തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ മലയാളം പോഡ്കാസ്റ്റിന്റെ പൂർണരൂപം പുറത്ത്. തന്റെ ഭാഗത്തു നിന്ന് യാതൊരു ശ്രമവും കൂടാതെ, കേരളത്തിൽ പ്രചാരണം നടത്താതെ, താൻ ആളുകളുടെ മനസിലുണ്ടെന്ന് തോന്നുന്നുവെന്ന് അഭിപ്രായപ്പെട്ട ശശി തരൂർ, പാർട്ടി അത് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ തന്റെ വഴിക്ക് പോകുമെന്നും അഭിമുഖത്തിൽ പറയുന്നു. ബിജെപി തന്റെ മറ്റൊരു മാർഗമല്ലെന്നും തരൂർ വ്യക്തമാക്കി. സമയം ചെലവഴിക്കാൻ തനിക്ക് മറ്റ് വഴികളില്ലെന്ന് കരുതരുത്. എഴുത്തുണ്ട്, പുസ്തകങ്ങളുണ്ട്, പ്രസംഗങ്ങളുണ്ട്. ലോകമെമ്പാടുംനിന്ന് ക്ഷണങ്ങൾ ലഭിക്കുന്നു. രാഷ്ട്രീയവും പാർലമെന്റും കാരണം പല സമ്മേളനങ്ങളിലും പങ്കെടുക്കാൻ കഴിയുന്നില്ല. ബിജെപി തന്റെ മറ്റൊരു ഓപ്ഷനല്ല. ഓരോ പാർട്ടിക്കും സ്വന്തം വിശ്വാസവും ചരിത്രവുമുണ്ട്. തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചത് സോണിയ ഗാന്ധിയും മൻമോഹൻ സിംഗുമാണെന്നും ശശി തരൂർ പറഞ്ഞു. “”തിരുവനന്തപുരത്തെ എന്റെ വോട്ട്…
Read MoreCategory: Loud Speaker
ആൾ മാറാട്ടം നടത്തി വീഡിയോകോൾ ചെയ്ത് പണം തട്ടാൻ നോക്കി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ വിസിയുംപെട്ടു
ഭുവനേശ്വർ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കി ബെർഹാംപുർ സർവകലാശാല വൈസ് ചാൻസലർ ഗീതാഞ്ജലി ഡഷിൽനിന്നു 14 ലക്ഷം രൂപ തട്ടിയെടുത്തു. ഇഡി ഉദ്യോഗസ്ഥനാണെന്ന വ്യാജേന ആൾമാറാട്ടം നടത്തി വീഡിയോ കോൾ വിളിച്ചാണു പണം കൈക്കലാക്കിയത്. ഈമാസം 12 നാണ് ഇഡി ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട ഒരാളിൽനിന്ന് ഗീതാഞ്ജലിക്ക് ഫോൺ കോൾ ലഭിച്ചത്. അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായും ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്നും അയാൾ ആരോപിച്ചു. ഗീതാഞ്ജലിയെ ഡിജിറ്റലായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും 14 ലക്ഷം രൂപ നൽകിയാൽ വിട്ടയയ്ക്കാമെന്നും പറഞ്ഞു. തുടർന്ന് തട്ടിപ്പുകാരൻ പറഞ്ഞ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിച്ചു. വിശ്വാസം നേടിയെടുക്കുന്നതിനായി ഇയാള്‍ അടുത്ത ദിവസം വിസിയുടെ അക്കൗണ്ടിലേക്ക് 80,000 രൂപ തിരിച്ചയച്ചു. ബാക്കി തുക ഘട്ടംഘട്ടമായി തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്മെന്നു പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടില്ല. തുടര്‍ന്ന് വിസി…
Read Moreപരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തു: പുറത്ത് പറഞ്ഞാൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; അധ്യാപകൻ പിടിയിൽ
ചെന്നൈ: തിരുപ്പത്തൂരിലെ സര്‍ക്കാര്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ആറു വിദ്യാര്‍ഥിനികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. സംഭവത്തിൽ ഇംഗ്ലീഷ് താത്കാലിക അധ്യാപകൻ പ്രഭുവിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂരിലെ വാണിയമ്പാടിക്കു സമീപമുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഏഴാം ക്ലാസില്‍ പഠിക്കുന്ന ആറു വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. പരീക്ഷയ്ക്കിടെ ലാബില്‍ വച്ച് അധ്യാപകന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ സ്പര്‍ശിക്കുകയും ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോള്‍ പരീക്ഷയ്ക്കു തോല്‍പ്പിക്കുമെന്നും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണു പരാതി. കുട്ടികള്‍ ചൈള്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് വിവരമറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പോലീസുമായി സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴിയെടുത്തു.
Read Moreമഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം; ഭക്തരുടെ എണ്ണം 66 കോടി കവിയും
ലക്നൗ: ആറാഴ്ച നീണ്ടുനിന്ന മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം. ഇന്നത്തെ ശിവരാത്രി ദിനത്തിൽ പ്രധാന സ്നാനത്തിനായി വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. ഇതുവരെ 64 കോടിയിലധികം ഭക്തർ മഹാകുംഭമേളയ്ക്കെത്തിച്ചേര്ന്നതായാണു കണക്ക്. മഹാശിവരാത്രി കൂടി കഴിയുന്നതോടെ ഈ കണക്ക് 66 കോടി കവിയുമെന്നാണ് നിഗമനം. കഴിഞ്ഞ 10 ദിവസമായി 1.25 കോടിയിലധികം ഭക്തർ ദിവസവും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേളയിൽ ഏകദേശം 40 കോടി സന്ദർശകർ പങ്കെടുക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഭക്തജനപ്രവാഹത്തിൽ കണക്കുകളെല്ലാം തെറ്റി. ഇന്ന് നടക്കുന്ന അന്തിമ അമൃത് സ്നാനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്കായി പ്രയാഗ്രാജിൽ നിന്ന് 350 ലധികം അധിക ട്രെയിൻ സർവീസുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. പാലാഴി മഥനവുമായി ബന്ധപ്പെട്ടാണ് കുംഭമേളയുടെ ഐതിഹ്യം. കുഭമേള സമയത്ത് പണ്യനദികളിലെ വെള്ളം അമൃതാകുമെന്നും ആ സമയത്ത് സ്നാനം ചെയ്യുന്നവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്നാണ്…
Read Moreകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്; പ്രതിയായ യുവതി മകനെയും ഗര്‍ഭസ്ഥശിശുവിനെയും വില്ക്കാന് ശ്രമിച്ചെന്നു പോലീസ്
ന്യൂഡൽഹി: ഡൽഹിയില്‍ കുട്ടികളെ തട്ടിയെടുത്തതിന് അറസ്റ്റിലായ യുവതി സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനെയും വില്ക്കാന് ശ്രമിച്ചെന്നു പോലീസ്. ഡൽഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും കൂട്ടാളികളെയും കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ 34കാരി പതിനഞ്ഞു മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനെയും വില്ക്കാന് ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നുവെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.പി.എസ്. മൽഹോത്ര പറഞ്ഞു. മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരാണ് പോലീസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.ഇവര്‍ തട്ടിക്കൊണ്ടു പോയ രണ്ട് കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടര വയസുള്ള കുട്ടിയെ തട്ടികൊണ്ടുപോയന്നെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നു പോലീസ് വ്യക്തമാക്കി.
Read Moreചൂരൽമല പുനരധിവാസം; ‘ഇത് നീതികേടാണു പ്രധാനമന്ത്രി’; മോദിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി
കോഴിക്കോട്: ചൂരൽമല ദുരന്തത്തിന് ആറ് മാസത്തിനുശേഷം പുനരധിവാസത്തിന് വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ പ്രിയങ്ക ഗാന്ധി എംപി കുറ്റപ്പെടുത്തി. പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു എന്നും പ്രിയങ്ക ഗാന്ധി കത്തിൽ പറഞ്ഞു. കത്തിൽനിന്ന്: 298 ഓളം മനുഷ്യജീവനുകളും സ്കൂളുകളും ആശുപത്രി സൗകര്യങ്ങളും സർക്കാർ ഓഫീസുകളും അങ്കണവാടികളുമുൾപ്പടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും തകർത്തെറിഞ്ഞ ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. പൂർണമായി തകർന്ന വെള്ളരിമലയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും മുണ്ടക്കൈയിലെ സർക്കാർ എൽപി സ്കൂളിലുമായി 658 കുട്ടികളാണ് പഠനം നടത്തിയിരുന്നത്. നൂറ്റിപ്പത്തോളം ഏക്കർ ഭൂമി കൃഷി നശിച്ചു.കൃഷിയും വ്യാപാരവും ടൂറിസം പ്രവർത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്ന ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവർമാരും ചെറുകിട വ്യാപാരികളും ഹോം സ്റ്റേ നടത്തിയവരുമെല്ലാം വരുമാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മേപ്പാടി പഞ്ചായത്തിലെ 10, 11…
Read Moreജോലിക്കു കയറണം; ആശ വർക്കർമാർക്ക് അന്ത്യശാസനം; സർക്കുലർ ഇറക്കി എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശ പ്രവർത്തകർഅടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണം. കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണം. അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. പണിമുടക്കുന്ന ആശ പ്രവർത്തകരുടെ കണക്ക് ശേഖരണം നേരത്തെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്.
Read Moreതദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ്: ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; തിരുവനന്തപുരം കോർപറേഷൻ വാർഡിൽ എൽഡിഫിന് വിജയം
തിരുവനന്തപുരം: 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ അറിഞ്ഞപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം,. ഫലമറിഞ്ഞ 22 സീറ്റുകളിൽ 10 എണ്ണം യുഡിഎഫും ഒൻപതെണ്ണം എൽഡിഎഫും മൂന്നെണ്ണം മറ്റുപാർട്ടികളും വിജയിച്ചു. തിരുവനന്തപുരം കോർപറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഫ് വിജയിച്ചു. സിപിഐയിലെ വി. ഹരികുമാർ എട്ടു വോട്ടിനാണ് വിജയിച്ചത്. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കൊച്ചുപള്ളി വാർഡിൽ കോണ്‍ഗ്രസിന്റെ സേവ്യർ ജെറോണ്‍ 169 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പത്തനംതിട്ട അയിരൂർ ഗ്രാമപഞ്ചായത്ത് തടിയൂർ വാർഡിൽ പ്രീതാ.ബി.നായർ 106 വോട്ടിനും ആലപ്പുഴ മുട്ടാർ മിത്രകരി വാർഡിൽ ബിൻസി ഷാബു 15 വോട്ടിനും കോട്ടയം രാമപുരം ജി.വി സ്കൂൾ വാർഡിൽ രജിത ടി.ആർ 235 വോട്ടിനും വിജയിച്ചു. ഇവരെല്ലാം യുഡിഎഫ് സ്ഥാനാർഥികളാാണ്. പൂവച്ചൽ പഞ്ചായത്തിലെ പുളിങ്കോട് വാർഡിൽ സെയ്ദ് സബർമതി, കുലശേഖരപുരം കൊച്ചുമാമൂട് വാർഡിൽ പി.സുരജാ ശിശുപാലൻ, ക്ലാപ്പന പറയൂർ സൗത്തിൽ ജയാദേവി എന്നിവർ…
Read Moreമകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി മാതാപിതാക്കൾ; സംഭവത്തിൽ പത്ത്പേർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിൽ മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ മാതാപിതാക്കളും ബന്ധുക്കളും ചേർന്നു കൊലപ്പെടുത്തി. ഹഡ്ഗാവ് പട്ടണത്തിലാണു സംഭവം. 21കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്.അതിക്രൂരമായി മർദിച്ചശേഷം യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും സംഘവും കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽനിന്ന് അറഫാത്തിനെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതികൾ മർദിച്ചു. സംഭവത്തിൽ പോലീസ് പത്തുപേരെ അറസ്റ്റ് ചെയ്തു.
Read Moreമുൻ കാമുകി മറ്റൊരു യുവാവുമായി പ്രണയത്തിൽ; ഭീഷണിപ്പെടുത്തി യുവാവും കൂട്ടുകാരും യുവതിയെ കൂട്ട ബലാത്സംഗംചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ യുവതിയെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്നു കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടും ക്രൂരത അരങ്ങേറിയത്. 22കാരിയായ യുവതി മറ്റൊരു പ്രണയബന്ധത്തിലായതിലുള്ള പകയിലാണ് മുൻ കാമുകൻ സുഹൃത്തുക്കളുമായി ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ മുൻ കാമുകനടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പരാതിക്കാരിയായ 22 കാരിയും പ്രതിയായ യുവാവും കുറച്ചുവർഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും പിരിഞ്ഞു. പിന്നീട് യുവതി മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതിൽ വൈരാഗ്യം തോന്നിയ മുൻ കാമുകൻ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതിയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്നു പോലീസ് പറയുന്നു.
Read More