നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി​ക്കു നാ​ളെ തു​ട​ക്കം: 26 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ 3000 പേ​ര്‍ പ​ങ്കെ​ടു​ക്കും

കൊ​​​​ച്ചി: കേ​​​​ര​​​​ള​ വി​​​​ക​​​​സ​​​​ന ഭൂ​​​​മി​​​​ക​​​​യി​​​​ലേ​​​​ക്കു സം​​​​രം​​​​ഭ​​​​ക​​​​രെ​​​​യും ആ​​​​ഗോ​​​​ള​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഇ​​​​ന്‍​വെ​​​സ്റ്റ് കേ​​​​ര​​​​ള ആ​​​​ഗോ​​​​ള നി​​​​ക്ഷേ​​​​പ​​​​ക ഉ​​​​ച്ച​​​​കോ​​​​ടി​​​​ക്ക് (​ഐ​​​​കെ​​​​ജി​​​​എ​​​​സ്) നാ​​​​ളെ കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ട​​​​ക്ക​​​​മാ​​​​കും. ലു​​​​ലു ബോ​​​​ള്‍​ഗാ​​​​ട്ടി ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ദ്വി​​​​ദി​​​​ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ 26 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു ന​​​​യ​​​​ത​​​​ന്ത്ര​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഉ​​​​ൾ​​​പ്പെ​​​ടെ 3000 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും. ബ​​​ഹ​​​റി​​​ൻ, അ​​​ബു​​​ദാ​​​ബി, സിം​​​ബാ​​​ബ് വേ ​​​എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ മ​​​ന്ത്രി​​​ത​​​ല​​​സം​​​ഘ​​​മാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​ക്കെ​​​ത്തു​​​ന്ന​​​ത്. നാ​​​​ളെ രാ​​​​വി​​​​ലെ പ​​​ത്തി​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വി​​​​വി​​​​ധ സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രും വി​​​​ദേ​​​​ശ​ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​​​മെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് അ​​​​റി​​​​യി​​​​ച്ചു. കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ നി​​​​ഥി​​​​ന്‍ ഗ​​​​ഡ്ക​​​​രി (​ഓ​​​​ണ്‍​ലൈ​​​​ന്‍), പീ​​​​യൂ​​​​ഷ് ഗോ​​​​യ​​​​ല്‍, ജ​​​​യ​​​​ന്ത് ചൗ​​​​ധ​​​​രി, യു​​​​എ​​​​ഇ ധ​​​​ന​​​​മ​​​​ന്ത്രി അ​​​​ബ്‌​​​ദു​​​​ള്ള ബി​​​​ന്‍ തു​​​​ക് അ​​​​ല്‍​മാ​​​​രി, ബ​​​​ഹ​​​റി​​​​ന്‍ വാ​​​​ണി​​​​ജ്യ​​​​മ​​​​ന്ത്രി അ​​​ബ്‌​​​ദു​​​​ള്ള ബി​​​​ന്‍ അ​​​​ദെ​​​​ല്‍ ഫ​​​​ഖ്രു, പ്ര​​​​തി​​​​പ​​​​ക്ഷ ​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍, വ്യ​​​​വ​​​​സാ​​​​യി​​​​യും നോ​​​​ര്‍​ക്ക റൂ​​​​ട്ട്സ് വൈ​​​​സ്…

Read More

പൊ​തുവി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ക്കാ​ത്ത മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ ആരൊക്കെ; വിവരങ്ങൾ തേടി വി​വ​രാ​വ​കാ​ശ ചോ​ദ്യം

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ത്തു പ​ഠി​പ്പി​ക്കാ​ത്ത മ​ന്ത്രി​മാ​രു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വി​വ​ര​ങ്ങ​ൾ തേ​ടി വി​വ​രാ​വ​കാ​ശ ചോ​ദ്യം. മ​ക്ക​ളെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ക്കാ​ത്ത മ​ന്ത്രി​മാ​ർ ആ​രൊ​ക്കെ? മു​ഖ്യ​മ​ന്ത്രിയുടെ മ​ക്ക​ൾ പ​ഠി​ച്ച സ്കൂ​ൾ, കോ​ള​ജ് ഏ​തൊ​ക്കെ? മ​ന്ത്രി​മാ​രു​ടെ മ​ക്ക​ൾ പ​ഠി​ച്ച സ്കൂ​ൾ, കോ​ളേ​ജ്. S​തൊ​ക്കെ തു​ട​ങ്ങി​യ ചോ​ദ്യ​വു​മാ​യാ​ണ് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ആ​ർ. പ്രാ​ണ​കു​മാ​ർ രം​ഗ​ത്ത് എ​ത്തി​യ​ത്. സ്വ​ന്തം കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ത്തി​ൽ ചേ​ർ​ക്കാ​ത്ത അ​ധ്യാ​പ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്രാ​ണ​കു​മാ​റി​ന്‍റെ നീ​ക്കം. ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യും അ​ദ്ദേ​ഹം ഈ ​ചോ​ദ്യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ കു​ട്ടി​ക​ളു​ടെ കാ​ര്യം അ​ന്വേ​ഷി​ക്കു​ന്ന മ​ന്ത്രി, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും മ​ക്ക​ൾ ഏ​ത് പൊ​തു​വി​ദ്യാ​ല​യ​ത്തി​ലാ​ണ് പ​ഠി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

Read More

ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് ദേ​ഹ​ത്തു കൊ​ണ്ടു; ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ കൗ​മാ​ര​ക്കാ​ർ മ​ർ​ദി​ച്ചു​കൊ​ന്നു

നോ​യി​ഡ: ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ശ​രീ​ര​ത്തി​ൽ പ​ന്ത് കൊ​ണ്ട​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ന്നു. നോ​യി​ഡ​യി​ലെ സൂ​ര​ജ്പു​രി​ലാ​ണു സം​ഭ​വം. സൂ​ര​ജ്പു​രി​ൽ ആ​ർ‌​ഒ പ്ലാ​ന്‍റ് ന​ട​ത്തു​ന്ന മ​നീ​ഷ് (32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ്രൗ​ണ്ടി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ കൗ​മാ​ര​ക്കാ​ർ അ​ടി​ച്ചു​വി​ട്ട ക്രി​ക്ക​റ്റ് പ​ന്ത് മ​നീ​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ കൊ​ണ്ട​പ്പോ​ൾ മ​നീ​ഷ് ഇ​ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ര​ണ്ടു​പേ​ർ മ​നീ​ഷി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മ​നീ​ഷി​നെ കൗ​മാ​ര​ക്കാ​ർ ഗ്രൗ​ണ്ടി​ൽ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സ​ഭ​വം. ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​നീ​ഷ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഗ്രൗ​ണ്ടി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ചു മ​രി​ച്ച​നി​ല​യി​ൽ മ​നീ​ഷി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

നേ​പ്പാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു​നേ​രേ ബ​ല​പ്ര​യോ​ഗം: 5 സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ഭു​വ​നേ​ശ്വ​ർ (ഒ​ഡീ​ഷ): ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ടെ​ക്നോ​ള​ജി​യി​ൽ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. കാ​മ്പ​സി​ൽ​നി​ന്നു പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ നീ​ക്കം ചെ​യ്യാ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും സ​ർ​വ​ക​ലാ​ശാ​ല ഉ​ദ്യോ​ഗ​സ്ഥ​രും ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ജീ​വ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് ഡ​യ​റ​ക്ട​ർ​മാ​രെ​യും ര​ണ്ട് സു​ര​ക്ഷാ ഗാ​ർ​ഡു​ക​ളെ​യു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​ൽ നീ​തി​തേ​ടി 500ലേ​റെ നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വി​ഷ​യം ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലി​ലേ​ക്കും ന​യി​ച്ചു. സം​ഭ​വ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ക്ഷ​മാ​പ​ണം ന​ട​ത്തി.

Read More

മോ​ഷ്ടി​ച്ച​തി​നു ശ​കാ​രി​ച്ച അ​ച്ഛ​നെ 14കാ​ര​ൻ തീ​കൊ​ളു​ത്തി കൊ​ന്നു; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂ​ഡ​ൽ​ഹി: മോ​ഷ​ണം ന​ട​ത്തി​യ​തി​നു ശ​കാ​രി​ച്ച അ​ച്ഛ​നെ മ​ക​ൻ തീ​കൊ​ളു​ത്തി കൊ​ന്നു. ഡ​ൽ​ഹി​യി​ലെ അ​ജ​യ് ന​ഗ​റി​ലാ​ണു സം​ഭ​വം. 14കാ​ര​നാ​ണു അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ഹ​മ്മ​ദ് അ​ലീം (55) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​രു​വ​രും ക​ഴി​ഞ്ഞി​രു​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടു​ട​മ​സ്ഥ​ൻ മു​ഹ​മ്മ​ദ് അ​ലീ​മി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​യാ​ളും അ​യ​ൽ​വാ​സി​യും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​ർ വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴേ​ക്കും മു​ഹ​മ്മ​ദ് മ​രി​ച്ചി​രു​ന്നു. വീ​ട്ടി​ൽ​നി​ന്ന് ഓ​ടി​മ​റ​ഞ്ഞ പ്ര​തി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.  

Read More

മ​ഹാ​രാ​ഷ്‌​ട്ര എ​ൻ​ഡി​എ​യി​ൽ പോ​ര്: 20 ശി​വ​സേ​ന എം​എ​ൽ​എ​മാ​രു​ടെ വൈ ​പ്ല​സ് സു​ര​ക്ഷ പി​ൻ​വ​ലി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഭ​ര​ണ​മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ പോ​ര്. ബി​ജെ​പി​യും ഷി​ൻ​ഡേ വി​ഭാ​ഗം ശി​വ​സേ​ന​യും ത​മ്മി​ലു​ള്ള പോ​ര് ദി​വ​സം ക​ഴി​യു​ന്തോ​റും മൂ​ർ​ച്ഛി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​രി​നു കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച 20 ഷി​ൻ​ഡെ വി​ഭാ​ഗം എം​എ​ൽ​എ​മാ​രു​ടെ വൈ ​പ്ല​സ് സു​ര​ക്ഷ മു​ഖ്യ​മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള ആ​ഭ്യ​ന്ത​ര​വ​കു​പ്പ് പി​ൻ​വ​ലി​ച്ച​ത് പോ​ര് കൂ​ടു​ത​ൽ ക​ടു​ക്കു​ക​യാ​ണെ​ന്ന സൂ​ച​ന​ക​ളാ​ണു ത​രു​ന്ന​ത്. ചി​ല ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ​യും അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി എം​എ​ൽ​എ​മാ​രി​ൽ ചി​ല​രു​ടെ​യും വൈ ​പ്ല​സ് സു​ര​ക്ഷ ഇ​ത്ത​ര​ത്തി​ൽ പി​ൻ​വ​ലി​ച്ചെ​ങ്കി​ലും ശി​വ​സേ​ന എം​എ​ൽ​എ​മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണു ന​ട​പ​ടി​യെ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്. ഒ​രേ മു​ന്ന​ണി​യി​ലാ​ണെ​ങ്കി​ലും ബി​ജെ​പി​യും ഷി​ൻ​ഡെ വി​ഭാ​ഗം ശി​വ​സേ​ന​യും ത​മ്മി​ൽ ക​ടു​ത്ത ഭി​ന്ന​ത​യാ​ണ് ഓ​രോ വി​ഷ​യ​ങ്ങ​ളി​ലു​മു​ള്ള​ത്. മ​ന്ത്രി​സ​ഭാ​യോ​ഗ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ​യി​ല്ല. മ​ഹാ​യു​തി​യി​ലു​ള്ള ഭി​ന്ന​ത ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നു​ള്ള നീ​ക്ക​ങ്ങ​ൾ മ​ഹാ​വി​കാ​സ് അ​ഘാ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Read More

‘അ​ച്ഛ​ൻ അ​മ്മ​യെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു’: നാ​ലു​വ​യ​സു​കാ​രി​യു​ടെ മൊ​ഴി​യും ചി​ത്ര​വും തെ​ളി​വാ​യി

ഝാ​ൻ​സി(​യു​പി): വീ​ട്ട​മ്മ​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ശ്ര​മം നാ​ലു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ വ​ര​ച്ച ചി​ത്ര​ത്തി​ലൂ​ടെ പൊ​ളി​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കോ​ട്‌​വാ​ലി​യി​ൽ പ​ഞ്ച​വ​ടി ശി​വ് പ​രി​വാ​ർ കോ​ള​നി​യി​ൽ ഇ​ന്ന​ലെ​യാ​ണ് സോ​ണാ​ലി ബു​ധോ​ലി​യ(27) എ​ന്ന സ്ത്രീ ​മ​രി​ച്ച​ത്. സോ​ണാ​ലി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​യാ​ണ് ഭ​ർ​തൃ​വീ​ട്ടു​കാ​ർ യു​വ​തി​യു​ടെ കു​ടും​ബ​ത്തോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ മ​ക​ൾ ദ​ർ​ശി​ത വ​ര​ച്ച ഒ​രു ചി​ത്ര​വും മൊ​ഴി​യും സോ​ണാ​ലി​യെ ഭ​ർ​ത്താ​വാ​യ സ​ന്ദീ​പ് ബു​ധോ​ലി​യ കൊ​ല​പ്പെ​ടു​ത്തി കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന​തി​നു വ്യ​ക്ത​മാ​യ തെ​ളി​വാ​കു​ക​യാ​യി​രു​ന്നു. “അ​ച്ഛ​ൻ അ​മ്മ​യെ ആ​ക്ര​മി​ച്ച് കൊ​ന്ന​താ​ണ്. ത​ല​യി​ൽ ഒ​രു ക​ല്ലു​കൊ​ണ്ട് അ​ടി​ച്ച​ശേ​ഷം ശ​രീ​രം കെ​ട്ടി​ത്തൂ​ക്കി’ ആ​ക്ര​മ​ണ​ത്തി​ന്‍റെ ചി​ത്രം വ​ര​ച്ചു​കൊ​ണ്ട് മ​ക​ൾ ദ​ർ​ശി​ത പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. അ​ച്ഛ​ൻ അ​മ്മ​യെ കൊ​ല്ലു​മെ​ന്ന് നേ​ര​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ഭാ​ര്യ​യെ സ​ന്ദീ​പ് വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​നു വ്യ​ക്ത​മാ​യ​താ​യി പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യെ പ്ര​സ​വി​ച്ച​തി​നെ​ച്ചൊ​ല്ലി​യും സൊ​ണാ​ലി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്രെ.

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി​യെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി

ചെ​ന്നൈ: വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി. ചി​റ്റ​ല​പ്പാ​ക്കം സ്വ​ദേ​ശി സ​ത്യ​ൻ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ​ഴ​വ​ന്താ​ങ്ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ രാ​ത്രി ട്രെ​യി​നി​റ​ങ്ങി പു​റ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​യെ, ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​വ​ച്ച് പ്ര​തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം വ​ച്ച​തോ​ടെ അ​വ​രു​ടെ ഒ​ന്ന​ര പ​വ​ന്‍റെ മാ​ല ത​ട്ടി​യെ​ടു​ത്തു ക​ട​ന്നു​ക​ള​യാ​ൻ പ്ര​തി ശ്ര​മി​ച്ചു. ഓ​ടി​ക്കൂ​ടി​യ യാ​ത്ര​ക്കാ​ർ പ്ര​തി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

ഇ​ൻ​സ്റ്റ​ഗ്രാം പ്ര​ണ​യ ത​ട്ടി​പ്പ്: ‌യു​വ​തി​യു​ടെ 25 പ​വ​ൻ ക​വ​ർ​ന്ന ‌‌പ്ര​തി കു​ടു​ങ്ങി; തു​ണ​യാ​യ​ത് പ്ര​തി​യു​ടെ ഗൂ​ഗി​ൾ പേ

​ത​ല​ശേ​രി: ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട​ക​ര മ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ജീ​റി​നെ​യാ​ണ് (29) എ​സ്ഐ ടി.​കെ. അ​ഖി​ലും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ൽനി​ന്ന് ഏ​ഴ​ര​ല​ക്ഷം രൂ​പ​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. യു​വ​തി​യി​ൽനി​ന്നു ത​ട്ടി​യെ​ടു​ത്ത 25 പ​വ​നി​ൽ പ​തി​നാ​ല് പ​വ​ൻ വ​ട​ക​ര​യി​ലെ ജ്വ​ല്ല​റി​യി​ൽനി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി പ്ര​ണ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹമോ​ചി​ത​രും വി​ധ​വ​ക​ളും ഇ​ര​ക​ൾവി​ധ​വ​ക​ളോ ഭ​ർ​ത്താ​വു​മാ​യി അ​ക​ന്നു ക​ഴി​യു​ന്ന​വ​രോ ആ​യ യു​വ​തി​ക​ളെ​യാ​ണ് പ്ര​തി പ്ര​ണ​യ കു​രു​ക്കി​ൽ​പ്പെ​ടു​ത്തി ത​ട്ടി​പ്പ് ന​ട​ത്തി വ​ന്ന​ത്. വ​ട​ക​ര, കു​റ്റ്യാ​ടി, വ​ള​യം, പ​യ്യോ​ളി സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ ത​ട്ടി​പ്പു കേ​സു​ക​ൾ പ്ര​തി​ക്കെ​തി​രേ​യു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നേ​രി​ലോ ഫോ​ട്ടോ​യി​ലൂ​ടെ പോ​ലു​മോ ക​ണ്ടി​ട്ടി​ല്ലാ​ത്ത യു​വാ​വി​നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ച ക​ണ്ണൂ​ർ ചൊ​വ്വ സ്വ​ദേ​ശി​നി​യാ​യ വി​വാ​ഹമോ​ചി​ത​യാ​യ…

Read More

ആം​ആ​ദ്മി നേ​താ​വി​ന്‍റെ ഭാ​ര്യ​യെ കൊ​ള്ള​സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ട്വി​സ്റ്റ്: ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് ഭ​ർ​ത്താ​വും കാ​മു​കി​യും

ലു​ധി​യാ​ന: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും വ്യ​വ​സാ​യി​യു​മാ​യ അ​നോ​ഖ് മി​ത്ത​ലും 24കാ​രി​യാ​യ കാ​മു​കി​യും പോ​ലീ​സ് പി​ടി​യി​ൽ. നാ​ലു വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മി​ത്ത​ലി​ന്‍റെ ഭാ​ര്യ ലി​പ്‌​സി മി​ത്ത​ൽ (33) ശ​നി​യാ​ഴ്ച കൊ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. ലു​ധി​യാ​ന-​മ​ലേ​ർ​കോ​ട്‌​ല റോ​ഡി​ലെ ഹോ​ട്ട​ലി​ൽ അ​ത്താ​ഴം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ൾ ക​വ​ർ​ച്ച​ക്കാ​ർ ത​ങ്ങ​ളെ ത​ട​ഞ്ഞു​നി​ർ​ത്തി, മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മി​ത്ത​ൽ ആ​ദ്യം പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. എ​ന്നാ​ൽ, മൊ​ഴി​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ലി​പ്സി​യെ കൊ​ന്ന​താ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​രാ​ർ കൊ​ല​യാ​ളി​ക​ൾ​ക്ക് 2.5 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് അ​നോ​ഖ് മി​ത്ത​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും 50,000 രൂ​പ മു​ൻ​കൂ​ർ ന​ൽ​കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക്വ​ട്ടേ​ഷ​ൻ കൊ​ല​യാ​ളി സം​ഘ​ത്തി​ലെ പ്ര​ധാ​നി ഗു​ർ​പ്രീ​ത് സിം​ഗ് എ​ന്ന ഗോ​പി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നു പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ…

Read More