അ​ജി​ത്കു​മാ​റും ഓ​ടു​ന്ന കു​തി​ര​യും​; “എ​ഡി​ജി​പി​യു​ടേ​ത് ത​ട്ടി​ക്കൂ​ട്ട് റി​പ്പോ​ർ​ട്ട്’; പ​രി​ഹാ​സ​വു​മാ​യി സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം 

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ർ പൂ​രം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ചു​ള്ള എ​ഡി​ജി​പി അ​ജി​ത്കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ പ​രി​ഹ​സി​ച്ച് സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ ലേ​ഖ​നം. അ​ജി​ത് കു​മാ​ർ ന​ൽ​കി​യ​ത് ത​ട്ടി​ക്കൂ​ട്ട് റി​പ്പോ​ർ​ട്ടാ​ണെ​ന്നും ക​ല​ങ്ങാ​തെ ക​ല​ങ്ങു​ന്ന നീ​ർ​ച്ചു​ഴി പോ​ലെ​യാ​ണ് പൂ​രം എ​ന്നാ​ണ് അ​ജി​ത് ത​മ്പു​രാ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​മെ​ന്നും അ​ജി​ത്കു​മാ​റും ഓ​ടു​ന്ന കു​തി​ര​യും എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള ലേ​ഖ​ന​ത്തി​ൽ പ​റ​യു​ന്നു. പ​രി​ച​യ​ക്കു​റ​വ് കൊ​ണ്ട് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച എ​സ്പി​യു​ടേ​യും പൂ​രം ന​ട​ത്തി​പ്പു​കാ​രാ​യ തി​രു​വ​ന്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടേ​യും ത​ല​യി​ൽ പ​ഴി​ചാ​രി​യു​ള്ള ത​ട്ടി​ക്കൂ​ട്ട് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ് ലേ​ഖ​നം റി​പ്പോ​ർ​ട്ടി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.പൂ​രം ക​ല​ക്ക​ൽ വേ​ള​യി​ലെ ഒ​രു ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഭ​ക്ത​ജ​ന​ങ്ങ​ളെ അ​ജി​ത് അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​താ​ണ് ഈ ​ചി​ത്രം. പൂ​രം പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​യാ​ളാ​ണെ​ന്ന് ചി​ത്ര​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. എ​ഡി​ജി​പി രം​ഗ​ത്തു​ള്ള​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് വെ​റു​മൊ​രു എ​സ്പി​യാ​കു​ന്ന​തെ​ങ്ങ​നെ? സു​രേ​ഷ് ഗോ​പി​യെ ജ​യി​പ്പി​ക്കാം എ​ന്ന ഗൂ​ഢാ​ലോ​ച​ന​യു​ടെ ഓ​രോ നീ​ക്ക​വും വീ​ഡി​യോ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. പൂ​രം ക​ല​ക്കി​യ​തി​നു ചു​ക്കാ​ൻ പി​ടി​ച്ച…

Read More

മോ​സ്കി​നു​ള്ളി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ത​പു​രോ​ഹി​ത​ൻ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മോ​സ്കി​നു​ള്ളി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ത​പു​രോ​ഹി​ത​ൻ അ​റ​സ്റ്റി​ൽ. ആ​ൽ​വാ​ർ ജി​ല്ല​യി​ലാ​ണു സം​ഭ​വം. വീ​ടി​നു പു​റ​ത്തു ക​ളി​ക്കു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ മ​ത​പു​രോ​ഹി​ത​നാ​യ അ​സ്ജാ​ദ് (22) അ​ക​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കുട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ച് മോ​സ്കി​ൽ എ​ത്തി​യ​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read More

‘ഭീ​ക​ര​വാ​ദ​ത്തെ പാ​താ​ള​ത്തി​ൽ അ​ട​ക്കം ചെ​യ്യും, ഭീ​ക​ര​രെ തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്ന​തു​വ​രെ പാ​കി​സ്ഥാ​നു​മാ​യി ‌സം​ഭാ​ഷ​ണ​ത്തി​നി​ല്ല’: അ​മി​ത് ഷാ

​ശ്രീ​ന​ഗ​ർ: ഭീ​ക​ര​വാ​ദ​ത്തെ പാ​താ​ള​ത്തി​ൽ അ​ട​ക്കം ചെ​യ്യു​മെ​ന്നും ഭീ​ക​ര​രെ തു​ട​ച്ചു​നീ​ക്ക​പ്പെ​ടു​ന്ന​തു​വ​രെ പാ​കി​സ്ഥാ​നു​മാ​യി ‌സം​ഭാ​ഷ​ണ​ത്തി​നി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​യു​വാ​ക്ക​ളോ​ടാ​ണു ത​നി​ക്കു സം​സാ​രി​ക്കേ​ണ്ട​തെ​ന്നും പാ​ക്കി​സ്ഥാ​നോ​ട​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​ര്‍​മി​ച്ച ഭൂ​ഗ​ര്‍​ഭ നി​ല​വ​റ​യു​ടെ അ​വ​ശ്യ​മി​ല്ല. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തേ​ക്കു വെ​ടി​വ​യ്ക്കാ​ൻ ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ല. അ​ങ്ങ​നെ വെ​ടി​വ​ച്ചാ​ല്‍ ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭീ​ക​ര​വാ​ദി​ക​ളെ​യും ക​ല്ലെ​റി​യു​ന്ന​വ​രെ​യും ജ​യി​ല്‍ മോ​ചി​ത​രാ​ക്കി​ല്ല. ഇ​ത് മോ​ദി സ​ര്‍​ക്കാ​രാ​ണ്. ഭീ​ക​ര​വാ​ദ​ത്തെ പാ​താ​ള​ത്തി​ലേ​ക്ക് അ​ട​ക്കം ചെ​യ്യും. ഒ​രു ഭീ​ക​ര​വാ​ദി​യെ​യും മോ​ചി​പ്പി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Read More

സു​രേ​ഷ്ഗോ​പി​യു​ടെ വി​ജ​യം പൂ​രം ക​ല​ക്കി​യ​തു​കൊ​ണ്ട​ല്ല: അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തെ മാ​നം കെ​ടു​ത്താ​ൻ ശ്ര​മി​ച്ച സ​തീ​ശ​ൻ മാ​പ്പ് പ​റ​യ​ണം;​ ബി. ഗോ​പാ​ല​കൃ​ഷ്ണ​ൻ

തൃ​ശൂ​ര്‍: ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് തോ​ല്‍​വി സം​ബ​ന്ധി​ച്ച കെ​പി​സി​സി ഉ​പ​സ​മി​തി റി​പോ​ർ​ട്ട് സ്വാ​ഗ​തം ചെ​യ്യു​ന്ന് എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി‍​ഡ​ന്‍റ് അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍. പൂ​രം ക​ല​ക്കി​യ​തു​കൊ​ണ്ടാ​ണ് സു​രേ​ഷ് ഗോ​പി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​തെ​ന്ന് പ​റ​ഞ്ഞ വി. ​ഡി. സ​തീ​ശ​ൻ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വി​ജ​യം വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തെ മാ​നം കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ് സ​തീ​ശ​ൻ ചെ​യ്ത​തെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്‍റെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ബി​ജെ​പി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.  

Read More

ഓ​ണ വിപണി: സ​പ്ലൈ​ക്കോ​യ്ക്കും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​നും നേ​ട്ടം

തൊ​ടു​പു​ഴ: ഓ​ണ​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ന്യാ​യവി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യ വി​പ​ണി​ക​ളി​ൽനി​ന്നു മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം. സ​പ്ലൈ​ക്കോ, ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ്, കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ മെ​ച്ച​പ്പെ​ട്ട വ​രു​മാ​നം നേ​ടാ​നാ​യ​ത്. കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് ഓ​ണ​ച്ച​ന്ത​ക​ളി​ലൂ​ടെ ല​ഭ്യ​മാ​യ​ത്. സ​പ്ലൈ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു പു​റ​മേ താ​ലൂ​ക്ക് ഫെ​യ​റു​ക​ളും ന​ട​ത്തി. ഇ​തി​ലൂ​ടെ ആ​കെ 1.21 കോ​ടി​യാ​ണ് വ​രു​മാ​ന​മു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ, നെ​ടു​ങ്ക​ണ്ടം, മൂ​ന്നാ​ർ ഡി​പ്പോ​ക​ൾ​ക്ക് കീ​ഴി​ലെ താ​ലൂ​ക്ക് ഫെ​യ​റു​ക​ളു​ടെ​യും ജി​ല്ലാ ഫെ​യ​റി​ന്‍റെ​യും ചേ​ർ​ത്തു​ള്ള വ​രു​മാ​ന​മാ​ണി​ത്. ജി​ല്ലാ ഫെ​യ​റി​ൽ മാ​ത്രം ന​ട​ന്ന വി​ൽ​പ്പ​ന​യി​ലൂ​ടെ 7,92,315 രൂ​പ​യാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങി​യ​ത്. ഉ​ത്രാ​ട​നാ​ളാ​യ 14ന് ​അ​വ​സാ​നി​ച്ചു. സ​ബ്സി​ഡി, നോ​ണ്‍ സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളും ഹോ​ർ​ട്ടി​കോ​ർ​പ്, കു​ടും​ബ​ശ്രീ, മി​ൽ​മ ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​പ്പ​ന​യ്ക്കു​ണ്ടാ​യി​രു​ന്നു. പ​ക​ൽ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യു​ള്ള സ​മ​യ​ത്ത് വാ​ങ്ങി​യാ​ൽ 45 ശ​ത​മാ​നം​വ​രെ അ​ധി​ക ഡി​സ്കൗ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു. സ​ബ്സി​ഡി​യി​ത​ര സാ​ധ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു​മു​ത​ൽ 50 ശ​ത​മാ​നം…

Read More

രാ​ജി വ​ച്ച​ത് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ച്; ദി​ല്ലി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പോ​ലും ഇ​ല്ല; ജ​ന​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം മാ​ത്ര​മാ​ണ് ഏ​ക സ​മ്പാ​ദ്യം; അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ചാ​ണ് രാ​ജി വ​ച്ച​തെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു​വെ​ന്ന് കെ​ജ്‌​രി​വാ​ള്‍ ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ന്ന ‘ജ​ന​താ കി ​അ​ദാ​ല​ത്ത്’ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ആം​ആ​ദ്മി​യെ ത​ക​ർ​ക്കാ​ൻ മോ​ദി ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് വ്യാ​ജ കേ​സു​ക​ളി​ൽ ഞ​ങ്ങ​ളെ ജ​ലി​ലി​ൽ അ​ട​ച്ച​ത്. ത​നി​ക്ക് ദി​ല്ലി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പോ​ലും ഇ​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം മാ​ത്ര​മാ​ണ് ഏ​ക സ​മ്പാ​ദ്യ​മെ​ന്നും കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

Read More

ക​ള്ള​ന്മാ​ൻ ആ​ര​ങ്ങു​വാ​ഴും കാ​ലം: എ​ടി​എം കു​ത്തി​ത്തു​റ​ന്ന് ഒ​രു കോ​ടി രൂ​പ ക​വ​ർ​ന്നു

ആ​ന്ധ്ര: എ​ടി​എം കു​ത്തി​ത്തു​റ​ന്ന് ഒ​രു കോ​ടി രൂ​പ ക​വ​ർ​ന്നു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ട​പ്പ​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് എ​ടി​എം ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഒ​ന്നി​ൽ നി​ന്നും 65 ല​ക്ഷം രൂ​പ​യും, തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു എ​ടി​മി​ൽ നി​ന്ന് 35 ല​ക്ഷം രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. സി​സി​ടി​വി ഇ​ല്ല​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. നേ​രി​ട്ട് എ​ടി​എം അ​ടി​ച്ചു​പൊ​ളി​ച്ച് രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും മോ​ഷ​ണം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ൽ വ​ലി​യ സം​ഘം ത​ന്നെ​യു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ല്‍ നി​ന്നാ​ണ് ഞ​ങ്ങ​ള്‍ നെ​യ്യ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്: തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ നെ​യ്യ് വി​ത​ര​ണം ചെ​യ്യു​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് അ​മു​ൽ

മും​ബൈ: തി​രു​പ്പ​തി ദേ​വ​സ്ഥാ​ന​ത്തി​ന് ഇ​തു​വ​രെ നെ​യ്യ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ക്ഷീ​രോ​ൽ​പ്പ​ന്ന വി​ത​ര​ണ​ക്കാ​രാ​യ അ​മു​ൽ. തി​രു​പ്പ​തി ല​ഡ്ഡു​വി​ൽ നെ​യ്യി​ന് പ​ക​രം മൃ​ഗ​ക്കൊ​ഴു​പ്പ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന വി​വാ​ദ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​മു​ലി​ന്‍റെ പ്ര​തി​ക​ര​ണം. എ​ക്സി​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം. ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും ടി​ടി​ഡി​ക്ക് അ​മു​ൽ നെ​യ്യ് വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ല്‍ നി​ന്നാ​ണ് ഞ​ങ്ങ​ള്‍ നെ​യ്യ് ഉ​ല്‍​പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ പ്ലാ​ന്‍റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന പാ​ല്‍ നി​ര​വ​ധി ത​വ​ണ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ അ​മു​ലി​നെ​തി​രെ ഇ​ത്ത​രം വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്ക​രു​ത്, എ​ന്ന് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു.

Read More

ഗം​ഗാ​വ​ലി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു; വാ​ഹ​ന​ത്തി​ന്‍റെ റേ​ഡി​യേ​റ്റ​ർ ക​ണ്ടെ​ത്തി; പ്ര​ദേ​ശ​ത്തെ മ​ണ്ണ് മാ​റ്റാ​ൻ ആ​രം​ഭി​ച്ചു

അ​ങ്കോ​ല: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു. ഗം​ഗാ​വ​ലി പു​ഴ​യി​ൽ നി​ന്ന് സൈ​ന്യം മാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി​യു​ടെ ഡൈ​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ൽ ലോ​ഹ​ഭാ​ഗം ക​ണ്ടെ​ത്തി. ലോ​റി​എ​ൻ​ജി​ന്‍റെ റേ​ഡി​യേ​റ്റ​ർ ത​ണു​പ്പി​ക്കു​ന്ന ചെ​റി​യ കൂ​ളിം​ഗ് ഫാ​നും അ​തി​ന് ചു​റ്റ​മു​ള്ള വ​ള​യ​വു​മാ​ണ് കി​ട്ടി​യ​ത്. എ​ന്നാ​ല്‍ ഇ​ത് അ​ർ​ജു​ന്‍റെ ലോ​റി​യു​ടേ​ത് ആ​ണോ എ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഇ​പ്പോ​ൾ ക​ഴി​യി​ല്ല. നാ​വി​ക​സേ​ന പു​ഴ​യി​ൽ മാ​ർ​ക്ക് ചെ​യ്ത് ന​ൽ​കി​യ സി​പി4 എ​ന്ന പോ​യ​ന്‍റി​ലാ​ണ് ഇ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ‌‌‌‌ കൂ​ളിം​ഗ് ഫാ​ന്‍ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടു​ത്തു നി​ന്നാ​ണ് ലോ​റി​യു​ടെ ജാ​ക്കി​യും കി​ട്ടി​യ​ത്. പു​ഴ​യു​ടെ അ​ടി​യി​ൽ സ്കൂ​ട്ട​റും ത​ടി​ക്ക​ഷ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി​യെ​ന്ന് ഈ​ശ്വ​ർ മ​ൽ​പെ പ​റ​ഞ്ഞു. റേ​ഡി​യേ​റ്റ​ർ കൂ​ളിം​ഗ് ഫാ​ൻ കി​ട്ടി​യ സ്ഥ​ല​ത്ത് വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

ഷിരൂർ ദൗത്യം: ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ മൂ​ന്നു​ദി​വ​സം മാ​ത്രം

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക​ത്തി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​ര​ച്ചി​ല്‍ മൂ​ന്നു​ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​ണെ​ന്ന് ഡ്ര​ഡ്ജിം​ഗ് ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മ​ഹേ​ന്ദ്ര ഡോ​ഗ്രെ. മൂ​ന്നു​ ദി​വ​സ​ത്തേ​ക്കു​ള്ള ക​രാ​ര്‍ ആ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, ദൗ​ത്യം പ​ത്തു​ദി​വ​സ​മെ​ങ്കി​ലും നീ​ളാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ഗോ​വ​യി​ല്‍നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ്ര​ഡ്ജ​ര്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രാ​ണ് ചെ​ല​വു വ​ഹി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണു തെ​ര​ച്ചി​ല്‍ . ഇ​രു​ട്ടു​വീ​ണു ക​ഴി​ഞ്ഞാ​ല്‍ തെ​ര​ച്ചി​ല്‍ ഉ​ണ്ടാ​വി​ല്ല. ഓ​ഗ​സ്റ്റ് 17ന് ആണ് മ​ണ്ണുനീ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ ഗം​ഗാ​വ​ലി പു​ഴ​യി​ലു​ള്ള തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ച​ത്. അ​ര്‍​ജു​ന്‍റെ കു​ടും​ബം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ ക​ണ്ട് നി​വേ​ദ​നം ന​ല്‍​കി​യ​തോ​ടെ​യാ​ണ് പു​രോ​ഗ​തി​യു​ണ്ടാ​യ​ത്. ഒ​ടു​വി​ല്‍ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ത​ന്നെ ഈ ​തു​ക വ​ഹി​ക്കാ​ന്‍ ത​യാ​റാ​യി.

Read More