ന്യൂഡൽഹി: ഡൽഹിയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതിഷി മർലേന ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകിട്ട് 4.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. അതിഷിക്കൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കേജരിവാൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഗോപാൽ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവർക്കു പുറമെ സുൽത്താൻപുർ മജ്റയിൽനിന്ന് ആദ്യമായി എംഎൽഎയായ എഎപിയുടെ ദളിത് മുഖം മുകേഷ് അഹ്ലാവതും മന്ത്രിയാകും.
Read MoreCategory: Loud Speaker
വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍
കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് അറസ്റ്റില്‍. കോട്ടയിലെ ജുല്മി ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സീനിയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ വേദ് പ്രകാശ് ഭൈര്വയാണ് അറസ്റ്റിലായത്. അധ്യാപകന് തന്നെ പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. പോക്സോ കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ ജൂഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപകനെയും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയ സ്കൂള്‍ പ്രിന്‍സിപ്പലിനെയും സസ്പെന്‍ഡ് ചെയ്തു.
Read Moreബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകളധികവും മലയാളികൾ; തട്ടിപ്പുസംഘത്തിലും മലയാളികൾ
ബംഗളൂരു: കർണാടകയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളിൽ ഇരകളാകുന്നവരിലധികവും മലയാളികൾ. സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ കുടുക്കുന്നത്. സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി ഒഴിവിന്റെ പരസ്യംകണ്ട് ബംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്. കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു . ഇന്റർവ്യൂ പാസായെന്ന് അറിയിച്ച് ജോയിനിംഗ് ഫീസ് എന്ന പേരിൽ 3,800 രൂപ വീതം വാങ്ങി. സെപ്റ്റംബർ രണ്ടിനു ജോലിയിൽ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോൺ വിളിച്ചെങ്കിലും ഇന്റർവ്യു ചെയ്തവർ എടുത്തില്ല. ഒടുവിലാണു തങ്ങൾ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികൾക്കു മനസിലായത്. മുന്‍പും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ബംഗളൂരുവിലുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം കേരളത്തിൽനിന്നു ജോലിക്കെത്തിയ യുവാക്കളിൽനിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി…
Read Moreവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കണം: തിരുപ്പതി ലഡുവിലെ മൃഗക്കൊഴുപ്പ്; കേന്ദ്രം ഇടപെടുന്നു
അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി തയാറാക്കുന്ന ലഡുവിൽ ചേർക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് ഉണ്ടെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിൽ അന്വേഷണം വേഗത്തിൽ പൂർത്തിക്കരിക്കേണ്ടതുണ്ട്. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയം ഗൗരവമായാണ് കാണുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. അതിനിടെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
Read Moreശബരി വിമാനത്താവളം: റവന്യു വകുപ്പിനു മെല്ലെപ്പോക്ക്
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് പുതിയ വിജ്ഞാപനം വന്നിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും സാമൂഹികാഘാത പഠനം ഉള്‍പ്പെടെ നടപടികള്‍ക്കു രൂപരേഖയായില്ല. സാമൂഹികാഘാത പഠനം നടത്താന്‍ തൃക്കാക്കര ഭാരത്മാതാ കോളജ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തുന്നതായി സര്‍ക്കാര്‍ അസാധാരണ ഗെസറ്റ് പുറപ്പെടുവിച്ചിരുന്നു. റവന്യൂ വകുപ്പിനുവേണ്ടി ജില്ലാ കളക്ടറാണ് അറിയിപ്പ് കോളജിന് കൈമാറേണ്ടത്. മാധ്യമ റിപ്പോര്‍ട്ടുകളില്‍നിന്നുള്ള വിവരമല്ലാതെ ഭാരത്മാതാ കോളജിലോ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലോ നോട്ടീസ് ലഭിച്ചിട്ടില്ല. മാത്രവുമല്ല മൂന്നു മാസത്തെ കാലാവധിയാണ് പഠനത്തിനും റിപ്പോര്‍ട്ടിനുമായി അനുവദിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടിന് ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളോടും സമീപത്തുള്ള കുടുംബാംഗങ്ങളോടും വിവരങ്ങള്‍ ആരായാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് ചുമതലപ്പെട്ടവര്‍ പറയുന്നത്. മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 ഹെ ക്ടർ (2570 ഏക്കര്‍) സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. എസ്റ്റേറ്റിനു പുറത്തുള്ള…
Read Moreലിഫ്റ്റ് നന്നാക്കുന്ന ജോലികൾ ഇപ്പോഴും മെല്ലെപ്പോക്കിൽ: ഇതെന്നു നേരേയാകും? പടികൾ കയറിയിറങ്ങി ഡയാലിസിസ് രോഗികളും
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച പിന്നിട്ടു. സാധാരണക്കാരായ നിരവധി രോഗികൾ ചികിത്സ തേടുന്ന ആശുപത്രിയിൽ ദൈനംദിന ബുദ്ധിമുട്ടുകളേറുന്പോഴും പതിവു നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് അധികൃതർ. ലിഫ്റ്റ് നന്നാക്കാൻ ഇനി ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പറയുന്നത്. ഹൈദരാബാദിൽനിന്ന് പാർട്സുകൾ അയച്ചിട്ടുണ്ടെന്നും അതു ലഭ്യമായാൽ പണി നടത്താമെന്നുമാണ് കന്പനി അധികൃതരുടെ നിലപാട്. ഇങ്ങനെപോയാൽ പുതിയ ലിഫ്റ്റ് വയ്ക്കുന്നതായിരിക്കും നല്ലതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. പുതിയ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്കുവേണ്ടി ആകെ ഒരു ബ്ലോക്ക് മാത്രം പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് ഇപ്പോൾ കൂനിന്മേൽ കുരുവെന്നപോലെ ലിഫ്റ്റ് തകർച്ചയുണ്ടായത്. ആശുപത്രിയുടെ പ്രധാനപ്പെട്ട എല്ലാ സംവിധാനങ്ങളും വാർഡുകളും പ്രവർത്തിച്ചിരുന്ന ബി ആൻഡ് സി ബ്ലോക്കിലെ ലിഫ്റ്റാണ് ഒരാഴ്ച മുന്‍പ് തകരാറിലായത്. ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങിയതോടെ വാതിൽ കുത്തിപ്പൊളിച്ചുവെന്ന പേരിൽ കന്പനി അധികൃതർ കൈമലർത്തി. സ്റ്റീൽ വാതിലിന്റെ പാർട്സുകൾ മാറേണ്ടതുണ്ടെന്നും പണം അടച്ചു കഴിഞ്ഞാൽ ഇവ വാങ്ങിവയ്ക്കാമെന്നുമായിരുന്നു…
Read Moreഡാമില്‍ കാണാതായ കുട്ടിക്കായി ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍; ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചു
ഇടുക്കി: ഇന്നലെ ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിക്കായി ഇന്നു രാവിലെ മുതല്‍ തെരച്ചില്‍ പുനരാരംഭിച്ചു. ഇരട്ടയാറില്‍നിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളമെത്തിക്കുന്ന ടണലില്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. ഇതിനു പുറമേ അഞ്ചുരുളി കേന്ദ്രീകരിച്ച് ജലാശയത്തില്‍ ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും തെരച്ചില്‍ നടത്തും. ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ ഒന്പതോടെയായിരുന്നു അപകടം. കായംകുളം സ്വദേശി മുതുകുളം നടുവിലേത്ത് പൊന്നപ്പന്റെ മകന് അതുല്‍ ഹരീഷിന്റെ (13) മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഉപ്പുതറ വളകോട് സ്വദേശി രതീഷിന്റെ മകന് അസ്വരേഷി (12)നെയാണ് കാണാതായത്. ഓണാവധി ആഘോഷിക്കാന്‍ മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. നൈറ്റ് വിഷന്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തുന്നത്. കുട്ടികള്‍ കുളിക്കാനിറങ്ങിയ സ്ഥലത്തും സ്കൂബ ടീം ബോട്ട് ഉപയോഗിച്ച് പരിശോധിക്കും. തുടര്‍ന്ന് ഇരട്ടയാര്‍ ടണല്‍ ഭാഗത്തേക്ക് ഡ്രോണ്‍ സംഘത്തെ ബോട്ടില്‍ എത്തിച്ച് ഡ്രോണ്‍ ടണലിലേക്ക് പറത്തി…
Read Moreകൂടുതൽ പണം ആവശ്യപ്പെട്ട ലൈംഗിക തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി: ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ
ചെന്നൈ: തൊറൈപാക്കത്ത് സ്യൂട്ട്കേസിൽ ലൈംഗിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മണികണ്ഠൻ എന്നയാളെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുമാരൻ കുടിൽ മെയിൻ റോഡിനു സമീപമുള്ള നിർമാണ സ്ഥലത്ത് സ്യൂട്ട്കേസിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് പ്രദേശത്തെ താമസക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ നാട്ടുകാർ സ്യൂട്ട് കേസ് തുറന്ന് നോക്കിയപ്പോഴാണ് വെട്ടി നുറുക്കിയ നിലയിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി ലൈംഗിക തൊഴിലാളിയെ ഇയാൾ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം 2000 രൂപ ഇയാൾ യുവതിക്ക് നൽകി. എന്നാൽ തനിക്ക് 12000 രൂപ വേണമെന്ന് യുവതി വാശിപിടിക്കുകയും രൂപ കിട്ടാതെ വീട്ടിൽ നിന്നും പുറത്തുപോകില്ലന്നും പറഞ്ഞു. എന്നാൽ മണികണ്ഠന്റെ പക്കൽ യുവതിക്ക് നൽകാനുള്ളത്രയും…
Read Moreസംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ : പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്ക് കാറ്റഗറിയിൽ; പഠനത്തിനായി കേന്ദ്രസംഘം വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധ ആവർത്തിക്കുന്ന സാഹചര്യത്തിൽ വീണ്ടും കേന്ദ്രസംഘം എത്തുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൺ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും കേന്ദ്രസംഘം കേരളത്തിൽ പഠനത്തിനായെത്തുക. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങൾ സംഘം സന്ദർശിക്കും. രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി.സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും 90 പേർ സെക്കൻഡറി കോൺടാക്ട് പട്ടികയുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ കേസെടുക്കാമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ നിയമതടസമില്ലെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ. പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണം. പോക്സോ നിയമം വരുന്നതിന് മുൻപു നടന്ന കുറ്റകൃത്യമാണെങ്കിൽ അന്നത്തെ വകുപ്പ് പ്രകാരം പോലീസിന് കേസെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പതിനെട്ട് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം സിനിമാരംഗത്തു നിന്നും ലൈംഗികചൂഷണമുണ്ടായതായി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ പ്രത്യേക അന്വേഷണ സംഘം നേരിട്ട് ബന്ധപ്പെട്ടു തുടങ്ങി. മലയാളചലച്ചിത്ര മേഖലയിൽ നിന്നുള്ള അമ്പതോളം നടിമാരാണ് ലൈംഗികാതിക്രമം നേരിട്ടതായി ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിനും തുടര്‍നടപടികള്‍ രൂപീകരിക്കുന്നതിനുമായി രണ്ട്…
Read More