തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കുള്ള പഠനക്കുറിപ്പുകള്‍ അധ്യാപകള്‍ വാട്സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കുന്നത് പൂർണമായി ഒഴിവാക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ട്രേറ്റ്. ഇക്കാര്യത്തില്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇടവിട്ട് സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി അക്കാദമി വിഭാഗം ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഉത്തരവിട്ടു. സാമൂഹ്യമാധ്യമങ്ങള്‍ വഴി നല്കി പ്രിന്റെടുപ്പിക്കുന്നത് നേരിട്ട് ക്ലാസില്‍ നിന്ന് ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നതിനാലാണ് ഈ രീതി ഒഴിവാക്കാൻ നിർദേശം. കോവിഡ് കാലത്ത് സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ ഓണ്‍ലൈന്‍ പഠന രീതി പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കിലും വാട്സ്ആപ്പില്‍ പഠനക്കുറിപ്പുകൾ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അമിതഭാരവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
Read MoreCategory: Loud Speaker
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങി മരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി. മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
Read Moreജോലിക്കിടെ ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു; ജോലി സമ്മർദമെന്ന് സഹപ്രവർത്തകർ
ലക്നൗ: ജോലി സമ്മർദ്ദത്തെത്തുടർന്ന് ബാങ്ക് ജീവനക്കാരി കുഴഞ്ഞുവീണു മരിച്ചു. ഉത്തർപ്രദേശ് ലക്നൗവിലെ എച്ച്ഡിഎഫ്സി ബാങ്കിന്റെ വിഭൂതിഖണ്ഡ ബ്രാഞ്ചിലെ അഡീഷണൽ ഡെപ്യൂട്ടി വൈസ്-പ്രസിഡന്റ് സദാഫ് ഫാത്തിമയാണ് (45) ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചത്. ഫാത്തിമയുടെ മരണം അമിതമായ ജോലി ഭാരത്തെത്തുടർന്നാണെന്നു സഹപ്രവർത്തകർ ആരോപിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. ജോലിക്കിടെ അസ്വസ്ഥത തോന്നിയ ഫാത്തിമ കഫ്റ്റീരയയിൽ ഇരിക്കുമ്പോഴാണു കുഴഞ്ഞുവീഴുന്നത്. സഹപ്രവർത്തകർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനെയിലെ ഇവൈ കമ്പനിയിലെ ജോലി സമ്മർദത്തെത്തുടർന്നു മരിച്ച എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണു രാജ്യത്തു സമാനമായ മറ്റൊരു മരണം സംഭവിക്കുന്നത്.
Read Moreഎഡിജിപി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിയുടെ മൊഴിയെടുക്കാൻ ഡിജിപി; പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തേക്കുമെന്ന് സൂചന
തിരുവനന്തപുരം: എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് കണ്ട സംഭവത്തിൽ എഡിജിപിയുടെ മൊഴി ഡിജിപി രേഖപ്പെടുത്തും. ചോദ്യങ്ങൾ എഴുതി നൽകി വിശദീകരണം തേടണോ അതോ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് മധ്യസ്ഥത വഹിച്ച ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ജയകുമാറിന്റെ കാറിലാണ് അജിത് കുമാർ ദത്താത്രേയ ഹൊസബളയേയും രാം മാധവിനെയും കാണാൻ പോയത്. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താൻ ഇന്നലെയാണ് നിർദേശമുണ്ടായത്. തൃശൂരിലും കോവളത്തുമായി ആർഎസ്എസിന്റെ രണ്ട് ദേശീയ നേതാക്കളുമായി എഡിജിപി എം.ആർ.അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന പോലീസ്മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ അന്വേഷണ വിഷയത്തിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിക്കുകയാരിനുന്നു. കോവളത്ത് എഡിജിപിക്ക് ഒപ്പമുണ്ടായിരുന്നെന്നു സംശയിക്കുന്നവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു.
Read Moreഅർജുന്റെ മൃതദേഹം വിട്ടുനൽകുന്നത് ഡിഎൻഎ ഫലം വന്നശേഷം: ലോറി കരയ്ക്കെത്തിച്ചു
കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ മരിച്ച കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഡിഎൻഎ ഫലം വന്നശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ഡിഎൻഎ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ഡിഎന്‍എ പരിശോധന നടത്തണമെന്ന് കുടുംബം ഇന്നലെ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു.മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും. അർജുൻ ഓടിച്ചി രുന്ന ലോറി കരയ്ക്കെ ത്തിച്ചു. ലോറി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഹാന്‍ഡ് ബ്രെക്ക് ഇട്ട നിലയിലായതിനാല്‍ ടയര്‍ ലോക്കായിട്ടുണ്ട്. ഏറെ ശ്രമകരമായ ജോലിയിലൂടെയാണ് ലോറി കരയ്ക്കെത്തിച്ചത്. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 72 ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഗംഗാവലി…
Read Moreപഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; സിദ്ദിഖിനെ പിടികൂടാൻ അന്വേഷണസംഘത്തിന് അമാന്തമോ? വിമർശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: പീഡനപരാതിയിൽ നടൻ സിദ്ദിഖിനു ജാമ്യം നിഷേധിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിൽ പോലീസിനെതിരേ കടുത്ത വിമർശനവുമായി സിപിഐ മുഖപത്രം. പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്കു നീതി ലഭിക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് കടുത്ത കുറ്റങ്ങൾ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയമുയർന്നിരിക്കുന്നതായി ആരോപിക്കുന്നത്. “ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, ചൊവ്വാഴ്ച രാവിലെ തന്നെ സിദ്ദീഖിന്റെ കാക്കനാട് പടമുകളിലെയും ആലുവ കുട്ടമശേരിയിലെയും വീടുകളില്‍ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെ പൊലീസുണ്ടായിരുന്നു. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ അറസ്റ്റ് ചെയ്യാനായിരുന്നു ഈ നടപടി. ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും.’- മുഖപ്രസംഗം ചോദിക്കുന്നു. പീഡകസ്ഥാനത്ത് പ്രമുഖരാണ്. അവര്‍ക്ക് കേസിനെ സ്വാധീനിക്കാന്‍ പണവും പ്രാപ്തിയുമുണ്ടാകും. അതിജീവിതര്‍ക്ക് നീതി…
Read Moreഗംഗാവലിപ്പുഴയുടെ ആഴങ്ങളിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധർ സംഘത്തിൽ മലയാളിയും: അതീവ ദുഷ്കരമായിരുന്ന ദൗത്യമാണെന്ന് ജോമോൻ
അങ്കോറ: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലിപ്പുഴയുടെ ആഴങ്ങളിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധരുടെ സംഘത്തിൽ മലയാളിയും. കൊല്ലം സ്വദേശിയായ ജോമോനാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ലോറി കണ്ടെത്തുക എന്നത് അതീവ ദുഷ്കരമായിരുന്ന ദൗത്യമാണെന്ന് ജോമോൻ പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ആദ്യം ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റിൽ തിരച്ചിലും ഡ്രെഗ്ജിംഗുും നടത്തിയത്. 12 അടി താഴ്ചയിൽ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോൻ വ്യക്തമാക്കി. ലോറിയുടെ ഫോട്ടോ കണ്ടിരുന്നു, ലോറിയുടെ ബമ്പറിന്റെ ഭാഗത്ത് എഴുതിയിരുന്ന എഴുത്തും കളറും അർജുന്റെ ലോറിയുടേതു പോലെ സാമ്യമുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കണ്ടെത്തിയത് അർജുന്റെ ലോറി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. കാണാതായ ബാക്കി രണ്ട് പേർക്കായുള്ള തിരച്ചിലിനായി ഇറങ്ങാൻ പോകുകയാണെന്നും ജോമോൻ കൂട്ടിച്ചേർത്തു.
Read Moreകിടപ്പുമുറിയിലും കുളിമുറിയിലും ഒളികാമറ; വാടകവീടിന്റെ ഉടമയുടെ മകൻ അറസ്റ്റിൽ; വീടിന്റെ താക്കോൽ ഒരു ദിവസം യുവാവിനെ ഏൽപിച്ചിരുന്നെന്ന് യുവതി
ന്യൂഡൽഹി: യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്കാമറ വച്ച വാടകവീടിന്റെ ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. ബൾബ് ഹോൾഡറിനകത്താണ് മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കാമറകൾ വച്ചിരുന്നത്. സംശയം തോന്നിയ യുവതി വീടിനകത്തു വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. അടുത്തയിടെ ഉത്തർപ്രദേശിലെ വീട്ടിൽ പോയപ്പോൾ വാടക വീടിന്റെ താക്കോൽ വീട്ടുടമയുടെ മകൻ കരണിനെ (30) യുവതി ഏൽപിച്ചിരുന്നു. ചോദ്യം ചെയ്തപ്പോൾ കാമറ വച്ചത് താനാണെന്ന് ഇയാൾ സമ്മതിച്ചു. കാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ച ലാപ്ടോപ് പിടിച്ചെടുത്തെന്നു പോലീസ് പറഞ്ഞു.
Read Moreപൂരം കലക്കൽ: എഡിജിപി യുടെ റിപ്പോർട്ടിനോട് ഡിജിപിയുടെ വിയോജിപ്പ്; തുടരന്വേഷണത്തിന് നിയമോപദേശം തേടാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ എഡിജിപി അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് വിശദ അനേഷണം ആവശ്യപ്പെട്ട് സർക്കാരിനു കത്തു നൽകിയ സാഹചര്യത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും. എ ഡിജിപി യുടെ റിപ്പോർട്ടിനോട് വിയോജിച്ചുകൊണ്ടാണ് സംസ്ഥാന പോലീസ് മേധാവി കുറിപ്പോടെ മുഖ്യമന്ത്രിക്കു കത്തു നൽകിയത്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വൈകിയതിലും ഡിജിപി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.പൂരം നടത്തിപ്പിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ നിരന്തരം മാറ്റങ്ങൾ വരുത്തിയത് ആശയ കുഴപ്പങ്ങൾക്കു കാരണമായെന്നുമാണ് ഡിജിപിയുടെ നിഗമനം. ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽ ഉണ്ടായിട്ടുപോലും കാര്യങ്ങൾ ഏകോപിപ്പിക്കാൻ കഴിയാത്തതു വീഴ്ചയാണെന്നാണ് ഡിജിപി യുടെ നിലപാട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. എഡിജിപി തയാറാക്കിയ റിപ്പോർട്ട് അപൂർണമാണെന്നും പൂരം കലക്കിയതുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം ആവശ്യമാണെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് : മുൻ ‘അമ്മ’ ഭാരവാഹികളുടെ മൊഴിയെടുക്കാനൊരുങ്ങി പ്രത്യേക അനേഷണ സംഘം
തിരുവനന്തപുരം : ഹേമ കമ്മിറ്റി മുൻപാകെയുള്ള വനിത ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ മുൻ ഭാരവാഹികളിൽ നിന്നു പ്രത്യേക അനേഷണ സംഘം മൊഴിയെടുക്കും. ഇന്ന് മുതൽ ഇതിനുള്ള നടപടികൾ കൈക്കൊള്ളും. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയവർ നേരത്തെ അമ്മയിൽ പരാതി നൽകിയിരുന്നോയെന്നും അതിൽ ഭാരവാഹികൾ ഇടപെട്ടിരുന്നുവോയെന്നും അന്വേഷി ക്കാനാണ് അമ്മ ഭാരവാഹികളിൽ നിന്നും മൊഴിയെടുക്കുന്നത്. വനിതാ പ്രവർത്തകർക്ക് ദുരനുഭവമുണ്ടായ കാലയളവിൽ അമ്മയുടെ ഭാരവാഹികളായിരുന്നവരുടെ വിവരം അന്വേഷണ സംഘം ശേഖരിച്ചു. അമ്മ ഭാരവാഹികളുടെ വീടുകളിലെത്തിയും പ്രത്യേക അന്വേഷണസംഘത്തിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയും ആയിരിക്കും മൊഴി രേഖപ്പെടുത്തുക. മൊഴി നൽകേണ്ടവർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്തും. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കാൻ കാല താമസം വരുത്തിയതിനു സർക്കാരിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറാനും…
Read More