തിരുവനന്തപുരം: ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാൽ നാളെയും മറ്റേന്നാളും ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആണ്. ഈ മാസം രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാലാണ് അടുത്തടുത്ത രണ്ട് ദിവസം ഡ്രൈഡേ ആകുന്നത്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് ഇന്ന് വൈകിട്ട് ഏഴിന് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ അടയ്ക്കും. അതേസമയം അവധി ദിനങ്ങൾ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയിൽ വില്പന നടക്കാനുള്ള സാധ്യത കൂടുതലായതിനാൽ ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസും എക്സൈസും. ബാറുകൾ ഇന്ന് രാത്രി 11 മണി വരെ പ്രവർത്തിക്കും.
Read MoreCategory: Loud Speaker
കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചു: ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ലന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ്കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സിപിഎം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം…
Read Moreമടായിക്കാവില് ശത്രുസംഹാര പൂജ: വിവാദങ്ങള്‍ക്കിടെ എഡിജിപി എം. ആര്. അജിത് കുമാറിന്റെ ക്ഷേത്രദര്‍ശനം
കണ്ണൂർ: വിവാദങ്ങള്‍ പുകയുന്നതിനിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എം. ആര്. അജിത് കുമാര്‍. ഞായർ രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി. രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും നടത്തിയാണ് എഡിജിപി മടങ്ങിയത്. സ്വകാര്യസന്ദര്ശനമായതുകൊണ്ട് സുരക്ഷയ്ക്കു വേണ്ടി ഒരു ഉദ്യോഗസ്ഥന് മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം എആര്‍ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും. അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി.
Read Moreനഗര ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ്: കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്; അർബൻ കമ്മീഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ കേരളം കൂടുതൽ മികവിലേക്ക്; എം. ബി. രാജേഷ്
പാലക്കാട്: നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടി. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, നഗര ഭരണ സ്ഥാപനങ്ങളുടെ ഭരണമികവ്, പൗരന്മാരുടെ ശാക്തീകരണം, ധനകാര്യ മാനേജ്മെന്റിലെ മികവ് എന്നീ നാല് മേഖലകളെ അടിസ്ഥാനമാക്കിയാണ് നഗരഭരണ സ്ഥാപനങ്ങളുടെ മികവ് നിശ്ചയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ മന്ത്രി എം. ബി. രാജേഷ് ആണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനം നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ ഗവേണൻസ് ഇൻഡക്സിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. 2024ലെ നഗരഭരണ ഇൻഡക്സ് പ്രകാരം കേരളം 59.31 മാർക്കോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ…
Read More‘മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സയ്ക്ക് കൊണ്ടുപോകാൻ മനസ് കാണിച്ചിരുന്നോ’; ജോയ് മാത്യു
കണ്ണൂർ: കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പന്റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടനും എഴുത്തുകാരനുമായ ജോയ് മാത്യു. കൂത്തുപ്പറമ്പ് വിപ്ലവത്തിന് ശേഷം പലപ്പോഴായി അധികാരത്തില്‍ വന്ന പാര്‍ട്ടി എപ്പോഴെങ്കിലും പുഷ്പന് ഒരു വിദഗ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന് ജോയ് മാത്യു ചോദിച്ചു. മൂലക്കുരുവിനും മലബന്ധത്തിനും വരെ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശചികിത്സയ്ക്ക് കൊണ്ടുപോകാൻ മനസ് കാണിച്ചിരുന്നോ? അതിനു തടസം പണം ആയിരുന്നെങ്കിൽ പുഷ്പന്റെ ചികിത്സാർഥം എന്ന് ഒരു ചെറിയ പ്രസ്താവനയെങ്കിലും നടത്തിയിരുന്നെങ്കിൽ ചരിത്രം മാറിയേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഏറെ വിഷമം തോന്നിയ ഒരു ദിവസം എന്ന് പറഞ്ഞാൽ പാർട്ടി വിശ്വാസികൾ സംശയിക്കും. അത് സ്വാഭാവികം. എന്നാൽ മൂന്ന് പതിറ്റാണ്ട് തീർത്തും ശയ്യാവലംബിയായിരുന്ന പുഷ്പൻ എന്ന പാർട്ടി പ്രവർത്തകൻ മരണത്തിനു കീഴടങ്ങിയപ്പോൾ പാർട്ടിക്കാർക്കല്ലാത്തവർക്കും ശരിക്കും…
Read Moreഉത്തരാഖണ്ഡിൽ ട്രക്കിംഗിനായി സുഹൃത്തുക്കളുമായി പോയി: മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു
അടിമാലി: ഉത്തരാഖണ്ഡിൽ ട്രക്കിംഗിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളികണ്ടം പൂവത്തിങ്കൽ (മുക്കുറ്റിയിൽ)അമൽ (35) ആണ് മരിച്ചത്. അമലിനൊപ്പം ഉണ്ടായിരുന്ന കൊല്ലം സ്വദേശിയായ വിഷ്ണുവാണ് വിവരം നാട്ടിലറിയിച്ചത്. നാലംഗ സംഘമായിരുന്നു ട്രക്കിംഗിനായി പോയത്. ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്കായിരുന്നു ട്രക്കിംഗ്. കഴിഞ്ഞ 20നാണ് സംഘം ട്രക്കിംഗിനായി പോയത്. വെള്ളിയാഴ്ച മലമുകളിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് എംഡിആർഎഫ് സംഘം എത്തി ബേസ് ക്യാമ്പിൽ എത്തിച്ചു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഡെറാഡൂണിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നോ നാളെയോ നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. പിതാവ്: മോഹനൻ, മാതാവ്: പരേതയായ ചന്ദ്രിക. സഹോദരൻ: അരുൺ.
Read Moreകൂത്തുപറമ്പ് വെടിവയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് അന്തരിച്ചു
തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന് (54) മരണത്തിന് കീഴടങ്ങി. മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്തരിച്ചത്. ഓഗസ്റ്റ് രണ്ടിന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പുഷ്പനെ ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്പന്. ശശി, രാജന്, അജിത, ജാനു, പ്രകാശന് എന്നിവർ സഹോദരങ്ങളാണ്.
Read Moreവിട പ്രിയ സഖാവെ… അർജുന്റെ ഓർമ ചിത്രവുമായി വി. ശിവൻകുട്ടി
കോഴിക്കോട്: എല്ലാ മലയാളികളുടെയും കണ്ണീര് കണങ്ങൾ ഏറ്റുവാങ്ങി അര്ജുന് മടങ്ങി. കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി എ. കെ. ശശീന്ദ്രനാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇതിനിടയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അർജുനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പൊതിച്ചോറ് വിതരണം ചെയ്ത ശേഷം അർജുൻ ഉൾപ്പെടെയുള്ള വെങ്ങേരി മേഖലയിലെ ഡിവൈഎഫ്ഐ സഖാക്കൾ ചേർന്നെടുത്ത ഫോട്ടോ. വിട പ്രിയ സഖാവെ, എന്ന കുറിപ്പോടെ അർജുന്റെ ചിത്രം അദ്ദേഹം പങ്കുവച്ചു.
Read Moreബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി: ഇന്നു മുതൽ ശക്തമായ മഴയ്ക്കു സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്നു മുതൽ ഏഴു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read Moreപഴമുറം കൊണ്ട് സൂര്യനെ മറയ്ക്കാനാവില്ല; സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
കൊട്ടിയം: സൂര്യപ്രകാശത്തെ പഴ മുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. പാലത്തറ എൻ എസ് സഹകരണ ആശുപത്രിയിൽ വാത്സല്യം എന്ന പേരിൽ ആരംഭിച്ച മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് മുമ്പ് അൻവർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ശത്രുക്കളുടെ കൈയ്യിലെ ചട്ടുകമായി അൻവർ മാറി. ഇടതുമുന്നണിയെ ദുർബലപ്പെടുത്തുകയാണ് ഉദ്ദേശം. അൻവർ നടത്തുന്നത് പാഴ് വേലയാണ്. കേരളത്തിലെ സർക്കാരിനെ ദുർബലപ്പെടുത്താൻ ഒരു അൻവറിനും കഴിയില്ല. അൻവറിനേക്കാൾ വലിയ ആളുകൾ കേരളത്തിൽ ഇതിനുമുമ്പ് വലിയ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകർന്ന ആളുകളല്ല കേരളത്തിലെ ഭരണത്തിലുള്ളത്.ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ കണ്ട് സായാഹ്നങ്ങളിൽ നടവരമ്പത്തിരുന്ന് നായകൾ ചിലക്കാറുണ്ട്.അതുപോലെയുള്ള ഒരു ചിലപ്പായാണ് അൻവറിന്റെ പ്രസ്താവനകളെ കാണുന്നത്. മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയിൽ കുതിർത്ത തകരയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എല്ലാം അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ഇപ്പോൾ സിപിഎം…
Read More