കോഴിക്കോട്: സിനിമാ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിലെ അതിജീവിതയുടെ പേരും വിലാസവും സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടോട്ടി എആർ നഗർ സാബു എന്ന നവാസ് (40) ആണ് അറസ്റ്റിലായത്.അതിജീവിതയുടെ മാതാവിന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് സാബു കൊട്ടോട്ടിയുടെ ഡിഫറെൻസ് ആങ്കിൾ എന്ന യൂട്യൂബ് ചാനൽ ചാനലിലൂടെയാണ് അതിജീവിതയുടെ പേരും വിവരവും പുറത്തായതെന്ന് മനസിലാക്കുകയും മലപ്പുറത്തുള്ള എആർ നഗർ വീട്ടിൽ വച്ച് പിടികൂടുകയുമായിരുന്നു. ഇയാൾക്ക് വളയം പോലീസ് സറ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.
Read MoreCategory: Loud Speaker
വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യം; ചെന്നൈ-ജമ്മു സർവീസ് ആരംഭിച്ച് എയർ ഇന്ത്യ
കൊല്ലം: ചെന്നൈയിൽ നിന്ന് ജമ്മുകാശ്മീരിലേക്കും ശ്രീനഗറിലേയ്ക്കും വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ. വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഈ സർവീസുകൾക്ക് എയർ ഇന്ത്യ തുടക്കമിട്ടത്. ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാരികൾക്ക് ഉത്തരേന്ത്യൻ മഞ്ഞുമലകളിലേയ്ക്ക് സുഗമവും സുരക്ഷിതവുമായ അവധിക്കാല യാത്രയാണ് ഇതുവഴി എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മത്സരാധിഷ്ഠിതമായി ആഭ്യന്തര കണക്ടിവിറ്റി വർധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പുതുതായി ആരംഭിച്ച സർവീസുകൾക്ക് ന്യൂഡൽഹിയിൽ ഒരു ലെ ഓവർ ആവശ്യമായി വരുമെങ്കിലും ചെന്നൈയിൽ നിന്ന് ജമ്മുവിലേക്കും ശ്രീനഗറിലേയ്ക്കും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ലഭിക്കുന്നതിന് തടസമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. ചെന്നൈ- ജമ്മു സർവീസ് രാവിലെ ആറിന് പുറപ്പെട്ട് 8.50 ന് ഡൽഹിയിൽ എത്തും. അവിടുന്ന് രാവിലെ 11.30 ന് യാത്ര തിരിച്ച് ഉച്ചയ്ക്ക് 12.05ന് ജമ്മുവിൽ എത്തും. മടക്കയാത്രയിൽ ജമ്മുവിൽ നിന്നുള്ള വിമാനം…
Read Moreസമസ്ത-ലീഗ് പിണക്കം മാറുന്നു: മതപണ്ഡിതന് മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കും
കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ഭിന്നത പരിഹരിക്കാനുള്ള വഴിതെളിയുന്നു. അടുത്തമാസം ഒന്നോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോഴിക്കോട്ട് വച്ച് ലീഗ-സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്നപരിഹാരത്തിനു തീരുമാനമായത്. പരമോന്നത പണ്ഡിതസഭയായ മുശാവറയില്‍നിന്ന് പ്രമുഖ മതപണ്ഡിതനും ലീഗ് അനുകൂലിയുമായ മുസ്തഫല്‍ ഫൈസിയെ അടുത്തിടെ പുറത്താക്കിയിരുന്നു. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യം ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരുവിഭാഗത്തിലെയും പ്രമുഖനേതാക്കളെ പങ്കെടുപ്പിച്ച് മാര്‍ച്ച് ഒന്നിന് അനുരഞ്ജന ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. സമസ്തയുടെ ഭാഗത്തുനിന്ന് പ്രസിഡന്റ് ജിഫ്രി തങ്ങള്‍, ട്രഷറര്‍ ഉമര്‍ മുസ്ലിയാര് കൊയ്യോട്, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് എന്നിവരും ലീഗിനെ പ്രതിനിധീകരിച്ച് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏറെനാളായി തുടരുന്ന ഭിന്നതയ്ക്കിടെ സമസ്ത കേന്ദ്ര മുശാവറയില്‍നിന്ന് മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തതോടെയാണ്…
Read Moreഓഫിസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: ജിഎസ്ടി അഡീ. കമ്മീഷണറടക്കം മൂന്നംഗ കുടുംബം മരിച്ചനിലയിൽ
കാക്കനാട്: സെൻട്രൽ ജിഎസ്ടി വിഭാഗം അഡീഷണൽ കമ്മീഷണർ അടക്കം ഒരു കുടംബത്തിലെ മൂന്നുപേർ മരിച്ചനിലയിൽ. അഡീഷണൽ കമ്മീഷണർ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ് (43), സഹോദരി ശാലിനി, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണു കാക്കനാട് ദൂരദർശനു സമീപം താണപാടം റോഡിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിനോട് ചേർന്നുള്ള വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മനീഷ് വിജയിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹങ്ങൾ കിടപ്പുമുറികളിൽ തൂങ്ങിയ നിലയിലും ശകുന്തള അഗർവാളിനെ കിടപ്പുമുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മനീഷ് നാലു ദിവസം തുടർച്ചയായി ഓഫീസിൽ ജോലിക്കു ഹാജരാകാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി ഏഴോടെ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീടിനുള്ളിൽ വെളിച്ചമോ ആളനക്കമോ ഇല്ലെന്നു ബോധ്യമായതിനെത്തുടർന്ന് ഇവർ ക്വാർട്ടേഴ്സിന്റെ മതിൽ ചാടിക്കടന്നാണു പരിശോധന നടത്തിയത്. തുറന്നു കിടന്ന ജനലിലൂടെ ആദ്യം മനീഷ് വിജയിന്റെ സഹോദരിയുടെ മൃതദേഹവും മറ്റൊരു മുറിയിൽ മനീഷ് വിജയിന്റെ മൃതദേഹവും കണ്ടെത്തി.…
Read More‘ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്കു മഞ്ഞില്‍ കളിക്കാന്‍ പോയി’: വിവാദ പരാമർശവുമായി ഇബ്രാഹിം സഖാഫി
കോഴിക്കോട്: മണാലിയിലേക്കു വിനോദയാത്രയ്ക്ക് പോയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിലൂടെ വൈറലായ വീട്ടമ്മയ്ക്കെതിരേ മതപണ്ഡിതന് പരസ്യമായി നടത്തിയ പ്രസംഗം വിവാദത്തില്‍. ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കണമെന്ന തരത്തില്‍ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി അധിക്ഷേപ പ്രസംഗം നടത്തിയെന്നാണ് ആരോപണം. കോഴിക്കോട് കടിയങ്ങാട് സ്വദേശി നബീസുമ്മക്കെതിരേയായിരുന്നു മതപണ്ഡിതന്റെ പരാമര്‍ശം. മകള്‍ക്കൊപ്പമാണു സബീസുമ്മ മണാലി സന്ദര്‍ശിച്ചത്. മത പണ്ഡിതന്റെ പ്രസംഗവും തുടര്‍ന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന പറഞ്ഞു. ഉമ്മയ്ക്കു പുറത്തിറങ്ങി എല്ലാവരും കൂടുന്ന സ്ഥലങ്ങളില്‍ പോകാന്‍ കഴിയുന്നില്ല. ബന്ധുമരിച്ചിട്ട് ആ വീട്ടില്‍ പോലും പോകാന്‍ കഴിഞ്ഞില്ല. ഉമ്മയ്ക്ക് നല്ല മാനസിക വിഷമമുണ്ട്- ജിഫാന പറഞ്ഞ. “25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്കു…
Read Moreനിക്ഷേപം പറന്നിറങ്ങട്ടെ: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് ഇന്നു തുടക്കം; വിദേശ പ്രതിനിധികൾ എത്തി
കൊച്ചി: കേരളത്തിലെ സംരംഭകമേഖലയിൽ പുതിയ ദിശാബോധം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി (ഐകെജിഎസ്) ക്ക് ഇന്നു തുടക്കമാകും. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ദ്വിദിന ഉച്ചകോടി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, വിദേശ പ്രതിനിധികള്‍, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.ഉച്ചകോടിയിൽ പങ്കെടുക്കുന്ന മന്ത്രിമാർ അടക്കമുള്ള വിദേശ പ്രതിനിധികൾ ഇന്നലെ കൊച്ചിയിലെത്തി. 28 പ്രത്യേക സെഷനുകളുള്ള ഉച്ചകോടിയിൽ 3000 പ്രതിനിധികളാണു പങ്കെടുക്കുന്നത്. അധിക ശ്രദ്ധ ആറു രാജ്യങ്ങളിൽ കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ ആറു രാജ്യങ്ങള്‍ കണ്ട്രി പങ്കാളികളാണ്. ഈ…
Read Moreപാതിവില തട്ടിപ്പ്: സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്ന് അനന്തു കമ്മീഷന് കൈപ്പറ്റി
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്. അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുംകൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി…
Read Moreആറ്റുകാല്‍ പൊങ്കാല: മലബാറിൽനിന്ന് സ്പെഷൽ ട്രെയിൻ വേണം; ബിജെപി
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാർ മേഖലയിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേ സഹമന്ത്രി വി. സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദന് ആവശ്യപ്പെട്ടു. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍-തിരുവനന്തപുരം (12081) മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ഥിച്ചു. സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍ സ്പെഷല്‍ ട്രെയിനുകള്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും മന്ത്രിക്കു നല്കിയ നിവേദനത്തില്‍ സുരേന്ദ്രന് ആവശ്യപ്പെട്ടു.
Read Moreകുംഭമേളയിൽ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കേസ്
മഹാകുംഭമേളയിൽ വനിതാ തീർഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേയാണ് കേസ്. കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മെറ്റയുടെ സഹായം തേടിയിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മതസമ്മേളനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരേ ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദേശപ്രകാരമാണു നടപടി.
Read Moreനിക്ഷേപക ഉച്ചകോടിക്കു നാളെ തുടക്കം: 26 രാജ്യങ്ങളിൽനിന്ന് നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ 3000 പേര് പങ്കെടുക്കും
കൊച്ചി: കേരള വികസന ഭൂമികയിലേക്കു സംരംഭകരെയും ആഗോള സ്ഥാപനങ്ങളെയും ആകർഷിക്കുന്നതിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (ഐകെജിഎസ്) നാളെ കൊച്ചിയിൽ തുടക്കമാകും. ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ 26 രാജ്യങ്ങളിൽനിന്നു നയതന്ത്രപ്രതിനിധികൾ ഉൾപ്പെടെ 3000 പേർ പങ്കെടുക്കും. ബഹറിൻ, അബുദാബി, സിംബാബ് വേ എന്നീ രാജ്യങ്ങളിലെ മന്ത്രിതലസംഘമാണ് ഉച്ചകോടിക്കെത്തുന്നത്. നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നിഥിന് ഗഡ്കരി (ഓണ്‍ലൈന്‍), പീയൂഷ് ഗോയല്‍, ജയന്ത് ചൗധരി, യുഎഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹറിന്‍ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ്…
Read More