ഓ​ടു​ന്ന ട്രെ​യി​നി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു: റെ​യി​ൽ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ യാ​ത്ര​ക്കാ​ർ ത​ല്ലി​ക്കൊ​ന്നു

കാ​ൺ​പു​ർ: ഓ​ടു​ന്ന ട്രെ​യി​നി​ൽ പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച റെ​യി​ൽ​വേ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ ‍യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ​വ​ച്ച് ത​ല്ലി​ക്കൊ​ന്നു. ല​ക്നോ​വി​നും കാ​ൺ​പു​രി​നും ഇ​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹം​സ​ഫ​ർ എ​ക്സ്പ്ര​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ബി​ഹാ​ർ സ്വ​ദേ​ശി​യാ​യ പ്ര​ശാ​ന്ത്കു​മാ​ർ (34) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളെ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ മാ​റി​യ ത​ക്കം​നോ​ക്കി, പ​തി​നൊ​ന്നു​കാ​രി​യെ പ്ര​ശാ​ന്ത്കു​മാ​ർ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം കു​ട്ടി അ​മ്മ​യോ​ടു പ​റ​ഞ്ഞ​പ്പോ​ൾ, കു​ടും​ബാം​ഗ​ങ്ങ​ളും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ർ​ന്ന പ്ര​ശാ​ന്ത്കു​മാ​റി​നെ പി​ടി​കൂ​ടി. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Read More

ഐ​എ​സ്എ​ല്‍ മ​ത്സ​രം; സു​ര​ക്ഷാ അ​നു​മ​തി​ക്കാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യി സം​ഘാ​ട​ക​രു​ടെ ച​ര്‍​ച്ച;  25 ല​ക്ഷം രൂ​പ അ​ട​ച്ച് സം​ഘാ​ട​ക​ര്‍

കൊ​ച്ചി: നാ​ളെ ക​ലൂ​ര്‍ രാ​ജ്യാ​ന്ത​ര സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്(​ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പോ​ലീ​സ് സു​ര​ക്ഷാ അ​നു​മ​തി​ക്കാ​യി സം​ഘാ​ട​ക​ര്‍ ഇ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. നി​ല​വി​ല്‍ പോ​ലീ​സ് സു​ര​ക്ഷാ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. കൊ​ച്ചി​യി​ല്‍ ഇ​തു​വ​രെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലാ​യി പോ​ലീ​സ് ബ​ന്ത​വ​സ് ഇ​ന​ത്തി​ല്‍ ര​ണ്ട​ര കോ​ടി രൂ​പ​യാ​ണ് സം​ഘാ​ട​ക​ര്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​ക്കേ​ണ്ട​ത്. ഇ​തി​ല്‍ 25 ല​ക്ഷം രൂ​പ ഇ​ന്ന​ലെ സം​ഘാ​ട​ക​ര്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് അ​ട​ച്ചി​രു​ന്നു. ബാ​ക്കി തു​ക ഇ​ന്ന് അ​ട​യ്ക്കാ​മെ​ന്ന രീ​തി​യി​ലാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന് ന​ട​ക്കു​ന്ന ച​ര്‍​ച്ച​യ്ക്കു ശേ​ഷം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു.പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. മ​ത്സ​രം ന​ട​ക്കു​ന്ന ദി​വ​സം സ്‌​റ്റേ​ഡി​യ​ത്തി​ലും ന​ഗ​ര​ത്തി​ലും സു​ര​ക്ഷ​യ്ക്കാ​യി അ​ധി​ക…

Read More

കാ​ഷ്മീ​രി​ൽ മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഇ​ന്ന്

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ന​ഗ​ര​ത്തി​ൽ‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഇ​ന്നു ന​ട​ക്കും. മോ​ദി​യു​ടെ വ​ര​വി​നെ​ത്തു​ട​ർ​ന്നു ക​ന​ത്ത​സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 42 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഒ​രു പ്ര​ധാ​ന​മ​ന്ത്രി ദോ​ഡ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ദോ​ഡ ന​ഗ​ര​ത്തി​ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണു പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ക. ചെ​നാ​ബ് താ​ഴ്‌​വ​ര​യി​ലെ ദോ​ഡ, കി​ഷ്ത്വാ​ർ, റം​ബാ​ൻ എ​ന്നീ മൂ​ന്ന് ജി​ല്ല​ക​ളി​ലെ എ​ട്ട് അ​സം​ബ്ലി സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് സെ​പ്റ്റം​ബ​ർ 18ന് ​ന​ട​ക്കും. 2014ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി കി​ഷ്ത്വാ​ർ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.

Read More

ഉ​ത്രാ​ട​പ്പാ​ച്ചി​ലി​നൊ​പ്പം സ്വ​ർ​ണ​വും കു​തി​ക്കു​ന്നു; പ​വ​ന് 320 രൂ​പ​യു​ടെ വ​ർ​ധ​ന​വ്;  ഇ​ന്ന​ത്തെ ഒ​രു പ​വ​ന്‍റെ വി​ല കേ​ട്ടാ​ൽ മ​ല​യാ​ളി​ക​ൾ ഞെ​ട്ടും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,865 രൂ​പ​യും പ​വ​ന് 54,920 രൂ​പ​യു​മാ​യി. കേ​ര​ള​ത്തി​ലെ നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് ബോ​ര്‍​ഡ് റേ​റ്റ് ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​ണ്. ഗ്രാ​മി​ന് 30 രൂ​പ​യും, പ​വ​ന് 240 രൂ​പ​യും കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ സ്വ​ര്‍​ണ​വി​ല നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ക്കും. ഇ​ന്ന​ത്തെ ഡോ​ള​ര്‍ നി​ര​ക്ക് ട്രോ​യ് ഔ​ണ്‍​സി​ന് 2577 ഡോ​ള​റാ​ണ്. രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.89. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ലും വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍, നി​കു​തി ഉ​ള്‍​പ്പെ​ടെ 60,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ന​ല്‍​ക​ണം. 2024 ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 5855 രൂ​പ​യും പ​വ​ന് 46840 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ വി​ല 2063…

Read More

ഡ​ൽ​ഹി​യി​ൽ ക​ണ്ടു​മു​ട്ടി പി​ണ​റാ​യി​യും ഇ​പി​യും; സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച, രാ​ഷ്ട്രീ​യ​മെ​ല്ലാം അ​തി​ന്‍റെ വേ​ദി​യി​ൽ പ​റ​യു​മെ​ന്ന് ഇ​പി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഇ.​പി.​ജ​യ​രാ​ജ​ൻ ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ.​പി. ജ​യ​രാ​ജ​നെ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും നേ​രി​ൽ കാ​ണു​ന്ന​ത്. അ​ന്ത​രി​ച്ച സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നാ​ണ് ഇ​വ​ർ ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ന്ന​ത് സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച​യാ​ണെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​നെ മാ​ധ്യ​മ​ങ്ങ​ൾ വേ​റെ​രീ​തി​യി​ൽ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കേ​ണ്ട​തി​ല്ല. രാ​ഷ്ട്രീ​യ​മെ​ല്ലാം അ​തി​ന്‍റെ വേ​ദി​യി​ൽ പ​റ​യാം. മു​ഖ്യ​മ​ന്ത്രി​യു​മാ​യി എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ളാ​ണ് സം​സാ​രി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ൾ എ​ല്ലാം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​യ​ണോ​യെ​ന്ന് ഇ​പി ചോ​ദി​ച്ചു. രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ള്ള സ​മ​യ​മ​ല്ലെ​ന്നും സീ​താ​റാം യെ​ച്ചൂ​രി​യെ​ക്കു​റി​ച്ച് ചോ​ദി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി. ഞ​ങ്ങ​ൾ ഒ​രു പാ​ർ​ട്ടി കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ്. ഞ​ങ്ങ​ളെ​ല്ലാം ത​മ്മി​ൽ സ്നേ​ഹ​വും ആ​ദ​ര​വു​മു​ണ്ട്. യെ​ച്ചൂ​രി​യു​ടെ വി​ട​വാ​ങ്ങ​ലാ​ണ് ഇ​ന്ന​ത്തെ പ്ര​ശ്ന​വും ച​ർ​ച്ച​യും. മ​റ്റ് രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ൾ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളെ…

Read More

പോ​ലീ​സി​ന്‍റെ ര​ഹ​സ്യ റി​പ്പോ​ർ​ട്ട് പ​ര​സ്യ​പ്പെ​ടു​ത്തി​യ സം​ഭ​വം; പി.​വി. അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ ര​ഹ​സ്യ രേ​ഖ ചോ​ർ​ത്തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ​യും സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും പു​റ​ത്ത് വി​ട്ട് പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ഭ​ര​ണ​ക​ക്ഷി എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ ആ​ദ്യം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഷാ​ജി ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് ര​ഹ​സ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രെ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം ത​യാ​റാ​ക്കി ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണി​തെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് പേ​ട്ട യൂ​ണി​റ്റി​ൽനി​ന്നു ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് ന​ൽ​കി​യ ര​ഹ​സ്യ രേ​ഖ​യാ​ണ് അ​ൻ​വ​ർ പു​റ​ത്ത് വി​ട്ട​ത്.ഈ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ ചോ​ർ​ന്നെ​ന്നും അ​ൻ​വ​റി​ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ര​ഹ​സ്യ രേ​ഖ അ​ൻ​വ​റി​ന് ല​ഭി​ച്ച​ത് പോ​ലീ​സി​ന്‍റെ ക​ഴി​വ് കേ​ട് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. അ​തേ​സ​മ​യം ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളാ​യ…

Read More

യെ​ച്ചൂ​രി​ക്കു പ​ക​രം ആ​ര്? ച​ർ​ച്ച​യി​ൽ വൃ​ന്ദാ കാ​രാ​ട്ടി​ന്‍റെ​യും എം.​എ. ബേ​ബി​യു​ടെ​യും പേ​രു​ക​ൾ; തീ​രു​മാ​നം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച സി​പി​എം ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് പ​ക​രം നി​ല​വി​ൽ പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യ ഒ​രാ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ താ​ല്കാ​ലി​ക ചു​മ​ത​ല ന​ൽ​കും. ഒ​രാ​ഴ്ച​യ്ക്കു​ശേ​ഷ​മേ ഇ​തി​ൽ തീ​രു​മാ​ന​മാ​കൂ​വെ​ന്നു നേ​താ​ക്ക​ൾ അ​റി​യി​ച്ചു. നി​ല​വി​ൽ കേ​ന്ദ്ര​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളി​ൽ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം വൃ​ന്ദ കാ​രാ​ട്ടാ​ണ്. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​എ. ബേ​ബി​യു​ടെ പേ​രും ച​ർ​ച്ച ചെ​യ്തേ​ക്കാം. അ​ടു​ത്ത് ന​ട​ക്കാ​ൻ പോ​കു​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ നി​ശ്ച​യി​ക്കു​ന്ന​തു​വ​രെ​യാ​കും താ​ല്കാ​ലി​ക ചു​മ​ത​ല.  

Read More

അ​ദാ​നി​യു​ടെ അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചെ​ന്ന് ആരോപണം

മും​ബൈ: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി ഹി​ൻ​ഡ​ൻ​ബ​ർ​ഗ് റി​സ​ർ​ച്ച്.​ അ​ദാ​നി​ക്കെ​തി​രേ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. അ​ദാ​നി ക​മ്പ​നി​ക്ക് ബ​ന്ധ​മു​ള്ള അ​ഞ്ച് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ സ്വി​സ് അ​ധി​കൃ​ത​ർ മ​ര​വി​പ്പി​ച്ചു. എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലും സെ​ക്യൂ​രി​റ്റി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് അ​ക്കൗ​ണ്ടു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 310 മി​ല്യ​ൺ ഡോ​ള​റാ​ണ് സ്വി​റ്റ്സ​ർ​ല​ൻ​ഡ് മ​ര​വി​പ്പി​ച്ച​ത്. നി​ഴ​ൽ ക​മ്പ​നി​ക​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ച​തി​നാ​ണു ന​ട​പ​ടി​യെ​ന്നാ​ണ് ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​തേ​സ​മ​യം ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് അ​ദാ​നി ഗ്രൂ​പ്പ് രം​ഗ​ത്തെ​ത്തി. സ്വി​സ് കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി ക​മ്പ​നി​ക്ക് ബ​ന്ധ​മി​ല്ല. ത​ങ്ങ​ളു​ടെ ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ക​ന്പ​നി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ആ​ശു​പ​ത്രി​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ ശ്ര​മം: ഡോ​ക്ട​റു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ച് ന​ഴ്സ് ര​ക്ഷ​പ്പെ​ട്ടു

പാ​റ്റ്ന: ബി​ഹാ​റി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മം. ഡോ​ക്ട​റും മ​റ്റു ര​ണ്ട് പേ​രു​മാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്. ഡോ​ക്ട​റു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച​ശേ​ഷം ന​ഴ്‌​സ് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സ​മ​സ്തി​പു​ർ ജി​ല്ല​യി​ലെ മു​സ്രി​ഘ​രാ​രാ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​ർ​ബി​എ​സ് ഹെ​ൽ​ത്ത് കെ​യ​ർ സെ​ന്‍റ​റി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ജോ​ലി ക​ഴി​ഞ്ഞി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ ന​ഴ്‌​സി​നെ ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ ഡോ. ​സ​ഞ്ജ​യ് കു​മാ​റും ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണു പ​രാ​തി. ഡോ​ക്ട​റു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ച​ശേ​ഷം ന​ഴ്സ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നി​റ​ങ്ങി​യോ​ടി പു​റ​ത്തു​ള്ള പ​റ​മ്പി​ൽ ഒ​ളി​ച്ചി​രു​ന്ന​ശേ​ഷം പോ​ലീ​സി​നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ഞ്ജ​യ് കു​മാ​ർ പാ​ണ്ഡെ പ​റ​ഞ്ഞു.

Read More

ന​ഗ​ര​ത്തി​ന്‍റെ കാ​ഴ്ച​മ​റ​ച്ച് പു​ക​പ​ട​ലം: മ​ഹാ​രാ​ഷ്‌​ട്ര കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വാ​ത​ക ചോ​ർ​ച്ച; ആ​ളു​ക​ൾ​ക്ക് ശ്വാ​സ​ത​ട​വും ക​ണ്ണു​ക​ൾ​ക്ക് എ​രി​ച്ചി​ലും

മും​ബൈ: ‌‌മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ വാ​ത​ക ചോ​ർ​ച്ച. അം​ബ​ർ​നാ​ഥി​ലെ കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ൽ​നി​ന്നാ​ണ് വെള്ളി രാ​വി​ലെ മു​ത​ൽ ന​ഗ​ര​ത്തി​ലേ​ക്കു വാ​ത​കം പ​ട​ർ​ന്ന​ത്. അം​ബ​ർ​നാ​ഥ് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളും പ​രി​സ​ര​വും പു​ക​യി​ൽ മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. വാ​ത​കം ചോ​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​യി. ആ​ളു​ക​ൾ​ക്കു ക​ണ്ണി​ലും തൊ​ണ്ട​യി​ലും അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ടു. ത​ദ്ദേ​ശ​വാ​സി​ക​ൾ പു​റ​ത്തു​വി​ട്ട വീ​ഡി​യോ ആ​ശ​ങ്ക​പ​ട​ർ​ത്തു​ന്ന​താ​യി. ഇ​തു​വ​രെ ആ​ള​പാ​യ​മോ, ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. വാ​ത​ക ചോ​ർ​ച്ച​യു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ വി​ദ​ഗ്ധ​സം​ഘ​ങ്ങ​ളെ​യും അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ണ്ടു വ​ർ​ഷം മു​ന്പും ഇ​വി​ടെ വാ​ത​ക ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്നു നി​ര​വ​ധി പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

Read More