മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നു കൊലപ്പെടുത്തി. ഹഡ്ഗാവ് പട്ടണത്തിലാണു സംഭവം. 21കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്.അതിക്രൂരമായി മർദിച്ചശേഷം യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും സംഘവും കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽനിന്ന് അറഫാത്തിനെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതികൾ മർദിച്ചു. സംഭവത്തിൽ പോലീസ് പത്തുപേരെ അറസ്റ്റ് ചെയ്തു.
Read MoreCategory: Loud Speaker
മുൻ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിൽ; ഭീഷണിപ്പെടുത്തി യുവാവും കൂട്ടുകാരും യുവതിയെ കൂട്ട ബലാത്സംഗംചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടും ക്രൂരത അരങ്ങേറിയത്. 22കാരിയായ യുവതി മറ്റൊരു പ്രണയബന്ധത്തിലായതിലുള്ള പകയിലാണ് മുൻ കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ മുൻ കാമുകനടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ 22 കാരിയും പ്രതിയായ യുവാവും കുറച്ചുവർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും പിരിഞ്ഞു. പിന്നീട് യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിൽ വൈരാഗ്യം തോന്നിയ മുൻ കാമുകൻ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
Read Moreആശാ വർക്കർമാരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ ലേഖനം; സമരത്തിനു പിന്നിൽ അരാജക സംഘടനകളെന്ന് എളമരം കരീം
തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ ലേഖനം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി എളമരം കരീം എം പി എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നത്. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നത്. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും കരീം വിമർശിച്ചു. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ല എന്നും ലേഖനത്തിൽ പറയുന്നു.ആശമാരുടെ വേതനവർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും ലേഖനം പറയുന്നു. അതേസമയം സമരം നടത്താനുള്ള അവകാശം ഏതെങ്കിലും ഒരു സംഘടനയ്ക്ക് മാത്രം അവകാശപ്പെട്ടതല്ല എന്നാണ് ആശാ പ്രവർത്തകർ പ്രതികരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ…
Read Moreശശി തരൂർ വിവാദം; വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: തരൂർ വിവാദത്തിൽ അഭിപ്രായം പറയുന്നില്ലെന്നും വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്നും രമേശ് ചെന്നിത്തല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.അനാവശ്യ വിവാദങ്ങളിൽനിന്നു കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണം. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതിന്റെ യും സമയമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശിതരൂരിന്റെ വിവാദ അഭിമുഖത്തിൽ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കടുത്ത അതൃപ്തിയിൽ ആണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയം നേടാനായി…
Read Moreഗംഗയ്ക്ക് സ്വയം ശുദ്ധീകരണ ശക്തിയുണ്ട്: കോടിക്കണക്കിന് ഭക്തർ കുളിച്ചാലും ജലം പവിത്രമാണ്; അവകാശ വാദവുമായി ശാസ്ത്രജ്ഞൻ ഡോ.അജയ് സോങ്കര്‍
തിരുവനന്തപുരം: കോടിക്കണക്കിന് ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രമാണെന്ന് ശാസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗ. അവകാശവാദവുമായി പ്രമുഖ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് സോങ്കറുടെ വെളിപ്പെടുത്തൽ. 1,100 തരം ബാക്ടീരിയോഫേജുകൾ ഗംഗാ ജലത്തിൽ അടങ്ങിയിട്ടുണ്ട്. സുരക്ഷാ ഗാർഡുകളെ പോലെ അവ പ്രവർത്തിക്കുന്നു. ബാക്ടീരിയകളേക്കാൾ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകൾക്ക് അവിശ്വസനീയമായ ശക്തിയുണ്ട്. അതിനാൽ ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യാൻ അവയ്ക്ക് സാധിക്കുമെന്നും അജയ് പറഞ്ഞു. മറ്റൊു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയുള്ളതിനാലാണ് 60 കോടിയിലധികം ആളുകൾ കുംഭമേളയിൽ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളിൽ നിന്ന് മുക്തമായി തുടരുന്നത് എന്ന് അജയ് സോങ്കർ വ്യക്തമാക്കി. ആർക്കെങ്കിലും താൻ പറഞ്ഞ വസ്തപതകളിൽ സംശയമുണ്ടെങ്കിൽ അവരുടെ മുൻപിൽവച്ച് ഗംഗാജലം പരിശോധിച്ച്…
Read Moreആരോഗ്യ പ്രശ്നങ്ങളിൽ ആശങ്ക: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍. വട്ടപ്പാറ കുറ്റിയാണിയിലാണ് സംഭവം. കുറ്റിയാണി സ്വദേശി ബാലചന്ദ്രന് (67) ഭാര്യ ജയലഷ്മി (63) എന്നിവരാണ് മരിച്ചത്. മരുമകള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു ജയലക്ഷ്മി ചികിത്സയില്‍ ആയിരുന്നു. ഇതിന്റെ മനോവിഷമം രണ്ടുപേർക്കും ഉണ്ടായിരുന്നു. വട്ടപ്പാറ പോലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
Read Moreസസ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം ഉയർത്തിയേക്കും
ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സസ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ ഉയർത്തിയേക്കും. നടപടി സ്വീകരിച്ചാൽ ഇത് ആറു മാസത്തിനിടെ രണ്ടാം തവണയാകും. ആഭ്യന്തര എണ്ണക്കുരു വിലത്തകർച്ചയിൽ വലയുന്ന ആയിരക്കണക്കിന് കർഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുവ ഉയർത്താൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് പ്രാദേശിക സസ്യ എണ്ണയുടെയും എണ്ണക്കുരുക്കളുടെയും വില ഉയർത്തും. ഇറക്കുമതി ചെയ്യുന്ന പാമോയിൽ, സോയോയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ആവശ്യകത കുറയുകയും വിദേശവാങ്ങലുകൾ ചുരുങ്ങുകയും ചെയ്യും. നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി കൂടിയാലോചനകൾ അവസാനിച്ചു. ഉടൻതന്നെ സർക്കാർ ഇറക്കുമതി നികുതി ഉയർത്തേക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ രാജ്യം ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയ്ക്ക് 20 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ ഉയർത്തി. ഈ പരിഷ്കരണത്തിനുശേഷം ക്രൂഡ് പാമോയിൽ,…
Read Moreമീനച്ചിലാറ്റിലെ വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന് ടൈസ് പഠന റിപ്പോര്‍ട്ട്
കോട്ടയം: മീനച്ചിലാറ്റിലെ വെള്ളം കുടിക്കാന്‍ കൊള്ളില്ലെന്ന് ടൈസിന്റെ പഠന റിപ്പോര്‍ട്ട്. ആറ്റിലെ ഒഴുക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വെള്ളം കടുത്ത മലിനീകരണ ഭീഷണിയിലാണ്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ്, മീനച്ചിലാറിന്റെ പ്രഭവ സ്ഥലമായി മേലടുക്കം മുതല്‍ പഴുക്കാനിലക്കായലിന്റെ സമീപസ്ഥലമായ മലരിക്കല്‍ വരെയുള്ള 14 സ്ഥലങ്ങളില്‍നിന്നായി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചാണ് വിശദമായ പരിശോധന നടത്തിയത്. മേലടുക്കം ഒഴികെയുള്ള സ്ഥലങ്ങളില്‍ കോളിഫോം ബാക്ടീരിയായുടെ സാന്നിധ്യം കൂടുതലാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ലക്ഷത്തിലധികം ബാക്ടീരിയകളാണ് കണ്ടെത്തിയിരിക്കുന്നത്. ആറിന്റെ ഉത്ഭവസ്ഥാനത്തുനിന്നും പതനസ്ഥാനത്തേക്കു എത്തുമ്പോഴേക്കും മലിനീകരണം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലെ വിനോദ സഞ്ചാരം, നഗരമാലിന്യം, ചില ഹോസ്റ്റലുകളില്‍ നിന്നും വീടുകളില്‍നിന്നും കക്കൂസുകളില്നിന്നും ഒഴുകുന്ന മാലിന്യം തുടങ്ങിയവ ആറ്റിലെ വെള്ളത്തില്‍ കലരുന്നതാണ് കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കാന്‍ ഈടയാക്കുന്നത്. ഉയരം കൂടിയ സ്ഥലങ്ങളില്‍നിന്നു താഴേക്ക് എത്തുമ്പോള്‍ വര്‍ധിക്കുന്ന വെള്ളത്തിന്റെ ചൂടും അമിതമായ എണ്ണയുടെ…
Read Moreകുടുംബവഴക്ക്: അച്ഛൻ മക്കളെ വെട്ടിക്കൊന്നു; ഭാര്യയും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ
സേലം: കുടുംബവഴക്കിനെത്തുടർന്ന് പിതാവ് മക്കളെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ സേലത്തിനു സമീപമാണു സംഭവം. എം. അശോക് കുമാറാണ് ഭാര്യ തവമണിയെയും മക്കളെയും വാക്കേറ്റത്തിനിടെ അരിവാളിനു വെട്ടിയത്. വിദ്യാധാരണി (13), അരുൾ പ്രകാശ് (അഞ്ച്) എന്നിവരാണു കൊല്ലപ്പെട്ടത്. തവമണിയും മകൾ അരുൾ കുമാരിയും ചികിത്സയിലാണ്. വീട്ടിലെത്തിയ അശോക് കുമാറിന്റെ ബന്ധുക്കളാണ് തവമണിയും മക്കളും രക്തത്തിൽ കുളിച്ചനിലയിൽ കിടക്കുന്നത് കണ്ടത്. പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ശക്തമാക്കി.
Read Moreവിദേശ നാണ്യവിനിമയ ചട്ടലംഘനം: ബിബിസി 3.44 കോടി പിഴയടയ്ക്കണം
ന്യൂഡല്‍ഹി: ബ്രിട്ടീഷ് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യന്‍ വിഭാഗമായിരുന്ന ബിബിസി ഇന്ത്യക്ക് ഇഡി പിഴയിട്ടു. ഇന്ത്യയുടെ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനാണു പിഴ ചുമത്തിയത്. 3.44 കോടി രൂപയാണ് പിഴയിട്ടിരിക്കുന്നത്. ബിബിസി ഇന്ത്യക്കും അതിന്റെ ഡയറക്ടര്‍മാരായിരുന്ന ഗിലെസ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബണ്‍സ് എന്നിവർക്കുമാണു പിഴയിട്ടിരിക്കുന്നത്. നിയമലംഘനം നടന്ന കാലയളവില്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ഇവര്‍ക്കു പിഴയിട്ടത്. ഓരോരുത്തരും 1.14 കോടി രൂപ വീതം പിഴയടയ്ക്കണം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കുള്ള വിദേശഫണ്ടിന്റെ പരിധി 26 ശതമാനമാണെന്ന ചട്ടം ലംഘിച്ചതിനാണ് പിഴയിട്ടതെന്നും ഇഡി അറിയിച്ചു. ബിബിസി ഇന്ത്യയ്ക്കെതിരേ ഫെമ നിയമപ്രകാരം 2023 ഏപ്രിലിലാണ് ഇഡി കേസെടുത്തത്. നികുതി വെട്ടിപ്പിനും വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമായിരുന്നു കേസ്.
Read More