പെട്രോൾ വില കത്തിക്കയറുമ്പോൾ തലങ്ങും വിലങ്ങും പാഞ്ഞത് സർക്കാർ വണ്ടി; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ മകളുടെ വിവാഹത്തിന്  സർക്കാർ വാഹനം ദുരുപയോഗം ചെയ്തു; ഉദ്യോഗസ്ഥനെതിരേ അന്വേഷണം

തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്‍റെ മകളുടെ വിവാഹത്തിന് സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്ത സംഭവം വനംവകുപ്പ് അന്വേഷിക്കും. വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താൻ വകുപ്പ് മന്ത്രി കെ.രാജു നിർദേശിച്ചു. തൃശൂർ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല. വിവാഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേയ്ക്ക് നിരവധി തവണ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ഓടിയതായാണ് ആരോപണം.

Read More

ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പരിശോധിക്കുന്നപോലെ മാത്രം; അപേക്ഷ കിട്ടിയാൽ ഇനിയും ബ്രൂവറി അനുവദിക്കുമെന്ന് മന്ത്രി ഇ.രി. ജയരാജൻ

തിരുവനന്തപുരം: പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ തെറ്റില്ലെന്ന് ആവർത്തിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറി അപേക്ഷ കിട്ടിയാൽ ഇനിയും സർക്കാർ പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാൽ പഞ്ചായത്തുകൾ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തിൽ സർക്കാരുമെന്നും ജയരാജൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്‍റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നൽകിയത്. ഇക്കാര്യത്തിൽ അവർ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Read More

പ​റ​യാ​ത്ത ക​ഥ​ക​ൾ ! രാം​ദേ​വി​ന്‍റെ ജീ​വി​തം അ​ങ്ങ​നെ പ​റ​യേ​ണ്ട..; പു​സ്ത​ക​ത്തി​നു കോ​ട​തി​യു​ടെ വി​ല​ക്ക്

ന്യൂ​ഡ​ൽ‌​ഹി: ബാ​ബാ രാംദേ​വി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന പു​സ്ത​ക​ത്തി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്ക്. ആ​ൾ​ദേ​വ​ത്തി​ൽ​നി​ന്നും വ്യാ​വ​സാ​യി​യി​ലേ​ക്ക്; ബാ​ബ രാംദേ​വി​ന്‍റെ പ​റ​യാ​ത്ത ക​ഥ​ക​ൾ എ​ന്ന പു​സ്ത​ക​ത്തെ​യാ​ണ് കോ​ട​തി വി​ല​ക്കി​യ​ത്. രാംദേ​വി​നെ​ക്കു​റി​ച്ചു​ള്ള മോ​ശം പ​രാ​മ​ർ​ശം പു​സ്ത​ക​ത്തി​ൽ​നി​ന്നും നീ​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജ​സ്റ്റീ​സ് അ​നു മ​ൽ​ഹോ​ത്ര​യാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം എ​ന്ന​ത് ബാ​ബ രാം ​ദേ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള​ത​ല്ലെ​ന്ന് വി​ധി​യി​ൽ‌ ജ​സ്റ്റീ​സ് അ​നു മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ നി​രോ​ധ​നം എ​ടു​ത്തു​ക​ള​ഞ്ഞ കീ​ഴ്ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു രാം ​ദേ​വ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് വി​ധി.

Read More

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്…! അപകടമുണ്ടാക്കിയ ബിഎംഡബ്യുവിന് പിന്നാലെ പാഞ്ഞ് പോലീസ്; ഒടുവില്‍…

മുംബൈ: വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയ ആഡംബര കാറിനു പിന്നാലെ പോലീസ് പാഞ്ഞത് കിലോമീറ്ററുകളോളം. മുംബൈയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അമിതമായി മദ്യപിച്ച് ബിഎംഡബ്യു കാറിലെത്തിയയാളാണ് വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ പോയത്. സംഭവത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കാറിനെ പിന്തുടരുന്നതിന് പോലീസ് വാഹനം അയക്കുകയായിരുന്നു. എന്നാൽ ഡ്രൈവർ കാർ നിർത്താൻ തയാറായില്ല. പോലീസിനൊപ്പം പ്രദേശത്തെ മോട്ടോർ സൈക്കിൾ യാത്രികരും പാഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്നും നാലു കിലോമീറ്റർ അകലെയായാണ് ഡ്രൈവറെ പിടികൂടാൻ സാധിച്ചതെന്ന് പോലീസ് അറിയിച്ചു. പ്രദേശവാസികൾ കാർ തല്ലിത്തകർക്കുകയും ചെയ്തു. മെഹമൂദ് അലം എന്നയാളാണ് കാർ ഓടിച്ചിരുന്നതെന്നും ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും പോലീസ് അറിയിച്ചു.

Read More

വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു; ഇവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; കരസേന മേജര്‍ക്കെതിരെ കേസ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ട്ടു ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ക​ര​സേ​ന മേ​ജ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡ​ൽ​ഹി ക​ന്‍റോ​ൺ​മെ​ന്‍റി​ൽ താ​മ​സ​ക്കാ​ര​നാ​യ മേ​ജ​ർ ഗൗ​ര​വി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ര​ണ്ടു വ​യ​സു​ള്ള മ​ക​ന്‍റെ അ​മ്മ​യാ​ണ് പ​രാ​തി​ക്കാ​രി. സം​ഭ​വ​ദി​സം രാ​ത്രി​യി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ പു​റ​ത്തേ​യ്ക്കു പ​റ​ഞ്ഞു​വി​ട്ട​തി​നു ശേ​ഷം ഗൗ​ര​വ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി എ​തി​ർ​ത്ത​തോ​ടെ ഇ​വ​രെ മ​ർ​ദി​ക്കു​ക​യും ഇ​യാ​ളു​ടെ മു​റി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. ഭ​ർ​ത്താ​വ് തി​രി​കെ എ​ത്തി​യ​പ്പോ​ൾ യു​വ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​താ​യി മ​ന​സി​ലാ​ക്കു​ക​യും മേ​ജ​റു​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ക​യും ചെ​യ്തു. മേ​ജ​ർ ഇ​യാ​ളെ വ​ക​വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ൽ ഇ​യാ​ൾ അ​റി​യി​ച്ച​ത്. ഗൗ​ര​വി​ന്‍റെ വീ​ടി​ന​ടു​ത്താ​ണ് യു​വ​തി​യും ഭ​ർ​ത്താ​വും ക​ഴി​യു​ന്ന​ത്. യു​വ​തി വീ​ട്ട് ജോ​ലി​ക​ളും ഭ​ർ​ത്താ​വ് തോ​ട്ടം പ​രി​പാ​ല​ന​വും മ​റ്റു​മാ​ണ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്.

Read More

നവ വധുവിനെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാനഭംഗപ്പെടുത്തി; സംഭവത്തില്‍ അമ്മായിയമ്മയ്ക്കും രണ്ട് സഹോദരിമാര്‍ക്കും പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ്

കു​രു​ക്ഷേ​ത്ര: ഹ​രി​യാ​ന​യി​ലെ യ​മു​ന​ന​ഗ​റി​ൽ ന​വ വ​ധു​വി​നെ ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. ഭ​ർ​ത്താ​വി​ന്‍റെ മു​ത്ത​സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വും ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് ബ​ന്ധു​ക്കൾ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ വി​ളി​ച്ചു വ​രു​ത്തി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് കു​രു​ക്ഷേ​ത്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.‌ സെ​പ്റ്റം​ബ​ർ 12നാ​യി​രു​ന്നു വി​വാ​ഹം. പെ​ൺ​കു​ട്ടി​ക്ക് മ​യ​ക്കു മ​രു​ന്ന് ന​ൽ​കി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ദി​വ​സം ഇ​വ​ർ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​മ്മാ​യി​യ​മ്മ​യ്ക്കും ര​ണ്ട് സ​ഹോ​ദ​രി​മാ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നും എ​ന്നാ​ൽ പ്ര​തി​ക​ൾ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം! ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കു ത​​​ന്ത്ര​​​ങ്ങളുമായി ട്രം​​​പി​​​ന്‍റെ വി​​​ജ​​​യ​​​ശില്​​​പി ചെ​​​ന്നൈ​​​യി​​​ൽ

ചെ​​​ന്നൈ: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച അ​​​വി​​​നാ​​​ശ് ഇ​​​ര​​​ഗ​​​വ​​​ര​​​പു, ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കാ​​​ൻ എ​​​ത്തി. അ​​​ടു​​​ത്ത ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ക​​​മ​​​ൽ​​​ഹാ​​​സ​​​ന്‍റെ ‘മ​​​ക്ക​​​ൾ നീ​​​തി മ​​​യ്യം’ പാ​​​ർ​​​ട്ടി​​​ക്കു​​​വേ​​​ണ്ടി ത​​​ന്ത്ര​​​ങ്ങ​​​ൾ മെ​​​ന​​​യാ​​​നും ക​​​രു​​​ക്ക​​​ൾ നീ​​​ക്കാ​​​നു​​​മാ​​​ണ് അ​​​വി​​​നാ​​​ശ് എ​​​ത്തി​​​യ​​​ത്. നി​​​ല​​​വി​​​ൽ അ​​​രി​​​സോ​​​ണ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് അ​​​വി​​​നാ​​​ശ് ഇ​​​ര​​​ഗ​​​വ​​​ര​​​പു. 2014 ൽ ​​​ഗ​​​വ​​​ർ​​​ണ​​​ർ ഡൗ​​​ഗ് ഡ്യൂ​​​സി​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഒ​​​ട്ടേ​​​റെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥിക​​​ളെ ജ​​​യി​​​പ്പി​​​ക്കാ​​​നോ അ​​​വ​​​രു​​​ടെ സീ​​​റ്റു നി​​​ല​​​നി​​​ർ​​​ത്താ​​​നോ അ​​​വി​​​നാ​​​ശി​​​നു ക​​​ഴി​​​ഞ്ഞു. ഇ​​​ലക്‌ട്രിക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ബിരുദമെടുത്ത അ​​​വി​​​നാ​​​ശ് പി​​​ന്നീ​​​ട് ഐ​​​വി ലീ​​​ഗ് ബി-​​​സ്കൂ​​​ളി​​​ൽ നി​​​ന്ന് എം​​​ബി​​​എ ക​​​ര​​​സ്ഥ​​​മാ​​​ക്കി. അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​ത​​​ല​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ പ്രാ​​​വീ​​​ണ്യ​​​വു​​​മു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ​​​യും ച​​​ടു​​​ല​​​ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെയും പ്രയോഗത്തി ലൂടെ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ വി​​​ജ​​​യി​​​പ്പി​​​ക്കാ​​​നോ, സീ​​​റ്റ് നി​​​ല​​​നി​​​ർ​​​ത്താ​​​നോ അ​​​മേ​​​രി​​​ക്ക ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​ണ് അ​​​വി​​​നാ​​​ശ്. പ്രേ​​​ക്ഷ​​​ക​​​രെ​​​യും ശ്രോ​​​താ​​​ക്ക​​​ളെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും പി​​​ടി​​​ച്ചി​​​രു​​​ത്താ​​​നും അ​​​വി​​​നാ​​​ശ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്…

Read More

കൈ കാണിച്ചിട്ടു കാർ നിർത്തിയില്ല! യുവാവിനെ പോലീസ് വെടിവച്ചു കൊന്നു; യുവാവിനൊപ്പം കാറില്‍ യാത്ര ചെയ്തിരുന്ന യുവതി സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​യി​ൽ കാ​ർ യാ​ത്രി​ക​നാ​യ യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. ബഹുരാഷ്‌ട്ര കന്പ നിയായ ആ​പ്പി​ളി​ന്‍റെ ജീ​വ​ന​ക്കാ​ര​നാ​യ വി​വേ​ക് തി​വാ​രി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ചെ​ക്കിം​ഗി​നി​ടെ പോ​ലീ​സ് കൈ ​കാ​ണി​ച്ച​പ്പോ​ൾ കാ​ർ നി​ർ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണു ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സു​കാ​ർ കാ​ർ ത​ട​ഞ്ഞ് വെ​ടി​യു​തി​ർ​ത്ത​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്ന യു​വ​തി​യെ കൊ​ണ്ടു വി​ടാ​ൻ പോ​വു​ക​യാ​യി​രു​ന്നു വി​വേ​ക്. ഗോ​മ​തി ന​ഗ​ർ എ​ക്സ്റ്റ​ൻ​ഷ​നി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30നാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പ്ര​ശാ​ന്ത് ചൗ​ധ​രി, സ​ന്ദീ​പ് എ​ന്നീ ര​ണ്ടു കോ​ണ്‍സ്റ്റ​ബി​ൾ​മാ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു ല​ക്നോ എ​സ്എ​സ്പി ക​ലാ​നി​ധി നൈ​ത്താ​നി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​രു​വ​രും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട വി​വേ​കി​ന്‍റെ ബ​ന്ധു​ക്ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു രം​ഗ​ത്തെ​ത്തി​യോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി ഒ.​പി. സിം​ഗ് സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഭ​വം ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് വി​വേ​കി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കേ​സി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം…

Read More

ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം! കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന 5000 പേര്‍ക്ക് വീടിനടുത്തുള്ള യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ കൂ​​​ട്ട സ്ഥ​​​ലം​​​മാ​​​റ്റം. ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ ത​​​സ്തി​​​ക​​​കളിൽ ജോ​​​ലി ചെ​​​യ്യു​​​ന്ന 5000 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്ഥ​​​ലം​​​മാ​​​റ്റം ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത മാ​​​സം പ​​​ത്തു വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ഴ്ച​​​യി​​​ൽ ആ​​​റു ദി​​​വ​​​സ​​​വും ജോ​​​ലി​​​ക്കെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ലു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​ണ് സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ന​​​ട​​​പ​​​ടി. പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ പ​​​ട്ടി​​​ക​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ര​​​മം. ആ​​​ക്ഷേ​​​പം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ര​​​ട് പ​​​ട്ടി​​​ക​​​യാ​​​ണ് ശ​​​നി​​​യാ​​​ഴ്ച പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​രെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​റി​​​യി​​​ക്കാം. എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എം​​​ഡി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. മാ​​​തൃ​​​യൂ​​​ണി​​​റ്റി​​​ലേ​​​ക്കു മാ​​​റ്റം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും മ​​​റ്റു…

Read More

എല്ലാം ശരിയാക്കുന്നുണ്ട്! പ്രചാരണത്തിനിടയില്‍ പ്രണയ സല്ലാപം; ലോക്കല്‍ കമ്മിറ്റി നേതാക്കളെ സിപിഎം പുറത്താക്കി

ചേ​​ർ​​ത്ത​​ല: ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ തെന്മല​​യി​​ൽ പ്ര​​ണ​​യ സ​​ല്ലാ​​പം ന​​ട​​ത്തി​​യ യു​​വ നേ​​താ​​ക്ക​​ളെ സി​​പി​​എം പു​​റ​​ത്താ​​ക്കി. സി​​പി​​എം യു​​വ​​നേ​​താ​​ക്ക​​ളു​​ടെ പ്ര​​ണ​​യം വി​​വാ​​ദ​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രെ​​യും പാ​​ർ​​ട്ടി​​യി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത്. സി​​പി​​എം ലോ​​ക്ക​​ൽ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളു​​ടെ പ്ര​​ണ​​യം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ്ര​​ച​​രി​​ച്ച​​താ​​ണു പാ​​ർ​​ട്ടി​​ക്കു ത​​ല​​വേ​​ദ​​ന​​യാ​​യ​​ത്. ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ാര​​ണ​​ത്തി​​നു പോ​​യ ഇ​​വ​​ർ തെ​ന്മ​ല വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​ണ​​യ സ​​ല്ലാ​​പം ന​​ട​​ത്തു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ വാ​​ട്സ് ആ​​പി​​ൽ പ്ര​​ച​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ചു പാ​​ർ​​ട്ടി അം​​ഗ​​ങ്ങ​​ൾ തെ​​ളി​​വു​​ക​​ൾ സ​​ഹി​​തം പ​​രാ​​തി​​യും ന​​ൽ​​കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രെ​​യും ലോ​​ക്ക​​ൽ ക​​മ്മി​​റ്റി​​യി​​ൽ​നി​​ന്നു പു​​റ​​ത്താ​​ക്കാ​​ൻ ഏ​​രി​​യാ ക​​മ്മി​​റ്റി നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്. അ​​തേ​​സ​​മ​​യം, ദൃ​​ശ്യ​​ങ്ങ​​ൾ കൃ​​ത്രി​​മ​​മാ​​യി ഉ​​ണ്ടാ​​ക്കി​​യ​​താ​​ണെ​​ന്നും സം​​ഭ​​വ​​ത്തി​​നു പി​​ന്നി​​ൽ ഗ്രൂ​​പ്പ് പോ​​രാ​​ണു കാ​​ര​​ണ​​മെ​​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു.

Read More