കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി തവണ രാസ ലഹരി ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ വ്യക്തത വരുത്താൻ ഇവരുടെ രക്തസാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തും. രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സേലത്തെ വിനായക മിഷന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോ. ശ്രീക്കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടത്. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട്. പണവും സ്വര്‍ണവും…
Read MoreCategory: Loud Speaker
ചുട്ടുപൊള്ളി കോട്ടയം; വേനലിനു സമാനമായ ചൂടും ഉഷ്ണവും; തുലാമഴ പെയ്യാതെ വന്നാല്‍ നവംബറില്‍ ജില്ല നേരിടുന്നത് കടുത്ത കുടിവെള്ളക്ഷാമം
കോട്ടയം: മഴ ശമിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വറചട്ടിയിലെന്നപോലെയായി പകല്‍ താപം. ഇന്നലെ 35 ഡിഗ്രിയായിരുന്നു വടവാതൂരിലെ ചൂട്. വേനലിനു സമാനമായ ചൂടും ഉഷ്ണവുമാണ് നേരിടുന്നത്. അടുത്ത മാസം തുലാമഴ പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ പകല്ച്ചൂടില് മണ്ണ് പൊള്ളുകയാണ്. 32 ഡിഗ്രിയില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് മൂന്നു ഡിഗ്രി കൂടി 35 കടക്കാനൊരുങ്ങുന്നത്. തുലാമഴ പെയ്യാതെ വന്നാല്‍ നവംബറില്‍ തുടങ്ങും കുടിവെള്ളക്ഷാമവും വരള്‍ച്ചയും. കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധിക്കും ഉത്പാദനക്കുറവിനും കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റം ഇടയാക്കുന്നു. വേനലിനു മുന്‍പേ പുല്ല് കരിയും. മുന്‍ വര്ഷത്തേത്തുപോലെ നവംബറില്‍ മഞ്ഞിനും സാധ്യതയില്ല. ആ സാഹചര്യത്തില്‍ പ്ലാവ്, മ്ലാവ് തുടങ്ങിയ വൃക്ഷങ്ങള്‍ പൂക്കാന്‍ വൈകും. കായപിടിത്തവും കുറവായിരിക്കും. ഇക്കൊല്ലം നട്ട വൃക്ഷത്തൈകള്‍ ഉണങ്ങാനും സാധ്യതയേറെയാണ്. ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിലവില്‍ താപനില 34 ഡിഗ്രിക്കു മുകളിലാണ്. മാത്രവുമല്ല സംസ്ഥാനത്ത് പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും ചൂട് കോട്ടയം ജില്ലയിലാണെന്നതും…
Read Moreയുപിയിൽ ചരക്കു ട്രെയിൻ പാളം തെറ്റി
ലക്നോ: ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ റെയില്‍വേ സ്റ്റേഷനു സമീപം ചരക്കു ട്രെയിൻ പാളം തെറ്റി. കല്‍ക്കരിയുമായി വന്ന ട്രെയിനാണു പാളം തെറ്റിയത്. ട്രെയി നിന്റെ 20 ബോഗികളാണു പാളം തെറ്റിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ട്രെയിൻ പാളം തെറ്റിയതിനെത്തുടര്‍ന്ന് മഥുര-പല്‍വാല്‍ റെയില്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു.
Read Moreകാഷ്മീരിലെ മൂന്നു മുതിർന്ന ബിജെപി നേതാക്കൾ പുറത്ത്
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിനു മൂന്നു മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് പവൻ ഖജൂറിയയെയും ബൽവൻ സിംഗിനെയും നരിന്ദർ സിംഗ് ബാവുനെയുമാണ് സസ്പെൻഡ് ചെയ്തത്. ഖജൂറിയയും ബൽവൻ സിംഗും ഉദ്ദംപുർ ഈസ്റ്റ് മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചത്. ഖജൂറിയ സ്വതന്ത്രനായും ബൽവൻ സിംഗ് നാഷണൽ പാന്തേഴ്സ് പാർട്ടി സ്ഥാനാർഥിയുമായിട്ടാണ് ജനവിധി തേടിയത്. ആർ.എസ്. പതാനിയയാണ് ഉദ്ദംപുർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി.
Read Moreദേശീയ അവാർഡ് ജേതാവായ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്
ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കെതിരേയാണ് തെലങ്കാന പോലീസ് കേസെടുത്തത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയുടെ നേതാവ് കൂടിയാണ് ഷേഖ് ജാനി പാഷയെന്ന ജാനി മാസ്റ്റർ. കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ പല ലൊക്കേഷനുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. രണ്ട് ദിവസം മുൻപ് തെലങ്കാനയിലെ റായ് ദുർഗം പോലീസ് സ്റ്റേഷനിലെത്തിയാണ് മുദ്ര വച്ച കവറിൽ ഇരുപത്തിയൊന്നുകാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പോക്സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
Read More‘തിരുപ്പതി ക്ഷേത്ര പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്തു’; ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ചന്ദ്രബാബു നായിഡു
അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്റെ ഭരണകാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് കലർത്തിയിരുന്നുവെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ വാദം. പ്രസാദത്തിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പും ഗുണനിലവാരം കുറഞ്ഞ വസ്തുക്കളുമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു പരിപാടിക്കിടെ നായിഡു പറഞ്ഞു. എന്നാൽ ഇപ്പോൾ, പ്രസാദത്തിൽ യഥാർഥ നെയ്യ്, ശുചിത്വം, നല്ല ഗുണമേന്മ എന്നിവ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുവരുത്തിയതായി അദ്ദേഹം പറഞ്ഞു. അതേസമയം, തിരുമല പ്രസാദത്തെക്കുറിച്ച് ചന്ദ്രബാബു നായിഡു നടത്തിയ പരാമർശം വളരെ വിലകുറഞ്ഞതാണെന്നും മനുഷ്യനായി ജനിച്ച ഒരു വ്യക്തിയും അത്തരം വാക്കുകൾ സംസാരിക്കുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യില്ലെന്നും ജഗൻമോഹൻ റെഡ്ഡി പ്രതികരിച്ചു. ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ഞാനും എന്റെ കുടുംബവും തിരുമല പ്രസാദത്തിന്റെ കാര്യത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തയാറാണ്. ചന്ദ്രബാബുവും കുടുംബത്തോടൊപ്പം സത്യപ്രതിജ്ഞ…
Read Moreപുന്നോലിൽ പെൺകുട്ടി ട്രെയിൻതട്ടി മരിച്ചനിലയിൽ, സംഭവത്തിൽ ദുരൂഹത
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നോൽ റെയിൽവേ ഗേറ്റിന് സമീപത്തെ ‘ഹിറ’ ഹൗസിൽ ഇസയെയാണ് (16) ഇന്ന് പുലർച്ചെ 2.30 ന് റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവഴി കടന്നു പോയ ഒരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പെൺകുട്ടി ട്രാക്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ അധികൃതർ അറിയിച്ചതിനെ തുടർന്ന് ന്യൂമാഹി പോലസ് സ്ഥലത്തെത്തി മൃതദേഹം തലശേരി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖമുള്ളതായും പറയുന്നു. വർഷങ്ങൾക്കു മുന്‍പ് പുന്നോലിൽ നടന്ന മാലിന്യ വിരുദ്ധ സമരത്തിൽ കൊച്ചുകുട്ടിയായിരുന്നു ഇസ പങ്കെടുത്തിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്പോൾ ഇവർക്കൊപ്പം ഇസയും സമരത്തിലുണ്ടായിരുന്നു.
Read Moreഎന്‍സിപിയിലെ മന്ത്രിസ്ഥാനം: ശശീന്ദ്രനെയും തോമസിനെയും പവാര്‍ വിളിപ്പിച്ചു
കോഴിക്കോട്: എന്‍സിപിയില്‍ മന്ത്രിസ്ഥാനം കൈമാറുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ മന്ത്രി എ.കെ. ശശീന്ദ്രനെയും മന്ത്രിപദവി ആഗ്രഹിക്കുന്ന തോമസ് കെ. തോമസ് എംഎൽഎയെയും ദേശീയ പ്രസിഡന്റ് ശരത് പവാര്‍ വിളിപ്പിച്ചു. നാളെ രാവിലെ 11.30ന് എത്താനാണ് പവാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ചര്‍ച്ചയുടെ ഭാഗമാകും. എറണാകുളത്ത് ഇന്ന് എന്‍സിപി നിയസഭാമണ്ഡലം പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗം കഴിഞ്ഞശേഷം കൊച്ചിയില്‍നിന്ന് വൈകിട്ട് ശശീന്ദ്രന് മുംബൈയിലേക്കു തിരിക്കും. ശശീന്ദ്രനു മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സംസ്ഥാന നേതൃത്വം തോമസ് കെ. തോമസ് മന്ത്രിയാകണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ശശീന്ദ്രന് തയാറായിട്ടില്ല. അതിനാൽ ശരത്പവറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകും. ശശീന്ദ്രന് രാജിവച്ച് മന്ത്രിസ്ഥാനം തോമസ് കെ. തോമസിനു കൈമാറണമെന്നാണ് പാര്‍ട്ടി തീരുമാനം. പി.സി. ചാക്കോയ്ക്കും ഈ അഭിപ്രായമാണുള്ളത്. പാര്‍ട്ടി തീരുമാനം…
Read Moreഷിരൂർ ദൗത്യം: അർജുനായുള്ള തെരച്ചിൽ ഇന്നു പുനഃരാരംഭിക്കും; പ്രതീക്ഷയോടെ കുടുംബം
ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഇന്നു പുനഃരാരംഭിക്കും. ഡ്രഡ്ജര്‍ ഇന്നു ഷിരൂരിലെത്തിക്കും. ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയത്താകും ഡ്രഡ്ജര്‍ ഷിരൂരിലേക്കു കൊണ്ടുപോവുക. കഴിഞ്ഞദിവസം ഡ്രഡ്ജര്‍ ഗോവയില്‍നിന്നു കാര്വാറിലെത്തിച്ചിരുന്നു. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉടന്‍തന്നെ തെരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച നാവികസേന സംഘം ഷിരൂരില്‍ എത്തി പുഴയിലെ ഒഴുക്കു പരിശോധിക്കും. അര്‍ജുന്റെ ലോറി ഉണ്ടെന്നു സംശയിക്കുന്ന പോയിന്റില്‍ പുഴയുടെ ഘടന എങ്ങനെയാണെന്നതുൾപ്പെടെ നാവിക സേന വിലയിരുത്തും. സോണാര്‍ സിഗ്നല്‍ പരിശോധനകള്‍ ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും തെരച്ചില്‍ ആരംഭിക്കുക. ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് ഉൾപ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ജൂലൈ പതിനാറിനാണ് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു ആദ്യം ഉയര്‍ന്ന സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ…
Read Moreനടിയെ ആക്രമിച്ച കേസ്: മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഇന്ന് വിചാരണ നടക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നല്‍കും. അപേക്ഷ നാളെ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കുന്നതോടെ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാനാകും. പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ സുനിയെ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് ഇന്ന് വിചാരണ കോടതിയില്‍ പള്‍സര്‍ സുനി അപേക്ഷ നല്‍കുന്നത്. അപേക്ഷ നാളെ കോടതി പരിഗണിച്ചാല്‍ പള്‍സര്‍ സുനിയെ ഹാജരാക്കും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികള്‍ നിശ്ചയിക്കുക. അതിനാല്‍ കര്‍ശന ഉപാധികള്‍ക്കായി സര്‍ക്കാരിന്റെ വാദമുമുണ്ടാകും. സുനി നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ്. കോടതി ഉപാധി നിശ്ചയിച്ചു കഴിഞ്ഞാല്‍ പള്‍സര്‍ സുനിക്ക് പുറത്തിറങ്ങാന്‍ സാധിക്കും. കേസില്‍ 261 സാക്ഷികളുടെ വിസ്താരവും വാദവും കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. ഇനി പ്രതിഭാഗത്തിന് അന്തിമവാദമുന്നയിക്കാന്‍ ഈ…
Read More