ചെന്നൈ: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തിൽ ധാരണയായി എന്നാണ് വിവരം. ഉപമുഖ്യമന്ത്രി പ്രഖ്യാപനം ഈ ആഴ്ചയ ഉണ്ടായേക്കുമെന്നാണ് സൂചന. നിലവിൽ യുവജന, കായിക വകുപ്പുകളാണ് ഉദയനിധിക്ക് നൽകിയിട്ടുള്ളത്. മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. സ്റ്റാലിൻ മന്ത്രിസഭയിൽ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന് കായിക, യുവജന ക്ഷേമ വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിൻ. നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read MoreCategory: Loud Speaker
പാതിരാത്രി വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ചു: അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: തിരുനെൽവേലിയിൽ വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളജ് അധ്യാപകർക്കെതിരേ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ കോളജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ വിദ്യാർഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. പരാതിയെ തുടർന്നു പാളയംകോട്ട പോലീസ് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് അറസ്റ്റുചെയ്തു. പോൾരാജ് ഒളിവിലാണെന്നും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ട് അധ്യാപകരെയും സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു.
Read More‘ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചു’; മമത ബാനർജി
കോൽക്കത്ത: ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമതാ ബാനർജി ചർച്ച നടത്തി. സമരം ചെയ്യുന്ന ഡോക്ടർമാരുടെ 99 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നു മമത ബാനർജി ചർച്ചയ്ക്കുശേഷം പറഞ്ഞു. ഡോക്ടർമാർ എത്രയും വേഗം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും മമത അഭ്യർഥിച്ചു. പോലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ രാജിവയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിച്ചതായി മമത ബാനർജി പറഞ്ഞു. ഇന്ന് വൈകുന്നേരം പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പിലെ രണ്ടുപേരെ ഒഴിവാക്കും. ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ഗുപ്തയെയും സ്ഥലംമാറ്റുമെന്നു മമത പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയിരുന്നു.
Read Moreജനപ്രിയ പ്ലാനുമായി ബിഎസ്എന്‍എല്‍
ന്യൂഡൽഹി: ജനപ്രിയ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത്. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. വലിയ ഡാറ്റ ഉപയോഗം ഇല്ലാത്തവർക്ക് ഈ പ്ലാന്‍ തെരഞ്ഞെടുക്കാം. 82 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും അതോടൊപ്പം അണ്‍ലിമിറ്റഡ് കോൾ സൗകര്യവും പ്ലാന്‍ നല്‍കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലുടനീളം 4 ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കും. ഇതിനായി കൂടുതൽ ടവറുകൾ സ്ഥാപിക്കും.
Read Moreരാഹുലിന്റെ നാവ് പിഴുതെടുത്താൽ പ്രതിഫലം: ശിവസേന എംഎൽഎക്ക് എതിരേ കേസെടുത്തു
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നാവ് പിഴുതെടുക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നു ശിവസേന(ഷിൻഡെ) എംഎൽഎ സഞ്ജയ് ഗെയ്ക്വാദിനെതിരേ കേസ്. പരാമർശം ഏറെ വിവാദമായതിനു പിന്നാലെ ബുൽധാന എംഎൽഎയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. രാഹുൽ വിദേശത്തുവച്ച് ഇന്ത്യയിലെ സംവരണസംവിധാനം അവസാനിപ്പിക്കുമെന്നു പ്രസംഗിച്ചുവെന്നും ഇത് കോൺഗ്രസിന്റെ യഥാർഥ മുഖം വെളിവാക്കുന്നതാണെന്നും ഗെയ്ക്വാദ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹം രാഹുൽ ഗാന്ധിക്കെതിരേ പരാമർശം നടത്തിയത്. എന്നാൽ, ഗെയ്ക്വാദിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെ പ്രതികരിച്ചു.
Read Moreജമ്മു കാഷ്മീർ നിയമസഭ: ആദ്യ ഘട്ട പോളിംഗ് നാളെ
ന്യൂഡൽഹി: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിംഗ് നാളെ നടക്കും. ആകെയുള്ള 90 മണ്ഡലങ്ങളിൽ 24 ഇടങ്ങളിലാണ് നാളെ വിധിയെഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരാണ് ആദ്യഘട്ടം ജനവിധി തേടുന്നവരിലെ പ്രമുഖർ. നാഷണൽ കോൺഫറൻസും കോൺഗ്രസും സഖ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിഡിപി ഒറ്റയ്ക്കാണ് പോരാട്ടം. ഇക്കുറി സൗത്ത് കാഷ്മീരിൽ ബിജെപിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. പൂഞ്ച്, കത്വവ എന്നിവിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ജമ്മുകാഷ്മീർ കനത്ത ജാഗ്രതയിലാണ്. അതേസമയം, ഹരിയാനയിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.
Read Moreകേരളത്തിന് എയിംസ്: മന്ത്രി വീണാ ജോർജ് ഇന്ന് കേന്ദ്രമന്ത്രിയെ കാണും
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ വച്ചാണ് കൂടിക്കാഴ്ച. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മന്ത്രി വീണാ ജോർജ് ഉന്നയിക്കും. കൂടാതെ മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും. കേരളത്തിൽ എയിംസ് നിർമിക്കുന്നത് പരിഗണനയിലാണെന്ന് ജെ.പി.നദ്ദ രാജ്യസഭയിൽ പറഞ്ഞിരുന്നു. എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നുമായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചിരുന്നത്. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കർ ഭൂമിയും 99ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു. എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ മന്ത്രി വീണാ ജോർജ് സമർപ്പിക്കും. അതേസമയം മലപ്പുറം വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു.…
Read Moreപുതിയ നീക്കവുമായി കെഎസ്ഇബി: മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം പരിഗണനയിൽ
തിരുവനന്തപുരം: കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ലളിതമാക്കാനുള്ള പുതിയ മാർഗങ്ങൾ കെഎസ്ഇബി പരിഗണിക്കുന്നു. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന രീതി നടപ്പിലാക്കുന്ന കാര്യമാണ് കെഎസ്ഇബി പരിഗണിക്കുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി ബില്ല് അടയ്ക്കാനും സൗകര്യം ഉണ്ടാകും. ഇതോടൊപ്പം സ്പോട്ട് ബില്ലിനൊപ്പം ക്യൂആർ കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്റ് നടത്തുന്ന രീതിയും നടപ്പാക്കും. രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് അടയ്ക്കുന്പോൾ ഉപഭോക്താക്കൾക്ക് വലിയ തുക കൊടുക്കേണ്ടി വരുന്നു. പ്രതിമാസം ബില്ലടച്ചാൽ ഉയർന്ന ബില്ലും ഉയർന്ന താരിഫും ഒഴിവാക്കാം. ഇപ്പോൾ 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. പ്രതിമാസം ബില്ലിംഗ് ഏർപ്പെടുത്തുന്പോൾ കെഎസ്ഇബിക്കും ചെലവ് ഏറും. നിലവിൽ ഒരു മീറ്റർ റീഡിംഗിന് ശരാശരി ഒമ്പത് രൂപയാണ് കെ…
Read Moreഹലോ… ഹലോ… അവൻ വിളിച്ചു… കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇന്ന് 28 വയസ്
കൊല്ലം: മലയാള സാഹിത്യവും മൊബൈൽ ഫോണുമായി എന്തങ്കിലും ബന്ധം കേരളത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് എന്നു തന്നെ ഉത്തരം. രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും സംഗതി എന്താണെന്നു പലർക്കും ഇപ്പോഴും മനസിലായിട്ടുണ്ടാകില്ല. ഇന്ന് എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാന ശേഖരവുമായി മാറിയ മൊബൈൽ ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്. ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമാണു തകഴി ശിവശങ്കരപ്പിള്ള. മലയാള സാഹിത്യത്തിൽ കയർ, ഏണിപ്പടികൾ, രണ്ടിടങ്ങഴി തുടങ്ങിയ കുട്ടനാടിന്റെ മണമുള്ള കഥകൾ പറഞ്ഞ വിശ്വസാഹിത്യകാരൻ മരിക്കുമ്പോൾ, ഇന്ന് എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ കേരളത്തിൽ പ്രചാരത്തിലായിത്തുടങ്ങിയിരുന്നില്ല. പക്ഷേ, കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു സംസാരിച്ചതാരെന്നു ചോദിച്ചാൽ അതിന് ഒരുത്തരം മാത്രം – സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള. 1996 സെപ്റ്റംബർ 17 ന് ആണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ…
Read More‘എന്റെ കേരളം എന്നും സുന്ദരം’ കാമ്പയിൻ സർക്കാർ ആരംഭിക്കും: വയനാട് ടൂറിസത്തെ കൈ പിടിച്ചുയർത്തും; പി. എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചു. വയനാട്ടിൽ മുഴുവൻ പ്രശ്നമായെന്ന തരത്തിലാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്റെ കേരളം എന്നും സുന്ദരം’ എന്ന കാമ്പയിൻ സർക്കാർ ആരംഭിക്കും- മന്ത്രി വ്യക്തമാക്കി. വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ളുവേഴ്സിനെ വയനാട്ടിൽ എത്തിച്ചിട്ടുണ്ട്. വയനാട് ടൂറിസത്തിന് പ്രശ്നമില്ലെന്ന് ഇവർ വഴി പ്രചാരണം നടത്തും കാന്പയിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read More