ന്യൂഡൽഹി: വിവാഹ ഘോഷയാത്രക്കിടെ വരനെ വെടിവച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമികൾ വന്ന ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. തെക്കൻ ഡൽഹിയിലെ മദൻഗീറിൽ തിങ്കളാഴ്ച രാത്രിയിലാണു സംഭവമുണ്ടായത്. ബാദൽ എന്ന 25കാരന്റെ വിവാഹ ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞു കയറിയ അജ്ഞാതരായ രണ്ട് അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വാദ്യഘോഷങ്ങൾക്കും നൃത്തസംഘങ്ങൾക്കുമൊപ്പം കുതിരവണ്ടിയിലായിരുന്നു ബാദൽ. ഈ സമയം ബൈക്കിൽ പാഞ്ഞെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ബാദൽ കുതിരവണ്ടിയിൽ നിന്നു താഴെ വീണു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായില്ല. വെടി പൊട്ടുന്ന ശബ്ദം മാത്രമാണ് കേട്ടത്. വലതു തോളിൽ നിന്നു രക്തം ചീറ്റിയൊഴുകിയപ്പോഴാണ് തനിക്ക് വെടിയേറ്റുവെന്ന് മനസിലായതെന്ന് ബാദൽ പറഞ്ഞു. വിവാഹ മണ്ഡപത്തിന് 400 മീറ്റർ അകലെ വച്ചാണ് അക്രമണം. ആക്രമികൾ തത്ക്ഷണം രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച ബാദൽ മൂന്നു മണിക്കൂർ ചികിത്സയ്ക്കുശേഷം വിവാഹ…
Read MoreCategory: Loud Speaker
ഉപേക്ഷിക്കുമെന്ന് കാമുകന്‍റെ ഭീഷണി: കാമുകി യുവാവിനെ കൊന്ന് കറിവച്ചു തൊഴിലാളികൾക്ക് നൽകി
അൽ അയ്ൻ: കാമുകനെ കൊന്ന് വെട്ടിനുറുക്കി കറിയാക്കിയ യുവതി അറസ്റ്റിൽ. യുഎഇയിലെ അൽ അയ്നിലാണ് മുപ്പതുകാരിയായ മൊറോക്കോക്കാരി ഇരുപതുകാരനായ യുവാവിനെ അതിക്രൂരമായി കൊന്നത്. തന്‍റെ സഹോദരനെ കാണാതായെന്നുള്ള യുവാവിന്റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസ് അന്വേഷണം തുടങ്ങിയത്. വീട്ടിലെത്തിയ പോലീസിനോട് യുവതി ഇയാളെ പുറത്താക്കിയെന്നും അയാൾ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ ഈ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇത് കാണാതായ യുവാവിന്റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് കാമുകനെ കൊന്നതെന്ന് യുവതി സമ്മതിക്കുകയായിരുന്നു. കൊന്ന ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ യുവതി ചെറുതാക്കിയെന്ന് പോലീസ് പറയുന്നു. തുടർന്ന് തന്‍റെ വീടിനടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കാമുകന്‍റെ മാംസം ഗൾഫ് വിഭവമായ മാച്ബൂസ് രൂപത്തിൽ വിളന്പുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. ബാക്കിയുണ്ടായിരുന്ന മൃതദേഹ…
Read Moreട്രെയിൻ പാഞ്ഞു വരുന്നു, പാളത്തിലേക്ക് വീണ പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു
മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്. ഇതിനു പിന്നാലെ ട്രെയിന്‍ കടന്ന് പോകുകയുമായിരുന്നു. എന്നാൽ കുഞ്ഞിന് ഒരു പോറലുപോലും ഏറ്റില്ല. ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു. ട്രെയിൻ കടന്നു പോയതോടെ ഓടിയെത്തിയ ഒരു യുവാവ് കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളിലേക്ക് നൽകി. ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. #WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE — ANI UP (@ANINewsUP) November 20, 2018
Read Moreഎം.ഐ.ഷാനവാസ് എംപി അന്തരിച്ചു! ബുധനാഴ്ച ഉച്ചയോടെ എറണാകുളത്ത് പൊതുദര്‍ശനം; കബറടക്കം വ്യാഴാഴ്ച
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ. ഷാനവാസ്(67) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നവംബര്‍ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കൊച്ചിയില്‍ എത്തിക്കും. ഇതിനുശേഷം എറണാകുളത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളിയില്‍ നടത്തും. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെഎംആര്‍എല്‍), തെസ്‌ന. കെഎസ്യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കട്ട് യൂണിവേഴ്സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെപിസിസി ജോയന്റ് സെക്രട്ടറി, 1985ല്‍ കെപിസിസി വൈസ് പ്രസിഡന്റ്…
Read Moreവിശ്വാസികളെ ചവിട്ടിയരയ്ക്കാൻ പിണറായി സർക്കാരിനെ അനുവദിക്കില്ലെന്നു അമിത് ഷാ
ന്യൂഡൽഹി: വിശ്വാസികളെ ചവിട്ടിയരയ്ക്കാൻ പിണറായി സർക്കാരിനെ അനുവദിക്കില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ശബരിമല വിഷയം കേരളമുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന രീതി നിരാശാജനകമാണ്. ബിജെപി ഭക്തർക്കൊപ്പമാണ്. സ്ത്രീകളോടുപോലും മനുഷ്യത്വരഹിതമായാണ് കേരള പോലീസ് പെരുമാറുന്നത്. അറസ്റ്റ്കൊണ്ട് പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞതായി സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടു ചെയ്തു.
Read Moreസിബിഐയിലെ വിവാദങ്ങൾ തുടരുന്നു; കേസുകളൊതുക്കാൻ അജിത് ഡോവൽ ഇടപെട്ടെന്ന് വെളിപ്പെടുത്തൽ
ന്യൂഡല്‍ഹി: സിബിഐയിലെ വിവാദങ്ങൾ തുടരവേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെയും വെളിപ്പെടുത്തൽ. സിബിഐ സ്‍പെഷല്‍ ഡയറക്ടര്‍ അസ്താനയ്‍ക്കു വേണ്ടി അജിത് ഡോവല്‍ ഇടപെട്ടെന്ന് ഡിഐജി എം.കെ.സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ സ്‍പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്ന സിന്‍ഹയെ നാഗ്പൂരിലേക്കു സ്ഥലംമാറ്റിയിരുന്നു. അസ്താന ഉള്‍പ്പെട്ട കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദിന്‍റെ പിതാവ് ദിനേശ്വര്‍ പ്രസാദ് രഹസ്യാന്വേഷണ ഏജന്‍സിയായ റോയിലെ ഉദ്യോഗസ്ഥനായിരുന്നു. ദിനേശ്വറിന് അജിത് ഡോവലുമായി അടുത്തബന്ധമുണ്ടെന്നും ഹര്‍ജിയിലുണ്ട്. എന്നാൽ ഇതേക്കുറിച്ച് അജിത് ഡോവലോ അദ്ദേഹത്തിന്‍റെ ഓഫീസോ പ്രതികരിച്ചിട്ടില്ല.
Read Moreയുഎസിലെ ഇന്ത്യൻ വംശജനായ പ്രൊഫസർ വിദ്യാർഥികളെ “വേലക്കാരാക്കുന്നുവെന്ന്’ പരാതി; വിദ്യാർഥികളെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് പ്രൊഫസർ
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വംശജനായ പ്രൊഫസർ വിദ്യാർഥികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നുവെന്ന് പരാതി. മിസൗറി-കൻസാസ് സിറ്റി സർവകലാശാലയിലെ പ്രൊഫസറായ അഷിം മിത്രയ്ക്കെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. നായ്ക്കളെ പരിചരിക്കാനും മുറ്റമടിക്കാനുമെല്ലാം കുട്ടികളെ ഉപയോഗിക്കുന്നുണ്ട് എന്ന് കൻസാസ് സിറ്റി സ്റ്റാറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചിരിക്കുന്നത്. ബലംപ്രയോഗിച്ച് പോലും ഇദ്ദേഹം കുട്ടികളെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നുണ്ടെന്ന് 12ലേറെ പൂർവ വിദ്യാർഥികളാണ് പരാതിപ്പെട്ടിരിക്കുന്നത്. ആധൂനിക അടിമത്തമായി മാത്രമേ തന്‍റെ സർവകലാശാല കാലത്തെ കാണുന്നതെന്ന് പൂർവിദ്യാർഥിയായ കമേഷ് കുചിമാഞ്ചി പറഞ്ഞു. ഒരിക്കൽ, തനിക്ക് ഇത്തരം ജോലികൾ ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞപ്പോൾ സർവകലാശാലയിൽ നിന്ന് പുറത്താക്കുമെന്നും വിസ നഷ്ടമാകാനുള്ള നടപടികൾ വരെ ചെയ്യാനാകുമെന്ന് പ്രൊഫസർ ഭീഷണിപ്പെടുത്തിയെന്നും കുചിമാഞ്ചി പറഞ്ഞു. 2016ലും 2018ലും ഇദ്ദേഹത്തിനെതിരെ പരാതികൾ സമർപ്പിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതിന്മേലൊന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കുചിമാഞ്ചി പറഞ്ഞു. എന്നാൽ, ഇത്തരം പരാതികളെല്ലാം…
Read Moreതന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് ഓർക്കണം; രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെന്ന് ജലീൽ
തിരുവനന്തപുരം: ബന്ധു നിമയമന വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്‍റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി കെ.ടി.ജലീൽ. രാജി ആവശ്യപ്പെടാൻ തന്നെ മന്ത്രിയാക്കിയത് പാണക്കാട്ടു നിന്നല്ലെന്ന് ജലീൽ തുറന്നടിച്ചു.തന്നെ സംരക്ഷിക്കുന്നത് സിപിഎമ്മാണെന്ന് കരിങ്കൊടികാട്ടിയവർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത കൊടികാട്ടിയാൽ ഭയക്കില്ലെന്നും അങ്ങനെ പേടിപ്പിക്കാമെന്ന് കരുതരുതെന്നും പറഞ്ഞ മന്ത്രി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായേക്കാവുന്ന പരാജയത്തിന്‍റെ ഭീതിയാണ് ലീഗിന്‍റെ ആരോപണത്തിന് കാരണമെന്നും കൂട്ടിച്ചേർത്തു. രോപണങ്ങൾ ഉയർന്നതിനു പിന്നാലെ തന്‍റെ രാജി ആവശ്യപ്പെട്ട മുസ്‌ലീം ലീഗിന് മറുപടിയുമായി മന്ത്രി
Read Moreഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പിൽ മൂന്നു പേർ മരിച്ചു; അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ആശുപത്രിയിലുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ ആശുപത്രി ജീവനക്കാരാണ്. അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. ഷിക്കോഗോയിലെ മേഴ്സി ആശുപത്രിയിലാണ് സംഭവം. അക്രമത്തിലേക്ക് നയിച്ച കാരണം അറിവായിട്ടില്ല. സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പോലീസ് പരിശോധന നടത്തുകയാണ്.
Read Moreഅമൃത്സറില് പ്രാര്‍ഥനാഹാളിനു നേരേ ആക്രമണം നടത്തിയത് ആര് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം; ഭീകരരെന്ന് ഡിജിപി
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പ്രാർഥനാഹാളിനു നേരേ നടന്നത് ഭീകരാക്രമണമെന്ന് പോലീസ്. ആക്രമണത്തിനു പിന്നിൽ ഐഎസ്ഐ പിന്തുണയുള്ള ഖാലിസ്ഥാനി/കാഷ്മീരി ഭീകരസംഘങ്ങളാണെന്ന് പോലീസ് ഡിജിപി സുരേഷ് അറോറ പറഞ്ഞു. ഗ്രനേഡ് ആക്രമണത്തിൽ മുഖ്യ പ്രഭാഷകൻ സുഖ്ദേവ് കുമാർ ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സിക്ക് മത ത്തിലെ നിരങ്കാരി വിഭാഗത്തിന്റെ അമൃത്സറിനു സമീപം രാജാസൻസിയിലുള്ള ഭവനിലാണു ആക്രമണമുണ്ടായത്. ആക്രമണസയമത്ത് 200 പേർ ഹാളിലുണ്ടായിരുന്നു. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലം രാത്രി വൈകി എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ഉദ്യോഗസ്ഥർ പരിശോധിച്ചു. ആക്രമണം നടത്തിയവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രഖ്യാപിച്ചു. അമൃത്സർ വിമാനത്താവളത്തിനു സമീപമാണു നിരങ്കാരി ഭവൻ. ആക്രമണത്തിൽ 20 പേർക്കു പരിക്കേറ്റുവെന്നും ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നും സംഭവസ്ഥലം സന്ദർശിച്ച ശേഷം…
Read More