കൊച്ചി: ഒക്ടോബര്‍ ഒന്നു മുതല്‍ മലയാള സിനിമ മേഖലയില്‍ സേവന വേതന കരാര്‍ നിര്‍ബന്ധമാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഇതു സംബന്ധിച്ച് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിര്‍മാതാക്കള്‍ കത്തയച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് തിരുത്തല്‍ നടപടി. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിഫലം പറ്റുന്നവര്‍ മുദ്രപത്രത്തില്‍ കരാര്‍ നല്‍കണം. കരാറിന് പുറത്ത് പ്രതിഫലം നല്‍കില്ലെന്നും കത്തില്‍ കര്‍ശനമായി പറയുന്നുണ്ട്. ഒരു ലക്ഷം രൂപവരെ പ്രതിഫലം പറ്റുന്നവര്‍ നിര്‍മാണ കമ്പനികളുടെ ലെറ്റര്‍ ഹെഡില്‍ കരാര്‍ ചെയ്യണം. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ സേവന വേതന കരാറില്ലാത്ത തൊഴില്‍ തര്‍ക്കത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇടപെടില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Read MoreCategory: Loud Speaker
സെക്സ് മാഫിയയുമായി ബന്ധം, സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പലർക്കും കാഴ്ചവച്ചു; മുകേഷിനെതിരേ ആരോപണം ഉന്നയിച്ച നടിക്കെതിരേ പരാതിയുമായി യുവതി
തൊടുപുഴ: നടന് മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരേ പരാതി. നടിയുടെ ബന്ധുവാണ് പരാതി നൽകിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ‘പ്രായപൂർത്തി ആകുന്നതിന് മുൻപ് ചെന്നൈയിൽ ഒരു സംഘത്തിന് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ആരോപണം. സെക്സ് മാഫിയയുമായി നടിക്ക് ബന്ധമുണ്ടെന്നും തന്നെയും ഇത്തരത്തിൽ കുടുക്കിയതാണെന്നും യുവതി പറഞ്ഞു. 2014ലാണ് സംഭവം നടന്നത്. നടി ഇതുപോലെ മറ്റ് പെൺകുട്ടികളെയും ചതിച്ചിട്ടുണ്ട്. തന്നെപ്പോലെ പല പെൺകുട്ടികളെയും പലർക്കും കാഴ്ചവെച്ചിട്ടുണ്ട്. അന്ന് അലറി വിളിച്ചു കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപെട്ടതെന്ന് യുവതി വെളിപ്പെടുത്തി. അതേസമയം സംഭവത്തിൽ പ്രതികരണവുമായി നടി രംഗത്തെത്തി. മുകേഷിന്റെ ആളുകളിൽ നിന്ന് കാശുവാങ്ങിയാണ് ബന്ധുവായ പരാതിക്കാരി തനിക്കെതിരേ രംഗത്തു വന്നതെന്ന് നടി പറഞ്ഞു.തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.
Read Moreഇനി ആവേശത്തിന്റെ നാളുകൾ: സ്കൂളുകളില്‍ കലാ-കായിക, ശാസ്ത്രമേളകള്‍ക്കു തുടക്കമാകുന്നു
കോട്ടയം: ഓണാവധിക്കു ശേഷം സ്കൂള്‍ തുറക്കുന്നതോടെ സ്കൂളുകളില്‍ ഇനി കായിക, ശാസ്ത്ര, കലാമേളകളുടെ കാലം. റവന്യു ജില്ലാ കായികമേളയ്ക്കു മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഗെയിംസിന്റെ രണ്ടാം ഘട്ട മത്സരം 26 മുതല്‍ നടക്കും. ഒക്ടോബര്‍ അവസാന വാരം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് റവന്യു ജില്ലാ കായികമേള. ജില്ലാ കായികമേളകള്‍ക്കു മുന്നോടിയായുള്ള ഉപജില്ലാ കായികമേള അടുത്തയാഴ്ച തുടങ്ങും. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലാണ് ശാസ്ത്രമേള നടക്കുന്നത്. കറുകച്ചാല്‍, ഈരാറ്റുപേട്ട എന്നിവടങ്ങളാണ് പരിഗണനയില്‍. അടുത്തയാഴ്ച വേദി തീരുമാനമാകും. ഉപജില്ലാ ശാസ്ത്രമേളകള്‍ക്കും അടുത്തയാഴ്ച തുടക്കമാകും. ശാസ്ത്രമേളയിലെ മാനുവല്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരാത്തതിനാല്‍ ഉപജില്ലാ മത്സരങ്ങള്‍ വൈകുകയാണ്. നവംബര്‍ 20 മുതല്‍ 23 വരെ തലയോലപ്പറമ്പിലാണ് ജില്ലാ കലോത്സവം. ജില്ലാ കലോത്സവത്തിനു മുന്നോടിയായുള്ള ഉപജില്ലാ കലോത്സവങ്ങള്‍ നവംബര്‍ ആദ്യവാരം…
Read Moreഅടിച്ച് കേറി വാ: കേന്ദ്രസർക്കാർ ഹഡ്കോ അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഹഡ്കോയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുസ്കാരങ്ങൾ തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക് എന്ന് മേയർ വ്യക്തമാക്കി. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭ നേടി. കുടിവെള്ള വിതരണവും, മാലിന്യ സംസ്കരണവും തിരുവനന്തപുരം നഗരസഭ ഉന്നത നിലവാരത്തിൽ നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ പുരസ്കാരങ്ങളെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു.
Read Moreനിപ: സംസ്ഥാനത്തിന് ആശ്വാസം; മലപ്പുറത്ത് 10 പേരുടെ പരിശോധനാ ഫലങ്ങള്‍കൂടി നെഗറ്റീവ്
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തുവന്ന 10 പേരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ നെഗറ്റീവായത് എന്നത് ഏറെ ആശ്വാസകരമാണ്. ഇതോടെ ആകെ 26 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇന്നലെ പുതുതായി 11 പേരെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ അഞ്ചു പേര് ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ആകെ 266 പേരാണ് സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 81 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 176 പേര് പ്രൈമറി കോണ്ടാക്ട് പട്ടികയിലും 90 പേര് സെക്കന്‍ഡറി കോണ്ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 133 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ട് പേര് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ്…
Read Moreചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിട്ടു ചീട്ടുകളി! ആറ് പോലീസുകാർക്കു സസ്പെൻഷൻ
ടികംഗഡ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിൽ ചൂതാട്ടകേന്ദ്രത്തിൽ യൂണിഫോമിലെത്തി പണം വച്ചു ചീട്ടുകളിച്ച ആറ് പേലീസുകാർക്കു സസ്പെൻഷൻ. 12 പോലീസുകാർ ചൂതാട്ടകേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നാണു വിവരം. ഇതിൽ തിരിച്ചറിഞ്ഞ ആറുപേരെ അടിയന്തരമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. മറ്റുള്ളവർക്കെതിരേയുള്ള നടപടികൾ ഉടൻ ഉണ്ടാകും. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ചീട്ടുകളിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ചീട്ടുകളി നടന്ന സ്ഥലവും സമയവുമൊക്കെ കണ്ടെത്താൻ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാരുടെ ഇത്തരം പ്രവൃത്തികൾ സേനയുടെ സത്പേരിന് കളങ്കം വരുത്തുമെന്നു സ്ഥലം എസ്പി പറഞ്ഞു.
Read Moreകായികമേളയ്ക്കിടെ വിദ്യാർഥിനിയോട് മോശം പെരുമാറ്റം; പ്രിൻസിപ്പൽ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ സർക്കാർ സീനിയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ പ്രിൻസിപ്പലിനെ ഒരു മുറിയിൽ ബന്ധിയാക്കി മർദിച്ചതായി പോലീസ് പറഞ്ഞു. പ്രിൻസിപ്പൽ തന്നോടു മോശമായി പെരുമാറിയെന്നും ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ആരോപിച്ചു. കുട്ടികളുടെ സംരക്ഷണനിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Moreകടത്തിൽ നിന്ന് കരകയറാനുള്ള അവസാന കച്ചിത്തുരുമ്പ്; കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗിന് വാടകയ്ക്ക് നൽകാൻ തീരുമാനം
ചാത്തന്നൂർ: സിനിമ ഷൂട്ടിംഗിനായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നല്കുന്നു. കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമിക്കാൻ ദിവസവാടകാടിസ്ഥാനത്തിൽ നൽകാനാണ് തീരുമാനം. സാന്പത്തിക പ്രതിസന്ധി തുടരുന്ന കെഎസ്ആർടിസിയുടെ ടിക്കറ്റിതരവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥലസൗകര്യമൊരുക്കാനാകും. നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശാല, റീജണൽ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജണൽ വർക്ക്ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണ്. കെഎസ്ആർടിസിയുടെ നിത്യ സേവനങ്ങൾക്കോ പൊതുഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുന്നത്. സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച തീരുമാനമായിട്ടില്ല.…
Read Moreമൈനാഗപ്പള്ളി കൊലപാതകം; മൊബൈലിൽ നിർണായക വിവരങ്ങൾ?; പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിക്കാനൊരുങ്ങി പോലീസ്
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ കാറിടിപ്പിച്ച് ബൈക്ക് യാത്രികയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ്.ഒന്നാം പ്രതി അജ്മൽ, രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടി എന്നിവർ തമ്മിൽ നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും അതിനപ്പുറം തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്.പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്നോ നാളെയെ പോലീസ് കോടതിയിൽ നൽകുമെന്നാണ് വിവരം. വിവിധ സ്ഥലങ്ങളിൽ പ്രതികളെ കൊണ്ടുപോയി വിശദമായി തെളിവെടുപ്പ് നടത്തേണ്ടതിനാൽ ഏറ്റവും കുറഞ്ഞത് ഒരാഴ്ചത്തെ കസ്റ്റഡിക്കായിരിക്കും പോലീസ് അപേക്ഷ നൽകുക. ഇരുവരുടെയും മൊബൈൽ ഫോണുകൾ പോലീസ് സംഘം പ്രാഥമിക പരിശോധനകൾക്ക് വിധേയമാക്കി. വാട്സാപ്പ് ചാറ്റുകൾ അടക്കം പരിശോധിച്ചു. രാസലഹരി ഇടപാടുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ഒരാളുടെ ഫോണിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. മറ്റൊരു…
Read Moreചലച്ചിത്ര രംഗത്തെ ലൈംഗികാരോപണങ്ങൾ; അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്; സർക്കാരിന് ഇടക്കാല നിർപ്പോർട്ട് നൽകും
തിരുവനന്തപുരം: ചലച്ചിത്ര രംഗത്ത് ഉയർന്ന ലൈംഗിക ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന് പോലീസ് ആസ്ഥാനത്ത് ചേരും. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ്, ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ സംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്ത് ഇതുവരെയുള്ള അന്വേഷണ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കും. ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ പുരോഗതി യോഗം വിലയിരുത്തും. ഇതെല്ലാം ഉൾപ്പെടുത്തി സർക്കാരിന് ഇടക്കാല റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പല ഭാഗങ്ങളായാണ് സാക്ഷിമൊഴികൾ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരത്തെ കൈമാറിയിരുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് പോകാത്ത വിധത്തിൽ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും രഹസ്യസ്വഭാവം നിലനിർത്തണമെന്നും ഡിജിപി നിർദേശം നൽകിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ ഹേമക്കമ്മിറ്റി…
Read More