ന്യൂഡൽഹി: വിദ്യാർഥിനിയുമായുള്ള പ്രണയത്തെത്തുടർന്ന് അധ്യാപകനെ പെണ്‍കുട്ടിയുടെ സഹോരങ്ങൾ വെടിവെച്ച് കൊന്നു. ദില്ലിയിലെ മഹേന്ദ്ര പാർക്കിന് സമീപമുള്ള ട്യൂഷൻ സെന്ററിലാണ് സംഭവം. അങ്കിത്(31) ആണ് കൊല്ലപ്പെട്ടത്. അങ്കിതുമായുള്ള ബന്ധം പെണ്‍കുട്ടിയുടെ സഹോദരൻ എതിർത്തിരുന്നു. ഇരുവരും വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടതിനാലാണ് സഹോദരൻ എതിർത്തത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് അങ്കിത്തിനെ നിരവധി തവണ പെണ്‍കുട്ടിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയെങ്കിലും പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അങ്കിത് തയാറായില്ല. എന്നാൽ പെണ്‍കുട്ടിയുടെ വീട്ടിൽ വിവാഹം ആലോചിച്ചിരുന്നന്നും മാതാപിതാക്കൾക്ക് ഇതിന് എതിരല്ലായിരുന്നെന്നുമാണ് അങ്കിതിന്റെ ബന്ധുക്കൾ പറയുന്നത്. അങ്കിതിന് നേർക്ക് വെടിയുതിർക്കുന്നതിന് രണ്ട് വിദ്യാർഥികൾ സാക്ഷികളാണ്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: Loud Speaker
സാലറി ചലഞ്ച്! പിരിവിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പന്ഷന്; പ്രതിഷേധസമരത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകള്‍
കോഴിക്കോട്: സാലറി ചലഞ്ചിന്റെ പേരിലുള്ള നിര്‍ബന്ധിത പിരിവിനെതിരേ പ്രതിഷേധിച്ച പ്രതിപക്ഷ സംഘടനാ നേതാവിനെ സസ്പന്‍ഡ് ചെയ്തതായി ആരോപണം. സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (സെറ്റോ) ജില്ലാ ചെയര്‍മാനും എന്‍ജിഒ അസോസിയേഷന് മുന്‍ ജില്ലാ പ്രസിഡന്റും വലതുപക്ഷ സംഘടനകളുടെ കൂട്ടായ്മായ യുടിഇഎഫിന്റെ ജില്ലാ കണ്‍വീനറുമായ എന്‍ .പി. ബാലകൃഷ്ണനെയാണ് സര്‍വീസില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ചേവായൂര്‍ ഉപജില്ലാ നൂണ്മീല് ഓഫീസറാണ് (ജൂനിയര്‍ സൂപ്രണ്ട്) ബാലകൃഷ്ണന്. സ്കൂളിലെ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് നടന്നതില്‍ മേല്‍നോട്ട വീഴ്ച വരുത്തിയെന്ന കാരണം പറഞ്ഞാണ് സസ്പന്‍ഡ് ചെയ്തത്. അതേസമയം വീഴ്ച വരുത്തിയ പ്രധാനധ്യാപകനെതിരേ യാതൊരു നടപടിയുമെടുക്കാതെ മേല്‍നോട്ട പിഴവ് ചൂണ്ടിക്കാട്ടിയുള്ള സസ്പന്ഷന് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കാനും ശക്തമായ രീതിയില്‍ പ്രതിഷേധസമരം നടത്താനുമാണ് വിവിധ സംഘടനാനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. സാലറി ചാലഞ്ചിന്റെ പേരില്‍ വിവിധ സ്ഥലങ്ങളില്‍…
Read Moreഇന്നും വർധിച്ചു! ഇന്ധനവില 100-ലേക്ക് ഓടുന്നു; പെട്രോളിന് 15 പൈസ ഡീസലിന് 17 പൈസ
കൊച്ചി: ദിനവും റിക്കാർഡുകൾ ഭേദിച്ച് മുന്നേറുന്ന ഇന്ധനവില പുതിയ ഉയരത്തിൽ. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 15 പൈസയുടെയും ഡീസലിന് 17 പൈസയുമാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 87 രൂപയും ഡീസലിന് 80 രൂപയും കടന്നു. 87.32 രൂപയാണ് തിരുവനന്തപുരത്ത് ഇന്നത്തെ ശരാശരി പെട്രോൾ വില. ഇന്നലെ 87.17 രൂപയായിരുന്നു. ഡീസലിന് ഇന്ന് 80.59 രൂപയായി. ഇന്നലെ 80.42 രൂപയായിരുന്നു. കൊച്ചിയിൽ പെട്രോൾ വില 86.13 രൂപയായും ഡീസൽ വില 79.47 രൂപയായും വർധിച്ചു. ഇന്നലെ പെട്രോളിന് 85.98 രൂപയായും ഡീസലിന് 79.30 രൂപയുമായിരുന്നു. കൊച്ചി നഗരത്തിനു പുറത്ത് പെട്രോൾ വില 86 രൂപയും ഡീസൽ വില 80 രൂപയും പിന്നിട്ടു. കോഴിക്കോട് പെട്രോൾ വില 86.24 രൂപയായപ്പോൾ ഡീസലിന് 79.59 രൂപയായി. ഇന്നലെ പെട്രോൾ വില 86.09 രൂപയും ഡീസൽ വില 79.42 രൂപയുമായിന്നു. കഴിഞ്ഞ…
Read Moreഒരേ പെണ്‍കുട്ടിയോട് സഹപാഠികളായ കൂട്ടുകാര്‍ക്ക് കടുത്ത പ്രണയം, ഇരുവരും ഒടുവില്‍ പരസ്പരം തീവച്ച് മരിച്ച്, പത്താംക്ലാസ് വിദ്യാര്‍ഥികളുടെ പ്രവര്‍ത്തിയില്‍ ഞെട്ടി സ്കൂള്‍ അധികൃതര്‍
ഒരു ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അതേ ക്ലാസിലെ രണ്ടു സുഹൃത്തുക്കള്‍ പ്രേമിക്കുക. കലശലായ പ്രേമത്തില്‍ നിന്ന് പിന്തിരിയാന് രണ്ടുപേരും തയാറാകാതിരിക്കുക. ഒടുവില്‍ പരസ്പരം തീവച്ച് മരിച്ച് ജീവിതം അവസാനിപ്പിക്കുക. പത്താംക്ലാസുകാരായ രണ്ടു സഹപാഠികള്‍ ഇന്ന് വാര്‍ത്തയില്‍ നിറഞ്ഞത് ഇങ്ങനെയാണ്. ഹൈദരാബാദിലാണ് സംഭവം. മഹീന്ദറും രവി തേജയും മദ്യപിച്ച ശേഷം പരസ്പരം തീ കൊളുത്തിയതാവാമെന്ന് അന്വേഷണോദ്യാഗസ്ഥന് അറിയിച്ചു. മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കല്‍ നല്കിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്ന് ബിയര്‍കുപ്പികളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെ പ്രധാന സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പോലീസ് വ്യക്തമാക്കുന്നു. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം…
Read Moreചാലക്കുടിക്കാരൻ ചങ്ങാതി തിയേറ്ററിലെത്തി; മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വിനയന്റെ മൊഴിയെടുക്കാനൊരുങ്ങി സിബിഐ
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ വിനയന്റെ മൊഴിയെടുക്കുമെന്ന് സിബിഐ അറിയിച്ചു. വിനയനോട് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചു. മണിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിനയൻ സംവിധാനം ചെയ്ത “ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് സിബിഐയുടെ നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.
Read Moreഅമേരിക്കൻ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം നൽകി വൻ തട്ടിപ്പ്; രണ്ടു പേർ അറസ്റ്റിൽ; സംസ്ഥാനത്ത് ഉടനീളം പ്രതികൾ തട്ടിപ്പു നടത്തിയതായി പോലീസ്
തലശേരി: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം ചെയ്ത് കേരളത്തിലുടനീളം വന്‍ തട്ടിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും നൂറു കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിനിരയായി. നഷ്ടപ്പെട്ടത് ലക്ഷക്കണക്കിന് രൂപ. തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണികളായ ബിഹാര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ബീഹാറിലെ ബഹിയാവാൻ ഗ്രാമത്തില്‍ നിന്നും ഗ്രാമമുഖ്യന്റെ സഹായിയായ പ്രതിയെ ബീഹാറിലെ സായുധ സേനയുടെ സഹായത്തോടെ ഗ്രാമം വളഞ്ഞ് അതിസാഹസികമായി തലശേരി പോലീസ് പിടികൂടി. ബീഹാര്‍ സരണ്‍ ജില്ലയിലെ ചപ്ര മഹമ്മൂദ് ചൗക്കിലെ ബഹിയാവാനിലെ സയ്യിദ് ജോഹര്‍ ഇമാം (28), കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്ഷന് എസ്.രാജ് (30) എന്നിവരെയാണ് തലശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശ പ്രകാരം തലശേരി കോസ്റ്റല്‍ എസ്ഐ എം.വി ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.രാജീവന്, സിവില്‍ പോലീസ് ഓഫീസര്‍ എന്‍.എ ശ്രീജേഷ്കുമാര്‍…
Read Moreമൊഴിമാറ്റി കേസ് അട്ടിമറിക്കുന്നത് കോടതിക്കു നോക്കിനിൽക്കാനാകില്ല; മെഡിക്കൽ റിപ്പോർട്ട് സത്യമെങ്കിൽ പീഡന കേസുകളിൽ മൊഴിമാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ലൈംഗിക പീഡന കേസുകളിൽ പ്രതികളെ രക്ഷിക്കുന്നതിനായി മൊഴിമാറ്റുന്ന പരാതിക്കാരിയെയും ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കൽ റിപ്പോർട്ട് അടക്കമുള്ള മറ്റ് തെളിവുകൾ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. അതീവ ഗൗരവ മായ കേസുകളിൽ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്കു നോക്കിനിൽക്കാനാകില്ലെന്നും ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്ത മാക്കി. മാനഭംഗ കേസിൽ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതികളെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയെന്ന ഒറ്റകാരണത്താൽ പ്രതിയെ കുറ്റവിമുക്തനാക്കുന്നത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാണ്. മൊഴിമാറ്റിയാലും കേസ് അവ സാനിപ്പിക്കരുത്. മെഡിക്കൽ റിപ്പോർട്ടുൾപ്പടെയുള്ള മറ്റുതെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ തുടർന്ന് പ്രതികൾക്ക് അർഹമായ ശിക്ഷ നൽകണം. ക്രിമി നൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണ്. സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും വേണമെന്നും കോടതി പറഞ്ഞു. തിരിച്ചറിയൽ…
Read Moreപെട്രോൾ വില കത്തിക്കയറുമ്പോൾ തലങ്ങും വിലങ്ങും പാഞ്ഞത് സർക്കാർ വണ്ടി; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സർക്കാർ വാഹനം ദുരുപയോഗം ചെയ്തു; ഉദ്യോഗസ്ഥനെതിരേ അന്വേഷണം
തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്ത സംഭവം വനംവകുപ്പ് അന്വേഷിക്കും. വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദേശിച്ചു. തൃശൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല. വിവാഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേയ്ക്ക് നിരവധി തവണ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഓടിയതായാണ് ആരോപണം.
Read Moreചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പരിശോധിക്കുന്നപോലെ മാത്രം; അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറി അനുവദിക്കുമെന്ന് മന്ത്രി ഇ.രി. ജയരാജൻ
തിരുവനന്തപുരം: പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറി അപേക്ഷ കിട്ടിയാൽ ഇനിയും സർക്കാർ പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പഞ്ചായത്തുകൾ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തിൽ സർക്കാരുമെന്നും ജയരാജൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നൽകിയത്. ഇക്കാര്യത്തിൽ അവർ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
Read Moreപറയാത്ത കഥകൾ ! രാംദേവിന്റെ ജീവിതം അങ്ങനെ പറയേണ്ട..; പുസ്തകത്തിനു കോടതിയുടെ വിലക്ക്
ന്യൂഡൽഹി: ബാബാ രാംദേവിന്റെ ജീവിതം പറയുന്ന പുസ്തകത്തിനു ഡൽഹി ഹൈക്കോടതിയുടെ വിലക്ക്. ആൾദേവത്തിൽനിന്നും വ്യാവസായിയിലേക്ക്; ബാബ രാംദേവിന്റെ പറയാത്ത കഥകൾ എന്ന പുസ്തകത്തെയാണ് കോടതി വിലക്കിയത്. രാംദേവിനെക്കുറിച്ചുള്ള മോശം പരാമർശം പുസ്തകത്തിൽനിന്നും നീക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസ് അനു മൽഹോത്രയാണ് വിധി പുറപ്പെടുവിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ബാബ രാം ദേവിനെ അപകീർത്തിപ്പെടുത്താനുള്ളതല്ലെന്ന് വിധിയിൽ ജസ്റ്റീസ് അനു മൽഹോത്ര പറഞ്ഞു. പുസ്തകത്തിന്റെ നിരോധനം എടുത്തുകളഞ്ഞ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്തു രാം ദേവ് സമർപ്പിച്ച ഹർജിയിലാണ് വിധി.
Read More