യു​വ​തി​യെ കാ​റി​ടി​പ്പിച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം: പ്ര​തി​ക​ളു​ടെ ല​ഹ​രി​മാ​ഫി​യാ ബ​ന്ധം അ​ന്വേ​ഷി​ക്കും

ശാ​സ്താം​കോ​ട്ട: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റി​ടി​പ്പിച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ല​ഹ​രി മാ​ഫി​യാ ബ​ന്ധം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നം. മാ​ത്ര​മ​ല്ല പ്ര​തി​ക​ളെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പും ന​ട​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​ടു​ത്ത പ്ര​വൃത്തി ദി​വ​സം അ​പേ​ക്ഷ ന​ൽ​കും. മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വ് പ​ഞ്ഞി​പു​ല്ലു​വി​ള വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മോ​ൾ (45) ആ​ണ് തി​രു​വോ​ണ ദി​വ​സം നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി ഇ​ട​ക്കു​ള​ങ്ങ​ര പു​ന്ത​ല തെ​ക്ക​തി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ (29), ഇ​യാ​ളു​ടെ സു​ഹൃ​ത്തും ക​രു​നാ​ഗ​പ്പ​ള്ളി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം അ​ട്ട​ക്കു​ള​ങ്ങ​ര ജ​യി​ലി​ൽ റി​മാ​ൻഡിലാ​ണ്. ഇ​രു​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്നാണ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മ​ദ്യ​ത്തോ​ടൊ​പ്പം മ​യ​ക്കു​മ​രു​ന്നും ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​യ​ക്കു​മ​രു​ന്ന് ഇ​വ​ർ​ക്ക് എ​വി​ടു​ന്ന് കി​ട്ടി,…

Read More

ഇ – ​ടി​ക്ക​റ്റിം​ഗ് അ​ട്ടി​മ​റി​ച്ച​ത് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍: സി​നി​മ സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്തുള്ള​വ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് അ​ന്വേ​ഷി​ക്ക​ണം; സാ​ന്ദ്രാ തോ​മ​സ്

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ സി​നി​മ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം അ​ട്ടി​മ​റി​ച്ച​ത് ബി ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ആ​ണെ​ന്ന ഉ​ണ്ണി ശി​വ​പാ​ലി​ന്‍റെ ആ​രോ​പ​ണ​ത്തെ പി​ന്തു​ണ​ച്ച് നി​ര്‍​മാ​താ​വ് സാ​ന്ദ്രാ തോ​മ​സ്. ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ – ​ടി​ക്ക​റ്റിം​ഗ് അ​ട്ടി​മ​റി​ച്ച​ത്. സ​ഹാ​യം തേ​ടി അ​ന്ന് ഉ​ണ്ണി ശി​വ​പാ​ല്‍ വി​ളി​ച്ചി​രു​ന്നു എ​ന്നും സാ​ന്ദ്ര പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​നം ന​ട​പ്പാ​യി​രു​ന്നെ​ങ്കി​ല്‍ കൊ​ള്ള അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സി​നി​മ സം​ഘ​ട​ന​ക​ളു​ടെ ത​ല​പ്പ​ത്ത് ഉ​ള്ള​വ​രു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും താ​രം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, കു​റ​ഞ്ഞ ചെ​ല​വി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന സം​വി​ധാ​നം വ​ൻ​കി​ട ക​മ്പ​നി​ക്ക് വേ​ണ്ടി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ട്ടി​മ​റി​ച്ചെ​ന്നാ​ണ് ഉ​ണ്ണി ശി​വ​പാ​ലി​ന്‍റെ ആ​രോ​പ​ണം.            

Read More

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നു: സൗ​ജ​ന്യ​മാ​യി കി​ട്ടി​യ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്; വി. ​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സ​ർ​ക്കാ​ർ ചെ​ല​വാ​ക്കി​യ ക​ണ​ക്ക് പു​റ​ത്തു​വ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നു​വെ​ന്ന് സ​തീ​ശ​ൻ ആ​രോ​പി​ച്ചു. സൗ​ജ​ന്യ​മാ​യി കി​ട്ടി​യ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​ത്. എം​എ​ൽ​എ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് അ​ത് ചെ​യ്ത​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് കൊ​ടു​ത്ത മെ​മ്മോ​റ​ണ്ട​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു. ഇ​ന്ന​ലെ​യാ​ണോ ഇ​തു കൊ​ടു​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​ർ​ക്കാ​റി​നൊ​പ്പ​മാ​ണ് ഞ​ങ്ങ​ൾ. മെ​മ്മൊ​റാ​ണ്ടം ത​യ്യാ​റാ​ക്കേ​ണ്ട​ത് ഇ​ങ്ങ​നെ അ​ല്ല. കി​ട്ടേ​ണ്ട തു​ക കൂ​ടി കി​ട്ടി​ല്ല. സ​ർ​ക്കാ​ർ പു​ന​ർ​വി​ചി​ന്ത​നം ന​ട​ത്ത​ണം. വ​ലി​യ അ​പാ​ക​ത ഉ​ണ്ടാ​യി. സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യാ​നാ​ണെ​ങ്കി​ൽ വേ​റെ എ​ന്തൊ​ക്കെ ഉ​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ​തി​ൽ ഒ​രു സം​സ്കാ​രം ഉ​ണ്ടാ​ക്ക​ണം. സ​ർ​ക്കാ​ർ പ​റ​യ​ട്ടെ. അ​വ​ർ​ക്ക് പ​ണം ആ​വ​ശ്യ​മു​ണ്ട്. അ​ഡ്വാ​ൻ​സ് തു​ക കി​ട്ടി​യി​ട്ടി​ല്ല. സ​ർ​ക്കാ​രി​ന് ഒ​രു പ​രാ​തി​യും ഇ​ല്ല. പി​ന്നെ ഞ​ങ്ങ​ൾ പ​രാ​തി​യു​മാ​യി എ​ങ്ങ​നെ പോ​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.    …

Read More

ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് 75000, ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി 11 കോ​ടി; വ​യ​നാ​ട്ടി​ൽ ചെ​ല​വി​ട്ട കോ​ടി​ക​ളു​ടെ ക​ണ​ക്കു​മാ​യി സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് സ​ർ​ക്കാ​ർ. പു​റ​ത്തു വ​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​കി​യ​തി​നെ​ക്കാ​ൾ തു​ക ചെ​ല​വ​ഴി​ച്ച​ത് വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​ണ്. ഒ​രു മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് 75000 രൂ​പ ചെ​ല​വാ​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്. 359 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​ന് 2 കോ​ടി 76 ല​ക്ഷം ചെ​ല​വി​ട്ടു. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യു​ള​ള വ​സ്ത്ര​ങ്ങ​ൾ​ശേ​ഖ​രി​ച്ച് ന​ൽ​കി​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ലേ​റെ വ​സ്ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ​എ​ന്നാ​ൽ ക​ണ​ക്ക് പു​റ​ത്ത് വ​ന്ന​പ്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലു​ള്ള​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്കാ​യി 11 കോ​ടി ചി​ല​വാ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രേ​ക്കാ​ൾ കൂ​ടു​ത​ൽ കാ​ശ് ചെ​ല​വി​ട്ട​ത് വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് വേ​ണ്ടി​യാ​ണ്. വൊ​ള​ണ്ടി​യ​ര്‍​മാ​രു​ടെ വ​ണ്ടി ചെ​ല​വി​നും ഭ​ക്ഷ​ണ​ത്തി​നും 14 കോ​ടി ചി​ല​വാ​ക്കി. വൊ​ള​ണ്ടി​യ​ർ​മാ​രു​ടെ ഗ​താ​ഗ​ത​ത്തി​ന് മാ​ത്രം 4 കോ​ടി ചെ​ല​വാ​യി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ ജ​ന​റേ​റ്റ​ർ ചെ​ല​വ് 7കോ​ടി​യെ​ന്നാ​ണ് സ​ർ​ക്കാ‍​ര്‍ സ​ത്യ​വാ​ങ്മൂ​ലം പ​രാ​മ​ർ​ശി​ച്ചു​ള്ള കോ​ട​തി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.…

Read More

വി​ദ്യാ​ർ​ഥി​നിയെ മ​ദ്യ​പി​ച്ചെ​ത്തി ശ​ല്യം ചെ​യ്തു:​ മുണ്ടു​രി​ഞ്ഞ് പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ

കൊ​ല്ലം: ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി​നി​യെ മ​ദ്യ​പി​ച്ച് ശ​ല്യം ചെ​യ്ത​യാ​ളെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ. കാ​റി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ധ്യാ​പ​കനും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് നാ​ട്ടു​കാ​രും കൂ​ടി റോ​ഡ​രി​കി​ലെ പോ​സ്റ്റി​ൽ ഇ​യാ​ളെ കെ​ട്ടി​യി​ട്ടു. യു​വാ​വി​ന്‍റെ മു​ണ്ടൂ​രി​യാ​ണ് പോ​സ്റ്റി​ൽ കെ​ട്ടി​യ​ത്. വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ണ്ടി​യി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തെ നി​ന്ന യു​വാ​വി​നെ പോ​ലീ​സ് എ​ടു​ത്താ​ണ് വ​ണ്ടി​ക്കു​ള്ളി​ലാ​ക്കി​യ​ത്.  

Read More

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോഗി വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി വ​നി​താ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു. ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ത​ക​ഴി സ്വ​ദേ​ശി ഷൈ​ജു​വാ​ണ് വ​നി​താ ഡോ​ക്ട​റെ മ​ർ​ദി​ച്ച​ത്. ശ​സ്ത്ര​ക്രി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം ഹൗ​സ് സ​ർ​ജ​നാ​യ ഡോ​ക്ട​ർ അ​ഞ്ജ​ലി​ക്കാ​ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഷൈ​ജു നെ​റ്റി​യി​ൽ മു​റി​വു​മാ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. മു​റി​വി​ൽ തു​ന്ന​ലി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഡോ​ക്ട​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ചേ​ർ​ന്നാ​ണ് ഷൈ​ജു​വി​നെ പി​ടി​ച്ചു​മാ​റ്റി​യ​ത്. രോ​ഗി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും ത​ന്‍റെ കൈ​പി​ടി​ച്ചു തി​രി​ച്ചു​വെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് ഡോ​ക്ട​ർ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഷൈ​ജു ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് ഇ​യാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Read More

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി കാ​റി​ടി​ച്ച് മ​രി​ച്ച സം​ഭ​വം: ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ

കൊ​ല്ലം: മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​കാ​വി​ൽ കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ജ്മ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ജ്മ​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റാ​യ യു​വ​തി​യും മ​ദ്യ​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പാ​ർ​ട്ടി ക​ഴി​ഞ്ഞ് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​ർ ആ​ക്ര​മി​ക്കു​മോ​യെ​ന്ന് ഭ​യ​ന്നാ​ണ് മു​ന്നോ​ട്ടു വാ​ഹ​ന​മെ​ടു​ത്ത് പോ​യ​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ അ​ജ്മ​ലി​നെ പ​താ​ര​ത്ത് നി​ന്നാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ജ്മ​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി കു​ഞ്ഞു​മോ​ൾ മ​രി​ച്ച​ത്. റോ​ഡി​ലേ​ക്ക് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ കുഞ്ഞുമോളുടെ ശ​രീ​ര​ത്തി​ലൂ​ടെ കാ​ർ ക​യ​റ്റി​യി​റ​ക്കി അ​ജ്മ​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​ർ ശ്രീ​ക്കു​ട്ടി​യും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ആ​ളു​ക​ൾ ഓ​ടി​കൂ​ടി​യ​തോ​ടെ കാ​ർ നി​ർ​ത്താ​തെ ഇ​വ​ർ പോ​കു​ക​യാ​യി​രു​ന്നു. അ​ജ്മ​ലി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

Read More

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പി. ​എ​സ്. ര​ശ്മി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​ന​യു​ഗം തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് പി. ​എ​സ്‌. ര​ശ്മി (38) അ​ന്ത​രി​ച്ചു. ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മൃ​ത​ദേ​ഹം നി​ല​വി​ല്‍ ഈ​രാ​റ്റു​പേ​ട്ട ആ​ശു​പ​ത്രി​യി​ലാ​ണ്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും. അ​തി​ന് ശേ​ഷം പാ​ലാ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കും.​ നാ​ളെ രാ​വി​ലെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. തു​ട​ർ​ന്ന് വൈ​കി​ട്ട് മൂ​ന്നി​നാ​യി​രി​ക്കും സം​സ്കാ​രം ന​ട​ക്കു​ക. ഭ​ർ​ത്താ​വ് ദീ​പ​പ്ര​സാ​ദ് ടൈം​സ് ഓ​ഫ് ഇ​ന്ത്യ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ണ്.

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ന് നാലു ദി​വ​സം കൂ​ടി: കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ; രണ്ട് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ർ‌: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ര​ണ്ടു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ങ്ഗ്ന​ൽ ദു​ഗ​ഡ്ഡ വ​ന​മേ​ഖ​ല​യി​ലെ നൈ​ഡ്ഗാം ഗ്രാ​മ​ത്തി​ലെ വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നാ​യി​ബ് സു​ബേ​ദാ​ർ വി​പ​ൻ കു​മാ​ർ, സി​പോ​യി അ​ര​വി​ന്ദ് സിം​ഗ് എ​ന്നീ സൈ​നി​ക​രാ​ണ് വീ​ര​മൃ​തു വ​രി​ച്ച​ത്. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ക​ഠ്‌​വ​യി​ലെ ഖാ​ന്ദാ​ര​യി​ൽ ന​ട​ന്ന മ​റ്റൊ​രു ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സൈ​ന്യം ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു. ഇ​വ​രി​ൽ​നി​ന്ന് എ​കെ 47 തോ​ക്കു​ക​ളും പി​സ്റ്റ​ളും മാ​ഗ​സി​നു​ക​ളും മൊ​ബൈ​ൽ ഫോ​ണും പി​ടി​കൂ​ടി. കാ​ഷ്മീ​രി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണു പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. സെ​പ്റ്റം​ബ​ർ 18 മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

Read More

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ട്ടു പേ​ർ മു​ങ്ങി​മ​രി​ച്ചു

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ എ​ട്ട് പേ​ർ മു​ങ്ങി മ​രി​ച്ചു. ഗാ​ന്ധി​ന​ഗ​ർ ജി​ല്ല​യി​ൽ ദെ​ഹ്ഗാം താ​ലൂ​ക്കി​ലെ വ​സ്ന സൊ​ഗ്തി ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മെ​ഷ്വോ ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ എ​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ന​ദി​യി​ൽ ഗ​ണേ​ശ വി​ഗ്ര​ഹം നി​മ​ജ്ജ​നം ചെ​യ്യാ​ൻ എ​ത്തി​യ ഗ്രാ​മ​വാ​സി​ക​ളാ​ണ് അ​പ​ക​ട​വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ന​ദി​യി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മു​ങ്ങി മ​രി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യ സ്ഥ​ല​ത്തി​ന് അ​ൽ​പം അ​ക​ലെ​യാ​യി ഒ​രു ചെ​ക്ക് ഡാ​മി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​ത് കാ​ര​ണം ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​ടു​ത്തി​ടെ ഉ​യ​ർ​ന്നു. ഇ​ത് മ​ന​സി​ലാ​ക്കു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച​യാ​കാം അ​പ​ക​ട​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Read More