കണ്ണില്ലാത്ത ക്രൂരത! രണ്ട് വയസുകാരിയെ മാനഭംഗപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; അമ്മയോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ശനിയാഴ്ച

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ര​ണ്ട് വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പാ​ത​യോ​ര​ത്ത് അമ്മയോടൊപ്പം കി​ട​ന്നു​റ​ങ്ങി​യ കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ വി​വ​രം അ​മ്മ അ​റി​യു​ന്ന​ത്. തു​ട​ർ​ന്നു ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള ഒ​രു കു​ട്ടി​യെ സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് കാ​ണാ​താ​യ കു​ട്ടി​യാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ യു​വാ​വാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്നും പോ​ലീ​സ് സം​ഘ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ഇരുമുടിക്കെട്ട് ബോധപൂര്‍വം സുരേന്ദ്രന്‍ താഴെയിട്ടു; 2 തവണയും എസ്പി ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുത്തു; പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കടകംപള്ളി

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തവേ അറസ്റ്റിലായ കെ. സുരേന്ദ്രൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പൊളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് തെളിവായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും മന്ത്രി ഫേസ്ബുക്ക്പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇരുമുടിക്കെട്ട് ബോധപൂർവം സുരേന്ദ്രൻ താഴെയിട്ടതാണെന്നും ഇത് രാഷ്ട്രീയ ആയുധമാക്കരുതെന്നും കടകംപള്ളി തന്‍റെ പോസ്റ്റിൽ കുറിച്ചു. സുരേന്ദ്രന്‍റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതും പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറിയതും സുരേന്ദ്രൻ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

Read More

41 ദി​വ​സം വ്ര​ത​മെ​ടു​ത്തോ? അമ്മ മരിച്ച് ഒരു വര്‍ഷം തികഞ്ഞില്ല; ആചാരം സംരക്ഷിക്കാനിറങ്ങിയ സുരേന്ദ്രനും ആചാരം ലംഘിച്ചു; തെളിവുകള്‍ പുറത്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ൻ ആ​ചാ​രം ലം​ഘി​ച്ചെ​ന്ന് ആ​രോ​പ​ണം. ശ​ബ​രി​മ​ല ആ​ചാ​രം അ​നു​സ​രി​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മ​രി​ച്ചാ​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം പാ​ടി​ല്ല. എ​ന്നാ​ൽ അ​മ്മ മ​രി​ച്ച് ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​നി​ടെ​യാ​ണു കെ. ​സു​രേ​ന്ദ്ര​ൻ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ഈ വര്‍ഷം ജൂ​ലൈ അ​ഞ്ചി​നാ​ണു സു​രേ​ന്ദ്ര​ന്‍റെ അ​മ്മ ക​ല്യാ​ണി മ​രി​ച്ച​ത്. ആ​ചാ​രം അ​നു​സ​രി​ച്ച് 41 ദി​വ​സ​ത്തെ ക​ർ​ശ​ന വ്ര​താ​നു​ഷ്ഠാ​ന​ത്തോ​ടെ​യേ ശ​ബ​രി​മ​ല​യി​ലെ​ത്താ​വൂ. ക​റു​ത്ത വ​സ്ത്രം ധ​രി​ക്ക​ണം. എ​ന്നാ​ൽ ഇ​തൊ​ന്നും സു​രേ​ന്ദ്ര​ൻ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് ഉ​യ​രു​ന്ന ആ​രോ​പ​ണം. എം​ബി രാ​ജേ​ഷ് എം​പി​യും സു​രേ​ന്ദ്ര​ന്‍റെ ആ​ചാ​ര​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ൽ അ​ല​ന്പു​ണ്ടാ​ക്കാ​ൻ വ​ന്ന സു​രേ​ന്ദ്ര​ൻ 41 ദി​വ​സം വ്ര​ത​മെ​ടു​ത്തോ? ശ​ബ​രി​മ​ല​യ്ക്കു മാ​ല​യി​ട്ടാ​ൽ ക്ഷൗ​രം ചെ​യ്യ​രു​തെ​ന്നി​രി​ക്കെ രാ​മേ​ശ്വ​ര​ത്തെ ക്ഷൗ​രം പോ​ലെ അ​പൂ​ർ​ണ​മാ​യി ക്ഷൗ​രം ചെ​യ്ത മു​ഖ​വു​മാ​യി നി​ല​യ്ക്ക​ലി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സു​രേ​ന്ദ്ര​ന് ആ​ചാ​രം ലം​ഘി​ക്കാ​മോ…

Read More

കുടിവെള്ളം പോലും തന്നില്ല! കസ്റ്റഡിയില്‍ മര്‍ദിച്ചെന്നു സുരേന്ദ്രന്‍ കോടതിയില്‍; വാദം പൊളിച്ച് പോലീസ്

പ​ത്ത​നം​തി​ട്ട: അ​റ​സ്റ്റി​ലാ​യ ത​ന്നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍റെ വാ​ദം പൊ​ളി​ച്ച് പോ​ലീ​സ്. മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ലെ​ന്ന വൈ​ദ്യ​പ​രി​ശോ​ധനാ റി​പ്പോ​ർ​ട്ട് പോ​ലീ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചു. ത​ന്നെ പോ​ലീ​സ് നി​ല​ത്തി​ട്ട് വ​ലി​ച്ചി​ഴ​ച്ചു മ​ർ​ദി​ച്ചെ​ന്നും മ​രു​ന്നു ക​ഴി​ക്കാ​ൻ പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്നു​മാ​ണ് കെ.​സു​രേ​ന്ദ്ര​ൻ മ​ജി​സ്ട്രേ​റ്റി​നോ​ടു പ​രാ​തി​പ്പെ​ട്ട​ത്. പ്ര​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പോ​ലീ​സ്, ത​നി​ക്ക് കു​ടി​വെ​ള്ളം പോ​ലും ത​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ പ്ര​തി​രോ​ധി​ച്ച് പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ സു​രേ​ന്ദ്ര​നു കാ​ര്യ​മാ​യ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നു തെ​ളി​ഞ്ഞു. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Read More

സം​ഘ​പ​രി​വാ​റി​ന്‍റെ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ വ​ഴ​ങ്ങി​ല്ല; ടി.​എം. കൃ​ഷ്ണ മൈ​സൂ​രു​വി​ലും പാ​ടും

മൈ​സൂ​രു: രാ​ജ്യ​വി​രു​ദ്ധ​നെ​ന്നു സം​ഘ​പ​രി​വാ​ർ പ്ര​ചാ​ര​ക​ർ മു​ദ്ര​കു​ത്തി​യ ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ ടി.​എം. കൃ​ഷ്ണ​യു​ടെ സം​ഗീ​ത​പ​രി​പാ​ടി മൈ​സൂ​രു​വി​ലും സം​ഘ​ടി​പ്പി​ക്കു​ന്നു. 22, 23 തീ​യ​തി​ക​ളി​ലാ​യി കു​വേം​പു​ന​ഗ​ർ ഗ​ണ​ഭാ​ര​തി​യി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. മു​ത്തു​സ്വാ​മി ദീ​ക്ഷി​ത​രു​ടെ അ​പൂ​ർ​വ കൃ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ശി​ല്പ​ശാ​ല​യാ​ണ് ടി.​എം. കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. കൃ​ഷ്ണ​യു​ടെ സം​ഗീ​ത​പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​റി​യി​ച്ച് നി​ര​വ​ധി​പ്പേ​ർ ത​ങ്ങ​ളെ വി​ളി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്നും എ​തി​ർ​പ്പു​ള്ള​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്നു​മാ​ണ് സം​ഘാ​ട​ക​രു​ടെ നി​ല​പാ​ട്. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​ല്ലെ​ന്ന് ടി.​എം. കൃ​ഷ്ണ​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. ഡ​ൽ​ഹി​യി​ൽ സം​ഘ​പ​രി​വാ​ർ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ റ​ദ്ദാ​ക്കി​യ ടി.​എം. കൃ​ഷ്ണ​യു​ടെ സം​ഗീ​ത ക​ച്ചേ​രി ആം ​ആ​ദ്മി സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണ് ന​ട​ത്തി​യ​ത്. ഡ​ൽ​ഹി സാ​കേ​തി​ലെ അ​ജൈ​ബ് വി​ല്ലേ​ജി​ലെ ഗാ​ർ​ഡ​ൻ ഓ​ഫ് ഫൈ​വ് സെ​ൻ​സ​സി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ക​ർ​ണാ​ടി​ക് സം​ഗീ​ത​ത്തി​ന്‍റെ പ്രൗ​ഢ വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മാ​ഗ്സ​സെ…

Read More

വി​വാ​ഹ​വേ​ദി​ക​ളി​ലും പു​റ​ത്തും മാ​ല​മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ പെ​രു​കി​; മാ​ല​മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ പോ​ലീ​സു​മെ​ത്തും

ബം​ഗ​ളൂ​രു: മാ​ല​മോ​ഷ​ണം ത​ട​യാ​ൻ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ യൂ​ണി​ഫോ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കാ​ൻ ബം​ഗ​ളൂ​രു പോ​ലീ​സ്. അ​തി​ഥി​ക​ളു​ടെ​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ജോ​ലി​ക്കാ​രു​ടെ​യും വേ​ഷ​ത്തി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ന്ന മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം അ​തി​ഥി​ക​ളെ ജാ​ഗ​രൂ​ക​രാ​ക്കു​ന്ന​തി​നു​മാ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ നീ​ക്കം. വി​വാ​ഹ​വേ​ദി​ക​ളി​ലും പു​റ​ത്തും മാ​ല​മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ പെ​രു​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സൗ​ത്ത് ഡി​സി​പി കെ. ​അ​ണ്ണാ​മ​ലൈ അ​റി​യി​ച്ചു. മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും ച​ട​ങ്ങ് ത​ട​സ​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി ആ​രും ഉ​ട​ൻ പ​രാ​തി ന​ല്കാ​റി​ല്ലെ​ന്നും ഇ​ത് മോ​ഷ്ടാ​ക്ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ‌​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹാ​ൾ ഉ​ട​മ​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ​സം​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഹാ​ൾ ഉ​ട​മ​ക​ളെ ബോ​ധ​വ​ത്ക​രി​ക്കും. ഹാ​ളി​നു​ള്ളി​ലും പ​രി​സ​ര​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹാ​ളി​നു പു​റ​ത്ത് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും വി​ഐ​പി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തങ്ങളുടെ ശിവക്ഷേത്രമായിരുന്ന പ്രദേശം നമാസിലൂടെ അശുദ്ധമാക്കപ്പെട്ടെന്ന്! താജ്മഹലില്‍ ആരതിയുഴിഞ്ഞ് ബജ്രംഗ്ദള്‍ വനിതാ നേതാവ്; സംഭവം വിവാദത്തില്‍

ആ​ഗ്ര: ബജ്‌രംഗ്ദള്‍ വ​നി​താ നേ​താ​വും അ​നു​യാ​യി​ക​ളും താ​ജ്മ​ഹ​ൽ പ​രി​സ​ര​ത്ത് ആ​ര​തി അ​നു​ഷ്ടി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ചു പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സി​ഐ​എ​സ്എ​ഫും അ​റി​യി​ച്ചു. ബജ്‌രംഗ്ദള്‍ വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മീ​ന ദി​വാ​ക​റാ​ണ് ആ​ര​തി ഒ​ഴി​ഞ്ഞ​ത്. ത​ങ്ങ​ൾ ഗം​ഗാ​ജ​ല​വും തീ​പ്പെ​ട്ടി​യും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​മാ​യി താ​ജ് മ​ഹ​ലി​ൽ ക​ട​ന്ന് ആ​ര​തി ന​ട​ത്തി​യെ​ന്നാ​ണ് മീ​ന​യു​ടെ അ​വ​കാ​ശ​വാ​ദം. ത​ങ്ങ​ളു​ടെ ശി​വ​ക്ഷേ​ത്ര​മാ​യി​രു​ന്ന പ്ര​ദേ​ശം ന​മാ​സി​ലൂ​ടെ അ​ശു​ദ്ധ​മാ​ക്ക​പ്പെ​ട്ടെ​ന്നും പ്ര​ദേ​ശം ശു​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും മീ​ന പ​റ​ഞ്ഞ​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ മാ​ത്ര​മാ​ണ് ന​മാ​സി​ന് അ​നു​മ​തി​യെ​ങ്കി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ലും ഇ​ത് അ​നു​ഷ്ടി​ക്കാ​റു​ണ്ടെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് ത​ങ്ങ​ൾ ആ​ര​തി ഉ​ഴി​ഞ്ഞ​തെ​ന്നും ബജ്‌രംഗ്ദള്‍ നേ​താ​വ് വാ​ദി​ക്കു​ന്നു. അ​തേ​സ​മ​യം, ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും താ​ജ്മ​ഹ​ലി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​എ​സ്ഐ​യും ഒ​ഴി​ഞ്ഞു​മാ​റി. ക​ന​ത്ത സു​ര​ക്ഷാ…

Read More

മീടു ആരോപണമുന്നയിച്ചു; ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍നിന്ന് പുറത്താക്കി; സംഭവത്തില്‍ സംഘടന നല്‍കുന്ന വിശദീകരണം ഇങ്ങനെ…

ചെ​ന്നൈ: ഗാ​ന​ര​ച​യി​താ​വ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച ഗാ​യി​ക​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ചിന്മയി​യെ ഡ​ബ്ബിം​ഗ് ക​ലാ​കാ​രന്മാരു​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. അം​ഗ​ത്വ​ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ചിന്മയി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് സം​ഘ​ട​ന ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അതേസമയം, ത​നി​ക്ക് മു​ൻ​കൂ​ർ നോ​ട്ടീ​സ് ന​ൽ​കാ​തെ​യാ​ണ് പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​യെ​ന്ന് ചിന്മയി​ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് വൈ​ര​മു​ത്തു​വി​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ചിന്മയി രം​ഗ​ത്തെ​ത്തി​യ​ത്. സ​ഹ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് വൈ​ര​മു​ത്തു ത​ന്നെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. അ​ടു​ത്തി​ടെ​ തീയറ്ററിലെത്തിയ 96 എ​ന്ന ചി​ത്ര​ത്തി​ൽ ന​ടി തൃ​ഷ​യ്ക്ക് ശ​ബ്ദം​കൊ​ടു​ത്തി​രു​ന്ന​ത് ചിന്മയി​യാ​യി​രു​ന്നു. നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചി​ട്ടു​ണ്ട്.

Read More

അന്ന് ആര്‍എസ്എസുകാര്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു! മോദിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഛത്തീ​സ്ഗ​ഡി​ൽ ന​ട​ത്തി​യ പ​രി​ഹാ​സ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി കോ​ണ്‍ഗ്ര​സ്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ആ​ധു​നി​ക ഇ​ന്ത്യ​ക്ക് അ​ടി​ത്ത​റ പാ​കു​ന്പോ​ൾ ബി​ജെ​പി​യു​ടെ മാ​ർ​ഗ​ദ​ർ​ശി​ക​ളാ​യ ആ​ർ​എ​സ്എ​സു​കാ​ർ ബ്രിട്ടീ​ഷു​കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ തി​രി​ച്ച​ടി​ച്ച​ത്. നി​ങ്ങ​ളു​ടെ മു​ത്ത​ശിയോ മു​ത്ത​ച്ഛ​നോ വാ​ട്ട​ർ​ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടോ, ചെ​റു​പ്പ​മാ​യി​രു​ന്ന​പ്പോ​ൾ എ​ങ്ങ​നെ​യാ​ണ് കു​ടി​വെ​ള്ളം ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് ചോ​ദി​ച്ചു നോ​ക്കൂ എ​ന്നാ​ണ് മോ​ദി രാ​ഹു​ലി​നെ ചൂ​ണ്ടി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, നെ​ഹ്റു ആ​ധു​നി​ക ഇ​ന്ത്യ​ക്കാ​യി പ്ര​യ​ത്നി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ബി​ജെ​പി​യു​ടെ പി​താ​മ​ഹ​ന്മാ​ർ ബ്രി​ട്ടീ​ഷു​കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നെ​ന്നാ​ണ് ക​പി​ൽ സി​ബ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. മോ​ദി​യു​ടെ പ​രി​ഹാ​സ​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​ര​വും ട്വി​റ്റ​റി​ൽ മ​റു​പ​ടി ന​ൽ​കി. മ​ന്ത്രി​മാ​രും നേ​താ​ക്ക​ളു​മാ​യ കോ​ണ്‍ഗ്ര​സു​കാ​രു​ടെ പേ​രെ​ടു​ത്തു പ​റ​ഞ്ഞ് ഓ​ർ​മി​പ്പി​ച്ചാ​ണ് ചി​ദം​ബ​രം മോ​ദി​ക്ക് മ​റു​പ​ടി ന​ൽ​കി​യ​ത്.

Read More

ജാഗ്രത! ഗ​ജ വീണ്ടും ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി ശക്തിപ്രാപിച്ചു; ഈ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തു​​​ട​​​ർ​​​ന്നും പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​മ​​​ർ​​ദ​​മാ​​​യി ശ​​​ക്തി കു​​​റ​​​ഞ്ഞ ഗ​​​ജ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ വീ​​​ണ്ടും ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി ശക്തിപ്രാപിച്ചെന്നു കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ം. ന്യൂ​​ന​​മ​​ർ​​ദ​​മാ​​യി കൊ​​​ച്ചി തീ​​​ര​​​ത്തു​​നി​​​ന്ന് ഏ​​​ക​​​ദേ​​​ശം 400 കി​​​ലോ​​​മീ​​​റ്റ​​​ർ പ​​​ടി​​​ഞ്ഞാ​​​റുവരെ പോയ ശേഷമാണു ഗജ വീണ്ടും ചുഴലി ക്കാറ്റായത്. കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​നു​​​മാ​​​ന​​പ്ര​​കാ​​രം ഈ ​​​ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് തു​​​ട​​​ർ​​​ന്നും പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ദി​​​ശ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കും. തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും ല​​​ക്ഷ​​​ദ്വീ​​​പ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 55 മു​​​ത​​​ൽ 65 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യും ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 90 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​യും ആ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ചൊ​​​വ്വാ​​​ഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്. മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ടി​​​യ​​​ന്ത​​​ര ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.കേ​​​ര​​​ള​ തീ​​​ര​​​ത്തു കാ​​​റ്റി​​​ന്‍റെ വേ​​​ഗം മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലും ക​​​ട​​​ൽ അ​​​ത്യ​​​ന്തം പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​കാൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ലും തീ​​​ര​​​വാ​​​സി​​​ക​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. ശ​​​ക്ത​​​മാ​​​യ…

Read More