ലക്നോ: ഉത്തർപ്രദേശിൽ പീഡനശ്രമം എതിർത്ത പെൺകുട്ടിയെ നാലു പേർ ചേർന്ന് അടിച്ചുകൊന്ന് മരത്തിൽ കെട്ടിത്തൂക്കി. പെൺകുട്ടിയുടെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടാണ് മരത്തിൽ കെട്ടിത്തൂക്കിയത്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ പതിനഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി ഗാന്ധിജയന്തി ആഘോഷങ്ങൾക്കു ശേഷം സ്കൂളിൽനിന്നും മടങ്ങിവരുമ്പോഴായിരുന്നു ആക്രമണം. പെൺകുട്ടിയെ മാനഭംഗത്തിനിരയാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
ചാലക്കുടിക്കാരന്‍ ചങ്ങാതി കത്തിക്കയറുന്നു, ആദ്യ മൂന്നുദിവസം റിക്കാര്‍ഡ് കളക്ഷന്‍
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് മികച്ച പ്രതികരണം. റിലീസ് ചെയ്ത് ആദ്യ രണ്ടുദിവസം കൊണ്ട് 2.10 കോടി രൂപയാണ് ചിത്രം വാരിയത്. റിലീസ് ചെയ്ത സെന്ററുകളേക്കാള്‍ കൂടുതല്‍ തിയറ്ററില്‍ അടുത്തയാഴ്ച മുതല്‍ ചിത്രമെത്തും. മണിയോടുള്ള പ്രേക്ഷകരുടെ അതിയായ ഇഷ്ടം തന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ്. ഒരു പുതുമുഖ നായകന്റെ ചിത്രമെന്ന നിലയില്‍ ഈ ബോക്സ് ഓഫീസ് തുക ഗംഭീരമാണ്. ടെലിവിഷന്‍ താരം സെന്തില്‍ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിത്രത്തില്‍ പറയുന്നുണ്ട്.
Read Moreഇന്നലെ പ്ലാച്ചിമട; നാളെ എലപ്പുള്ളി…? ബ്രൂവറി വിരുദ്ധപ്രതിഷേധം ശക്തമാകുന്നു
സി.അനിൽകുമാർ പാലക്കാട്: എലപ്പുള്ളി കൗശിപ്പാറ പോക്കാന്തോട് ബിയർ നിർമാണകേന്ദ്രം ആരംഭിക്കാൻ അനുമതി നൽകിയവർക്കു മുന്പിൽ ജീവിക്കുന്ന രക്തസാക്ഷിയായി ഒരു ജനതയും നാടും പാലക്കാടുതന്നെയുണ്ട് – അതു പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയാണ്. പ്ലാച്ചിമടയെ ആരും മറന്നിട്ടില്ല. ഒന്നരപതിറ്റാണ്ടുമുന്‍പ് ഭൂഗർഭജലചൂഷണം നടത്തുകയും പിന്നീട് ജനകീയ സമരത്തിനു മുന്പിൽ മുട്ടുമടക്കുകയും ചെയ്ത ആഗോള കന്പനി കൊക്കകോള പ്രവർത്തിച്ച പ്ലാച്ചിമട. ആ നാടിന്റെ അവസ്ഥതന്നെയാകും ബ്രൂവറി വരുന്നതിലൂടെ എലപ്പുള്ളിയേയും കാത്തിരിക്കുകയെന്ന നിരീക്ഷണങ്ങളും ശക്തമാണ്. ഭൂഗർഭ ജലചൂഷണം വഴി ശുദ്ധജലംവരെ മലിനമായതിനെതുടർന്നാണ് പ്ലാച്ചിമടക്കാർ സമരത്തിനിറങ്ങിയത്. സമരം വിജയിക്കുകയും കന്പനിയെ പടിക്കുപുറത്താക്കുകയും ചെയ്തിട്ടും പ്ലാച്ചിമടക്കാർ ഇന്നും ജലചൂഷണത്തിന്റെ ഇരകളായി ജീവിക്കുകയാണ്. ടാങ്കറുകളിലെത്തിക്കുന്ന കുടിവെള്ളവും പഞ്ചായത്തിന്റെ കുടിവെള്ള വിതരണവുമാണ് ഇന്നും ഇവിടത്തുകാർക്ക് ആശ്രയം. ജലസമൃദ്ധവും കാർഷികമേഖലയുമായിരുന്ന നാട് ഇന്നു തരിശുനിലങ്ങളുടെയും മലിനജലാശയങ്ങളുടെയും കേന്ദ്രമാണ്. സ്വതവേ ജലക്ഷാമം നേരിടുന്ന പാലക്കാടിന്റെ കിഴക്കൻ മേഖലയിൽതന്നെയാണ് ഭൂമിശാസ്ത്രപരമായി എലപ്പുള്ളിയുമുള്ളത്. മലന്പുഴ ബ്ലോക്കിൽപ്പെടുന്നതാണ്…
Read Moreഅമേരിക്കന്‍ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്! മുഖ്യപ്രതി ജോഹറും ദില്‍ഷനും പരിയപ്പെട്ടത് ദുബായിയില്‍, തട്ടിപ്പിന്റെ പ്ലാന്‍ തയാറാക്കിയത് വിദേശത്ത്
തലശേരി: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലേക്ക് വീസ വാഗ്ദാനം ചെയ്ത് കേരളത്തിലുടെനീളം വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളേയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. റിമാൻഡിൽ കഴിയുന്ന ബീഹാര്‍ സരണ്‍ ജില്ലയിലെ ചപ്ര മഹമ്മൂദ് ചൗക്കിലെ ബഹിയാവാനിലെ സയ്യിദ് ജോഹര്‍ ഇമാം, കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്ഷന് എസ്.രാജ് എന്നിവരെയാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇതിനിടയില്‍ പ്രതികള്‍ക്ക് ഉന്നതതലത്തില്‍ വലിയ സ്വാധീനമുള്ളതായി അറിയുന്നു. പ്രതികള്‍ക്കായി ജില്ലയിലെ പ്രമുഖരായ അഭിഭാഷകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള നിരവധിപേരും തട്ടിപ്പിനരിയായിട്ടുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ബീഹാറിനു പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടികളിലേക്കും തട്ടിപ്പിനിരയായ ഉദ്യോഗാർഥികള്‍ പണമയച്ചിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുളളതായി പോലീസ് പറഞ്ഞു.…
Read Moreപ്ലസ്വണ് സ്വദേശിനിയായ കാമുകിയെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം, പത്തൊമ്പതുകാരന് പിടിയില്‍
പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന് പേരൂര്‍ക്കടയില്‍ പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇവിടെവച്ച് പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനാല്‍ വിജയിച്ചില്ല. തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് സംഭവങ്ങള്‍ തുറന്നുപറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പേരൂര്‍ക്കട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Read Moreഇനിയെങ്കിലും നീതി ലഭിക്കുമോ? മകന്റെ കൊലപാതകം പോലീസ് ആത്മഹത്യയാക്കി! വിവേചനത്തിൽ പ്രതിഷേധിച്ചു മുസ്ലിം കുടുംബം ഹിന്ദുമതത്തിൽ ചേർന്നു;
ബദർഖ: മുസ്ലിമായതിന്റെ പേരിൽ മകന്റെ കൊലപാതകക്കേസ് പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവടക്കം 20 പേർ ഹിന്ദു മതത്തിലേക്ക് ചേർന്നു. ഉത്തർ പ്രദേശിലെ ബദർഖ ഗ്രാമത്തിലാണ് സംഭവം. മത്തിലുള്ള അക്തറും കുടുംബാംഗങ്ങളായ 20 പേരുമാണ് സബ് ഡിവിഷൻ മജിസ്ട്രേറ്റിന് മതം മാറാനുള്ള സത്യവാങ്മൂലം നൽകിയത്. ഏതാനും മാസം മുന്‍പ് അക്തറിന്റെ മകനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമാണെന്നാണ് അക്തർ പറയുന്നത്. എന്നാൽ പോലീസ് ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചിരുന്നു. താൻ മുസ്ലിമായതിനാലാണ് പോലീസ് കേസ് അന്വേഷിക്കാതെ സംഭവം ആത്മഹത്യയാക്കി മാറ്റിയതെന്ന് അക്തർ മജിസ്ട്രേറ്റിന് നൽകിയ സത്യവാങ്നമൂലത്തിൽ പറയുന്നു. ഹിന്ദു മതത്തിൽ ചേർന്നാൽ പോലീസ് കേസ് കൃത്യമായി അന്വേഷിക്കുമെന്നും ഇവർ പറയുന്നു. മകന്റെ മരണം പോലീസ് കൃത്യമായി അന്വേഷിക്കാത്തതിനാലാണ് അക്തർ മതം മാറിയതെന്ന് ജില്ലാ മജിസ്്്ടേററ് റിഷിറേന്ദ്ര കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അക്തറിന്റെയും കുടുംബത്തിന്റെയും മതമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് എസ്പി…
Read Moreഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. ഉന്നതസ്ഥാനം വഹിക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഹർജിയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനിയിലിരിക്കെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ബിഷപ്പിന്റെ വാദം.
Read Moreബാലഭാസ്കർ ഇനി ഓർമ! ബാലഭാസ്കറിന്റെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത് ആയിരക്കണക്കിന് ആരാധകരും സുഹൃത്തുക്കളും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ ഇന്നു രാവിലെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ആരാധകരും സുഹൃത്തുക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. ഇന്നലെ യൂണിവേഴ്സിറ്റി കോളജിലും കലാഭവനിലും പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം പൂജപ്പുരയിലെ വസതിയിലേക്ക് കൊണ്ടുപോയിരുന്നു. സെപ്തംബർ 25നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ തിങ്കളാഴ്ച നേരിയ പുരോഗതി ഉണ്ടായെങ്കിലും ഇന്നലെ പുലർച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംങ്ഷനു സമീപം പുലർച്ചെയായിരുന്നു അപകടം. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അർജുനും ചികിത്സയിലാണ്. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കറും മകളും മുന്‍സീറ്റിലായിരുന്നു.
Read Moreവിശ്വസിച്ചാലും ഇല്ലെങ്കിലും! റെയ്ഡില്‍ പിടിച്ചെടുത്ത 11,584 കുപ്പി ബിയര്‍ കാണാനില്ല; ബിയര്‍ കുടിച്ചുവറ്റിച്ചത് എലികളാണെന്ന് ഉദ്യോഗസ്ഥര്‍
പാറ്റ്ന: ബിഹാറിൽ കയ്മുർ ജില്ലയിൽ പോലീസ് പിടിച്ചെടുത്തു സൂക്ഷിച്ച ബിയർ കാനുകൾ ശൂന്യമായി. ബിയർ കുടിച്ചുവറ്റിച്ചത് എലികളാണെന്ന് ഉദ്യോഗസ്ഥർ. രണ്ടു വർഷത്തിനിടെ പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത 11,584 കുപ്പി ബിയറുകളാണ് ആവിയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം പുറത്തുവരുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത മദ്യം നശിപ്പിക്കാനുള്ള നടപടിക്കു എത്തിയ ഉദ്യോഗസ്ഥരാണ് ഒഴിഞ്ഞ കുപ്പികൾ കണ്ട് ഞെട്ടിയത്. സ്ട്രോംഗ് റൂമിൽ പരിശോധിച്ചപ്പോൾ എല്ലാ ബിയർ കുപ്പികളുടെ മുകളിലും തുളവീണതായി കാണാൻ കഴിഞ്ഞെന്നു സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കുമാരി അനുപമ പറഞ്ഞു. ബിയർ സൂക്ഷിച്ച കാർബോർഡ് പെട്ടികൾ പൊട്ടിച്ചപ്പോൾ കുപ്പികളുടെ മുകളിൽ വലിയ തുളകളാണ് കാണപ്പെട്ടത്. എലികൾ കുപ്പികളിൽ തുളയിട്ടതോടെ ബിയർ ചോർന്നുപോയതാവുമെന്നും അവർ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreകർഷകർക്ക് അവരുടെ ദുരവസ്ഥ പോലും പ്രകടിപ്പിക്കാൻ കഴിയുന്നില്ല; നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഡൽഹിയിലേക്ക് മാർച്ച് നടത്തിയ കർഷകരെ തടഞ്ഞ സംഭവത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷകർക്ക് അവരുടെ പരാതികൾ ബോധിപ്പിക്കാനുള്ള അനുവാദം പോലും നൽകിയില്ലെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ഡൽഹി അതിർത്തിയിൽ കർഷകരെ പോലീസ് തടഞ്ഞതിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ പ്രതികരണം. ലോക അഹിംസ ദിനത്തിൽ, കർഷകരെ ക്രൂരമായി മർദ്ദിച്ചുകൊണ്ട് ബിജെപി ഗാന്ധി ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു. കർഷകർക്ക് ഇപ്പോൾ രാജ്യതലസ്ഥാനത്തേക്ക് വരാൻ കഴിയുന്നില്ല. അവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കാനും സാധിക്കുന്നില്ലെന്നും ട്വിറ്ററിൽ രാഹുൽ കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ നിന്ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിലാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്. കാർഷിക കടം എഴുതിത്തള്ളണം, കാർഷിക വിള ഇൻഷുറൻസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ചിൽ 70,000ലേറെ കർഷകരാണ് അണിചേർന്നത്.
Read More