കോഴിക്കോട്: : ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് ഇടത് എംഎൽഎ പിടിഎ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമിൽ പിടിയിലായി . എംഎൽഎയുടെ മകൻ ടി.പി ഷബീർ.മരുമകൻ ഷബീർ വായോളി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസമാണ് വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്. നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കെതിരെ നിരവധി ആരോപണൾ ഉയർന്നിരുന്നു. എംഎൽഎ ഉപയോഗിക്കുന്ന കാർ സ്വർണക്കടത്ത് കേസിലെ പ്രതി സമ്മാനമായി നൽകിയതെന്നായിരുന്നു ആരോപണം. മുന്‍ ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിനെ പരാജയപ്പെടുത്തിയണ് പിടിഎ റഹീം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയതായി നേരത്തെ ആരോപണമുണ്ടായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് പിടിഎ റഹീം എംഎല്‍എ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
Read MoreCategory: Loud Speaker
നഴ്സുമാർക്ക് സന്തോഷവാർത്ത: യുകെയിൽ ഐഇഎൽടിഎസ് സ്കോർ കുറച്ചേക്കും
ലണ്ടൻ: യുകെയിലേക്ക് വരാൻ കാത്തിരിക്കുന്ന നഴ്സുമാർക്ക് ആശ്വാസമായി ഐഇഎൽടിഎസ് സ്കോറിൽ മാറ്റം വരുത്താനുള്ള ശിപാർശയുമായി യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി). പുതിയ ശിപാർശ അനുസരിച്ചു ഓവറോൾ ആയി ലഭിക്കുന്ന ഏഴ് സ്കോറിൽ റൈറ്റിംഗ് മോഡ്യൂളിന് 6 .5 മതിയാകും. എന്നാൽ റീഡിംഗ് , സ്പീക്കിംഗ്, ലിസനിംഗ് മൊഡ്യൂളുകൾക്കു ഏഴു തന്നെ സ്കോർ ആയി വേണം. അടുത്ത ആഴ്ച നടക്കുന്ന നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ മീറ്റിംഗിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ യുകെയിലെ എൻഎച്എസ് ആശുപത്രികളിൽ ഉൾപ്പടെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമം ആണ് നേരിടുന്നത്. ഐഇഎൽടിഎസ് സ്കോറിൽ ഇളവ് വരുന്നതോടെ മിടുക്കരായ കൂടുതൽ നഴ്സ്മാരെ ഇന്ത്യയിൽ നിന്നുൾപ്പെടെ യുകെയിൽ എത്തിക്കാമെന്നാണ് എൻഎംസി പ്രതീക്ഷിക്കുന്നത്. ദീർഘകാലം നീണ്ടുനിന്ന അനേകം കൺസൾട്ടേഷനുകൾക്കു ശേഷമാണ് ഐഇഎൽടിഎസ് സ്കോറിൽ കുറവ് വരുത്താനുള്ള ശിപാർശയിലേക്ക് എൻഎംസി എത്തിച്ചേർന്നത്. നിലവിൽ…
Read More“കഞ്ചാവ് അപകടകാരിയല്ല, ഒൗഷധമാണ്’; വിവാദ പ്രസംഗം നടത്തിയ ആൾ ദൈവം സ്വാമി നിത്യാനന്ദ മുങ്ങിയെന്ന് പോലീസ്
കർണാടക: വിവാദ പ്രസംഗത്തെത്തുടർന്ന് സ്വാമി നിത്യാനന്ദ ആശ്രമത്തിൽ നിന്നു മുങ്ങിയെന്ന് പോലീസ്. കഞ്ചാവ് അപകടകാരിയല്ല, അതൊരു ഒൗഷധമാണെന്നായിരുന്നു സ്വാമിയുടെ പ്രസംഗം. പ്രസംഗത്തിനെ കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടിസയച്ചിരുന്നു. ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകാനാണ് നോട്ടീസ്.എന്നാൽ നോട്ടീസയച്ച ശേഷം സ്വാമി കർണാടകത്തിലെ ബിഡാഡിയിലുള്ള ആശ്രമത്തിൽ ഇല്ല എന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. മദ്യത്തിന് മാത്രമേ മനുഷ്യനെ അടിമയാക്കാൻ കഴിയൂ, കഞ്ചാവ് ആരെയും അടിമയാക്കില്ല. അത് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. കാരണം അത് ഒരു ഒൗഷധമാണ്. ഞാൻ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല. ഞാനിത് ഉപയോഗിച്ചിട്ടുമില്ല. മദ്യം ഉപയോഗിച്ച് അതിന് അടിമയായ നിരവധി പേരെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കഞ്ചാവിന് അടിമയായ ആരെയും ഞാൻ കണ്ടിട്ടില്ല. നിറുത്തണമെന്ന് തോന്നിയാൽ കഞ്ചാവിന്റെ ഉപയോഗം നിറുത്താം. അത് ഉപയോഗിച്ചത് മൂലം ആരോഗ്യം തകർന്നവരെയെും ഞാൻ കണ്ടിട്ടില്ലെന്നുമാണ്…
Read Moreതെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഭിന്നലിംഗക്കാരും; തെലുങ്കാനയിൽ ആദ്യമായി ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഭിന്നലിംഗക്കാരും. തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി ഭിന്നലിംഗക്കാർ മത്സരിക്കുന്നു. മൂപ്പതുകാരിയായ ചന്ദ്രമുഖിയാണ് നാമനിർദേശക പത്രിക സമർപ്പിച്ചത്. ഹൈദരാബാദിലെ ഗോഷ്മഹൽ മണ്ഡലത്തിൽനിന്നുമാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ബിജെപി എംഎൽഎ രാജാ സിംഗാണ് ചന്ദ്രമുഖിയുടെ മുഖ്യ എതിരാളി. രാഷ്ട്രീയ നയത്തിൽ മാറ്റം വരുത്തുകയാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്ന് ചന്ദ്രമുഖി പറഞ്ഞു. സമൂഹത്തിന് ദോഷകരമായി താൻ യാതൊന്നും ചെയ്യുകയില്ല. ഭിന്നലിംഗക്കാരുടെ അവകാശത്തിനായി പോരാടുമെന്നും ചന്ദ്രമുഖി പറഞ്ഞു.
Read Moreശബരിമലയിൽ പോകാൻ ആഗ്രഹം പ്രകടിപ്പിച്ച യുവതിയുടെ വീടിന് നേരെ ആക്രമണം
മലപ്പുറം: ശബരിമലയ്ക്കു പോകാൻ സന്നദ്ധത അറിയിച്ച സ്ത്രീകളോടൊപ്പം കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരെ ആക്രമണം. മലപ്പുറം കാക്കഞ്ചേരി കോഴിപ്പുറത്തെ അപർണ ശിവകാമിയുടെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഘർഷമുണ്ടാക്കി ശബരിമല ദർശനം ആഗ്രഹിക്കുന്നില്ലെന്നും കാത്തിരിക്കാൻ തയാറാണെന്നും അപർണ ഉൾപ്പെടെയുള്ള യുവതികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മാലയൂരാതെ വ്രതം നോൽക്കുന്നത് തുടരുമെന്നും വരും തലമുറയ്ക്കെങ്കിലും സമാധാനമായി അയ്യപ്പ ദർശനം സാധ്യമാകാൻ ആഗ്രഹമുണ്ടെന്നുമാണ് യുവതികൾ വ്യക്തമാക്കിയിരുന്നു.
Read Moreവയനാടിന്റെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രതിനിധി; യാത്രയായത് വികസന സ്വപ്നങ്ങൾ ബാക്കിയാക്കി
കൽപ്പറ്റ:പാർലമെന്റ് അംഗം എന്ന നിലയിൽ വയനാടിന്റ ഹൃദയത്തിൽ ഇടം നേടിയ ജനപ്രതിനിധിയാണ് എം.ഐ. ഷാനവാസ്. എംപി പദവിയിൽ ആദ്യ അഞ്ചു വർഷം മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ സ്വാധീനക്കാനായതാണ് അദ്ദേഹത്തെ ലോക്സഭയിലേക്കുള്ള മത്സരത്തിൽ തുടർച്ചയായ രണ്ടാം തവണയും വിജയത്തിലേക്കു നയിച്ചത്. കടുത്ത മത്സരത്തിനൊടുവിലായിരുന്നു പാർലമെന്റിലേക്കു ഷാനവാസിന്റെ രണ്ടാം വിജയം. 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിന് തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയിലെ സത്യൻ മൊകേരിയെയാണ് തെരഞ്ഞെടുപ്പിൽ ഷാനവാസ് വീഴ്ത്തിയത്. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഐയിലെ അഡ്വ.എം. റഹ്മത്തുല്ലയ്ക്കെതിരെ 1,53,439 വോട്ടിനായിരുന്നു ഷാനവാസിന്റ വിജയം. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലന്പൂർ, വണ്ടൂർ അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തെയാകെ സ്പർശിക്കുന്ന വികസനമാണ് ഷാനവാസിന്റെ നേതൃത്വത്തിൽ നടന്നത്. 2009-2014 കാലയളവിൽ 850 കോടി രൂപയുടെ കേന്ദ്ര പദ്ധതികളാണ് വയനാട്ടിൽ നടപ്പിലായത്.…
Read Moreശബരിമല സമരം! ബിജെപിയില്‍ വിശ്വാസമില്ല, കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ സംഘപരിവാര്‍; പടലപ്പിണക്കങ്ങള്‍ ബിജെപിക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍ കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരത്തിന് കൂടുതല്‍ ശക്തിപകരാന്‍ സംഘപരിവാര്‍ സംഘടനകള്‍ തന്ത്രം മാറ്റുന്നു. വീടുകളിലേക്കും സാധാരണക്കാര്‍ക്കും ഇടയിലേക്കിറങ്ങി ഒപ്പുശേഖരിക്കുന്നതിനും ഭക്തര്‍ ഇത്തവണ ശബരിമലയിലേക്ക് പോകുന്നതില്‍ വന്ന കുറവും എടുത്തുകാട്ടി ശക്തമായ പ്രചരണത്തിനിറങ്ങാനാണ് തീരുമാനം. സ്ഥിരമായ ശബരിമലയിലെത്തുന്ന ഭക്തര്‍ ഇത്തവണ ശബരിമലയിലേക്ക് പോകാന്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. നിലവിലെ സുരക്ഷാ ക്രമീകരണങ്ങളോടും സുപ്രീം കോടതി വിധിയോടുമുള്ള പ്രതിഷേധസൂചകമായാണ് ഇതെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. ഈ ഒരു പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളിലേക്കുള്പ്പെടെ ഇറങ്ങിച്ചെന്ന് ഭക്തരുടെ ഒപ്പുശേഖരിച്ച് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്ന വേളയില്‍ സഹായകരമാകുമെന്നും വിലയിരുത്തുന്നു. വീടുകയറിയുള്ള ഈ നീക്കത്തിനായി പ്രവര്‍ത്തകരെ നിയോഗിച്ചുകഴിഞ്ഞു. നേരത്തെ ശബരിമലയിലേക്ക് ഇത്ര പ്രവര്‍ത്തകരെ ദിനം പ്രതി അയക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ . രാധാകൃഷണന് അയച്ച സര്‍ക്കുലര്‍ വിവാദമായിരുന്നു.ഇതിനുപിന്നിലും ബിജെപി സംസ്ഥാന ഘടകത്തിലെ വിഴുപ്പലക്കാലാണെന്നാണ് ആര്‍എസ്എസ്…
Read Moreവിവാഹഘോഷയാത്രക്കിടെ വരനെ വെടിവച്ചസംഭവം; ആക്രമികൾ വന്ന ബൈക്ക് പോലീസ് കണ്ടെത്തി;
ന്യൂഡൽഹി: വിവാഹ ഘോഷയാത്രക്കിടെ വരനെ വെടിവച്ച സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമികൾ വന്ന ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. തെക്കൻ ഡൽഹിയിലെ മദൻഗീറിൽ തിങ്കളാഴ്ച രാത്രിയിലാണു സംഭവമുണ്ടായത്. ബാദൽ എന്ന 25കാരന്റെ വിവാഹ ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞു കയറിയ അജ്ഞാതരായ രണ്ട് അക്രമികൾ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വാദ്യഘോഷങ്ങൾക്കും നൃത്തസംഘങ്ങൾക്കുമൊപ്പം കുതിരവണ്ടിയിലായിരുന്നു ബാദൽ. ഈ സമയം ബൈക്കിൽ പാഞ്ഞെത്തിയ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ബാദൽ കുതിരവണ്ടിയിൽ നിന്നു താഴെ വീണു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ആർക്കും മനസിലായില്ല. വെടി പൊട്ടുന്ന ശബ്ദം മാത്രമാണ് കേട്ടത്. വലതു തോളിൽ നിന്നു രക്തം ചീറ്റിയൊഴുകിയപ്പോഴാണ് തനിക്ക് വെടിയേറ്റുവെന്ന് മനസിലായതെന്ന് ബാദൽ പറഞ്ഞു. വിവാഹ മണ്ഡപത്തിന് 400 മീറ്റർ അകലെ വച്ചാണ് അക്രമണം. ആക്രമികൾ തത്ക്ഷണം രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച ബാദൽ മൂന്നു മണിക്കൂർ ചികിത്സയ്ക്കുശേഷം വിവാഹ…
Read Moreഉപേക്ഷിക്കുമെന്ന് കാമുകന്റെ ഭീഷണി: കാമുകി യുവാവിനെ കൊന്ന് കറിവച്ചു തൊഴിലാളികൾക്ക് നൽകി
അൽ അയ്ൻ: കാമുകനെ കൊന്ന് വെട്ടിനുറുക്കി കറിയാക്കിയ യുവതി അറസ്റ്റിൽ. യുഎഇയിലെ അൽ അയ്നിലാണ് മുപ്പതുകാരിയായ മൊറോക്കോക്കാരി ഇരുപതുകാരനായ യുവാവിനെ അതിക്രൂരമായി കൊന്നത്. തന്റെ സഹോദരനെ കാണാതായെന്നുള്ള യുവാവിന്റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസ് അന്വേഷണം തുടങ്ങിയത്. വീട്ടിലെത്തിയ പോലീസിനോട് യുവതി ഇയാളെ പുറത്താക്കിയെന്നും അയാൾ എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു പറഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു മനുഷ്യന്റെ പല്ലുകൾ ഈ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇത് കാണാതായ യുവാവിന്റെതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ താനാണ് കാമുകനെ കൊന്നതെന്ന് യുവതി സമ്മതിക്കുകയായിരുന്നു. കൊന്ന ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ യുവതി ചെറുതാക്കിയെന്ന് പോലീസ് പറയുന്നു. തുടർന്ന് തന്റെ വീടിനടുത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കാമുകന്റെ മാംസം ഗൾഫ് വിഭവമായ മാച്ബൂസ് രൂപത്തിൽ വിളന്പുകയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. ബാക്കിയുണ്ടായിരുന്ന മൃതദേഹ…
Read Moreട്രെയിൻ പാഞ്ഞു വരുന്നു, പാളത്തിലേക്ക് വീണ പിഞ്ചുകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു
മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനും പാളത്തിനും ഇടയിലേക്ക് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് പാളത്തിലേക്ക് വീണത്. ഇതിനു പിന്നാലെ ട്രെയിന്‍ കടന്ന് പോകുകയുമായിരുന്നു. എന്നാൽ കുഞ്ഞിന് ഒരു പോറലുപോലും ഏറ്റില്ല. ഞെട്ടിക്കുന്ന ആ കാഴ്ചകണ്ട് യാത്രക്കാർ ഒന്നടങ്കം നിലവിളിച്ചു. ട്രെയിൻ കടന്നു പോയതോടെ ഓടിയെത്തിയ ഒരു യുവാവ് കുഞ്ഞിനെ എടുത്ത് രക്ഷിതാക്കളുടെ കൈകളിലേക്ക് നൽകി. ട്രെയിന്‍ കുഞ്ഞിന് മുകളിലൂടെ പാഞ്ഞ് ഇരമ്പി പോകുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. #WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE — ANI UP (@ANINewsUP) November 20, 2018
Read More