നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റും സഹായികളും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയുമാണെന്ന് ബാലഗ്രാം സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ എന്ന വീട്ടമ്മ ആരോപിച്ചു. വിധവയും രോഗിയുമായ തനിക്ക് തൊഴിലുറപ്പില്‍നിന്നു ലഭിക്കുന്ന കൂലിയാണ് ഏക വരുമാനം. എന്നാല്‍, ഇത് മാസങ്ങളായി ഇവര്‍ നിഷേധിക്കുകയാണ്. തൊഴിലുറപ്പില്‍ നടക്കുന്ന ചില ക്രമക്കേടുകള്‍ സംബന്ധിച്ച് പരാതി നല്‍കിയതോടെയാണ് ഇവര്‍ തനിക്ക് ജോലി നിഷേധിക്കുന്നതെന്നും വീട്ടമ്മ പറയുന്നു.ഏലത്തോട്ടത്തിലെ പണിക്കാരെ നിര്‍ത്തി ഫോട്ടോ എടുത്തതിനു ശേഷം ഇവര്‍ തൊഴിലുറപ്പ് തൊഴിലാളികളാണെന്ന് രേഖയുണ്ടാക്കി പണാപഹരണം നടത്തുകയാണ്. ഒരു ഭൂമിയില്‍ ഒരേ ജോലി പലതവണ ചെയ്യുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയതിനുള്ള പ്രതികാരമായി ചിലര്‍ തനിക്കെതിരേ അപവാദപ്രചാരണം നടത്തുകയും വ്യക്തിഹത്യ ചെയ്യുകയുമാണ്. പരാതി നല്‍കുകയും പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തതോടെ തന്റെ വീട്ടില്‍നിന്ന് അകലെയുള്ള മറ്റൊരു വാര്‍ഡിലെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ദ്രോഹിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ഡില്‍ ചേര്‍ന്ന…
Read MoreCategory: Loud Speaker
ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ സുഹൃത്ത് വിളിച്ചപ്പോൾ പോയി; ആർഎസ്എസ് നേതാവിനെ കണ്ടത് വ്യക്തിപരമെന്ന് എഡിജിപി
തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എഡിജിപി എം.ആര്. അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തി. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമാണെന്ന് എഡിജിപി ആവർത്തിച്ചു. പോലീസ് ആസ്ഥാനത്ത് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് മൊഴി രേഖപ്പെടുത്തിയത്. സുഹൃത്തായ എ. ജയകുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ അദ്ദേഹം പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിന്റെ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് റാം മാധവിനെ കണ്ടതെന്നും അത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും എഡിജിപി മൊഴി നൽകി.
Read Moreഇനിയുമുറക്കെ, അതിലുമുറക്കെ: ശക്തി കാട്ടാൻ അന്‍വര്‍; ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം
കോഴിക്കോട്: പി.വി. അന്‍വര്‍ തൊടുത്തുവിട്ട ആരോപണശരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം രാഷ്ട്രീയത്തെയും പിടിച്ചുകുലുക്കുന്നതിനിടെ ശക്തിതെളിയിക്കാന്‍ പി.വി. അന്‍വര്‍. ഞായറാഴ്ച നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത പൊതുസമ്മേളനം ശക്തി പ്രകടനമാക്കാനാണ് അന്‍വര്‍ അനൂകൂലികളുടെ തീരുമാനം. തന്നെ അനുകൂലിക്കുന്നവരെ മുഴുവന്‍ സമ്മേളനവേദിയില്‍ എത്തിക്കാനാണ് തീരുമാനം. സിപിഎമ്മില്‍നിന്നു വിവിധ കാലങ്ങളില്‍ പുറത്താക്കപ്പെട്ടവര്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍, ലീഗ് പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം കൂടെകൂട്ടും. ആരെല്ലാം പങ്കെടുക്കുമെന്ന്നേരത്തെ അറിയിച്ചാല്‍ അവരെ പിന്തിരിപ്പിക്കാന് സിപിഎം ശ്രമിക്കുമെന്ന തിരിച്ചറിവുണ്ടെന്നാണ് അന്‍വര്‍ ഇതുമായി ബന്ധപ്പെട്ട് അടുത്ത നേതാക്കളോട് പ്രതികരിച്ചത്. നിലവില്‍ പൊതുസമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ടീമിനെ തന്നെ അന്‍വര്‍ തയാറാക്കിവച്ചിരിക്കുന്നതായാണ് വിവരം. പൊതുസമ്മേളനത്തിന് മുന്‍പുതന്നെ സിപിഎം തനിക്കെതിരേ നടപടി എടുക്കുമെന്നാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്. പൊതുസമ്മേളനവേദിയില്‍ വച്ച് മുന്നോട്ടുള്ള പോക്ക് എങ്ങിനെയായിരിക്കുമെന്നും തന്റെ രാഷ്ട്രീയ നിലപാട് എന്തെന്നും അന്‍വര്‍ വിശദമാക്കുമെന്നാണു സൂചന. പരമാവധി പേരെ സംഘടിപ്പിക്കാനും അവസരം വരുന്പോൾ ഏ…
Read Moreസായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം: സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ലഡാക്കിലെ ഇന്ത്യൻ ആർമിയുടെ സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിച്ചു. സിയാച്ചിൻ യുദ്ധസ്മാരകത്തിൽ രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു. സൈനിക വസ്ത്രം ധരിച്ചെത്തിയ രാഷ്ട്രപതി സൈനികരെ അഭിസംബോധന ചെയ്തു. സായുധ സേനയുടെ പരമോന്നത കമാൻഡർ എന്ന നിലയിൽ അഭിമാനം പ്രകടിപ്പിച്ച രാഷ്ട്രപതി, എല്ലാ പൗരന്മാരും സൈനികരുടെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും പറഞ്ഞു. 1984 ഏപ്രിലിൽ സിയാച്ചിൻ ഹിമാനിയിൽ ആരംഭിച്ച ഓപ്പറേഷൻ മേഘദൂത് മുതൽ വീരമൃത്യു വരിച്ച സൈനികർക്കായുള്ളതാണ് ഇവിടത്തെ യുദ്ധസ്മാരകം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി എന്ന് അറിയപ്പെടുന്ന ഹിമാനിയുടെ മേൽ 1984 മുതൽ ഇന്ത്യൻ സൈന്യം പൂർണനിയന്ത്രണം സ്ഥാപിച്ചു. സമുദ്രനിരപ്പിൽനിന്ന് 20,000 അടി ഉയരത്തിൽ കാരക്കോറം പർവതനിരയിലാണ് സിയാച്ചിൻ ഹിമാനി സ്ഥിതി ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുന്ന രാജ്യത്തെ മൂന്നാമത്തെ രാഷ്ട്രപതിയാണു മുർമു.…
Read Moreമോദി അതിശക്തൻ, പക്ഷേ ദൈവമല്ല: കേജരിവാൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മോദി അതിശക്തനാണെന്നു ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ, അദ്ദേഹം ദൈവമല്ലെന്ന് കേജരിവാൾ പറഞ്ഞു. മദ്യനയക്കേസിൽ ജയിൽ മോചിതനാവുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തശേഷം ആദ്യമായി ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്യുവെയായിരുന്നു കേജരിവാളിന്റെ വിമർശനം. ഞാനും മനീഷ് സിസോദിയായും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിനു വിഷമമുണ്ടാവും. ദൈവമോ മറ്റെന്തെങ്കിലുമൊരു ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതാണ് ഞങ്ങളെ സഹായിച്ചതെന്നും കേജരിവാള്‍ പറഞ്ഞു .
Read Moreപാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിനു വലിയ ധാരണയില്ല; പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കുമെന്ന് പി. ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കടുത്ത ഭാഷയിൽ വിമർശിച്ച പി.വി.അൻവറിനെതിരെ സിപിഎം നേതാവ് പി.ജരാജൻ. പാർട്ടിയുടെ കരുത്തിനെക്കുറിച്ച് അൻവറിന് വലിയ ധാരണയില്ലെന്നും വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനാണ് പി.വി.അൻവറിന്റെ ശ്രമമെന്നും പി.ജയരാജൻ പറഞ്ഞു. നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഎം. പാർട്ടിയെ പരസ്യമായി വെല്ലുവിളിച്ചാൽ പ്രവർത്തകർ പ്രതിരോധിക്കും. മുഖ്യമന്ത്രിക്കെതിരെ നിന്ദ്യമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. സിപിഎം എന്നത് കൂട്ടായ നേതൃത്വമാണ്. സർക്കാറിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് നയം. പിണറായി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്. മുഹമ്മദ് റിയാസിനെക്കുറിച്ച് പറഞ്ഞത് വിഷലിപ്തമായ കാര്യങ്ങളാണ്. ദുഷ്ടലാക്കോടെയായാണ് അൻവറിന്റെ പരാമർശങ്ങളെന്നും പി.ജയരാജൻ പറഞ്ഞു.
Read Moreകൊത്തിക്കൊത്തി മുറത്തിൽകേറി കൊത്തണ്ട; പാർട്ടിയുടെ തണലിൽ വിജയിച്ച അൻവറിനെ നിലയ്ക്ക് നിർത്തണം; കച്ചമുറുക്കി സിപിഎം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി കടന്നാക്രമിച്ചു വാർത്തസമ്മേളനം നടത്തിയ ഇടതുപക്ഷ എംഎൽഎ. പി.വി. അൻവറിനെതിരേ പ്രതികരിക്കാൻ സിപിഎം നേതൃതലത്തിൽ തീരുമാനമായി. പാർട്ടിയുടെ തണലിൽ നിന്നു വിജയിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത ശേഷം പാർട്ടിയെയും മുഖ്യമന്ത്രിയെയും പരസ്യമായി വെല്ലുവിളിക്കുന്ന അൻവറിനെ നിലയ്ക്കുനിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നിരിക്കുകയാണ്. പരസ്യ പ്രതികരണം പാടില്ലെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നിർദേശിച്ചിട്ടും അതിനെ വെല്ലുവിളിച്ചുള്ള പരാമർശങ്ങളാണ് അൻവർ നടത്തിയത്. പാർട്ടി സെക്രട്ടറി എം. വി. ഗോവിന്ദൻ ഇന്ന് വാർത്ത സമ്മേളനത്തിൽ മറുപടി പറയും. എം.വി.ഗോവിന്ദൻ ഇന്ന് രാവിലെ ഡൽഹിയിൽ കേരളാ ഹൗസിൽ വച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ അൻവറിനെ തള്ളിപ്പറയുകയും ചെയ്തു. എൽ ഡി എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, സിപിഎം…
Read Moreപ്രതിഷേധങ്ങൾ തണുത്തുറഞ്ഞു; പൊതുപരിപാടികളിൽ പങ്കെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ പച്ചക്കൊടി; കൊല്ലത്ത് സജീവമായി മുകേഷ്
കൊല്ലം: പ്രതിഷേധങ്ങൾ തണുത്തുറഞ്ഞ സാഹചര്യത്തിൽ കൊല്ലത്ത് സജീവമായി എം. മുകേഷ് എംഎൽഎ. ജനപ്രതിനിധി എന്ന നിലയിൽ ഇനി പൊതുപരിപാടികളിൽനിന്നു വിട്ടു നിൽക്കുന്നത് അനുചിതമാകും എന്ന നിലപാടിലാണ് അദ്ദേഹം. സിപിഎം ജില്ലാ നേതൃത്വവും ഇതിനു പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. ഇതേ തുടർന്നാണ് മണ്ഡലത്തിൽ സജീവമാകാൻ അദ്ദേഹം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം കൊല്ലം കെഎസ്ആർടിസിയുടെ പുതിയ കെട്ടിടത്തിന്റെ പ്ലാൻ അന്തിമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ അവരോടൊപ്പം എംഎൽഎയും ഡിപ്പോ സന്ദർശിക്കുകയുണ്ടായി.ഇതിന്റെ വിശദമായ വിവരങ്ങളും ചിത്രങ്ങളും എംഎൽഎ തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുമുണ്ട്. മാത്രമല്ല എംഎൽഎയുടെ പൊതുപരിപാടികളും മറ്റും അറിയിക്കാനായി രൂപപ്പെടുത്തിയ മാധ്യമ പ്രവർത്തകർ അടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിലും അദ്ദേഹത്തിന്റെ ഡിപ്പോ സന്ദർശനം സംബന്ധിച്ച വാർത്തയും ചിത്രവും പ്രസിദ്ധീകരണത്തിന് നൽകുകയുമുണ്ടായി.പട്ടയ വിതരണ വേളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും മുകേഷ് പങ്കെടുക്കുകയുണ്ടായി. കൂടാതെ മണ്ഡലത്തിലെ…
Read Moreകനത്തമഴ മുംബൈ നഗരത്തിൽ വെള്ളക്കെട്ട്: ഒരു മരണം
മുംബൈ: മുംബൈ നഗരത്തിൽ കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ 45കാരി മുങ്ങിമരിച്ചു. അന്ധേരി ഈസ്റ്റിലാണു സംഭവം. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പല പ്രദേശങ്ങളും വെള്ളത്തിനടിയലാണ്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Read Moreവിരമിക്കൽ പ്രായപരിധി 73 വയസുള്ള പ്രധാനമന്ത്രി മോദിക്കും ബാധകമാണോ? ആർഎസ്എസ് മേധാവിയോട് 5 ചോദ്യങ്ങളുമായി കേജരിവാൾ
ന്യൂഡൽഹി: ബിജെപിയെയും നേതൃത്വത്തെയും കുറിച്ച് അഞ്ച് ചോദ്യങ്ങൾ ചോദിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് എഴുതിയ കത്തിലാണ് ചോദ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളെയും ബിജെപിയുടെ പങ്കിനെയും ചോദ്യം ചെയ്യുന്നതാണ് കേജരിവാളിന്റെ കത്ത്. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് ബാധകമായ ആർഎസ്എസിന്റെ വിരമിക്കൽ പ്രായപരിധി നിലവിൽ 73 വയസുള്ള പ്രധാനമന്ത്രി മോദിക്കും ബാധകമാണോയെന്ന് കേജരിവാൾ ചോദിച്ചു. മോദി അഴിമതി ആരോപിച്ച ഒരു രാഷ്ട്രീയ നേതാവ് പിന്നീട് ബിജെപിയിൽ ചേർന്നത് നിങ്ങളെ വേദനിപ്പിക്കുന്നില്ലേ എന്നായിരുന്നു മറ്റൊരു ചോദ്യം. പ്രതിപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകളെ അസ്ഥിരപ്പെടുത്താനും പകരം ബിജെപി സർക്കാരുകൾ രൂപീകരിക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ആർഎസ്എസിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ? ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്…
Read More