന്ന് രേഖപ്പെടുത്തിയത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും പരംജ്യോതി വ്യക്തമാക്കി. നവംബർ 29ന് ശബരിമലയിൽ ദർശനം നടത്തിയെന്നും പരംജ്യോതി അറിയിച്ചു. സർക്കാർ കോടതിയിൽ സമർപ്പിച്ച പട്ടികയിൽ ക്രമക്കേടുണ്ടെന്നും പലരുടെയും പ്രായം തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഏറെപ്പേരുടെയും പ്രായം 50ന് മുകളിലാണെന്നുമുള്ള റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് വെളിപ്പെടുത്തലുമായി പരംജ്യോതി രംഗത്തെത്തിയത്.
Read Moreനാല് കോൺഗ്രസ് എംഎൽഎമാരെ കാണാനില്ല: പേടിച്ചിട്ടൊന്നുമല്ല….ഇതാ ഇവിടെവരെ…റിസോർട്ടിലേക്ക് മാറ്റിയതിനെ ന്യായീകരിച്ച് കോൺഗ്രസ് എംഎൽഎ; എന്താകും നാടകാന്ത്യം കർണാടകം?
ബംഗളൂരു: കർണാടകയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാകുന്നതിനിടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ 75 എംഎൽഎമാർ പങ്കെടുത്തു. നാലു വിമത എംഎഎമാർ എത്തിയില്ല. ഉമേഷ് ജാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. ഇതിൽ ബി. നാഗേന്ദ്രയും ഉമേഷ് ജാദവും യോഗത്തിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം ബോധിപ്പിച്ചിട്ടുണ്ട്. രമേശ് ജാർകിഹോളിയും മഹേഷ് കുമതല്ലിയും കാരണവും ബോധിപ്പിച്ചിട്ടില്ല. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതിനാലാണ് താൻ യോഗത്തിനെത്താത്തത് എന്നാണ് നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യങ്ങൾക്കായി മുംബൈയിൽ ആയതിനാലാണ് താൻ യോഗത്തിനെത്താത്തതെന്നായിരുന്നു ഉമേഷ് ജാദവിന്റെ വിശദീകരണം. മുംബൈയിൽ ബിജെപിയുടെ തടവിലെന്ന് ആരോപിക്കപ്പെട്ട എംഎൽഎമാരായ ഭീമ നായിക്, ബസൻ ഗൗഡ ദഡ്ഡൽ എന്നിവർ ബുധനാഴ്ച കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവങ്ങൾ. ഒളിവിൽ കഴിയുന്ന എംഎൽഎമാർ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ…
Read Moreആരെങ്കിലും ഇടപെട്ടിരുന്നെങ്കില്..! യുവാവ് കത്തിക്കുത്തിൽ കുടൽമാല പുറത്തുചാടി പിടയ്ക്കുമ്പോൾ മതിലിനപ്പുറം ദൃശ്യങ്ങൾ പകർത്തി അയൽക്കാർ
ന്യൂഡൽഹി: കത്തിക്കുത്തേറ്റ് കുടൽമാല പുറത്തുചാടിയ മനുഷ്യൻ ജീവനുവേണ്ടി പിടയ്ക്കുമ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആൾക്കൂട്ടം. മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്നാണ്. അയൽക്കാർ തമ്മിലുള്ള വഴക്ക് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചിട്ടും ഇടപെടാതെ മറ്റ് അയൽക്കാർ കാഴ്ചകാണുകയും ചിലർ മൊബൈലിൽ പകർത്തുകയും ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഖൈലയിലായിരുന്നു സംഭവം. വീരു (40) എന്നയാൾക്കാണ് കുത്തേറ്റത്. വീരുവിന്റെ അയൽവാസി മുഹമ്മദ് ആസാദ് (41) ആണ് ആക്രമിച്ചത്. വീരുവിന്റെ ഭാര്യ സുനിത (35) കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. മകൻ ആകാശിന് (18) ഗുരുതരപരിക്കേറ്റു. ആകാശും വീരുവും അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. നിസാര കാര്യത്തിലാണ് വഴക്ക് ആരംഭിച്ചത്. ആസാദും വീരുവിന്റെ ഭാര്യ സുനിതയും തമ്മിൽ നാല് ദിവസം മുമ്പുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുനിതയുടെ മകൾ ബാൽക്കണിയിൽനിന്നും താഴേക്ക് ഇട്ട കുപ്പി റോഡിൽനിന്ന ആസാദിന്റെ ശരീരത്തിൽ വീണതാണ് സംഭവങ്ങൾക്കു തുടക്കം. ഇതേച്ചൊല്ലി ഇരുകൂട്ടരും…
Read Moreടി-സീരീസ് ഉടമയ്ക്കെതിരേ യുവതിയുടെ പീഡന പരാതി; പിന്നാലെ പിൻവലിക്കൽ
മുംബൈ: ടി-സീരീസ് ഉടമ ഭൂഷണ് കുമാറിനെതിരേ യുവതി ലൈംഗിക അതിക്രമ പരാതി നൽകി. എന്നാൽ മണിക്കൂറുകൾക്കുശേഷം പരാതി പിൻവലിച്ചു. മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിലാണു യുവതി ബുധനാഴ്ച കൈപ്പടയിൽ എഴുതി പരാതി നൽകിയത്. എന്നാൽ വ്യാഴാഴ്ച പരാതി പിൻവലിക്കുന്നതായി അറിയിച്ച് യുവതി പോലീസിന് കത്തയയ്ക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഭൂഷണ് കുമാർ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ നിരാശയെ തുടർന്നാണ് താൻ പരാതി നൽകിയതെന്ന് യുവതി അടുത്ത ദിവസം തിരുത്തിപ്പറഞ്ഞു. ഭാവിയിൽ ഇത്തരം തെറ്റായ പരാതികൾ ഭൂഷണ് കുമാറിനെതിരേ ഉന്നയിക്കില്ലെന്നും യുവതി പോലീസിൽ നൽകിയ പരാതി പിൻവലിക്കൽ കത്തിൽ പറയുന്നു. തനിക്കെതിരായ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും കരുതിക്കൂട്ടി തന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും ഭൂഷണ് കുമാർ പിടിഐ വാർത്താ ഏജൻസിയോടു പ്രതികരിച്ചു.
Read More“മോശം ഭക്ഷണം’ പരാതി ഉന്നയിച്ച ബിഎസ്എഫ് ജവാന്റെ മകൻ മരിച്ച നിലയിൽ; . ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
ന്യൂഡൽഹി: സൈനികർക്കു നൽകുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന്റെ പേരിൽ നേതൃത്വത്തിനെതിരേ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ബിഎസ്എഫ് ജവാന്റെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോണ്സ്റ്റബിളായിരുന്ന തേജ് ബഹാദുർ യാദവിന്റെ മകനാണ് മരിച്ചത്. ഹരിയാനയിലെ റിവാഡിയിലെ വീട്ടിൽ കൈയിൽ തോക്ക് പിടിച്ച് മരിച്ച നിലയിൽ ഇരുപത്തിരണ്ടുകാരനായ രോഹിതിനെ കണ്ടെത്തുകയായിരുന്നു. ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കുംഭമേളയ്ക്കായി തേജ് ബഹാദൂർ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലേക്കു പോയ സമയത്താണ് മകൻ മരിക്കുന്നത്. അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശപ്പു സഹിച്ചാണെന്നും ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നതുമെന്നുമായിരുന്നു തേജ് ബ ഹാദൂർ യാദവ് വീഡിയോ ദൃശ്യങ്ങളിലൂടെ ആരോപിച്ചത്. ജവാൻമാർക്ക് അനുവദിച്ചിരിക്കുന്ന ഭക്ഷണം ഉദ്യോഗസ്ഥർ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുകയാണെന്നും പലപ്പോഴും പട്ടിണിയാണെന്നും ഒരു വർഷം മുന്പ് യാദവ് പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതിനെത്തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും…
Read Moreബിന്ദുവിനും കനക ദുർഗയ്ക്കും പോലീസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി; 51 യുവതികൾക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ
ന്യൂഡൽഹി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ യുവതികളായ ബിന്ദുവിനും കനക ദുർഗയ്ക്കും പോലീസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. ബിന്ദുവും കനക ദുർഗയും ആവശ്യപ്പെടുന്ന വിധത്തിൽ സുരക്ഷ നൽകണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്നും കോടതി നിരീക്ഷിച്ചു. ബിന്ദുവിനും കനക ദുർഗയ്ക്കും ഉൾപ്പെടെ 51 യുവതികൾക്ക് സുരക്ഷ നൽകുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതി അറിയിച്ചു. ഇവർക്കുള്ള സുരക്ഷ തുടരാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. മുഴുവൻസമയ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് കനക ദുർഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ഇരുവരും കോടതിയെ അറിയിച്ചിരുന്നു. മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് ആണ് ഇരുവർക്കും വേണ്ടി ഹാജരായത്. ശബരിമല നട ശനിയാഴ്ച അടയ്ക്കുന്നതിനാൽ ഈ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് അയ്യപ്പഭക്തർക്കു വേണ്ടി ഹാജരായ…
Read Moreപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തന്! അജിത് ഡോവലിന്റെ ഇളയ മകന്റെ കമ്പനിയില് ഒരു വര്ഷത്തെ വിദേശ നിക്ഷേപം 8,300 കോടി
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനുമായ അജിത് ഡോവലിന്റെ ഇളയ മകൻ വിവേക് ഡോവൽ ഡയറക്ടറായ കന്പനിയുടെ ഒരു വര്ഷത്തെ വിദേശ നിക്ഷേപം 8,300 കോടി രൂപ. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിൽ കേമെൻ ദ്വീപിൽ രൂപവത്കരിച്ച കന്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോണ്ഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഡോവലിന്റെ മകൻ വിവേക് ഡയറക്ടറായ കന്പനിയുടെ ഇടപാടുകളെക്കുറിച്ച് ’ദി കാരവൻ’ മാസിക കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. അമേരിക്ക, ബ്രിട്ടണ്, സിംഗപ്പൂർ, കെയ്മാൻ ദ്വീപ് എന്നിവിടങ്ങളിലെ വ്യാപാര രേഖകളിൽ നിന്നാണ് അജിത് ഡോവലിന്റെ മകന്റെ നികുതി വെട്ടിപ്പുകളുടെ വിവരം വെളിപ്പെട്ടത്. 2017 നവംബർ എട്ടിന് മോദി നോട്ട് അസാധുവാക്കിയതിന്റെ പതിമൂന്നാം ദിവസമാണ് നികുതി വെട്ടിപ്പിന്റെ താവളമായ കെയ്മാൻ ദ്വീപിൽ വിവേക ഡോവലിന്റെ കന്പനി രജിസ്റ്റർ ചെയ്തത്. ബ്രിട്ടീഷ്…
Read More