മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുമ്പിൽ ട്രംപിന്‍റെ ടെമ്പർ തെറ്റി; സിഎൻഎൻ മാധ്യമപ്രവർത്തകന്‍റെ പ്രസ് പാസ് വൈറ്റ് ഹൗസ് സസ്പെൻഡ് ചെയ്തു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​റു​ടെ ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ പ്ര​കോ​പി​ത​നാ​യി പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​ടി​യ​ത് ച​രി​ത്ര​വി​ജ​യ​മാ​ണെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ഇ​തി​നി​ടെ​യാ​ണ് മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ അ​ഭ​യാ​ർ​ഥി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​രു​ന്ന​ത് അ​ധി​നി​വേ​ശ​മാ​ണെ​ന്ന ട്രം​പി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ട​ർ ജിം ​അ​ക്കോ​സ്റ്റ ചോ​ദി​ച്ച​ത്. ഇ​തോ​ടെ ട്രം​പ് പ്ര​കോ​പി​ത​നാ​വു​ക​യാ​യി​രു​ന്നു.

എ​ന്നെ രാ​ജ്യം ഭ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് എ​ന്താ​ണെ​ന്ന് ദേ​ഷ്യ​ത്തോ​ടെ ട്രം​പ് ചോ​ദി​ച്ചു. അ​ക്കോ​സ്റ്റ വീ​ണ്ടും ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന​പ്പോ​ൾ വൈ​റ്റ് ഹൗ​സ് ജീ​വ​ന​ക്കാ​രി​യെ​ത്തി അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് മൈ​ക്ക് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ച്ചു. റ​ഷ്യ​യു​ടെ ഇ​ട​പെ​ട​ലി​ൽ ട്രം​പി​ന് ആ​ശ​ങ്ക​യു​ണ്ടോ എ​ന്ന ചോ​ദ്യം കൂ​ടി​യാ​യ​തോ​ടെ ട്രം​പ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

നി​ങ്ങ​ളെ​പ്പോ​ലൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​തി​ൽ സി​എ​ൻ​എ​ൻ ല​ജ്ജി​ക്കേ​ണ്ട​താ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. നി​ങ്ങ​ൾ മ​ര്യാ​ദ​യി​ല്ലാ​ത്ത​വ​നാ​ണ്. അ​പ​ക​ട​കാ​രി​യാ​ണ്. സാ​റ ഹ​ക്ക​ബി​യെ നി​ങ്ങ​ൾ എ​ന്താ​ണ് ചെ​യ്ത​തെ​ന്ന് എ​നി​ക്ക​റി​യാം എ​ന്നൊ​ക്കെ പ​റ​ഞ്ഞു​കൊ​ണ്ട് ട്രം​പ് പ​ത്ര​സ​മ്മേ​ള​നം നി​ർ​ത്തി ഇ​റ​ങ്ങി​പ്പോ​കാ​നും ശ്ര​മി​ച്ചു.

ഇ​തി​നി​ടെ, മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. വീ​ണ്ടും അ​ക്കോ​സ്റ്റ ചോ​ദ്യ​വു​മാ​യി എ​ഴു​ന്നേ​റ്റ​പ്പോ​ൾ നി​ങ്ങ​ൾ അ​വി​ടെ​യി​രി​ക്കൂ എ​ന്നാ​ശ്യ​പ്പെ​ട്ട ട്രം​പ്, നി​ങ്ങ​ൾ വ്യാ​ജവാ​ർ​ത്ത​യെ​ഴു​തു​ന്ന​യാ​ളാ​ണെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ശ​ത്രു​വാ​ണെ​ന്നും ആ​രോ​പി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ജിം ​അ​ക്കോ​സ്റ്റ​യു​ടെ പ്ര​സ് പാ​സ് വൈ​റ്റ് ഹൗ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts