നിയാസ് മുസ്തഫ കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി ശ്രമിക്കുന്പോൾ ബിജെപി എംഎൽഎമാരെ അടർത്തിയെടുക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യവും ശ്രമം ആരംഭിച്ചു. ബിജെപിയിലെ അസംതൃപ്തരായ അഞ്ച് എംഎൽഎമാർ തങ്ങളെ സമീപിച്ചിരുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനശ് ഗുണ്ടു റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇവരെ കോൺഗ്രസ് പാളയത്തിലെത്തിക്കാനാണ് കോൺഗ്രസും ജെഡിഎസും ശ്രമം തുടങ്ങിയത്. ബിജെപിയിലെ 104 എംഎൽഎമാരുടെ സംഘം ഹരിയാനയിലെ റിസോർട്ടിൽ തുടരുകയാണ്. ഒരു തരത്തിലും കോൺഗ്രസ്-ജെഡിഎസ് സഖ്യം തങ്ങളുടെ എംഎൽഎമാരെ അടർത്തിയെടുക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ ബിജെപിയും നടത്തുന്നുണ്ട്. എംഎൽഎമാരുടെ ഫോണുകൾ ചോർത്തുന്നുണ്ട്. എംഎൽഎമാർ ആരുമായിട്ടെല്ലാം ബന്ധപ്പെടുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ട്. കോൺഗ്രസും ജെഡിഎസും എംഎൽഎമാരോടെല്ലാം ബംഗളൂരുവിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബിഡദിയിലുള്ള റിസോർട്ടിലേക്ക് മാറ്റുമെന്നാണ് വിവരം. എംഎൽഎമാരെ നിരീക്ഷിക്കാൻ മന്ത്രിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, മുംബൈയിൽ ബിജെപി പാളയത്തിൽ എത്തിയെന്ന് കരുതുന്ന രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് എംഎൽഎമാരുടെ സംഘവുമായി…
Read MoreCategory: Loud Speaker
കനകദുര്ഗയുടെ ചികിത്സ പോലീസ് കാവലില്; സ്ട്രൈക്കിംഗ് ഫോഴ്സുള്പ്പെടെ 61 പേരെ വിന്യസിപ്പിച്ചു
കോഴിക്കോട്: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില് ശബരിമലയില് ദര്ശനം നടത്തിയ കനകദുര്ഗയ്ക്ക് കോഴിക്കോട് മെഡിക്കല്കോളജ് ആശുപത്രിയില് പോലീസിന്റെ കനത്ത സുരക്ഷ . ഇന്നലെ വീട്ടിലെത്തിയ കനകദുര്ഗയ്ക്ക് ഭര്തൃമാതാവിന്റെ മര്ദനമേറ്റിരുന്നുവെന്നാണ് പറയുന്നത്. പട്ടികകൊണ്ടു തലക്കടിയേറ്റ കനകദുര്ഗ കോഴിക്കോട് മെഡിക്കല്കോളജ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില് ചികിത്സയിലാണ്. ആശുപത്രിയിലും ഇവര് കഴിയുന്ന വാര്ഡിലും ഏതെങ്കിലും രീതിയില് അക്രമമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസിനെ വിന്യസിപ്പിച്ചത്. ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ മറ്റോ ഉണ്ടായാല് മറ്റു രോഗികളേയും ആശുപത്രിയുടെ പ്രവര്ത്തനത്തേയും ബാധിക്കാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങള് ഒഴിവാക്കാനായി പോലീസ് മുന്കരുതല് സ്വീകരിച്ചത്. നോര്ത്ത് അസി.കമ്മീഷണര് ഇ.പി.പൃഥ്വിരാജിന്റെ മേല്നോട്ടത്തില് സ്ട്രൈക്കിംഗ് ഫോഴ്സുള്പ്പെടെ 61 പേരെയാണ് ആശുപത്രി വാര്ഡിലും പരിസരങ്ങളിലും വിന്യസിപ്പിച്ചത്. പെരിന്തല്മണ്ണ താലുക്ക് ആശുപത്രിയില് നിന്ന് കോഴിക്കോട് മെഡിക്കല്കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനെ തുടര്ന്ന് ഇന്നലെ തന്നെ സിറ്റി പോലീസ് കൂടുതല് സേനാംഗങ്ങളെ ആശുപത്രിയില് വിന്യസിപ്പിച്ചിരുന്നു. ചികിത്സ കഴിയും…
Read Moreശബരിമല ദർശനത്തിനു വീണ്ടും യുവതികൾ എത്തി; ശരണം വിളിച്ച് പ്രതിഷേധക്കാർ; വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്ന് യുവതികൾ
ശബരിമല: ശബരിമല ദർശനത്തിനു വീണ്ടും യുവതികൾ എത്തി. രേഷ്മാ നിഷാന്ത്, സിന്ധു എന്നിവരാണ് ദർശനത്തിനെത്തിയത്. ഇവരെ പ്രതിഷേധക്കാർ നീലിമലയിൽ തടഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് ഇരുവരും ശബരിമല ദർശനത്തിനായി പന്പയിലെത്തിയത്. തുടർന്നു മുന്നോട്ടു പോയ യുവതികളെ പ്രതിഷേധക്കാർ തടയുകയായിരുന്നു. പിൻമാറാൻ തയാറല്ലെന്ന് ഇവർ പോലീസിനെ നിലപാട് അറിയിച്ചു. വ്രതം എടുത്താണ് ദർശനത്തിനായി എത്തിയതെന്ന് ഇവർ പറയുന്നു. എന്നാൽ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്നാണു പ്രതിഷേധക്കാരുടെ നിലപാട്. യുവതികൾക്കുനേരെ പ്രതിഷേധിച്ച അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Read Moreമുന്നോക്ക വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കുമോ? കേരളം ചർച്ച ചെയ്യുന്നതിങ്ങനെ…
എം.പ്രേംകുമാർ തിരുവനന്തപുരം : ഏതു വിധേനയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റെങ്കിലും നേടണമെന്ന ബിജെപിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമോയെന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിനു മൂന്നു മാസം മാത്രം അവശേഷിക്കേ രാഷ്ട്രീയ കേരളം ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഒരു ബൈപാസ് ഉദ്ഘാടനം ചെയ്യാൻ വേണ്ടി മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ധൃതിപിടിച്ച് ഇന്നു കേരളത്തിൽ എത്തുന്നതിനു പിന്നിൽ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടെന്നുള്ളതു വ്യക്തമാണ്. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലും സംവരണത്തിന്റെ കാര്യത്തിലും തങ്ങളുമായി ഏറെ സൗഹൃദത്തിലുള്ള എൻഎസ്എസിനെ രാഷ്ട്രീയമായി കൂടെ നിർത്താനുള്ള ദൗത്യമാണു കേരളത്തിൽ മോദിക്ക് ആദ്യം നിർവഹിക്കാനുള്ളത്. അതുവഴി തെരഞ്ഞെടുപ്പിൽ മുന്നോക്ക സമുദായങ്ങളുടെ വോട്ടുകൾ സമാഹരിക്കുകയെന്നതാണു ആത്യന്തികമായ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം മത്സരിക്കണമെന്ന കാഴ്ചപ്പാടാണു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളത്. എന്നാൽ നേതാക്കളുടെ ഇഷ്ടമനുസരിച്ചു മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്ന…
Read Moreകർണാടകയിൽ ‘റിസോർട്ട് ’ പൊളിറ്റിക്സ്; അഞ്ചു കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ
നിയാസ് മുസ്തഫ ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടുമുന്പിൽ എത്തിയതോടെ കർണാടക രാഷ്ട്രീയം തിളച്ചു മറിയുന്നു. തെരഞ്ഞെടുപ്പിനു മുന്പ് കർണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ വലിച്ചു താഴെയിടാനുള്ള അടവുകളാണ് ബിജെപി ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇതുവഴി ദക്ഷിണേന്ത്യയിൽ കോൺ ഗ്രസിന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ ബിജെപിക്കാകും. അഞ്ച് കോൺഗ്രസ് എംഎൽഎമാരെ കാണാനില്ലെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന വിവരം. മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപി പാളയത്തിൽ എത്തിയതായി മന്ത്രി ഡി.കെ ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ പിന്തുണയോടെ മുംബൈയിലെ റിസോർട്ടിൽ ബിജെപി ചെലവിൽ മൂന്ന് എംഎൽഎമാരെ താമസിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കോൺഗ്രസ് എംഎൽഎമാരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിംഗ്, ബി. നാഗേന്ദ്ര എന്നിവരാണ് ബിജെപി പാളയത്തിലെത്തിയത്. അടുത്തിടെ മന്ത്രിസഭാ പുനഃസംഘടന വന്നപ്പോൾ രമേഷ് ജാർക്കിഹോളിക്ക് സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് ഇദ്ദഹത്തിന്റെ നേതൃത്വത്തിൽ വിമത പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഈ മൂന്ന് എംഎൽഎമാരെക്കൂടാതെ ഉമേഷ്…
Read More“ഓപ്പറേഷൻ സക്സസ്’…; ഡോക്ടർക്ക് സസ്പെൻഷൻ! ഡോക്ടർ നഴ്സിനെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലാ ആശുപത്രി സിവിൽ സർജനെ പുറത്താക്കി. ഓപ്പറേഷൻ തീയറ്ററിൽവച്ച് നഴ്സിനെ ചുംബിച്ചതിനാണ് ഡോക്ടറെ പുറത്താക്കിയത്. ഡോക്ടർ നഴ്സിനെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലാ കളക്ടർ ശശാങ്ക് മിശ്രയാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. ഡോക്ടറിൽനിന്നു വിശദീകരണം തേടിയിട്ടുണ്ടെന്നും ശശാങ്ക് മിശ്ര പറഞ്ഞു. ഉജ്ജയിൻ ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
Read Moreമുനമ്പം വഴി മനുഷ്യക്കടത്ത്: മത്സ്യബന്ധന ബോട്ട് കണ്ടെത്താന് തീവ്രശ്രമം; വഴിത്തിരിവായത് ബാഗുകള് സംബന്ധിച്ച അന്വേഷണം
വൈപ്പിൻ: മുനന്പത്തുനിന്ന് യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്കു കടക്കാൻ എത്തിയ സംഘത്തിനു യാത്രയ്ക്കായി ഏർപ്പെടുത്തിയിരുന്ന ജയമാതാ എന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്താൻ പോലീസിന്റെ തീവ്രശ്രമം. നേവിയും കോസ്റ്റ്ഗാർഡും കടലിൽ വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. 10 ദിവസം മുന്പ് മുനന്പം സ്വദേശിയായ ഒരാളുടെ പക്കൽനിന്ന് ഒരു കോടി രൂപയ്ക്ക് രണ്ടു പേർ ചേർന്ന് വാങ്ങിയതാണ് ഈ ഉരുക്കു നിർമിത ബോട്ട്. ഒരു മാസത്തിലധികം കടലിൽ തന്പടിച്ച് മത്സ്യബന്ധനം നടത്താൻ കെൽപ്പുള്ള വന്പൻ ബോട്ടാണിത്. ഉടമകളിലൊരാൾ തിരുവനന്തപുരത്തുകാരനും രണ്ടാമൻ കുളച്ചൽ സ്വദേശിയുമാണെന്നാണ് സൂചന. ഈ മാസം ഏഴുവരെ മുനന്പത്ത് ഒരു മറൈൻ ഡീസൽ പന്പിനു സമീപം കെട്ടിയിട്ടിരുന്ന ഈ ബോട്ടിൽ ഇക്കഴിഞ്ഞ ഏഴിന് 7,500 ലിറ്റർ ഫുൾ ടാങ്ക് ഡീസൽ നിറച്ചിരുന്നു. ഇതിനുശേഷം 11 നു 6,000 ലിറ്റർ ഡീസൽ ബോട്ടിന്റെ താഴെത്തട്ടിൽ സൂക്ഷിച്ചിരുന്ന ബാരലുകളിലും നിറച്ചതായി പോലീസിനു…
Read Moreചിന്നക്കനാൽ ഇരട്ടക്കൊല : പ്രതിയെ സഹായിച്ചെന്നു കരുതുന്ന ദന്പതികളെ കസ്റ്റഡിയിലെടുത്തു
രാജകുമാരി (ഇടുക്കി): മൂന്നാർ ചിന്നക്കനാലിനുസമീപം നടുപ്പാറയിലെ റിസോർട്ട് ഉടമയും ജോലിക്കാരനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ സഹായിച്ചെന്നു കരുതുന്ന ദന്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാന്തൻപാറ ചേരിയാർ സ്വദേശികളായ ദന്പതികളെയാണു ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു ശേഷം കാണാതായ റിസോർട്ടിലെ ഡ്രൈവർക്കായി പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിനെയാണു കാണാതായിരിക്കുന്നത്. 143 കിലോഗ്രാം ഉണക്ക ഏലക്കായ ഇയാൾ പൂപ്പാറയിലെ ഒരു കടയിൽ വിറ്റിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എസ്റ്റേറ്റിൽനിന്നു കാണാതായ കാർ മുരിക്കുംതൊട്ടി മരിയാഗൊരേത്തി പള്ളിയുടെ ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി. ചിന്നക്കനാൽ ഗ്യാപ് റോഡിനു താഴ്ഭാഗത്തെ കെ.കെ. വർഗീസ് പ്ലാന്റേഷൻസിന്റെയും റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ടിന്റെയും ഉടമ കോട്ടയം മാന്നാനം കൊച്ചാക്കൽ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്-40), തോട്ടത്തിലെ ജോലിക്കാരനായ പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റിൽ താമസക്കാരനായ മുത്തയ്യ(50) എന്നിവരെയാണ് ഞായറാഴ്ച രാവിലെ പതിനൊന്നോടെ…
Read Moreപൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ദർശന പുണ്യത്തിൽ ഭക്തലക്ഷങ്ങൾ
ശബരിമല: തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്കു ശബരിമല ക്ഷേത്ര ശ്രീകോവിലിൽ ദീപാരാധന അർപ്പിക്കുമ്പോൾ മകരനക്ഷത്രവും പൊന്നമ്പലമേട്ടിലെ ജ്യോതിയും മാനത്തു തെളിഞ്ഞു. മലമുകളിൽ തെളിഞ്ഞ പുണ്യജ്യോതി ഭക്തസഹസ്രങ്ങൾക്ക് നിർവൃതിയായി. ജ്യോതിയുടെ നിർവൃതിയും മകരസംക്രമപൂജയുടെ പുണ്യവും നുകരാനായിട്ട് ഭക്തലക്ഷങ്ങളാണ് എത്തിയത്. പന്തളത്തുനിന്നു പുറപ്പെട്ട തിരുവാഭരണങ്ങൾ വൈകുന്നേരം ആറോടെ ശബരിമലയിൽ എത്തിച്ചു. ശരംകുത്തിയിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം ഭാരവാഹികളും ചേർന്നു സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകന്പടിയോടെ സന്നിധാനത്തേക്ക് ആനയിച്ചു. സോപാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണം സ്വീകരിച്ചു. ശ്രീകോവിലിനു മുന്പിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് നടച്ചു. തിരുവാഭരണങ്ങൾ അണിയിച്ച് 6.30ഓടെ ദീപാരാധനയ്ക്കായി നട തുറന്നപ്പോഴെക്കും ശരണം വിളികളുയർന്നു. പിന്നാലെ പൊന്നമ്പലമേട്ടിൽ ആദ്യ ജ്യോതി തെളിഞ്ഞു. ജ്യോതി തെളിഞ്ഞതോടെ കാത്തുനിന്ന അയ്യപ്പഭക്തർക്കു മനം കുളിർന്നു. കനത്ത സുരക്ഷാ…
Read Moreതമിഴ്നാട്ടിൽ കാറിടിച്ചു മരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് ആന്ധ്രാപ്രദേശിൽ നിന്നും
തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതശരീരം ലഭിച്ചത് 420 കിലോമീറ്ററുകൾ അകലെ ആന്ധ്രാപ്രദേശിൽ നിന്നും. ചെന്നൈയ്ക്കു സമീപം തിരുവള്ളൂരിലെ പണ്ടൂരിൽ വച്ചാണ് ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന സുധാകറിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചത്. സംഭവ ശേഷം കാർ നിർത്താതെ ഓടിച്ചു പോകുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ മുറിഞ്ഞു പോയ സുധാകറിന്റെ വലത് കാൽ സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയെങ്കിലും ശരീരം ലഭിച്ചിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ബൈക്കിലിരുന്ന രേഖകൾ പരിശോധിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോലീസ് സുധാകറിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്താത്തതിൽ കോപാകുലരായ ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു. അപകടം നടന്ന സമയം ഇതുവഴി കടന്നു പോയ ലോറിയിലാണ് സുധാകറിന്റെ ശരീരം തെറിച്ചു വീണത്. എന്നാൽ വാഹനത്തിന്റെ ഡ്രൈവർ ഇത് അറിഞ്ഞിരുന്നില്ല. തമിഴ്നാട്ടിൽ ലോഡ് ഇറക്കിയതിനു ശേഷം ആന്ധ്രയിലേക്കു പോകുകയായിരുന്നു ഈ ലോറി. ആന്ധ്രയിലെത്തിയപ്പോഴാണ്…
Read More